2016 – സുകൃതമേവ സന്യാസം

തെരേസ്യൻ കർമ്മലീത്താ സഭാസംസ്ഥാപനത്തിൻ്റെ 150 ആം വാർഷിക സ്മൃതിഗ്രന്ഥമായ സുകൃതമേവ സന്യാസം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദൈവദാസി മദർ ഏലീശ്വ സ്ഥാപിച്ച സി.റ്റി.സി. സന്യാസിനീ സമൂഹത്തിൻ്റെ ചരിത്രവും, ദർശനവും, ആഭിമുഖ്യങ്ങളും, ഔൽസുക്യങ്ങളും സുവ്യക്തമാക്കുന്ന പ്രൗഢ ലേഖനങ്ങളാണ് ഉള്ളടക്കം. സഭാ മേലധ്യക്ഷന്മാർ, പണ്ഡിതന്മാർ, വൈദികർ, ചരിത്രകാരന്മാർ എന്നിവരാണ് ലേഖകർ. സന്യാസത്തിൻ്റെ വിളി കാരുണ്യത്തിലേക്ക് എന്ന ശീർഷകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഒരു ലേഖനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

 2016 - സുകൃതമേവ സന്യാസം
2016 – സുകൃതമേവ സന്യാസം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: സുകൃതമേവ സന്യാസം
  • പ്രസാധകർ: Theresian Carmel Publications, Kochi.
  • അച്ചടി: Contrast
  • താളുകളുടെ എണ്ണം: 326
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

 

Leave a Reply

Your email address will not be published. Required fields are marked *