ദുര്യൊധനവധം – ആട്ടക്കഥ

ദുര്യൊധനവധം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കവർ പേജുകൾ, ആദ്യത്തെയും അവസാനത്തെയും പേജുകൾ എന്നിവ പുസ്തകത്തിൽ ഇല്ലാത്തതിനാൽ രചയിതാവ്, അച്ചടി, പ്രസിദ്ധീകരണവർഷം തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.

എന്നാൽ ദുര്യോധന വധം ആട്ടക്കഥ രചിച്ചിരിയ്ക്കുന്നത് വയസ്കര ആര്യനാരായണൻ മൂസ്സ് (1841-1902) ആണ്. മഹാഭാരതത്തിലെ ചില കഥാസന്ദർഭങ്ങളുടെ ആട്ടക്കഥാരൂപത്തിലുള്ള ആവിഷ്കാരമാണ് ഇത്. ചൂതുകളി, പാണ്ഡവരുടെ വനവാസം, ഭാരതയുദ്ധം എന്നിവ അവയിൽ ചിലതാണ്. ഈ പുസ്തകം അതുതന്നെയാകാമെന്ന് അനുമാനിക്കുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 ദുര്യൊധനവധം - ആട്ടക്കഥ
ദുര്യൊധനവധം – ആട്ടക്കഥ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ദുര്യൊധനവധം – ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: Not available
  • അച്ചടി: Not available
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – സാന്ത്വന പ്രകാശം ലക്കങ്ങൾ

പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാപിച്ച  പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ 1967ൽ പ്രസിദ്ധീകരിച്ച സാന്ത്വനപ്രകാശം ആനുകാലികത്തിൻ്റെ ആറു ലക്കങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ പ്രഥമ മെത്രാനായ വയലിൽ സെബാസ്റ്റ്യൻ്റെ ഇടയലേഖനങ്ങൾ, പ്രധാനപ്പെട്ട സന്ദർശനങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിശദ വിവരങ്ങൾ അടങ്ങുന്ന രൂപതാ ഡയറി, സഭാ വാർത്തകൾ, വൈദികരുടെ നിയമനങ്ങളും സ്ഥലം മാറ്റവും സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് ഓരോ ലക്കത്തിലെയും ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1967 - സാന്ത്വന പ്രകാശം ലക്കങ്ങൾ
1967 – സാന്ത്വന പ്രകാശം ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 6 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: സാന്ത്വന പ്രകാശം – ഫെബ്രുവരി – പുസ്തകം 17 ലക്കം 01
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 24
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്: സാന്ത്വന പ്രകാശം – ഏപ്രിൽ – പുസ്തകം 17 ലക്കം 02
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 16
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്:  സാന്ത്വന പ്രകാശം – ജൂൺ – പുസ്തകം 17 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 20
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: സാന്ത്വന പ്രകാശം – ഒക്ടോബർ – പുസ്തകം 17 ലക്കം 04
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 18
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്: സാന്ത്വന പ്രകാശം – നവംബർ – പുസ്തകം 17 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം:16
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 6

  • പേര്:  സാന്ത്വന പ്രകാശം – ഡിസംബർ – പുസ്തകം 17 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1967
  • താളുകളുടെ എണ്ണം: 16
  • അച്ചടി: St. Thomas Press, Palai
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1963 – ഭൂമിയിൽ സമാധാനം – ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ

ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ രചിച്ച, ജി. സി. വാഴൂർ പരിഭാഷപ്പെടുത്തിയ ഭൂമിയിൽ സമാധാനം എന്ന 1963ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഇരിങ്ങാലക്കുട ബെറ്റർ ലൈഫ് മൂവ്മെൻ്റ് ചാക്രിക ലേഖനങ്ങൾ പരിഭാഷപ്പെടുത്തി സഭയുടെ പ്രബോധനങ്ങൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ഈ കൃതി മാനുഷിക അവകാശങ്ങൾ, ലോകസമാധാനം തുടങ്ങിയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമാധാനം എവിടെ ആരംഭിക്കണമെന്നും, എവിടെ ചെന്നെത്തണമെന്നും, ആയുധപ്പന്തയത്തിന് എങ്ങിനെ വിരാമമിടണമെന്നും ഇതിൽ വിവരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 - ഭൂമിയിൽ സമാധാനം - ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ
1963 – ഭൂമിയിൽ സമാധാനം – ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭൂമിയിൽ സമാധാനം
  • പ്രസിദ്ധീകരണ വർഷം: 1963
  • രചന: ഇരുപത്തിമൂന്നാം ജോൺ മാർപാപ്പ – ജി. സി. വാഴൂർ
  • അച്ചടി: Popular Press, Irinjalakkuda
  • താളുകളുടെ എണ്ണം:  78
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – The Malabar Church and Rome – George-Schurhammer

Through this post we are releasing the scan of  The Malabar Church and Rome written by famous scholar George-Schurhammer and published in the year 1953.

