1966ൽ ജെ. ശശികുമാറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കൂട്ടുകാർ എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഈ സിനിമയെ പറ്റിയുള്ള കൂടുതൽ ഡാറ്റയ്ക്ക് താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക.
വരാപ്പുഴ അതിരൂപതയിലെ ആദ്യ മെത്രാപ്പോലീത്തയായിരുന്ന ലെഒനാർദ മെല്ലാനൊയുടെ മെത്രാപ്പോലീത്തപട്ടത്തിൻ്റെ 25-ാം വാർഷികത്തോട് അനുബന്ധിച്ച്, രൂപതാഭരണത്തിൻ്റെ ഭാഗമായി അദ്ദേഹം പുറത്തിറക്കിയ വിവിധ ഇടയ ലേഖനങ്ങൾ സമാഹരിച്ച് 1893ൽ ഇടയന്നടുത്ത പരസ്യങ്ങൾ എന്ന പുസ്തകമായി പ്രസിദ്ധീകരിച്ചതിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. കേരളകത്തോലിക്ക സഭയുമായി ബന്ധപ്പെട്ട് നിരവധി ചരിത്രപ്രാധാന്യമുള്ള കല്പനകൾ ഉൾപ്പെടുന്ന ഒരു പുസ്തകമാണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
( പലരും ആവശ്യപ്പെട്ടിരുന്ന പോലെ ഓൺലൈനായി വായിക്കാനുള്ള സൗകര്യം കൂടി ഈ സ്കാനിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഒരു ബേസിക്ക് ഓൺലൈൻ റീഡർ ആണ്. മുൻപോട്ട് പോകുമ്പോൾ ഈ സംഗതി കുറച്ച് കൂടെ മെച്ചപ്പെടുത്താം)
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
കേരളത്തിലെ സർക്കാർ പ്രസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുപ്രധാന മാര്‍ഗ്ഗരേഖയായ ഗവൺമെൻ്റ് പ്രസ്സ് മാന്വല്‍ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ പതിപ്പാണ് ഈ പോസ്റ്റിലൂടെ റിലിസ് ചെയ്യുന്നത്. ഗവൺമെൻ്റ് പ്രസ്സുകളുടെ സൂപ്രണ്ടായിരുന്ന കെ. സ്വാമിനാഥന്‍ തയ്യാറാക്കി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനടുത്ത് സ്ഥിതിചെയ്യുന്ന ഇന്നത്തെ ഗവൺമെൻ്റ് സെന്‍ട്രല്‍ പ്രസ്സില്‍ അച്ചടിച്ച് 1970-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ആണിത്.
1838-ല്‍ സ്വാതി തിരുനാള്‍ മഹാരാജാവിൻ്റെ കാലത്താണ് തിരുവിതാംകൂര്‍ ഗവൺമെൻ്റ് പ്രസ്സ് സ്ഥാപിച്ചത്. 1845-ല്‍ കൊച്ചി ഗവൺമെൻ്റ് പ്രസ്സും സ്ഥാപിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യത്തിന് ശേഷം തിരുവിതാംകൂര്‍ കൊച്ചി നാട്ടുരാജ്യങ്ങളുടെ ഏകീകരണത്തിൻ്റെ ഭാഗമായി രൂപീകരിച്ച ഇന്‍റഗ്രേഷന്‍ വകുപ്പിൻ്റെ നടപടിപ്രകാരമാണ് തിരു-കൊച്ചി അച്ചടി യൂണിറ്റുകള്‍ ചേര്‍ത്ത് കേരളത്തില്‍ അച്ചടി വകുപ്പ് രൂപീകരിച്ചത്. ഈ വകുപ്പിൻ്റെ കീഴില്‍ വരുന്ന ഗവൺമെൻ്റ് പ്രസ്സുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുപ്രധാന മാര്‍ഗ്ഗരേഖയാണ് ഗവൺമെൻ്റ് പ്രസ്സ് മാന്വല്‍.
