1972 – The Malabar Christians – Placid Podipara

Through this post we are releasing the scan of The Malabar Christians written by Placid Podipara published in the year 1972.

1972 - The Malabar Christians - Placid Podipara
1972 – The Malabar Christians – Placid Podipara

This book is a Souvenir of the 19th Century of the martyrdom of St. Thomas. More than all historical evidences, it is the St. Thomas Christian Community itself that stands out as the irrefutable argument and most convincing testimony to the fact of the Apostles preaching in Kerala. The author,  most eminent historian of Kerala Church explains in detail the traits of Malabar Christians in this book. It point out to places which the Apostle visited, where he made his first converts, established crosses and places of worship

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: The Malabar Christians 
  • Author: Placid J Podipara
  • Published Year: 1972
  • Number of pages: 88
  • Printing : K. C. M. Press, Ernakulam
  • Scan link: Link

 

1976 – ക്രൈസ്തവ സഭാചരിത്രം – കെ വി സൈമൺ

1976-ൽ അച്ചടിച്ച, കെ വി സൈമൺ രചിച്ച ക്രൈസ്തവ സഭാചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kraistava Sabha Charitram

വേദവിഹാരം എന്ന മഹാകാവ്യത്തിൻ്റെയും അനേകം ക്രൈസ്തവ ഗീതങ്ങളുടെയും രചയിതാവായ കെ വി സൈമൺ 1935-ൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ സഭാ ചരിത്ര പുസ്തകത്തിൻ്റെ രണ്ടാം പതിപ്പാണിത്. കേരളത്തിലെ ബ്രദറൻ സഭയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്നു. ആദ്യത്തെ അഞ്ച് ശതകങ്ങളിലെ സഭാ ചരിത്രമാണ് ഈ പുസ്തകത്തിൽ വിശദമാക്കുന്നത്. ഒട്ടനവധി സോഴ്സുകളിൽ നിന്നും (ആദ്യകാല സഭാ പിതാക്കന്മാരിൽ നിന്നും, ആധുനിക പാശ്ചാത്യ പണ്ഡിതരിൽ നിന്നും) ധാരാളം ഉദ്ധരണികൾ മിക്കവാറും പേജുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് പുസ്തകത്തിൻ്റെ ആധികാരികത വർദ്ധിപ്പിക്കുന്നു. കൈസ്തവ സഭയുടെ ആദ്യ നൂറ്റാണ്ടുകളിലെ ഉത്ഭവവും വളർച്ചയും പ്രതിസന്ധികളും ഇടയ്ക്കിടെ ഉത്ഭവിച്ച ദുരുപദേശങ്ങളും ആചാരങ്ങളിൽ വന്ന വൈകല്യങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിമർശനബുദ്ധ്യാ അവതരിപ്പിച്ചിട്ടുണ്ട്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ക്രൈസ്തവ സഭാചരിത്രം
  • രചയിതാവ്: K. V. Simon
  • പ്രസിദ്ധീകരണ വർഷം: 1976
  • അച്ചടി: Ashram Press, Manganam
  • താളുകളുടെ എണ്ണം: 290
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1903 – അഭഗ്നമുദ്ര – ക.ദി.മൂ.സ.ത്രെ. പൗലൊസു ഗുരുസ്വാമിയാർ

1903ൽ പ്രസിദ്ധീകരിച്ച ക.ദി.മൂ.സ.ത്രെ. പൗലൊസു ഗുരുസ്വാമിയാർ പരിഭാഷപ്പെടുത്തിയ അഭഗ്നമുദ്ര  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1903 - അഭഗ്നമുദ്ര - ക.ദി.മൂ.സ.ത്രെ. പൗലൊസു ഗുരുസ്വാമിയാർ
1903 – അഭഗ്നമുദ്ര – ക.ദി.മൂ.സ.ത്രെ. പൗലൊസു ഗുരുസ്വാമിയാർ

കുമ്പസാരരഹസ്യമുദ്ര മുഖാന്തിരം വേദസാക്ഷിയായ പരിശുദ്ധ യോഹന്നാൻ നെപ്പുമസ്യാനോസിൻ്റെ ചരിത്രവും, പാപസങ്കീർത്തനം, ധർമ്മവ്യാപാരം മുതലായവ സംബന്ധിച്ച പല സൽബുദ്ധികളും ദൃഷ്ടാന്തങ്ങളും അടങ്ങിയ പുസ്തകമാണിത്.പുസ്തകത്തിൽ പേജ് നമ്പർ 377 നു ശേഷം 388 എന്ന പേജാണ് അച്ചടിച്ചു കാണുന്നത്. അച്ചടി പിശകാണെന്ന് അനുമാനിക്കാം

കനിമൂസ എന്ന ചുരുക്കെഴുത്ത് ഈ സഭാംഗങ്ങൾ പേരിനൊപ്പം ചേർക്കും. ഇപ്പോൾ CMI എന്നു ചേർക്കുന്നു. ക.നി.മൂ.സ. എന്നത് കര്‍മ്മലീത്താ നിഷ്പാദുക മൂന്നാംസഭ എന്നതിന്റെ ചുരുക്കരൂപം ആണ്. അതിൻ്റെ ഇംഗ്ലീഷ് Third Order of Discalced Carmelites അതിലെ Discalced എടുത്ത് ലിപ്യന്തരണം നടത്തി ചിലയിടത്ത് കദിമൂസ എന്നും ഉപയോഗിച്ചു കാണുന്നു. ആ രൂപം ആണ് ഈ പുസ്ത്കത്തിൽ കാണുന്നത്
ഈ പുസ്തകത്തിൽ കദിമൂസയുടെ ഒപ്പം ത്രെ എന്നു കൂടെ കാണുന്നു. മുൻകാലങ്ങളിൽ ഏതെങ്കിലും ഒരു വിശുദ്ധൻ്റെ/വിശുദ്ധയുടെ പേരു കൂടെ അവരുടെ പേരിൻ്റെ ഒപ്പം ചേർക്കുമായിരുന്നു. ഇത് ത്രെസ്യയുടെ എന്നതിൻ്റെ ചുരുക്കമാണ്. അതിനാൽ കദിമൂസ ത്രെസ്യയുടെ പൌലൊസു ഗുരുസ്വാമി എന്നു വായിക്കണം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അഭഗ്നമുദ്ര
  • രചന: Ka Di Mu Sa – Thre Paulose Guruswami
  • പ്രസിദ്ധീകരണ വർഷം: 1903
  • താളുകളുടെ എണ്ണം: 408
  • അച്ചടി: St. Josephs Handicraft Press, Elthuruthu
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 ബാംഗ്ളൂർ മലയാളി – ഓണം സുവനീർ

1972 ൽ ബാംഗളൂർ കേരള സമാജം പ്രസിദ്ധീകരിച്ച ബാംഗളൂർ  മലയാളി – ഓണം സുവനീർ ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്

 1972 ബാംഗ്ളൂർ മലയാളി - ഓണം സുവനീർ
1972 ബാംഗ്ളൂർ മലയാളി – ഓണം സുവനീർ

1940 ൽ രൂപീകരിച്ച ബാംഗളൂരിലെ ആദ്യത്തെ മലയാളി സംഘടനയായ ബാംഗളൂർ കേരളസമാജത്തിൻ്റെ 1972 ലെ ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണികയാണിത്. അന്നത്തെ കേരള മുഖ്യമന്ത്രൈ ശ്രീ. സി. അച്ചുതമേനോൻ്റെ സന്ദേശം, പത്രാധികസമിതി വിവരങ്ങൾ, മുഖക്കുറി, സ്മരണികയിലേക്ക് പരസ്യങ്ങൾ നൽകിയവരുടെ പേരുവിവരങ്ങൾ, സമാജം പ്രവർത്തകസമിതി വിവരങ്ങൾ, സമാജത്തിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ, പ്രമുഖ സാഹിത്യകാരന്മാരുടെയും, അംഗങ്ങളുടെയും സർഗ്ഗ സൃഷ്ടികൾ, പരസ്യങ്ങൾ എന്നിവയാണ് ഉള്ളടക്കം

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ബാംഗ്ളൂർ മലയാളി – ഓണം സുവനീർ
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 88
  • അച്ചടി: Gowri Shanker Press, Seshadripuram, Bangalore
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ഏപ്രിൽ 06 – മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 26

1953 – ഏപ്രിൽ 06 ന് പുറത്തിറങ്ങിയ മലയാളരാജ്യം ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 25 ലക്കം 26 ൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Malayala Rajyam – 1953 April 06

ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സചിത്ര വാരികയാണിത് (ഫോട്ടോകൾ മാത്രമുള്ള സെൻ്റർ സ്പ്രെഡ് ഉൾപ്പെടുത്തിയ ആദ്യ മലയാള ആനുകാലികങ്ങളിലൊന്നാണിതെന്ന് കരുതുന്നു). ദിവംഗതനായ ശ്രീ ശങ്കർ, ഇന്ത്യൻ വിമാനസേന, സർ സി വി രാമനും രാമൻ ഇഫക്റ്റും, പഞ്ചവത്സര പദ്ധതിയും കാർഷിക പുരോഗതിയും, സംസ്കൃതം സംസാര ഭാഷയായിരുന്ന കാലം, മേഘദൂതിലെ രസവും അലങ്കാരവും, ജപ്പാൻ സമ്പ്രദായമനുസരിച്ചുള്ള നെൽകൃഷി, കവിതകൾ, പംക്തികൾ തുടങ്ങിയവ ഈ ലക്കത്തിൽ ചേർത്തിരിക്കുന്നു. സ്കാൻ ചെയ്യാൻ ലഭിച്ച ഈ ലക്കത്തിലെ അവസാന താൾ/ പിൻ കവർ ലഭ്യമല്ല. മലയാളരാജ്യം പ്രസിദ്ധീകരണങ്ങളെ സംബന്ധിച്ച പൊതു വിവരത്തിനു ഈ പോസ്റ്റ് കാണുക.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലയാളരാജ്യം ആഴ്ചപ്പതിപ്പ് – പുസ്തകം 25 ലക്കം 26
  • പ്രസിദ്ധീകരണ വർഷം: 1953
  • പ്രസിദ്ധീകരണ തീയതി: 1953 – ഏപ്രിൽ 06 (കൊല്ലവർഷം 1128 മീനം 24)
  • താളുകളുടെ എണ്ണം: 34
  • അച്ചടി:  Sree Rama Vilas Press, Quilon 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി

1972 ൽ തൃശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1972 - ശ്രീമദ് ഭഗവദ്ഗീതാ - ഭാവാർത്ഥബോധിനി
1972 – ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി

മനുഷ്യന് നിത്യജീവിതത്തിലുണ്ടാകുന്ന സംശയങ്ങളെയും സന്താപങ്ങളെയും പരിഹരിച്ച് അവന് സുഖവും ശാന്തിയും സമാധാനവും വിവേകവും നേടുവാനുള്ള മാർഗ്ഗം ഉപദേശിക്കുന്ന ഒരു ശാസ്ത്രമാണ് ഗീത. ഗീതയുടെ വിസ്തൃതമായ പഠനത്തിനു വേണ്ടി ഭാവാർത്ഥബോധിനി എന്ന വ്യാകരണസഹിതമാണ് ഈ കൃതി രചിച്ചിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ശ്രീമദ് ഭഗവദ്ഗീതാ – ഭാവാർത്ഥബോധിനി
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: Prabudhakeralam Press, Puranatukara, Trichur
  • താളുകളുടെ എണ്ണം: 192
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)

1969 ൽ പ്രസിദ്ധീകരിച്ച പി. റ്റി. ചാക്കോ സമ്പാദകനായ മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Manushyan Darsanika Dhrshtiyil

1968-ൽ മാന്നാനത്ത് (കോട്ടയം) സംഘടിപ്പിച്ച ആദ്യ കേരളാ ഫിലോസോഫിക്കൽ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. മനുഷ്യനെ പറ്റിയുള്ള പഠനം, മനുഷ്യനും ലോകവും, സമൂഹ മനുഷ്യൻ, ധാർമ്മിക മനുഷ്യൻ, മനുഷ്യനും സ്വാതന്ത്ര്യവും, ആത്മാവിൻ്റെ അസ്തിത്വം തുടങ്ങി 9 പ്രബന്ധങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മനുഷ്യൻ ദാർശനിക ദൃഷ്ടിയിൽ (സിമ്പോസിയം)
  • രചയിതാവ്: P. T. Chacko
  • പ്രസിദ്ധീകരണ വർഷം: 1969
  • അച്ചടി: The Vidyarthimithram Press, Kottayam
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – സെപ്റ്റംബർ 4 – കൗമുദി ആഴ്ചപ്പതിപ്പ്

1950 സെപ്റ്റംബർ 4-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1126 ചിങ്ങം 19) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 1 ലക്കം 25-ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1950 Sept 04

സി കേശവൻ്റെയും സി വി കുഞ്ഞിരാമൻ്റെ മകളായ വാസന്തിയുടെയും മകനായ കെ ബാലകൃഷ്ണൻ 1950-ൽ സ്ഥാപിച്ചതാണ് കൗമുദി ആഴ്ചപ്പതിപ്പ്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ഒരാഴ്ചത്തെ പ്രധാന വാർത്തകൾ, സിനിമാ ലോകം പംക്തി, നോവൽ പംക്തി, കുട്ടികളുടെ പംക്തിയായ കൗമുദി ലീഗ് തുടങ്ങിയവയാണ് ഉള്ളടക്കം. അതിൽ ‘കൗമുദി കുറിപ്പുകൾ’ എന്ന പേരിൽ അദ്ദേഹം എഴുതി വന്ന എഡിറ്റോറിയൽ, ചങ്കൂറ്റത്തിൻ്റെയും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതിൻ്റെയും മലയാള ആനുകാലിക രംഗത്തെ അപൂർവ്വ മാതൃകയായിരുന്നു. പത്രാധിപരോട് സംസാരിക്കുക എന്ന പംക്തിയിൽ ചെറു ചോദ്യങ്ങൾക്ക് ഹാസ്യത്തിൻ്റെയും നേരിയ പരിഹാസത്തിൻ്റെയും മേമ്പൊടി ചേർത്തുള്ള ഉത്തരങ്ങളും ഇതേ ശൈലിയിലാണ്. പിൽക്കാലത്തെ എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫല കോളത്തിലെ അവസാന ഭാഗത്തുള്ള ചെറു കമൻ്റുകൾ ഇതിനെ അനുകരിച്ചാണെന്ന് മനസ്സിലാക്കാം. ‘കിറുക്കുകൾ’ എന്ന പേരിൽ കെ. കാർത്തികേയൻ കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പംക്തിയും കുറിക്കു കൊള്ളുന്നതായിരുന്നു.

അധികാരം കൊട്ടാരത്തില്‍ നിന്ന് കുടിലിലേക്ക് എന്ന പേരിലുള്ള ലേഖനത്തിന് സർ സി പിയുടെ ആജ്ഞ പ്രകാരം കൗമുദി പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. ഇതിനോടകം കൗമുദി ബാലകൃഷ്ണൻ എന്ന് അറിയപ്പെട്ട കെ ബാലകൃഷ്ണൻ അതിനു ശേഷം കേരള കൗമുദി ലേഖകനായി. പിൽക്കാലത്ത് ആർ എസ് പി നേതാവും എം എൽ ഏയും ആയി. മലയാള നാട്, മലയാള രാജ്യം, കേരള ശബ്ദം തുടങ്ങി പിൽക്കാലത്ത് വന്ന വാരികകൾ പലതും കൗമുദിയുടെ ശൈലി പിന്തുടർന്ന് വന്നവയാണ്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 25
  • പ്രസിദ്ധീകരണ വർഷം: 1950
  • പ്രസിദ്ധീകരണ തീയതി: 1950 സെപ്റ്റംബർ 04 (കൊല്ലവർഷം 1126 ചിങ്ങം 19)
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – നീഗ്രോകളുടെ നിരയിൽ നിന്ന്

1951 ൽ Andru Puthenparampil, Antony Nedumpuram എന്നിവർ പരിഭാഷപ്പെടുത്തിയ നീഗ്രോകളുടെ നിരയിൽ നിന്ന് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1951 - നീഗ്രോകളുടെ നിരയിൽ നിന്ന്
1951 – നീഗ്രോകളുടെ നിരയിൽ നിന്ന്

സാമൂഹ്യനീതിയുടെ മധ്യസ്ഥനായി വർണ്ണവിവേചനം ഒരുപാട് അനുഭവിച്ച, പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും സേവിച്ച വിശുദ്ധനായിരുന്നു മാർട്ടിൻ ഡി പോറസ്സ്. 1837 ൽ ഗ്രിഗറി പതിനാറാമൻ മാർപാപ്പ മാർട്ടിൻ ഡി പോറസ്സിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വാഴ്ത്തപ്പെട്ട മാർട്ടിൻ ഡി പോറസ്സിനെ അധികരിച്ച് ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള Lad of Lima എന്ന ചെറുഗ്രന്ഥത്തിൻ്റെ പരിഭാഷയാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നീഗ്രോകളുടെ നിരയിൽ നിന്ന്
  • രചന: Andru Puthenparampil, Antony Nedumpuram
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 156
  • അച്ചടി: J. M. Press, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ – മേരി ജോൺ തോട്ടം

മലയാള കവയിത്രി ആയി അറിയപ്പെട്ട മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ഞ) രചിച്ച ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Cherupushpathinte Balyakala Smaranakal

കത്തോലിക്കാ സഭയിലെ ചെറുപുഷ്പം എന്ന് അറിയപ്പെടുന്ന ലിസ്യൂസിലെ സെൻ്റ് തെരേസിൻ്റെ ബാല്യകാലം ആസ്പദമാക്കി രചിച്ച ലഘു കാവ്യമാണ് ഈ പുസ്തകം. മേരി ജോൺ തോട്ടത്തിൻ്റെ സഹോദരൻ ജോൺ പീറ്റർ തോട്ടം തിരുവനന്തപുരത്ത് നടത്തിവന്ന കലാവിലാസിനി പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകർ. പ്രസിദ്ധീകരണ വർഷം ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ
  • രചന: മേരി ജോൺ തോട്ടം
  • പ്രസിദ്ധീകരണ വർഷം: n. a.
  • താളുകളുടെ എണ്ണം: 32
  • അച്ചടി: City Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി