താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1940 – ൽ പ്രസിദ്ധീകരിച്ച, കത്തോലിക്കാ സഭയുടെ സനാതന തത്വങ്ങൾ ഉൾക്കൊണ്ട മതോപദേശസംഗ്രഹ ചിത്രമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1940 – മതോപദേശസംഗ്രഹ ചിത്രമാലിക
കുട്ടികളെ നല്ലവണ്ണം വളർത്തുക, അവരിൽ സന്മാർഗ്ഗബോധം വളർത്തുക എന്നീ ഉദ്ദേശങ്ങളോടെ കത്തോലിക്കാ സഭയുടെ സനാതന തത്വങ്ങൾ അവരുടെ മനസ്സിൽ പതിയുവാനായി തയ്യാറാക്കിയതാണ് ഈ പുസ്തകം. വേദപഠന ക്ലാസ്സുകളിലേക്ക് പാഠപുസ്തകമാക്കാവുന്നതാണ് ഈ കൃതി. ചിത്രങ്ങളുടെ സഹായത്തോടെ കുട്ടികളുടെ ഭാവനാ ശക്തിയെ വളർത്തുവാനായി അലങ്കാര ഭാഷയിൽ രചിക്കപ്പെട്ടതിനാൽ കുട്ടികളിലെ മതപഠനത്തിലുള്ള താല്പര്യം വർദ്ധിക്കുവാൻ ഈ പുസ്തകം സഹായകമാകും.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
1923 ൽ പ്രസിദ്ധീകരിച്ച റാസാ – കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1923 – റാസാ – കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ
സഭയുടെ കുർബ്ബാന പ്രാർത്ഥനകൾ, പാലിക്കേണ്ട ആരാധനാ ക്രമങ്ങൾ, വൈദികനും, സമൂഹവും അനുഷ്ടിക്കേണ്ട കർമ്മങ്ങൾ, മേൽ പറഞ്ഞവയിൽ വരുത്തേണ്ട മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് ഈ രേഖയിലെ പ്രതിപാദ്യ വിഷയങ്ങൾ.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
പേര്: റാസാ – കൽദായാ സുറിയാനിക്കർമ്മകാണ്ഡത്തിലെ ശ്രേഷ്ഠപുരോഹിത പൂജ
1954-ൽ കെ.കെ. നായർ പ്രസിദ്ധീകരിച്ച പ്രബന്ധമാല്യം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1954 – പ്രബന്ധമാല്യം – കെ.കെ. നായർ
ഗ്രന്ഥകർത്താവായ കെ.കെ. നായർ പല അവസരങ്ങളിലായി മാസികകളിലും ആഴ്ചപ്പതിപ്പുകളിലും മറ്റും പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്നു തിരഞ്ഞെടുത്ത കുറച്ചു ലേഖനങ്ങളാണ് ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം. ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ പാഠപുസ്തകമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് താൻ ഈ പുസ്തകം തയ്യാറാക്കിയതെന്ന് കെ.കെ. നായർ പറയുന്നു. വായനക്കാരുടെ ചിന്തയ്ക്ക് പുസ്തകത്തിലെ ചില നിരീക്ഷണങ്ങൾ വിഷയകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. തുഞ്ചത്തെഴുത്തച്ഛൻ, സിനിമ, തിരുവോണം, വ്യവസായവൽക്കരണം, കാളിയും മരുമക്കത്തായവും, പുരോഗമനസാഹിത്യം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട വ്യത്യസ്തവിഷയങ്ങളിൽ ആണ് ഇതിലെ ലേഖനങ്ങൾ.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)
പേര്: പ്രബന്ധമാല്യം
രചയിതാവ്: കെ.കെ. നായർ
പ്രസിദ്ധീകരണ വർഷം: 1954
താളുകളുടെ എണ്ണം: 120
അച്ചടി: The Silver Jubilee Printing Works, Cannanore
Through this post we are releasing the scan of the Travancore A Souvenir, published in the year 1937. This Souvenir is published on the occasion of the ninth All India Oriental Conference.
1937 – Travancore A Souvenir
The Contents of the Souvenir are the history of the Travancore Ruling Family, details about their palaces, museum, places of tourist interests like cape Comorin, Padmanabhapuram, landways, waterways, Mountains, forests, rivers, Culture, population and Education etc.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
1928 ൽ പ്രസിദ്ധീകരിച്ച കെ. ശിവരാമപിള്ള രചിച്ച തിരുവിതാംകൂർ ആറ്റ്ലസ് ഭൂമിശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1928 – തിരുവിതാംകൂർ ആറ്റ്ലസ് ഭൂമിശാസ്ത്രം – കെ. ശിവരാമപിള്ള
തിരുവിതാംകൂറിലെ ചരിത്രസംബന്ധമായ പ്രധാന സ്ഥലവിവരങ്ങൾ, അന്നത്തെ രാജ്യാതിർത്തികളുടെ വിവരങ്ങൾ, ഭൂപ്രകൃതി, പ്രധാന നദികൾ, പർവ്വതങ്ങൾ, കായലുകൾ സംബന്ധിച്ച വിവരണങ്ങൾ, ഓരോ സ്ഥലത്തെയും കാലാവസ്ഥാ വിവരങ്ങൾ, ജന്തു മൃഗാദികൾ, വിളകൾ, ജനങ്ങൾ ഏർപ്പെട്ടിരുന്ന തൊഴിലുകൾ, കൃഷികൾ, ജനസംഖ്യാ വിവരങ്ങൾ, മതങ്ങൾ, ആരാധനായലങ്ങൾ, പട്ടണങ്ങൾ, യാത്രാ മാർഗ്ഗങ്ങൾ, അണക്കെട്ടുകൾ തുടങ്ങിയവയെ കുറിച്ചുള്ള സചിത്ര ലേഖനങ്ങൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1939ൽ തിരുവിതാംകൂർ സർക്കാർ പുറത്തിറക്കിയ Selected Notifications by the Government എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1939 – Selected Notifications by the Government
1811 മുതൽ 1925 വരെയുള്ള കാലഘട്ടത്തിൽ തിരുവിതാംകൂർ സർക്കാർ പുറപ്പെടുവിച്ച സർക്കാർ ഉത്തരവുകൾ ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. തിരുവിതാംകൂർ രാജ്യത്ത് ഈ കാലയളവിൽ നടന്നിട്ടുള്ള നിയമനിർമ്മാണങ്ങൾ, സിവിൽ, റെവന്യൂ,വനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഭരണപരമായ നിയമങ്ങൾ, ഭേദഗതികൾ, അതുമായി ബന്ധപ്പെട്ട ഉത്തരവുകൾ എന്നിവ വളരെ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. Sri Chithrodaya Huzur Central Records Series No II ആയിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1925 സെപ്റ്റമ്പർ, ഒക്ടോബർ, 1926 ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുറത്തിറങ്ങിയ ഗുരുനാഥൻ മാസികയുടെ പുസ്തകം 5 ലക്കം 2, 3, 6, 8, 9 എന്നീ 5 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.
Gurunathan – 1926 March
തിരുവിതാംകൂറിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന വിദ്യാഭ്യാസ മാസികയാണിത്. സി. എൻ. ഗോപാലൻ നായർ ആണ് ഗുരുനാഥൻ മാസികയുടെ പിറകിൽ. 1920-ൽ പ്രസിദ്ധീകരണം ആരംഭിച്ചു എന്ന് കരുതാം. ഇത് എത്രകാലം വരെ പ്രസിദ്ധീകരിച്ചു എന്നും, ഈ മാസികയെപറ്റിയുള്ള മറ്റ് വിവരങ്ങൾ ഒന്നും പൊതു ഇടത്ത് ലഭ്യമല്ല. തിരുവിതാംകൂറിലെ വിദ്യാഭ്യാസ സംബന്ധമായ ലേഖനങ്ങൾ ആണ് മാസികയുടെ ഉള്ളടക്കം.
കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ ഓരോ ലക്കത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പേര്: ഗുരുനാഥൻ
പ്രസിദ്ധീകരണ വർഷം: 1925, 1926
താളുകളുടെ എണ്ണം: 46, 42, 44, 40, 40
സ്കാൻ ലഭ്യമായ ഇടം:
1925 സെപ്റ്റമ്പർ – 1101 കന്നി (Vol. 5, no. 2) കണ്ണി
1938 ജനുവരി 10, 17, 24, 31, ഫെബ്രുവരി 7, 14, മാർച്ച് 21 തീയതികളിൽ പുറത്തിറങ്ങിയ കൗമുദി വാരികയുടെ പുസ്തകം 1 ലക്കം 14, 15, 16, 17, 18, 19, 24 എന്നീ 7 ലക്കങ്ങളുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. ഇവയിൽ മുൻ, പിൻ കവർ പേജുകൾ സ്കാൻ ചെയ്ത പകർപ്പിൽ ലഭ്യമല്ല.
അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ 7 ലക്കങ്ങളുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
1939 ൽ പ്രസിദ്ധീകരിച്ച, പി. കെ. നാരായണപിള്ള രചിച്ച പ്രസംഗതരംഗിണി – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.
1939 – പ്രസംഗതരംഗിണി – ഒന്നാം ഭാഗം – പി. കെ. നാരായണപിള്ള
പ്രസംഗതരംഗിണിയുടെ ഒന്നാം ഭാഗത്തിൻ്റെ പരിഷ്കരിച്ച രണ്ടാം പതിപ്പാണ് ഈ പുസ്തകം. പല ആനുകാലികങ്ങളിലായി രചയിതാവ് എഴുതിയ സാഹിത്യ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. സർവ്വകലാശാലാ പാഠപുസ്തകമായി തിരഞ്ഞെടുക്കപ്പെട്ട പുസ്തകം കൂടിയാണ്.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)