1949 – ൽ പ്രസിദ്ധീകരിച്ച, മേപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച, തെക്കൂട്ട് മഠത്തിൽ ശങ്കരൻ നമ്പിടി ഭാഷാ വ്യാഖ്യാനം ചെയ്ത ശ്രീപാദസപ്തതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മുക്കോലെ ഭഗവതിയെ കുറിച്ചുള്ള സ്തുതിയാണ് ശ്രീപാദസ്തുതി എന്ന് അറിയപ്പെടുന്നത്. ശ്രീമന്നാരായണീയ കർത്താവായ മേപ്പത്തൂർ ഭട്ടതിരിപ്പാട് ശ്രീഗുരുവായൂരപ്പൻ്റെ പ്രതേക കൽപ്പന പ്രകാരം മുക്തിസ്ഥലം (മുക്കോലെ) എന്നു പ്രസിദ്ധമായ ദേവീക്ഷേത്രത്തിൽ ചെന്ന് ഭജിക്കുകയുണ്ടായി എന്നും അന്ന് ദേവിയെ സ്തുതിക്കാനായി എഴുതിയതാണ് ഈ സ്തുതിയെന്നും ഭക്തന്മാർ പറഞ്ഞുവരുന്നു. മൂലകൃതി സംസ്കൃതത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. തെക്കൂട്ട് മഠത്തിൽ ശങ്കരൻ നമ്പിടിയാണ് മലയാളത്തിൽ ഭാഷാവ്യാഖ്യാനം ചെയ്തിരിക്കുന്നത്.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ശ്രീപാദസപ്തതി
- വ്യാഖ്യാതാവ്: Melpathur Bhattathiripad
- പ്രസിദ്ധീകരണ വർഷം: 1949
- അച്ചടി: A.R.P. Press, Kunnamkulam
- താളുകളുടെ എണ്ണം: 148
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
