1886 – ധർമ്മഗുപ്ത വിജയം – ജി. പത്മനാഭ പിള്ള

1886 ൽ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള രചിച്ച ധർമ്മഗുപ്ത വിജയം എന്ന ആട്ടക്കഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രൗഢഗംഭീരമായ ശബ്ദതാരാവലിയെന്ന ബൃഹദ് നിഘണ്ടുവിൻ്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. തുള്ളൽ‌, ആട്ടക്കഥ, കഥകളി മുതലായ കാവ്യകലകളിലുള്ള അമിതാവേശം ചെറുപ്രായത്തിൽ‌ തന്നെ പത്മനാഭപിള്ളയ്‌ക്കുണ്ടായിരുന്നു.ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളൽ‌ കഥകളും ആട്ടക്കഥകളുമായിരുന്നു. അറുപതോളം കൃതികളുടെ കർത്താവാണ് ശ്രീ. ശ്രീകണ്ഠേശ്വരം. ഭാഷാവിലാസം എന്നൊരു മാസിക അദ്ദേഹം നടത്തിവന്നിരുന്നു.

രവിശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

 1886 - ധർമ്മഗുപ്ത വിജയം - ജി. പത്മനാഭ പിള്ള
1886 – ധർമ്മഗുപ്ത വിജയം – ജി. പത്മനാഭ പിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ധർമ്മഗുപ്ത വിജയം
  • രചന: ജി. പത്മനാഭ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1886
  • താളുകളുടെ എണ്ണം: 42
  • അച്ചടി: Keralavilasam Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *