1984 – ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. – പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക

ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ യുടെ പൗരോഹിത്യത്തിൻ്റെ സുവർണ്ണജൂബിലിയോടനുബന്ധിച്ച് 1984ൽ പ്രസിദ്ധീകരിച്ച ഫാ.ഹോർമീസ് പെരുമാലിൽ സി എം ഐ പൗരോഹിത്യ സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും, ഗവേഷകനും, പ്രാസംഗികനും, എഴുത്തുകാരനുമായ ഹോർമീസച്ചൻ കോഴിക്കോട് അമലാപുരി സ്ഥാപനങ്ങളുടെയും ദേവഗിരി കോളേജിൻ്റെയും പ്രാരംഭ പ്രവർത്തകനാണ്. മലബാറിൽ കുടിയേറിയ കത്തോലിക്കർക്ക് സാമൂഹ്യമായി പേരും പെരുമയും നേടിക്കൊടുക്കുവാൻ അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ ഉപകരിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1984 - ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. - പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക
1984 – ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. – പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  ഫാ. ഹോർമിസ് പെരുമാലിൽ സി.എം.ഐ. – പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മരണിക
  • എഡിറ്റർ : ജോൺ ഓച്ചന്തുരുത്ത്
  • പ്രസാധകർ :ഫാ. ഹോർമിസ് പെരുമാലിൽ സുവർണ്ണ ജൂബിലി ആഘോഷ കമ്മിറ്റി
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം:110
  • അച്ചടി: Xavier Press, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – ചിലപ്പതികാരം – ഇളങ്കോവടികൾ – നെന്മാറ പി. നാരായണൻ നായർ

ഇളങ്കോവടികൾ രചിച്ച് ബഹുഭാഷാ പണ്ഡിതനായ നെന്മാറ പി. നാരായണൻ നായർ പരിഭാഷപ്പെടുത്തിയ ചിലപ്പതികാരം എന്ന കാവ്യത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

തമിഴിൽ ഉണ്ടായിട്ടുള്ള പുരാതന കാവ്യ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായതത്രെ ചിലപ്പതികാരം. വിവാഹാനന്തരം വിഷയലമ്പടനായി നിർധനനായ കോവലൻ പശ്ചാത്തപിച്ച് പതിവ്രതയായ പത്നി കണ്ണകിയെ ശരണം പ്രാപിക്കുന്നു. ഉപജീവനത്തിനായി അവർ മധുരാ നഗരത്തിൽ ചെന്ന് കണ്ണകിയുടെ ചിലമ്പ് വിൽക്കാൻ ശ്രമിക്കുമ്പോൾ ഒരു തട്ടാൻ്റെ ചതിപ്രയോഗത്തിൽ രാജഭടന്മാരാൽ വധിക്കപ്പെടുന്നു. ഈ വിവരം അറിഞ്ഞ കണ്ണകി രാജധാനിയിൽ ചെന്ന് ക്രോധാവേശത്താൽ രൗദ്രരൂപിണിയായി ഭാഷണം ചെയ്ത്  പാണ്ഡ്യരാജാവിനെ
പശ്ചാത്താപവിവശനാക്കുകയും അനന്തരം അഗ്നിപ്രവേശത്താൽ സതീധർമ്മം അനുഷ്ടിച്ച് പരലോകത്തിൽ ഭർതൃസംഗമം പ്രാപിക്കുകയും ചെയ്യുന്നതാണ് കാവ്യസംഗ്രഹം. ചോള പാണ്ഡ്യരാജാക്കന്മാരെ കുറിച്ചും, അവരുടെ ഭരണനൈപുണ്യം, പതിനേഴാം നൂറ്റാണ്ട് കാലത്തു നിലനിന്നിരുന്ന മതാചാരങ്ങൾ, സംഗീത നൃത്തകലകൾ എന്നിവയെ കുറിച്ചെല്ലാം കാവ്യത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. പുസ്തകത്തിൻ്റെ കവർ പേജും, ടൈറ്റിൽ പേജും നഷ്ടപ്പെട്ടിട്ടുണ്ട്.

