1923 – ൽ പ്രസിദ്ധീകരിച്ച, കെ.ആർ ചക്രപാണിവാരിയർ രചിച്ച കാതറൈൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കെ.ആർ. ചക്രപാണിവാര്യർ രചിച്ച ‘കാതറൈൻ’ എന്ന ചരിത്രകഥ, റഷ്യൻ സാമ്രാജ്യത്വ ചരിത്രത്തിലെ വിപ്ലവകാരിയായ ‘കാതറൈൻ ഒന്നാമൻ’ രാജ്ഞിയുടെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. മാറിൻബർഗ്ഗിലെ കഠിനമായ മഞ്ഞുവീഴ്ചയുള്ള ഒരു രാത്രിയിൽ സ്താറൻസ്തി എന്ന ദയാലുവായ പാതിരിക്ക് വഴിയിൽ കിടന്നു കിട്ടുന്ന അനാഥയായ കുഞ്ഞാണ് കാതറൈൻ; അന്നുതന്നെ വെടിയേറ്റു മരിച്ച നിലയിൽ പുഴയിൽ കണ്ടെത്തിയ ഒരു ഭടനായിരുന്നു അവളുടെ പിതാവ്. സൽസ്വഭാവിയും അതീവ സുന്ദരിയുമായി പാതിരിയുടെ തണലിൽ വളർന്ന അവൾ, പിൽക്കാലത്ത് റഷ്യ-സ്വീഡൻ യുദ്ധത്തിനിടയിൽ റഷ്യൻ സൈന്യത്തിൻ്റെ തടവുകാരിയായി മാറുകയും അവളുടെ ബുദ്ധിവൈഭവവും പെരുമാറ്റമഹിമയും കാരണം റഷ്യൻ സൈന്യാധിപന്മാരുടെയും ഒടുവിൽ പീറ്റർ ചക്രവർത്തിയുടെയും ശ്രദ്ധയിൽപ്പെടുകയും ചെയ്യുന്നു. കാതറൈൻ്റെ ആത്മധൈര്യത്തിലും വിവേകത്തിലും അനുരക്തനായ പീറ്റർ ചക്രവർത്തി അവളെ തന്റെ രാജ്ഞിയാക്കുകയും, വെറുമൊരു അനാഥക്കുട്ടിയിൽ നിന്നും റഷ്യൻ സാമ്രാജ്യത്തിൻ്റെ അധിപതിയായ ‘കാതറൈൻ ഒന്നാമൻ’ എന്ന ചക്രവർത്തിനിയായി മാറിയ അത്ഭുതകരമായ ചരിത്രമാണ് ഈ കഥയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: കാതറൈൻ
- രചയിതാവ്: കെ.ആർ ചക്രപാണിവാരിയർ
- പ്രസിദ്ധീകരണ വർഷം: 1923
- അച്ചടി: Vidyavinodini Press, Thrissivaperoor
- താളുകളുടെ എണ്ണം: 70
- സ്കാൻ ലഭ്യമായ ഇടം: കണ്ണി

Very Good Information.