ഈ പുസ്തകത്തിൻ്റെ ആദ്യം ഏതാണ്ട് 130 പേജോളം ഈ കൃതികളെ പറ്റിയുള്ള സ്കറിയാ സക്കറിയയുടെ പഠനമാണ്. അതിനു ശേഷം ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ, റോസിൻ്റെ നിയമാവലി എന്നീ രണ്ട് പ്രാചീന ഗദ്യകൃതികൾ ഇതിൽ കാണാം. ഉദയമ്പേരൂർ സൂനഹദോസിൻ്റെ കാനോനകൾ മാന്നാനം ലൈബ്രറിയിലുള്ള കൈയെഴുത്തു പ്രതിയെ ആധാരമാക്കിയതാണ്.
അനുബന്ധമായി താഴെ പറയുന്ന രേഖകളും ഇതിൻ്റെ ഭാഗമാണ്
– സൂനഹദോസിനുശെഷം മെനേസിസ് കൂട്ടിചേർത്ത കാനോനകൾ
– പതിനാറാം നൂറ്റാണ്ടിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ – ഗുവയായുടെ ദൃഷ്ടികൾ
– ഗ്ലോസറി
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: രണ്ടു പ്രാചീന ഗദ്യകൃതികൾ
രചയിതാവ്: ഡോ. സ്കറിയ സക്കറിയ (പഠനം, പുനഃപ്രസിദ്ധീകരണം)
യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും പ്രശസ്തയായ പോരാളി വനിതയും കത്തോലിക്കസഭയിലെ ഒരു വിശുദ്ധയുമായ ജോൻ ഓഫ് ആർക്കിനെ പറ്റി 1929ൽ ഇറങ്ങിയ ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. എൽ.സി. ഐസക്ക് ആണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.
ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി
കുറച്ചധികം പ്രത്യേകതകളുള്ള ഫ്രണ്ട് മാറ്റർ ആണ് ഈ പുസ്തകത്തിന്. അക്കാലത്തെ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരി ആണ് പുസ്തകത്തിനു ആശീർവാദ ലേഖനം എഴുതിയിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നത് മലയാളസാഹിത്യവും ക്രിസ്ത്യാനികളും എന്ന പ്രശസ്തപുസ്തകം രചിച്ച പി.ജെ. തോമസ് ആണ് ശ്രീ. കെ.എം. പണിക്കർ മുഖവുര എഴുതിയിരിക്കുന്നു. ഇതിനൊക്കെ പുറമെ ശ്രീമാൻ സി, അന്തപ്പായിയുടെ അഭിപ്രായവും കാണാം.
നസ്രാണി ദീപികയിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്രോഡീകരിച്ചാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് പുസ്തകത്തിലെ വിവിധപ്രസ്താവനകളിൽ നിന്നു മനസ്സിലാക്കാം.
1932ൽ CMI സഭയുടെ പ്രയോർ ജനറൽ ആയിരുന്ന അച്ചൻ ലൈബ്രറിയിലേക്ക് കൊടുത്ത കോപ്പിയാണ് ഡിജിറ്റൈസ് ചെയ്തിരിക്കുന്നത് എന്ന് ഇതിലെ കൈയെഴുത്ത് സൂചിപ്പിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: ജൊവാൻ ഓഫ് ആർക്കു് അഥവാ ഫ്രാൻസിനെ രക്ഷിച്ച ധീരയുവതി
സംസ്കൃതപദകോശമായ അമരകോശത്തിൻ്റെ ഒരു വ്യാഖ്യാനമായ പ്രബൊധിനീ എന്ന പഴയ അച്ചടി പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പി.കെ. തൊമ്മൻ, പി.ജെ. കുരിയൻ എന്നിവർ ആണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
1870-പ്രബൊധിനീ – അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: പ്രബൊധിനീ – അതായത ധാതു യൊഗാർത്ഥാദി സഹിതമായ ടീകാമരസംഗ്രഹം
താരതമ്യ പഠനസംഘം (താപസം) 1996 ജൂൺ 8,9 തീയതികളിൽ പാലാ, ഓശാനമൗണ്ടിലെ ക്യാമ്പ് സെൻ്ററിൽ നടത്തിയ തർജ്ജമപഠനസെമിനാറിൻ്റെമിനാറിൻ്റെ വിശിഷ്ടഫലങ്ങൾ ഗ്രന്ഥരൂപത്തിലാക്കിയ തർജമ – സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പ്. ഈ പുസ്തകത്തിൻ്റെ എഡിറ്റർ ജയാസുകുമാരനും ചീഫ് എഡിറ്റർ സ്കറിയ സക്കറിയയും ആണ്.
