1950 – ൽ പ്രസിദ്ധീകരിച്ച, മനുഷ്യാലയമഹാചന്ദ്രിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളീയ വാസ്തുവിദ്യയെയും വീട് നിർമ്മാണത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംസ്കൃത ഗ്രന്ഥമാണ് മനുഷ്യാലയമഹാചന്ദ്രിക. പതിനാറാം നൂറ്റാണ്ടിൽ തിരുമംഗലത്ത് നീലകണ്ഠൻ നമ്പീശൻ രചിച്ചതെന്ന് കരുതപ്പെടുന്ന ഈ കൃതി, സ്ഥലപരിശോധന, നിർമ്മാണ രീതികൾ, അളവുകൾ, വാസ്തുവിദ്യാ ഘടകങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഏഴ് അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. കേരളത്തിലെ പരമ്പരാഗത കെട്ടിട നിർമ്മാണ രീതികളിൽ, പ്രത്യേകിച്ച് വീടുകൾക്ക് ഇന്നും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു റഫറൻസ് ഗ്രന്ഥമാണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: മനുഷ്യാലയമഹാചന്ദ്രിക
- പ്രസിദ്ധീകരണ വർഷം: 1950
- അച്ചടി: വിദ്യാഭിവർദ്ധിനി അച്ചുകൂടം, കൊല്ലം
- താളുകളുടെ എണ്ണം: 264
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
