1920 – ൽ പ്രസിദ്ധീകരിച്ച, പി.വി. കൃഷ്ണവാരിയർ രചിച്ച ആര്യവൈദ്യചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ ആയുർവേദ പാരമ്പര്യത്തെക്കുറിച്ചുള്ള പ്രാരംഭ മലയാള ഗ്രന്ഥങ്ങളിൽ ഒന്നായി ആര്യവൈദ്യചരിത്രം കണക്കാക്കപ്പെടുന്നു. ആയുർവേദത്തിൻ്റെ സാംസ്കാരിക, സാമൂഹിക, വൈദ്യശാസ്ത്രപരമായ വികാസത്തെ രേഖപ്പെടുത്തുന്ന ഒരു പ്രധാന ചരിത്രരേഖയാണിത്.
ഭാരതീയ ആയുർവേദത്തിന്റെ ഉത്ഭവവും വികാസം, പ്രാചീന വൈദ്യപരമ്പരകൾ, പ്രമുഖ വൈദ്യന്മാർ, ചികിത്സാരീതികൾ എന്നിവയെ ചരിത്രപരമായി അവതരിപ്പിക്കുന്നു.
കേരളത്തിലെ ആയുർവേദ പാരമ്പര്യത്തിനും വൈദ്യകുടുംബങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുകയും സംസ്കൃത വൈദ്യസാഹിത്യത്തിൻ്റെ സ്വാധീനവും കേരളത്തിലെ പ്രാദേശിക ചികിത്സാരീതികളുടെ വളർച്ചയും വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ആര്യവൈദ്യചരിത്രം
- രചയിതാവ്: P.V. Krishna Warrier
- പ്രസിദ്ധീകരണ വർഷം: 1920
- അച്ചടി: Lakshmi Sahayam Press, Kottakkal
- താളുകളുടെ എണ്ണം: 256
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