തർജ്ജമയും തർജ്ജമ പഠനവുമായി ബന്ധപ്പെട്ടു 17ഓളം പ്രമുഖർ അവതരിപ്പിച്ച പ്രബന്ധങ്ങളും വള്ളത്തോൾ സ്മാരക പ്രഭാഷണം, ചങ്ങമ്പുഴ സ്മാരകപ്രഭാഷണം എന്നിവയുടെ ലിഖിതരൂപവും ആണ് പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: തർജമ – സിദ്ധാന്തവും പ്രയോഗവും മലയാളത്തിൽ
രചയിതാവ്: ഡോ. സ്കറിയ സക്കറിയ (ചീഫ് എഡിറ്റർ) ജയാസുകുമാരൻ (എഡിറ്റർ)
ഡോ. സ്കറിയ സക്കറിയ ചീഫ് എഡിറ്ററായി ചങ്ങനാശ്ശേരി ക്ലബ്, 1999ൽ പ്രസിദ്ധീകരിച്ച ചങ്ങനാശ്ശേരി ’99 എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രാദേശികചരിത്രം ഡോക്കുമെൻ്റ് ചെയ്യുന്നതിൻ്റെ ഉത്തമ ഉദാഹരണം ആണ് ഈ പുസ്തകം. ചങ്ങനാശ്ശെരിയെ പറ്റി വരമൊഴിയിലും വാമൊഴിയിലുമായി പരന്നുകിടക്കുന്ന പ്രാദേശികഅറിവുകൾ ഈ പുസ്തകത്തിൽ ക്രോഡീകരിച്ചിരിക്കുന്നു. അതിനു കുറച്ചധികം പേർ സഹകരിച്ചിടുണ്ട്, അതിനൊപ്പം നിരവധി പുരാതനഗ്രന്ഥങ്ങളിൽ ചങ്ങനാശ്ശെരിയെ പറ്റിയുള്ള ലേഖനങ്ങളും പരാമർശങ്ങളും ഒക്കെ പുസ്തകത്തിൽ എടുത്തു ചേർത്തിരിക്കുന്നു.
ഈ പുസ്തകം കണ്ടപ്പോൾ, മിക്കപ്പോഴും ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന ഇത്തരം പ്രാദേശികചരിത്രപുസ്തകങ്ങൾ ശെഖരിച്ച് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കാനായി ഒരു പ്രത്യേക പദ്ധതി തന്നെ ആരംഭിക്കേണ്ടതുണ്ട് എന്ന് തോന്നിപ്പോകുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
അച്ചടിച്ച ആദ്യത്തെ മലയാളം – മലയാളം നിഘണ്ടുവായ മലയാണ്മനിഘണ്ടു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. സി.എം.എസ് മിഷനറി ആയ റവറൻ്റ് റിച്ചാർഡ് കോളിൻസ് ആണ് ഇതിൻ്റെ രചയിതാവ്
അച്ചടിച്ച ആദ്യത്തെ മലയാളം – മലയാളം നിഘണ്ടു ആണിത്. ഇതിനു മുൻപ് വന്ന അച്ചടിച്ച 2 നിഘണ്ടുക്കൾ ബെഞ്ചമിൻ ബെയിലിയുടെ മലയാളംഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് മലയാളം നിഘണ്ടും ആണ്. ഈ ആദ്യത്തെ മലയാളം – മലയാളം നിഘണ്ടു രചിക്കുന്ന സമയത്ത് റവ. റിച്ചാർഡ് കോളിൻസ് കോട്ടയം സി.എം.എസ് കോളേജ് പ്രിൻസിപ്പൾ ആയിരുന്നു (Principal of the C.M.S. Syrian College എന്നാണ് ടൈറ്റിൽ പേജിൽ കാണുന്നത്). പുസ്തകത്തിൻ്റെ ടൈറ്റിൽ പേജിൽ Compiled under the direction of Richard Collins എന്നു കാണുന്നതിനാൽ റവ. റിച്ചാർഡ് കോളിൻസിനെ ഈ നിഘണ്ടു നിർമ്മാണത്തിന് ചിലർ സഹായിച്ചിരുന്നു എന്ന് അനുമാനിക്കാം. ആമുഖത്തിൽ നിന്ന് ഇത് രാമൻ വാരിയർ, സുബ്രഹ്മണ്യൻ പോറ്റി എന്നിവർ ആയിരുന്നെന്ന് മനസ്സിലാക്കാം.
പുസ്തകത്തിൻ്റെ ആമുഖത്തിൽ സംവൃതോകാരത്തെ പറ്റി റിച്ചാർഡ് കോളിൻസ് ചർച്ച ചെയ്യുന്നുണ്ട്. നിഘണ്ടുവിൽ ഉകാരം ആണ് സംവൃതോകാരത്തിനായി ഉപയോഗിക്കുന്നത്, ബെഞ്ചമിൻ ബെയിലി നിഘണ്ടുക്കളിൽ നിന്ന് വ്യത്യസ്തമായി അക്കാലത്തെ മറ്റു സി.എം.എസ് പുസ്തകങ്ങൾ പോലെ ഏ/ഓ കാരങ്ങളും അവയുടെ ഉപലിപികളും ഉപയോഗിച്ചിരിക്കുന്നു.
കോളിൻസിൻ്റെ ഈ നിഘണ്ടുവിനു ശേഷം അടുത്ത മലയാളം – മലയാളം നിഘണ്ടുവിനായി ശബ്ദതാരാവലി വരെ കാക്കേണ്ടി വന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: മലയാണ്മനിഘണ്ടു/A Dictionary of The Malayalim Language
മലയാളികൾക്ക് ലത്തീൻ ഭാഷ പഠിക്കാനായി തയ്യാറാക്കിയ Grammatica Malabarico-Latina ഗ്രമാറ്റിക്ക മലബാറിക്കോ-ലാറ്റിന (മലയാഴ്മ-ലത്തീൻ ഗ്രമത്തി) എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ധർമ്മാരാം കോളേജ് ലൈബ്രറിയിൽ നിന്ന് ആദ്യമായി റിലിസ് ചെയ്യുന്നത്.
1868 ഗ്രമാറ്റിക്ക മലബാറിക്കോ-ലാറ്റിന
കർമ്മലീത്ത മിഷനറിമാരാൽ ഉണ്ടാക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം മലയാളത്തിലൂടെ ലത്തീൻ പഠിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. കൊച്ചി വെസ്റ്റേൺ സ്റ്റാർ പ്രസ്സിൽ ആണ് അച്ചടി. അക്കാലത്തെ കൈയെഴുത്തിൻ്റെയും അച്ചടിയുടെയുടെയും പൊതുസ്വഭാവം പോലെ ഈ പുസ്തകത്തിൽ ഏ/ഓ കാരങ്ങളും അവയുടെ ഉപലിപികളും ഉപയോഗിച്ചിട്ടില്ല. അതേ പോലെ സംവൃതോകാര ചിഹ്നമായ ചന്ദ്രക്കലയും ഇല്ല.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
പേര്: Grammatica Malabarico Latina/ മലയാഴ്മ ലത്തീൻ ഗ്രമത്തി
ഗവേഷകൻ, ഭാഷാ ശാസ്ത്രജ്ഞൻ, മലയാളം അദ്ധ്യാപകൻ, എഡിറ്റർ, ഗ്രന്ഥകർത്താവ്, എന്നിങ്ങനെ വ്യത്യസ്തനിലകളിൽ പ്രസിദ്ധനായിരുന്നു ഡോ സ്കറിയ സക്കറിയ. ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തുന്നതിൽ അദ്ദേഹം പ്രധാനപങ്ക് വഹിച്ചിരുന്നു. ഗുണ്ടർട്ട് ശേഖരത്തിലെ പ്രമുഖമായ പലകൃതികളും അദ്ദേഹവും മറ്റു ഗവേഷകരും ചേർന്ന് പഠനങ്ങളോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇങ്ങനെ വ്യത്യസ്തനിലകളിൽ വിധത്തിൽ മൗലികസംഭാവനകൾ നൽകിയ അദ്ദേഹം 2022 ഒക്ടോബർ 18ന് അന്തരിച്ചു. അദ്ദേഹത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുക.
സ്കറിയ സക്കറിയ
കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനത്തിൽ അദ്ദേഹത്തിനു പ്രത്യേകതാല്പര്യമുണ്ടായിരുന്നു. ചില പുസ്തകങ്ങൾ അദ്ദേഹം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയിട്ടും ഉണ്ട്. കേരള അക്കാദമിക്ക് സർക്കിളിൽ നിന്ന് ഡിജിറ്റൈസേഷൻ പ്രവർത്തനത്തെ ശ്ലാഘിച്ച് ആദ്യമായി എഴുതിയത് അദ്ദേഹമാണ്. മാത്രമല്ല, ഇതിൻ്റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം പലയിടങ്ങളിൽ പ്രസംഗിക്കുകയും ചെയ്തു.
2022 ഒക്ടോബർ 30ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവെഴ്സിറ്റിയിൽ വെച്ച് നടന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉദ്ഘാടന പരിപാടിയിൽ വെച്ച് ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന ഒരു പദ്ധതിയെ പറ്റി അറിയിപ്പ് ഉണ്ടായി. ഡോ. സ്കറിയ സക്കറിയയുടെ ഗ്രന്ഥശേഖരത്തിലെ ഏഴായിരത്തിലധികം പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം ഒരു ആർക്കൈവ് ആക്കുവാനുള്ള പദ്ധതി അദ്ദേഹത്തിന്റെ സഹപ്രവർത്തകരും വിദ്യാർത്ഥികളും കുടുംബാഗങ്ങളും കൂടി ആസൂത്രണം ചെയ്തുവരുന്നുണ്ട്. അതിനു പുറമെ ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ വഴിയായി ഡോ. സ്കറിയ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ഡോ. സ്കറിയ സക്കറിയയുടെ മകനും നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യാ യൂണിവേഴ്സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫെസ്സറും കൂടിയായ ഡോക്ടർ അരുൾ സ്കറിയ വെളിപ്പെടുത്തി. അതിൻ്റെ ഭാഗമായി ഡോ. സ്കറിയ സക്കറിയയുടെ തീസിസ്, അരുൾ ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറി. അതിനെ പറ്റിയുള്ള വീഡിയോ ഇവിടെ കാണാം.
ഡോ: സ്കറിയ സക്കറിയയുടെ തീസിസ് ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു.
ഡോ. സ്കറിയ സക്കറിയ രചിച്ച എല്ലാ പുസ്തകങ്ങളും, വിവിധ മാസികകളും മറ്റുമായി എഴുതിയ ലേഖനങ്ങളുമടക്കം, എല്ലാതരം രചനകളും ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആയിരിക്കും ഡോ. സ്കറിയാ സക്കറിയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി.
(ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ പ്രവർത്തനം ആരംഭിച്ചതിനു ശേഷം അനൗൺസ് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന പദ്ധതി ആണ് ഡോ. സ്കറിയാ സക്കറിയുടെ രചനകളുടെ ഡിജിറ്റൈസെഷൻ. ഇതിനു മുൻപ് ഉൽഘാടനപരിപാടിയിൽ വെച്ച് തന്നെ ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ കേരള രെഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി അനൗൺസ് ചെയ്തിരുന്നു. അതിനെ പറ്റിയുള്ള വിവരം ഇവിടെ കാണാം.)
കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പദ്ധതി ഒരു രജിസ്റ്റേഡ് നോൺ-പ്രോഫിറ്റ് സംഘടനയായി മാറിയതിൻ്റെ ഏറ്റവും പ്രധാനഗുണം ഇനി നിയമപരമായി തന്നെ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഒക്കെ കരാറിൽ ഏർപ്പെട്ട് ഔദ്യോഗിക പദ്ധതികൾ ആരംഭിക്കാം എന്നതാണ്. അങ്ങനെയുള്ള സവിശേഷ പദ്ധതികളിലൂടെ ഡിജിറ്റൈസേഷൻ പ്രവർത്തനം സ്കേൽ അപ്പ് ചെയ്യുക എന്നത് കൂടാണ് ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ രൂപീകരിച്ചതിൻ്റെ പ്രധാന ഉദ്ദേശങ്ങളിൽ ഒന്ന്. ഫൗണ്ടേഷൻ്റെ കീഴിൽ കേരളരേഖകളുടെ ഡിജിറ്റൈസേഷനിൽ സവിശേഷ ശ്രദ്ധയുള്ള ഗ്രന്ഥപ്പുരയുടെ ഭാഗമായുള്ള ആദ്യത്തെ സുപ്രധാനപദ്ധതി 2022 ഒക്ടോബർ 30ന് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവെഴ്സിറ്റിയിൽ വെച്ച് നടന്ന ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടെഷൻ്റെ ഉദ്ഘാടന പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തു.
ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ – ഗ്രന്ഥപ്പുര
ബാംഗ്ലൂരിൽ, വൈദികവിദ്യാർത്ഥികളുടെ പരിശീലന സ്ഥാപനമായ ധർമ്മാരാം കോളേജിലെ കേരളരേഖകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി ആണ് ഉദ്ഘാടന പരിപാടിയിൽ വെച്ച് അനൗൺസ് ചെയ്തത്. ധർമ്മാരാം കോളേജ് ഗ്രന്ഥപ്പുര ഡിജിറ്റൈസെഷൻ പദ്ധതിയുമായി ആദ്യകാലം മുതലെ സഹകരിക്കുന്ന ഒരു സ്ഥാപനമാണ്. 2013ൽ, അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണമലയാളപുസ്തകമായ സംക്ഷെപവെദാർത്ഥം അവിടെ നിന്നാണ് ഡിജിറ്റൈസ് ചെയ്ത് പുറത്ത് വന്നത്. അന്ന് അത് റിലീസ് ചെയ്തപ്പോൾ എഴുതിയ പോസ്റ്റ് ഇവിടെ കാണാം. https://shijualex.in/sampkshepavedartham-1772/
സീറോ-മലബാർ കത്തോലിക്ക സഭയിലെ പ്രധാനപ്പെട്ട സന്ന്യാസ സമൂഹമായ CMI (Carmelites of Mary Immaculate) സഭയുടെ മേജർ സെമിനാരി ആണ് ധർമ്മാരാം കോളേജ് ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ചെത്തിപ്പുഴയിൽ ഉണ്ടായിരുന്ന ഈ സെമിനാരി 1957ലാണ് ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെട്ടത്. കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ മേഖലയിൽ CMI സഭയിലെ അച്ചന്മാർ നൽകുന്ന സേവനം പ്രശസ്തമാണല്ലോ. ആ അച്ചന്മാരെ പരിശീലിപ്പിക്കുന്ന പ്രധാന സെമിനാരികളിൽ ഒന്നാണ് ബാംഗ്ലൂരിലുള്ള ധർമ്മാരാം കോളേജ്. അവിടെ പഠിക്കുന്നവർക്ക് ഉപയോഗിക്കാനുള്ളതാണ് നിരവധി പൗരാണിക രേഖകൾ ഉൾക്കൊള്ളുന്ന ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറി (Cardinal Tisserant Library).