കേരളത്തിലെ സര്‍ക്കാര്‍ അച്ചടി മേഖലയെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് ഉപകാരപ്പെടുന്ന ധാരാളം വിവരങ്ങള്‍ ഈ ഗ്രന്ഥത്തിലുണ്ട്. ഡി.റ്റി.പി.യുടെ ആവിര്‍ഭാവത്തിന് മുന്‍പുണ്ടായിരുന്ന വിദേശ നിര്‍മ്മിതമായ ഇൻ്റര്‍ടൈപ്പ്, മോണോ കീബോര്‍ഡ് മുതലായ മെക്കാനിക്കല്‍ കമ്പോസിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ പുസ്തകം കമ്പോസ് ചെയ്തിരിക്കുന്നത് എന്ന് ആമുഖത്തില്‍ പറയുന്നുണ്ട്. അക്കാലത്തെ ഗുണനിലവാരമുള്ള ലെറ്റര്‍പ്രസ്സ് അച്ചടിയുടെ നല്ലൊരു മാതൃകയാണ് ഈ പുസ്തകം. ഒരു മുന്‍ ഗവൺമെൻ്റ് പ്രസ്സുകളുടെ സൂപ്രണ്ടിൻ്റെ സ്വകാര്യ ശേഖരത്തിലുള്ളതാണ് ഈ പുസ്തകം.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
എം.ജി.ആറും ജയലളിതയും അഭിനയിച്ച്, 1965 ൽ റിലീസ് ചെയ്ത ആയിരത്തിൽ ഒരുവൻ എന്ന തമിഴ് സിനിമയുടെ മലയാളത്തിലുള്ള കഥാസാരവും പ്രസ്തുതസിനിമയിലെ തമിഴ് പാട്ടുകൾ മലയാളലിപിയിൽ ട്രാൻസ്ലിറ്ററേറ്റ് ചെയ്തതുമായ ആയിരത്തിൽ ഒരുവൻ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
നമ്മുടെ പഴയ സിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)
2013-2014 കാലഘട്ടത്തിൽ ജർമ്മൻ മലയാളികൾ പ്രസിദ്ധീകരിച്ച Meine Welt – വിശേഷാൽ പതിപ്പ് 2013 എന്ന സുവനീറിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
Meine Welt എന്നത് ജർമ്മൻ മലയാളികളുടെ പ്രസിദ്ധീകരണമാണ്. എൻ്റെ ലോകം എന്നാണ് അതിൻ്റെ അർത്ഥം എന്ന് ഗൂഗിൾ പറഞ്ഞു തന്നു. 2013ൽ മലയാളത്തിനു ശ്രേഷ്ഠപദവി കിട്ടിയതും, മലയാള സർവ്വകലാശാല സ്ഥാപിച്ചതും, ട്യൂബിങ്ങൻ യൂണിവേഴ്സിറ്റിയിൽ ഗുണ്ടർട്ട് ചെയർ സ്ഥാപിച്ചതും ഒക്കെ പ്രമാണിച്ച് ഇറക്കിയ വിശേഷാൽ പതിപ്പാണ് ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത പങ്കു വെക്കുന്നത്.
മലയാളത്തെ സംബന്ധിച്ച് പ്രത്യേകതകൾ നിറഞ്ഞ 2013ൽ ജർമ്മനിക്കും ജർമ്മൻ മലയാളി സമൂഹത്തിനും മലയാളത്തിൻ്റെ പരിപോഷണത്തിനായി എന്തുചെയ്യാൻ കഴിഞ്ഞു എന്ന വിലയിരുത്തൽ ആണ് ഈ വിശേഷാൽ പതിപ്പ്. ഡോ. സ്കറിയ സക്കറിയയെ പോലെയുള്ള കുറച്ചു സമകാലീന രചയിതാക്കളുടെ ലേഖനങ്ങൾക്ക് പുറമെ കഴിഞ്ഞ ഏതാണ് 50 വർഷത്തിനുള്ളിൽ വിവിധ ജരമ്മൻ മലയാളി പ്രസിദ്ധീകരണങ്ങളിൽ വന്ന ലേഖനങ്ങളും ഈ വിശെഷാൽ പതിപ്പിൽ എടുത്ത് ചേർത്തിരിക്കുന്നു. പ്രസിദ്ധീകരണം ജർമ്മനിയിൽ നിന്നാണെങ്കിലും ഈ പ്രസിദ്ധീകരണത്തിൻ്റെ അച്ചടി നടന്നിരിക്കുന്നത് ഭരണങ്ങാനത്താണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
1964ൽ ആദ്യകിരണങ്ങൾ എന്ന സിനിമ റിലീസ് ചെയ്തതിനു ഒപ്പം ഇറങ്ങിയ സിനിമാ പാട്ടുപുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
നമ്മുടെ പഴയസിനിമാ പാട്ടുപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പാട്ടുപുസ്തകം ഡിജിറ്റൈസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമീകവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.പേര്: ആദ്യകിരണങ്ങൾ (സിനിമാ പാട്ടുപുസ്തകം)
കേരളഭാഷാപ്രണയികൾ എന്ന സീരീസിൽ തിരുവനന്തപുരത്തെ വി.വി. പ്രസിദ്ധീകരണശാല പ്രസിദ്ധീകരിച്ച റാവുബഹദൂർ ഒയ്യാരത്തു ചന്തുമേനോൻ എന്ന ജീവചരിത്രകൃതിയുടെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മൂർക്കോത്തുകുമാരൻ ആണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്.