സതീഷ് തോട്ടശ്ശേരിയുടെ  ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1931 - ചിലപ്പതികാരം
1931 – ചിലപ്പതികാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ചിലപ്പതികാരം
  • രചന: ഇളങ്കോ അടികൾ-പി-നാരായണൻ നായർ
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 374
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2014 – ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം – സുവർണ്ണജൂബിലി സ്മരണിക

2014 ൽ ഫാത്തിമാപുരം ബി. റ്റി. കെ. എൽ. പി. സ്കൂളിൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ  ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം – സുവർണ്ണജൂബിലി സ്മരണിക യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ ആദ്യത്തെ മെത്രാനായിരുന്ന മാർതോമസ് കുര്യാളശ്ശേരിയുടെ നാമത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് ബി. റ്റി. കെ. എൽ പി സ്കൂൾ. സ്മരണികയിൽ സ്കൂൾ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ലേഖനങ്ങളും സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിരിക്കുന്നു. അധ്യയന മേഖലയിലെ വികാസപരിണാമങ്ങളെ കുറിച്ച് “ഓലക്കെട്ടിൽ നിന്ന് പാഠപുസ്തകത്തിലേക്ക്” എന്ന സ്കറിയ സക്കറിയയുടെ ലേഖനവും സ്മരണികയിൽ ഉണ്ട്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2014 - ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം - സുവർണ്ണജൂബിലി സ്മരണിക
2014 – ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം – സുവർണ്ണജൂബിലി സ്മരണിക

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  ബി.റ്റി.കെ. എൽ.പി. സ്കൂൾ, ഫാത്തിമാപുരം – സുവർണ്ണജൂബിലി സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 2014
  • താളുകളുടെ എണ്ണം:104
  • അച്ചടി : Ajanta, Changanacherry
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2006 – മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം – സ്കറിയാ സക്കറിയ

2006 സെപ്തംബർ മാസത്തിലെ അസ്സീസി മാസികയിൽ സ്കറിയ സക്കറിയ എഴുതിയ മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ ലേഖനത്തിൽ വിദ്യാഭ്യാസ സ്വാശ്രയ ബില്ല് പ്രാബല്യത്തിൽ വരുമ്പോൾ ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കപ്പെടുമെന്ന തെറ്റിധാരണയെ കാര്യ കാരണസഹിതം പ്രതിരോധിക്കുകയാണ് ലേഖകൻ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

2006 - മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം - സ്കറിയാ സക്കറിയ
2006 – മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം
  • രചന: സ്കറിയാ സക്കറിയ
  • പ്രസിദ്ധീകരണ വർഷം: 2006
  • താളുകളുടെ എണ്ണം: 3
  • അച്ചടി : Rashtradeepika Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: ണ്ണി

1966 – കാതൽ പെടുത്തും പാട് (സിനിമാ പാട്ടുപുസ്തകം)

1966 ൽ ജയശങ്കർ, കെ. ആദിത്യൻ, തങ്കവേലു, വാണിശ്രീ, ജയന്തി തുടങ്ങിയവർ അഭിനയിച്ച, ജോസഫ് തളിയത്ത് സംവിധാനം ചെയ്ത കാതൽ പെടുത്തും പാട് എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1966 - കാതൽ പെടുത്തും പാട് (സിനിമാ പാട്ടുപുസ്തകം)
1966 – കാതൽ പെടുത്തും പാട് (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  കാതൽ പെടുത്തും പാട്
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 12
  • അച്ചടി : P.C. Press, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – തൂക്കുമരത്തിൽ നിന്നു് സ്വർഗ്ഗത്തിലേയ്ക്ക് – ഒന്നും രണ്ടും ഭാഗങ്ങൾ

1963 ൽ അനേകം അദ്ധ്യാത്‌മിക കൃതികളുടെ കർത്താവായ എം. റെയ്മണ്ട് എഴുതി പീറ്റർ വട്ടപ്പറമ്പിൽ വിവർത്തനം ചെയ്ത തൂക്കുമരത്തിൽ നിന്നു് സ്വർഗ്ഗത്തിലേയ്ക്ക് എന്ന കൃതിയുടെ ഒന്നും രണ്ടും ഭാഗങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 - തൂക്കുമരത്തിൽ നിന്നു് സ്വർഗ്ഗത്തിലേയ്ക്ക് - ഒന്നും രണ്ടും ഭാഗങ്ങൾ
1963 – തൂക്കുമരത്തിൽ നിന്നു് സ്വർഗ്ഗത്തിലേയ്ക്ക് – ഒന്നും രണ്ടും ഭാഗങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 2 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: തൂക്കുമരത്തിൽ നിന്നു് സ്വർഗ്ഗത്തിലേയ്ക്ക് – ഒന്നാം ഭാഗം
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: തൂക്കുമരത്തിൽ നിന്നു് സ്വർഗ്ഗത്തിലേയ്ക്ക് – രണ്ടാം ഭാഗം
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