ധർമ്മാരം കോളേജ്
ധർമ്മാരം കോളേജ് ലൈബ്രറിയിലെ പതിനായിരക്കണക്കിന് പുസ്തകങ്ങളിൽ നിന്ന് കേരളവുമായി ബന്ധപ്പെട്ട തിരഞ്ഞെടുത്ത അച്ചടി പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ആണ് ഡിജിറ്റൈസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. രേഖകളുടെ വിശദാംശങ്ങളും അതിൻ്റെ പ്രത്യേകതകളും ഒക്കെ രേഖകൾ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരുമ്പോൾ മാത്രമേ വ്യക്തമാവുകയുള്ളൂ.
ധർമ്മാരാം കൊളേജ് ലൈബ്രറിയിലെ തിരഞ്ഞെടുത്ത രേഖകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതി ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറേറിയൻ ഫാദർ ജോബി കൊച്ചുമുട്ടം 2022 ഒക്ടോബർ 30ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതിൻ്റെ ഭാഗമായി, ഡിജിറ്റൈസെഷൻ പദ്ധതിയുടെ സമ്മതപത്രം ഫൗണ്ടെഷൻ പ്രതിനിധിക്ക് ഔദ്യോഗികമായി കൈമാറി.
ഫാദർ ജോബി കൊച്ചുമുട്ടം, സമ്മതപത്രം ഫൗണ്ടേഷൻ പ്രതിനിധിക്ക് കൈമാറുന്നു
തുടർന്ന്, ധർമ്മാരാം കോളേജിലെ ഫാദർ ഫ്രാൻസിസ് തോണിപ്പാറ ലൈബ്രറിയിലെ പുസ്തക ശേഖരത്തെ പറ്റി സംസാരിക്കുകയും, ധർമ്മാരാം പദ്ധതി ആരംഭിക്കുന്നതിൻ്റെ പ്രതീകമായി ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ പ്രധാനപ്പെട്ട ഒരു കൈയെഴുത്ത് പ്രതി ഡിജിറ്റൈസേഷനായി ഫൗണ്ടേഷൻ പ്രതിനിധിക്ക് ഔദ്യോഗികമായി കൈമാറുകയും ചെയ്തു.
ഫാദർ ഫ്രാൻസിസ് തോണിപ്പാറ ഉദയംപേരൂർ സുനഹദൊസിൻ്റെ കാനൊനകളുടെ കൈയെഴുത്ത് പ്രതി ഫൗണ്ടേഷൻ പ്രതിനിധിക്ക് ഡിജിറ്റൈസേഷനായി കൈമാറുന്നു
ഇനിയുള്ള കുറച്ചു മാസങ്ങൾ ധർമ്മാരാം കൊളേജിൽ നിന്നുള്ള ധാരാളം കേരളരേഖകൾ നമുക്ക് പ്രതീക്ഷിച്ച് തുടങ്ങാം. ഡിസംബർ ആദ്യവാരം തൊട്ട് ധർമ്മാരാം കൊളേജ് ലൈബ്രറി സ്കാനുകളുടെ റിലിസ് തുടങ്ങാൻ കഴിയും എന്നാണ് ഇപ്പൊഴത്തെ പ്രതീക്ഷ.