ഇംഗ്ലീഷിലെ Men of Letters Series എന്ന ഗ്രന്ഥപരമ്പരയുടെ സമ്പ്രദായത്തിൽ, കേരളത്തിലെ പരേതരായ സാഹിത്യപ്രണയികളുടെ ജീവചരിത്രം പ്രസിദ്ധീകരിക്കണം എന്ന് അപ്പൻ തമ്പുരാൻ നടത്തിയിരുന്ന സാഹിത്യസമാജത്തിൻ്റെ തീരുമാനം ആണ് തനിക്ക് ഈ പുസ്തകം രചനയ്ക്ക് പ്രേരണയായതെന്ന് ആമുഖത്തിൽ മൂർക്കോത്തുകുമാരൻ പറയുന്നു. എന്നാൽ ഇപ്പോൾ പുസ്തകപ്രസിദ്ധീകരണത്തിനു കാരണമായത് തിരുവനനതപുരത്ത് വിവി പബ്ലിഷിങ്ങ് ഹൌസ് ഉടമ തോമസ് പോളിൻ്റെ നിർബന്ധം ആണെന്നും ആമുഖത്തിൽ അദ്ദേഹം പറയുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ മലയാളസിനിമാ വ്യവസായയുമായി ബന്ധപ്പെട്ട് സമാന്തരമായി നടന്നിരുന്ന ഒരു സാംസ്കാരികപ്രവർത്തനമായിരുന്നു സിനിമാപാട്ടുപുസ്തകങ്ങളുടെ പ്രസിദ്ധീകരണവും അതിൻ്റെ ഉപഭോഗവും. 1950കൾ മുതലെങ്കിലും സമാന്തര പ്രസിദ്ധീകരണ ശാലകൾ വഴി ഈ വിഷയത്തിൽ ആയിരക്കണക്കിനു ചെറിയ പുസ്തകങ്ങൾ ഇറങ്ങിയിട്ടുണ്ട്. ഒറ്റത്തവണ മാത്രം പ്രസിദ്ധീകരിച്ച് ഓർമ്മയായി പോകുന്ന ഇത്തരം പാട്ടുപുസ്തകങ്ങൾ അതത് കാലത്തെ ചരിത്രം രേഖപ്പെടുത്തൽ കൂടിയാണ്.
നിലവിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവർത്തനം നടക്കുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. (കോളേജ് പഠനകാലത്ത് (1990കളുടെ അവസാനം) ഇത്തരം സിനിമാപാട്ടുപുസ്തകങ്ങൾ വാങ്ങിച്ചിരുന്നത് ഇത്തരുണത്തിൽ ഞാനോർക്കുന്നു. )
Indic Digital Archive Foundationൻ്റെ കേരളരേഖകളുടെ ഡിജിറ്റൈസേഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി സിനിമാപാട്ടുപുസ്തകങ്ങളുടെ ഡിജിറ്റൈസേഷൻ എന്ന പ്രത്യേക ഉപപദ്ധതി ആരംഭിക്കുകയാണ്.
ഇത്തരം ഒരു ഡിജിറ്റൈസേഷൻ പദ്ധതിയെപറ്റിയുള്ള ചിന്ത പണ്ടേ മനസ്സിൽ ഉണ്ടെങ്കിലും സിനിമാപാട്ടുപുസ്തകങ്ങൾ ലഭ്യമല്ലാത്തത് കൊണ്ട് അത് ചെയ്യാൻ ആയില്ല. ഇപ്പോൾ പ്രശസ്ത പുസ്തകചരിത്രകാരനും നിരൂപകനുമായ പി.കെ. രാജശേഖരൻ പ്രത്യേക മുൻകൈ എടുത്താണ് ഇങ്ങനെ ഒരു പദ്ധതി ആരംഭിക്കുന്നത്. അദ്ദേഹം ഈ പദ്ധതി തുടങ്ങുന്നതിൻ്റെ ഭാഗമായി ഏതാണ് 50 ഓളം പഴയ സിനിമാപാട്ടുപുസ്തകങ്ങളുടെ ശെഖരം ഡിജിറ്റൈസേഷനായി കൈമാറി. പി.കെ. രാജശേഖരൻ കൈമാറിയ സിനിമാപാട്ടുപുസ്തകങ്ങൾ ആണ് ആദ്യഘട്ടത്തിൽ ഡിജിറ്റൈസ് ചെയ്ത് പുറത്ത് വരുന്നത്.
ഈ പോസ്റ്റ് വായിക്കുന്ന പലരുടേയും കൈയിൽ പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്ന പഴയ സിനിമാപാട്ടുപുസ്തകങ്ങൾ ഉണ്ടാകാം. ഇത് ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന സാംസ്കാരികപ്രവർത്തനത്തിൽ പങ്കു ചേരാൻ നിങ്ങൾക്ക് താല്പര്യമുണ്ട് എങ്കിൽ നിങ്ങളുടെ കൈയിലുള്ള ശെഖരത്തിൻ്റെ വിശദാംശങ്ങൾ [email protected] എന്ന മെയിലിലേക്ക് അയക്കാൻ അഭ്യർത്ഥിക്കുന്നു. (ഡിജിറ്റൈസേഷൻ കഴിഞ്ഞാൽ രേഖകൾ അത് തന്നവർക്ക് തന്നെ തിരിച്ചു തരുന്നതാണ്)
ഈ പദ്ധതി തുടങ്ങുന്നതിൻ്റെ ഭാഗമായി റിലീസ് ചെയ്യുന്നത് ഉദയായുടെ ഉണ്ണിയാർച്ച എന്ന സിനിമയുടെ കഥാസാരവും പാട്ടുകളും അടങ്ങുന്ന പുസ്തകമാണ്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
ക്രൈസ്തവവൈദികരുടെ ആത്മശോധനാരീതി എന്ന വിഷയത്തെ അധികരിച്ച് ഇറ്റാലിയൻ പുരോഹിതനായ ഒട്ടാവിയോ മാർചെട്ടി രചിച്ച പുസ്തകത്തിൻ്റെ മലയാള പരിഭാഷയായ വൈദികരുടെ ആത്മപരിശോധന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ കോപ്പി ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. റവ. ജോർജ്ജ് പുഞ്ചെക്കുന്നേൽ ആണ് മലയാളപരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായ ഗ്രന്ഥാലോകം എന്ന ആനുകാലികത്തിൻ്റെ 1952ൽ ഇറങ്ങിയ വാല്യം നാലിൻ്റെ 9 ലക്കങ്ങളുടെയും വാല്യം അഞ്ചിൻ്റെ 12 ലക്കങ്ങളുടേയും അടക്കം മൊത്തം 21 ലക്കങ്ങളുടെ ഡിജിറ്റൽ കോപ്പികൾ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ലക്കങ്ങളുടെ തനിമ നിലനിർത്താൻ ഓരോ ലക്കവും വ്യത്യസ്തമായിത്തന്നെ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നു.
മണ്ണാർക്കാട്ടെ കെ.ജെ.ടി.എം. സഹൃദയ ലൈബ്രറിയിലെ പൊതുസഞ്ചയ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാസിക ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
1948 ൽ തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിൻ്റെ മുഖപത്രമായി തുടങ്ങിയ ഗ്രന്ഥാലോകം 1950 ൽ എത്തിയപ്പോൾ ഐക്യസംസ്ഥാന ഗ്രന്ഥശാലസംഘത്തിൻ്റെ പ്രസിദ്ധീകരണം ആയി മാറി. എന്നാൽ മലബാർ ഈ സംഘത്തിൻ്റെ ഭാഗമായിട്ടാല്ലാത്തതിനാൽ ആവണം 1950 ജൂലൈ-ആഗസ്റ്റ് ലക്കം തൊട്ട് തിരു-കൊച്ചി ഗ്രന്ഥശാല സംഘം എന്ന് പേർ പുതുക്കിയിട്ടുണ്ട്. രാജഭരണത്തിൽ നിന്ന് ജനകീയ ഭാരണത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട സംഗതികൾ ഗ്രന്ഥശാലസംഘത്തിൻ്റെ പ്രവർത്തനത്തെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നത് സംബന്ധിച്ച ലേഖനങ്ങളും ഈ ലക്കങ്ങളിൽ കാണാവുന്നതാണ്. ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്ന ലക്കങ്ങളിൽ എല്ലാം തിരു-കൊച്ചി ഗ്രന്ഥശാലാസംഘം പ്രസിദ്ധീകരണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും
താഴെ 21 രേഖകളുടെ ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണി വെവ്വേറെ കൊടുത്തിരിക്കുന്നു.
(ഉയർന്ന റെസലൂഷൻ ഉള്ള സ്കാൻ ആയതിനാൽ സൈസ് കൂടുതൽ ഉള്ളതു കൊണ്ട് മൊബൈൽ ഡിവൈസുകളിൽ ഈ സ്കാൻ ഡൗൺലൊഡ് ചെയ്താൽ വായിക്കാൻ പറ്റണം എന്നില്ല. അതിനാൽ ഡൗൺലോഡ് ചെയ്യുന്നവർ ദയവായി ലാപ്‌ടോപ്പോ/ഡെസ്ക്‌ടോപ്പോ പോലുള്ള ഡിവൈസുകൾ ഉപയോഗിക്കുക)
രേഖ 1
പേര്: ഗ്രന്ഥാലോകം – പുസ്തകം 4 – ലക്കം 1 – 1952 – ജനുവരി