1985 – കേരളവർമ്മയുടെ “ദൈവയോഗം” – സി.കെ. മൂസത്

1985 മാർച്ച് മാസത്തിൽ ഇറങ്ങിയ പ്രഗതി ആനുകാലികത്തിൽ സി. കെ മൂസ്സത് എഴുതിയ കേരളവർമ്മയുടെ ദൈവയോഗം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പ്രാസപ്രയോഗങ്ങൾ കുറച്ച്, സാധാരണക്കാരൻ്റെ ജീവിതം ഇതിവൃത്തമാക്കി കേരളവർമ്മ വലിയകോയി തമ്പുരാൻ രചിച്ച ദൈവയോഗം എന്ന കാവ്യത്തിൻ്റെ അവലോകനമാണ് ലേഖനത്തിൻ്റെ വിഷയം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1985 - കേരളവർമ്മയുടെ "ദൈവയോഗം" - സി.കെ. മൂസത്
1985 – കേരളവർമ്മയുടെ “ദൈവയോഗം” – സി.കെ. മൂസത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളവർമ്മയുടെ “ദൈവയോഗം”
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 10
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ആൽബർട്ട് ഐൻസ്റ്റയിൻ – കതേറയിൻ പീയറി – എസ്. പരമേശ്വരൻ

1957ൽ, കതേറയിൻ പീയറി രചിച്ച് എസ്. പരമേശ്വരൻ പരിഭാഷപ്പെടുത്തിയ ആൽബർട്ട് ഐൻസ്റ്റയിൻ എന്ന ജീവചരിത്ര പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 - ആൽബർട്ട് ഐൻസ്റ്റയിൻ - കതേറയിൻ പീയറി - എസ്. പരമേശ്വരൻ
1957 – ആൽബർട്ട് ഐൻസ്റ്റയിൻ – കതേറയിൻ പീയറി – എസ്. പരമേശ്വരൻ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആൽബർട്ട് ഐൻസ്റ്റയിൻ
  • രചന: കതേറയിൻ പീയറി – എസ്. പരമേശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം:336
  • അച്ചടി: The E.S.D. Printing House, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – കർണ്ണൻ (സിനിമാ പാട്ടുപുസ്തകം)

1964 ൽ ശിവാജി ഗണേശൻ, അശോകൻ,എൻ. ടി. രാമറാവു, മുത്തുരാമൻ,ദേവിക, സാവിത്രി തുടങ്ങിയവർ അഭിനയിച്ച, ബി. ആർ പന്തലു സംവിധാനം ചെയ്ത കർണ്ണൻ എന്ന സിനിമയുടെ കഥാ സാരവും പാട്ടുകളും ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സിനിമാ പാട്ടു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രശസ്ത പുസ്തകചരിത്രകാരനും സാഹിത്യനിരൂപകനുമായ പി.കെ. രാജശേഖരൻ ആണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.

1964 - കർണ്ണൻ (സിനിമാ പാട്ടുപുസ്തകം)
1964 – കർണ്ണൻ (സിനിമാ പാട്ടുപുസ്തകം)

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്:  കർണ്ണൻ
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 20
  • അച്ചടി : Cinema Masika Printing & Publishing House, Kottayam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1907-കൎമ്മെലകുസുമം മാസികയുടെ എട്ടു ലക്കങ്ങൾ

സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെല കുസുമം മാസികയുടെ 1907 ൽ ഇറങ്ങിയ എട്ട് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു. ജൂൺ ലക്കത്തിൻ്റെ കവർ പേജ് നഷ്ടപ്പെട്ടിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1907-കർമ്മെലകുസുമം മാസികയുടെ എട്ടു ലക്കങ്ങൾ
1907-കർമ്മെലകുസുമം മാസികയുടെ എട്ടു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ 8 രേഖകളുടെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൧ – ൧൯൦൭ ജനുവരി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 2

  • പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൨ – ൧൯൦൭ ഫെബ്രുവരി
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 3

  • പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൩ – ൧൯൦൭ മാർച്ച്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി  

രേഖ 4

  • പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൪ – ൧൯൦൭ ഏപ്രിൽ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 5

  • പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൫ – ൧൯൦൭ മെയ്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 6

  • പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൬ – ൧൯൦൭ ജൂൺ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി

രേഖ 7

  • പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൮ – ൧൯൦൭ ആഗസ്റ്റ്
  • സ്കാൻ ലഭ്യമായ താൾ: കണ്ണി  

രേഖ 8

  • പേര്: 1907 – കൎമ്മെല കുസുമം – പുസ്തകം ൫ ലക്കം ൧൦ – ൧൯൦൭ ഒക്ടോബർ
  • സ്കാൻ ലഭ്യമായ താൾ: കണ്ണി