The content of this booklet are two articles written by the author  who was serving at the Gregorian University, Rome. The first one by name “Three letters to Mar Jacob, Bishop of Malabar 1503-1550” which was published in the Gregorianum. The second by name “The Malabar Church and Rome before the coming of the Portuguese”was sent to the editor, Placid in manuscript format for publication in Malabar along with the first one. These two articles are the clear proof of the great interest that the scholars are evincing in the study of Malabar Church History.

This document is digitized as part of the Dharmaram College Library digitization project.

1934  - The Malabar Church and Rome - George-Schurhammer
1934 – The Malabar Church and Rome – George-Schurhammer

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name: The Malabar Church and Rome
  • Published Year: 1934
  • Number of pages: 54
  • Printing : St. Joseph Industrial School Press, Trichinopoly
  • Scan link: Link

1972 – പിതാവിൻ പക്കലേക്ക് – ആബേൽ

1972ൽ പ്രസിദ്ധീകരിച്ച ആബേൽ രചിച്ച പിതാവിൻ പക്കലേക്ക് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ഗാനങ്ങളും സുറിയാനിയില്‍ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയ, ഒട്ടനവധി ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവായ ആബേലച്ചൻ എഴുതിയ സാഹിത്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന അനേകം ഗാനങ്ങളാണ് ഈ ഗാനസമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആബേലച്ചനാണ് പ്രശസ്തമായ കൊച്ചിൻ കലാഭവൻ എന്ന റെക്കോഡിംഗ് ആൻഡ് ഡബ്ബിംഗ് സ്റ്റുഡിയോ  സ്ഥാപിച്ചത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1972 - പിതാവിൻ പക്കലേക്ക് - ആബേൽ
1972 – പിതാവിൻ പക്കലേക്ക് – ആബേൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പിതാവിൻ പക്കലേക്ക് 
  • പ്രസിദ്ധീകരണ വർഷം: 1972
  • രചന:  ആബേൽ
  • താളുകളുടെ എണ്ണം:58
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1969 – മേരി ചരിതം – വിക്ടർ

1969ൽ പ്രസിദ്ധീകരിച്ച വിക്ടർ രചിച്ച മേരി ചരിതം അഥവാ മേയ് മാസ വണക്കം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പരിശുദ്ധകന്യാമറിയത്തിൻ്റെ നേർക്കുള്ള ഭക്തിയെ ആദരിച്ചുകൊണ്ട് ദൈവമാതാവിൻ്റെ സ്തുതിക്കായ് ക്രിസ്തീയവിശ്വാസികൾ ചെയ്യുന്ന പല പുണ്യകർമ്മങ്ങളിൽ ഒന്നാണ് മേയ് മാസ വണക്കം. ഈ ഭക്തികൃത്യം സുഗമമായി അനുഷ്ടിക്കുവാനും, മരിയഭക്തിയെ ഉദ്ദീപിപ്പിക്കുവാനുമുള്ള ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ കൃതി. അനുബന്ധമായി അമലോൽഭവമാതാവിൻ്റെ ഒപ്പീസും ചേർത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1969 - മേരി ചരിതം - വിക്ടർ
1969 – മേരി ചരിതം – വിക്ടർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മേരി ചരിതം
  • പ്രസിദ്ധീകരണ വർഷം: 1969
  • രചന: വിക്ടർ
  • അച്ചടി: San Jos Printers, Pavaratty
  • താളുകളുടെ എണ്ണം:  112
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1961 – Mount Carmel College – Bangalore -Annual

Through this post we are releasing the scan of 1961 edition of Mount Carmel College Bangalore Annual.  The annual provides the details of the activities of the college happened during the academic year 1960–61.

The annual contains Annual Report of the College for the year 1960–61 and various articles written by the students in English, Kannada, and Tamil. Lot of photos from the visit of dignitaries, Arts and Sports events, Achievers in academic and extracurricular activities, Picnics and Excursions, and group photos of passing out students during the academic year are also part of this annual.

This document is digitized as part of Mount Carmel college Digitization Project. This is the first document from this project.

1961 - Mount Carmel College – Bangalore -Annual
1961 – Mount Carmel College – Bangalore -Annual

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.

  • Name:  1961 – Mount Carmel College – Bangalore -Annual
  • Published Year: 1961
  • Number of pages: 158
  • Press: Bharath Power Press, Bangalore
  • Scan link: Link

1997 – വി. കൊച്ചുത്രേസ്യായുടെ ചരമശതാബ്ദി സ്മരണിക

വിശുദ്ധ കൊച്ചുത്രേസ്യായുടെ ചരമ ശതാബ്ദി ഓർമ്മക്കായി മണപ്പുറം ചെറുപുഷ്പാശ്രമം 1997 ൽ പ്രസിദ്ധീകരിച്ച വി. കൊച്ചുത്രേസ്യായുടെ ചരമശതാബ്ദി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശുദ്ധ കൊച്ചുത്രേസ്യായുടെ നാമധേയത്തിൽ സി. എം. ഐ സഭാ നേതൃത്വത്തിൻ കീഴിൽ സ്ഥാപിതമായ മണപ്പുറം ദേവാലയ ആശ്രമത്തിൽ നടന്ന ചരമശതാബ്ദി ആഘോഷ വിവരങ്ങൾ, ആശ്രമ ചരിത്രം, മറ്റു പ്രവർത്തനങ്ങളുടെ വിവരങ്ങൾ, കുടുംബ യൂണിറ്റുകളുടെ വിവരങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1997 - വി. കൊച്ചുത്രേസ്യായുടെ ചരമശതാബ്ദി സ്മരണിക
1997 – വി. കൊച്ചുത്രേസ്യായുടെ ചരമശതാബ്ദി സ്മരണിക

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: വി. കൊച്ചുത്രേസ്യായുടെ ചരമശതാബ്ദി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1997
  • അച്ചടി: Kavya Off Set Printers
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – പൂക്കാലം – ആബേൽ

1953 ൽ പ്രസിദ്ധീകരിച്ച ആബേൽ രചിച്ച പൂക്കാലം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇരുപതോളം ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ക്രിസ്തീയ ഭവനങ്ങളിലും, ദേവാലയങ്ങളിലും ഈ ഗാനങ്ങൾ ഇന്നും ആലപിക്കപ്പെടുന്നു. രാഗത്തിൻ്റെ ശ്രവ്യമാധുരിയോട് ഇണങ്ങിചേരുന്ന സാഹിത്യ സൗന്ദര്യം ഈ ഗാനങ്ങളുടെ പ്രത്യേകതയാണ്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1953 - പൂക്കാലം - ആബേൽ
1953 – പൂക്കാലം – ആബേൽ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പൂക്കാലം
  • പ്രസിദ്ധീകരണ വർഷം: 1977
  • രചന:  ആബേൽ
  • അച്ചടി: St.Framcis Sales’ Press, Kottayam
  • താളുകളുടെ എണ്ണം: 28
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1977 – കേരള സഭയുടെ വ്യക്തിത്വം – പ്ലാസിഡ്. ജെ. പൊടിപാറ

1977 ൽ മാർ തോമ്മാശ്ലീഹയുടെ പത്തൊൻപതാം ചരമ ശതാബ്ദി സ്മരണികയായി പ്രസിദ്ധീകരിച്ച, പ്ലാസിഡ് ജെ പൊടിപാറ രചിച്ച      കേരള സഭയുടെ വ്യക്തിത്വം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ക്രിസ്ത്വാബ്ദം 52 ൽ ആരംഭിച്ചതാണ് കേരളത്തിലെ ക്രൈസ്തവ സഭ. യഹൂദവംശജനും, യേശു ശിഷ്യനുമായ മാർതോമ്മായാണ് കേരളത്തിൽ ആദ്യമായി ക്രിസ്തുമതം പ്രസംഗിച്ചതും പ്രചരിപ്പിച്ചതും. ബ്രാഹ്മണരെ ക്രിസ്തുമതത്തിൽ ചേർത്തതും, പലയിടങ്ങളിലും അപ്രകാരം ക്രിസ്തുമതത്തിൽ ചേർന്നവർക്കായി ഏഴു സഭാകേന്ദ്രങ്ങൾ സ്ഥാപിച്ചകാര്യവും,  16 ആം നൂറ്റാണ്ടിൽ പോർത്തുഗീസ് അധിനിവേശത്തിൽ ക്രൈസ്തവ വിശ്വാസികൾക്ക് ഏൽക്കേണ്ടിവന്ന മർദ്ദനങ്ങൾ, അതിനോടുള്ള ചെറുത്തുനിൽപ്പുകൾ, വിജയത്തിലേക്കുള്ള പൗരോഹിത്യ പ്രയത്നങ്ങൾ, ഇന്നത്തെ നിലയിലേക്കുള്ള സഭയുടെ വളർച്ച തുടങ്ങിയ ചരിത്രമാണ് തെളിവുകൾ സഹിതം പുസ്തക രചയിതാവ് നമ്മൾക്കു മുൻപിൽ അവതരിപ്പിക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1977 - കേരള സഭയുടെ വ്യക്തിത്വം - പ്ലാസിഡ്. ജെ. പൊടിപാറ
1977 – കേരള സഭയുടെ വ്യക്തിത്വം – പ്ലാസിഡ്. ജെ. പൊടിപാറ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരള സഭയുടെ വ്യക്തിത്വം 
  • പ്രസിദ്ധീകരണ വർഷം: 1977
  • രചന: പ്ലാസിഡ്. ജെ. പൊടിപാറ
  • അച്ചടി: Edessa Press, Kottayam
  • താളുകളുടെ എണ്ണം: 132
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി