1956 – ൽ പ്രസിദ്ധീകരിച്ച, ടി. പി. ആർ. നമ്പീശൻ രചിച്ച ദീനബന്ധു തക്കർബാപാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

“ദീനബന്ധു തക്കർബാപ്പാ” 1956 -ൽ ടി. പി. ആർ. നമ്പീശൻ എഴുതിയ ഒരു മലയാള ജീവചരിത്ര കൃതിയാണ്. തക്കർബാപാ എന്നറിയപ്പെടുന്ന ‘അമൃത്ലാൽ വിത്തൽദാസ് തക്കർ’ ആദിവാസി, ദളിത് വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച പ്രമുഖനായ ഒരു ഇന്ത്യൻ സാമൂഹിക പ്രവർത്തകനയിരുന്നു. അവരുടെ സേവനമനോഭാവം കാരണം അദ്ദേഹത്തെ “ദീനബന്ധു” എന്ന് വിളിച്ചു. മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയായിരുന്ന ഇദ്ദേഹത്തെ “ഹരിജനങ്ങളുടെ പിതാവ്” എന്ന് ഗാന്ധിജി വിശേഷിപ്പിച്ചിരുന്നു. ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതവും സേവന പ്രവർത്തനങ്ങളും ലളിതമായി അവതരിപ്പിക്കുന്നു
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ദീനബന്ധു തക്കർബാപാ
- രചയിതാവ്: ടി. പി. ആർ. നമ്പീശൻ
- പ്രസിദ്ധീകരണ വർഷം: 1956
- താളുകളുടെ എണ്ണം: 80
- അച്ചടി: The Prakasakaumudi Printing Works, Calicut
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
