1967 ൽ ഫാദർ ജേക്കബ്ബ് വെള്ളിയാൻ രചിച്ച സീറോ മലബാർ സഭയുടെ ആരാധനക്രമങ്ങളെ പറ്റി പ്രതിപാദിക്കുന്ന സീറോ മലബാർ ആരാധനക്രമം നൂറ്റാണ്ടുകളിലൂടെ എന്ന ഗ്രന്ഥത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദികനും ആരാധനക്രമ പണ്ഡിതനുമായിരുന്ന ജേക്കബ്ബ് വെള്ളിയാൻ സുറിയാനി ക്രിസ്താനികള്‍ക്കിടയിലെ ക്രൈസ്തവ രംഗകലയായ മാര്‍ഗം കളിയെ ഇന്നത്തെ രീതിയില്‍ ചിട്ടപ്പെടുത്തിയെടുത്ത് സാധാരണക്കാരിലേക്ക് എത്തിക്കാന്‍ ഏറെ പരിശ്രമിച്ച വ്യക്തിയാണ്.
സീറോ മലബാർ ആരാധന ക്രമങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ കുറവായതിനാൽ അവിടവിടെയായി കണ്ട ചില രേഖകൾ കൂട്ടിച്ചേർത്ത് സീറോ മലബാർ സഭ ആരാധനക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുകയാണ് ഗ്രന്ഥകർത്താവ്. സത്യാന്വേഷകരായിട്ടുള്ള ചരിത്രപഠിതാക്കൾക്ക് സീറോ മലബാർ സഭയെപറ്റി ഇവിടെയും യൂറോപ്പിലും കണ്ടേക്കുവാൻ സാധ്യതയുള്ള രേഖകൾ കണ്ടെടുത്തു പ്രസിദ്ധീകരിക്കുവാൻ ഈ ഗ്രന്ഥം സഹായകമാകുമെന്ന് ഗ്രന്ഥകർത്താവ് പ്രത്യാശിക്കുന്നു.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: സീറോ മലബാർ ആരാധനക്രമം നൂറ്റാണ്ടുകളിലൂടെ
- രചന: ഫാദർ ജേക്കബ്ബ് വെള്ളിയാൻ
- പ്രസിദ്ധീകരണ വർഷം: 1967
- താളുകളുടെ എണ്ണം: 152
- അച്ചടി: Catholic Mission Press, Kottayam
- സ്കാൻ ലഭ്യമായ ഇടം: കണ്ണി