1962 – Drawing and Painting – Standard IX

ചിത്ര രചന, പെയിൻ്റിംഗ് എന്നിവയെ പറ്റി ഒമ്പതാം ക്ലാസ്സ് കുട്ടികൾക്കു വേണ്ടി കേരളാ സർക്കാർ 1962ൽ പുറത്തിറക്കിയ Drawing and Painting എന്ന പാഠപുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Drawing and Painting

കല എന്നാൽ എന്ത് എന്ന് ആദ്യ അധ്യായത്തിൽ വിവരിച്ച ശേഷം, വിവിധ കലാ രൂപങ്ങളുടെ വിവരണം, കലയുടെ വൈകാരിക തലങ്ങൾ, Fine arts, Applied arts, Crafts തമ്മിലുള്ള വ്യത്യാസം എന്നിവ പരിചയപ്പെടുത്തുന്ന അധ്യായങ്ങൾ വായിക്കാം. തുടർന്ന് പുരാതന യൂറോപ്പ്, ഈജിപ്റ്റ്, മെസൊപൊട്ടാമിയ, ഇന്ത്യ എന്നിവിടങ്ങളിലെ കലയുടെ വിവരണമുണ്ട്. അതിനെ തുടർന്ന് പ്രകൃതിയിലെ വസ്തുക്കളെ കലയിൽ പ്രതിനിധാനം ചെയ്യുന്നതിൻ്റെ സാങ്കേതിക വശങ്ങൾ ഓരോ ചെറു അധ്യായങ്ങളായി രേഖാ ചിത്രങ്ങൾ സഹിതം ചേർത്തിരിക്കുന്നു. വര, കളർ, ഷേഡിംഗ്, പെയിൻ്റിംഗ്, പാറ്റേണുകൾ, അക്ഷരങ്ങൾ തുടങ്ങി ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ലളിതമായ അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബ്ലോക്ക് പ്രിൻ്റിംഗ് കാലഘട്ടത്തിൽ അച്ചടിച്ച ഈ പുസ്തകത്തിൽ ചില മൾട്ടി കളർ പേജുകൾ ഇടയ്ക്ക് ചേർത്തിരിക്കുന്നത് ശ്രദ്ധേയമാണ്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Drawing and Painting – Standard IX
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 160
  • അച്ചടി: The Press Ramses, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – ചെങ്കോലും ചെന്താമരയും – തിരുനൈനാർകുറിച്ചി മാധവൻ നായർ

1958ൽ പ്രസിദ്ധീകരിച്ച തിരുനൈനാർകുറിച്ചി മാധവൻ നായർ രചിച്ച ചെങ്കോലും ചെന്താമരയും  എന്ന  കവിതാസമാഹാരത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1958 - ചെങ്കോലും ചെന്താമരയും - തിരുനൈനാർകുറിച്ചി മാധവൻ നായർ
1958 – ചെങ്കോലും ചെന്താമരയും – തിരുനൈനാർകുറിച്ചി മാധവൻ നായർ

ഉമ്മിണിതങ്കയുടെയും മാർത്താണ്ഡവർമ്മയുടെയും ദുരന്തപൂർണ്ണമായ പ്രണയവും മാർത്താണ്ഡവർമ്മയും ഉമ്മിണിതങ്കയുടെ സഹോദരന്മാരായ തമ്പിമാരും തമ്മിലുള്ള സംഘർഷവും, ഉമ്മിണിതങ്കയുടെ ആത്മാഹൂതിയും ആണ് കവിതയുടെ ഇതിവൃത്തം.

കേരളത്തിലെ ആദ്യകാല ഗാന രചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ.കവി, അദ്ധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം.1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു. ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ.., ഭക്തകുചേലയിലെ ഈശ്വര ചിന്തയിതൊന്നേ ..എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു. 1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിൻ്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും അമരത്തു തന്നെ ഉണ്ടായിരുന്ന ശ്രീ മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരാനായി. പല ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ് ഗാനരചനയിലേക്കു തിരിഞ്ഞത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചെങ്കോലും ചെന്താമരയും
  • രചന: Thirunainarkurichi Madhavan Nair
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 94
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1989 – കർമ്മെലയിലെ കർമ്മയോഗി – ജെ. ചിറയിൽ

1989 ൽ പ്രസിദ്ധീകരിച്ച ജെ. ചിറയിൽ രചിച്ച  കർമ്മെലയിലെ കർമ്മയോഗി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആത്മീയാചാര്യൻ, ജനസേവകൻ, സമുദായോദ്ധാരകൻ എന്നീ നിലകളിൽ മഹാരഥന്മാരുടെ നിരയിൽ സ്ഥാനം നേടിയ വ്യക്തിത്വമാണ് മഞ്ചേരിൽ ബ. യൗസേപ്പ് അന്തോനിയച്ചൻ. സാധാരണ ചുറ്റുപാടുകളിൽ ജനിച്ച് പരിമിതികളുടെ നടുവിൽ വളർന്ന് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് എല്ലാവർക്കും എല്ലാമായി പ്രചോദന സ്രോതസ്സായി തീർന്ന അദ്ദേഹത്തിൻ്റെ അനന്തരവനായ മഞ്ചേരിൽ ബ. റെയിമണ്ടച്ചൻ്റെ ദീർഘനാളിലെ ശ്രമഫലമായി ശേഖരിച്ച രേഖകളാണ് ഈ ജീവചരിത്ര രചനക്ക് ആധാരമായിട്ടുള്ളത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1989 - കർമ്മെലയിലെ കർമ്മയോഗി - ജെ. ചിറയിൽ
1989 – കർമ്മെലയിലെ കർമ്മയോഗി – ജെ. ചിറയിൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: കർമ്മെലയിലെ കർമ്മയോഗി
  • രചന: J. Chirayil
  • പ്രസിദ്ധീകരണ വർഷം: 1989
  • താളുകളുടെ എണ്ണം: 96
  • അച്ചടി: K.C.M. Press, Kochi
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – സോഡാലിറ്റി ഒപ്പീസിൻ്റെ ഒരു വിശദീകരണം

1963 ൽ പ്രസിദ്ധീകരിച്ച, ധർമ്മാരാം കോളേജ് വിദ്യാർത്ഥികൾ വിവർത്തനം ചെയ്ത സോഡാലിറ്റി ഒപ്പീസിൻ്റെ ഒരു വിശദീകരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. റോബർട്ട് ഇ മാനിംഗ് രചിച്ച പുസ്തകത്തിൻ്റെ വിവർത്തനമാണിത്.

1963-sodality-oppeesinte-visadeekaranam
Sodality Oppeesinte oru Visadeekaranam

കന്യകാ മറിയത്തിൻ്റെ സോഡാലിറ്റിയിൽ പെട്ടവർക്ക് ഉപയോഗിക്കാനായി, ‘ചെറിയ ഒപ്പീസ്’ എന്ന പ്രാർത്ഥനാ പുസ്തകത്തിൻ്റെ വിശദീകരണമാണ് ഇതിലെ ഉള്ളടക്കം. സൊഡാലിറ്റി എന്നാൽ സഭയ്ക്കുള്ളിൽ വിശ്വാസം വളർത്താനും മറ്റുമായി രൂപീകരിക്കപെട്ട സംഘടനകൾക്ക് നൽകുന്ന പൊതു പദമാണ്. ഉദയജപം, പ്രഥമ യാമം, മൂന്നാം യാമം, ആറാം യാമം, ഒൻപതാം യാമം, സായം കാലം, അവസാന പ്രാർത്ഥന എന്നീ ഏഴ് ഭാഗങ്ങളുള്ള ഒപ്പീസിൻ്റെ ഓരോ ഭാഗവും ക്രമത്തിൽ വിശദീകരിക്കുകയാണ് ഇതിൽ ചെയ്തിരിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സോഡാലിറ്റി ഒപ്പീസിൻ്റെ വിശദീകരണം
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 56
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1999 – The Synod of Diamper – Jonas Thaliath

Through this post we are releasing the scan of the book The Synod of Diamper by Jonas Thaliath. It is a reprint of the original edition published in Rome in 1958.

Synod of Diamper

There are six chapters in the book, dealing with the Synod of Diamper (Udayamperoor) . Following a description of the historical background, the main chapters deal with the convocation of the Synod, and the question of the authority of Archbishop Menezes. There are detailed footnotes in each page.

The appendices list the manuscript copies and editions of the Acts of the Synod of Diamper in various languages (Malayalam, Portuguese, Latin, Italian, French, Spanish, German, English).

This document is digitized as part of the Dharmaram College Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name: The Synod of Diamper
  • Author: Jonas Thaliath
  • Published Year: 1999
  • Number of pages: 264
  • Printing : Typis Pontificiae Universitatis Gregorianae, Rome
  • Scan link: Link

1956 – ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം – എ. മുഹമ്മദു സാഹിബ്

1956 ൽ പ്രസിദ്ധീകരിച്ച എ. മുഹമ്മദു സാഹിബ് രചിച്ച ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇസ്ലാമിൻ്റെ ആചാര്യമര്യാദകളേയും സ്വഭാവ ശുദ്ധീകരണത്തേയും കുറിച്ചുള്ള സംക്ഷിപ്തവിവരണമാണ് ഈ പുസ്തകം.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1956 - ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം - എ. മുഹമ്മദു സാഹിബ്
1956 – ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം – എ. മുഹമ്മദു സാഹിബ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: ഇസ്ലാമിലെ ആചാര്യമര്യാദകൾ അഥവാ ഇസ്ലാം സംസ്കാരം
  • രചന: A. Muhammed Sahib
  • പ്രസിദ്ധീകരണ വർഷം: 1956
  • താളുകളുടെ എണ്ണം: 60
  • അച്ചടി: Popular Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

ഫാ. പ്ലാസിഡ് അനുസ്മരണം

ഫാ. പ്ലാസിഡ് സി എം ഐ-യുടെ ലഘു ജീവചരിത്രം ഉൾപ്പെട്ട സ്മരണികയാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ലഘു ജീവചരിത്രത്തോടൊപ്പം ഫാ. പ്ലാസിഡിൻ്റെ ജീവിതത്തിലെ നാഴികക്കല്ലുകൾ, കൃതികൾ എന്നിവ അനുബന്ധമായി ചേർത്തിരിക്കുന്നു.

Fr Placid Anusmaranam

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഫാ. പ്ലാസിഡ് അനുസ്മരണം
  • പ്രസിദ്ധീകരണ വർഷം: n. a.
  • താളുകളുടെ എണ്ണം: 44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2001 Mount Carmel College Bangalore Annual

Through this post we are releasing the scan of the Mount Carmel College Bangalore Annual 2000-2001.  The annual provides the details of the activities of the college during the academic year 2000-01 and features creative writing by the students.

Mount Carmel College Annual 2000-2001

It contains the Annual Report of the College for the year 2000-01 and various articles and poems written by the students in English, Hindi, Tamil, Kannada and French. Photos of the Arts and Sports events, and achievers in academic and extracurricular activities during the academic year are also part of this annual.

This document is digitized as part of Mount Carmel College Digitization Project.

Metadata and link to the digitized document

Metadata and link to the digitized document are provided below.

  • Name:  Mount Carmel College Bangalore Annual
  • Published Year: 2001
  • Number of pages: 202
  • Scan link: Link

1942 – ചരിത്രകഥകൾ – പി ഇ ഡേവിഡ്

1942-ൽ (കൊല്ലവർഷം 1117) കൊച്ചി രാജ്യത്തെ നാലാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പി ഇ ഡേവിഡിൻ്റെ ‘ചരിത്രകഥകൾ’ എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1942 - ചരിത്രകഥകൾ - പി ഇ ഡേവിഡ്
1942 – ചരിത്രകഥകൾ – പി ഇ ഡേവിഡ്

ഇന്ത്യയിലെ പ്രമുഖ ചരിത്ര വ്യക്തിത്വങ്ങളെയും കൊച്ചിയിലെ വിവിധ രാജാക്കന്മാർ, ദിവാന്മാർ എന്നിവരെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ലഘു ആഖ്യാനങ്ങൾ ഉൾപ്പെട്ട പാഠപുസ്തകമാണിത്.

സിദ്ധാർഥൻ, അശോകൻ, വിക്രമാദിത്യൻ, കാളിദാസൻ, കരികാല ചോളൻ, ശിവാജി, അക്ബർ, ടിപ്പു സുൽത്താൻ തുടങ്ങിയ മഹാന്മാർ, കൊച്ചിയിൽ ലന്തക്കാരുടെ (ഡച്ചുകാർ) വരവ്, ബ്രിട്ടീഷുകാരുടെ വരവ് എന്നീ സംഭവങ്ങൾ, കേണൽ മെക്കാളെ, കേണൽ മൺറോ തുടങ്ങിയ റസിഡൻ്റുമാർ, ചില കൊച്ചി രാജാക്കന്മാർ, ദിവാന്മാർ എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന അധ്യായങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചരിത്രകഥകൾ
  • രചന: പി ഇ ഡേവിഡ്
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Kshemodayam (Welfare) Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7

1973 ൽ പ്രസിദ്ധീകരിച്ച എന്ന  ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7 പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1973 - ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് - 1 - 7
1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: 1973 – ഭാഷാ പാഠ്യപദ്ധതി സ്റ്റാൻഡേർഡ് – 1 – 7
  • പ്രസിദ്ധീകരണ വർഷം: 1973
  • താളുകളുടെ എണ്ണം: 32
  • അച്ചടി: Govt. Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി