1961 – നമ്മുടെ ഇംഗ്ലീഷുച്ചാരണം – എ. ദാസ്

1961 ൽ പ്രസിദ്ധീകരിച്ച എ ദാസ് രചിച്ച നമ്മുടെ ഇംഗ്ലീഷുച്ചാരണം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളീയരുടെ ഇംഗ്ലീഷ് ഉച്ചാരണത്തിലുള്ള ചില സാമാന്യ വൈകല്യങ്ങളെ ചൂണ്ടിക്കാണിക്കുക എന്ന ഉദ്ദേശത്തോടെ രചിക്കപ്പെട്ടതാണ് ഈ കൃതി. വ്യക്തി സംജ്ഞകളുടെ ഉച്ചാരണത്തിൽ ഐക്യരൂപ്യം വരുത്തുന്നതിനുള്ള ഒരു മാതൃകയായി ഈ നിഖണ്ടു ഉപയോഗിക്കാവുന്നതാണ്.ഫ്രെഞ്ച്, ജർമ്മൻ, പോർഗീസ്, സ്പാനിഷ് മുതലായ യൂറോപ്യൻ ഭാഷകളിലെ വ്യക്തിസംജ്ഞകളുടെ ശരിയായ ഉച്ചാരണങ്ങളും ഗ്രന്ഥകാരൻ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 - നമ്മുടെ ഇംഗ്ലീഷുച്ചാരണം - എ. ദാസ്
1961 – നമ്മുടെ ഇംഗ്ലീഷുച്ചാരണം – എ. ദാസ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ ഇംഗ്ലീഷുച്ചാരണം
  • പ്രസിദ്ധീകരണ വർഷം: 1961
  • രചന: A. Das
  • അച്ചടി:St. Joseph’s Press, Mannanam
  • താളുകളുടെ എണ്ണം: 172
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1945 – മഹാകവി പുനം നമ്പൂതിരി – വി. കൃഷ്ണൻ നമ്പൂതിരി

1945 ൽ പ്രസിദ്ധീകരിച്ച വി. കൃഷ്ണൻ നമ്പൂതിരി എഴുതിയ  മഹാകവി പുനം നമ്പൂതിരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

കോഴിക്കോട് സാമൂതിരി രാജാവിൻ്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സായ രേവതി പട്ടത്താനത്തിൻ്റെ ഭാഗമായിരുന്ന പതിനെട്ടരക്കവികളിലെ അരക്കവിയായ പുനം നമ്പൂതിരിയുടെ ജീവചരിത്രമാണ് ഇത്. കിട്ടാവുന്ന ചരിത്രരേഖകളെയും, മുൻ ഗാമികൾ ചെയ്തിട്ടുള്ള ശ്രമങ്ങളെയും, അവലംബിച്ചാണ് ഈ രചന എന്ന് രചയിതാവ്
മുഖവുരയിൽ പ്രസ്താവിച്ചിട്ടുണ്ട്. 10.08.2020 ൽ ഈ കൃതി ഗ്രന്ഥപ്പുരയിൽ റിലീസ് ചെയ്തിരുന്നു (https://archive.org/details/punamnambuthiri1945krisnambu). അതിനെക്കാൾ നല്ല പ്രതിയായതിനാൽ ഇത് ഒന്നുകൂടി പുറത്തു വിടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1945 - മഹാകവി പുനം നമ്പൂതിരി - വി. കൃഷ്ണൻ നമ്പൂതിരി
1945 – മഹാകവി പുനം നമ്പൂതിരി – വി. കൃഷ്ണൻ നമ്പൂതിരി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മഹാകവി പുനം നമ്പൂതിരി 
  • പ്രസിദ്ധീകരണ വർഷം: 1945
  • രചന:  വി. കൃഷ്ണൻ നമ്പൂതിരി
  • അച്ചടി: Sri Vilas Press, Trivandrum
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 -ബാലസാഹിത്യം: ഒരു മുഖവുര – കോന്നിയൂർ ആർ നരേന്ദ്രനാഥ്

1989 ഡിസംബർ – ജനുവരി മാസത്തെ ഭാഷാപോഷിണി ആനുകാലികത്തിൽ (പുസ്തകം 13 ലക്കം 04) പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ നരേന്ദ്രനാഥ് എഴുതിയ ബാലസാഹിത്യം ഒരു മുഖവുര എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ബാലസാഹിത്യം എന്ത്? എങ്ങിനെ? അതിൻ്റെ ശാഖോപശാഖകൾ പടർന്നു പന്തലിച്ചതെങ്ങിനെ? ഈ സാഹിത്യ ശാഖയുടെ ഭാവി എത്രമാത്രം ശോഭനമാണ് തുടങ്ങിയ കാര്യങ്ങൾ ലേഖനം ചർച്ച ചെയ്യുന്നു. ഇലക്ട്രോണിക്സ് യുഗത്തിൽ എത്തിനിൽക്കുന്ന ബാലസാഹിത്യ ശാഖക്ക് ഒരു മുഖവുരയാണ് ഈ ലേഖനം.
 1989 -ബാലസാഹിത്യം: ഒരു മുഖവുര - കോന്നിയൂർ ആർ നരേന്ദ്രനാഥ്
1989 -ബാലസാഹിത്യം: ഒരു മുഖവുര – കോന്നിയൂർ ആർ നരേന്ദ്രനാഥ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ബാലസാഹിത്യം: ഒരു മുഖവുര 
  • പ്രസിദ്ധീകരണ വർഷം: 1989
  • രചന:  കോന്നിയൂർ ആർ നരേന്ദ്രനാഥ്
  • അച്ചടി: Malayala Manorama Press, Kottayam
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – രണ്ടു ദേവതകൾ – മുതുകുളം പാർവ്വതി അമ്മ

1965 ൽ പ്രസിദ്ധീകരിച്ച മുതുകുളം പാർവ്വതി അമ്മ രചിച്ച രണ്ടു ദേവതകൾ എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മനുഷ്യരാശിയുടേ പുരോഗതിയുടെ പാതയിൽ വെളിച്ചം വീശിയ രണ്ട് ദിവ്യജ്യോതിസ്സുകളായ സരോജനി നായിഡുവിൻ്റെയും, മാഡം ക്യൂറിയുടെയും ജീവിതകഥകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകമായി അംഗീകരിക്കപ്പെട്ട പുസ്തകമാണ് ഇത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1965 - രണ്ടു ദേവതകൾ - മുതുകുളം പാർവ്വതി അമ്മ
1965 – രണ്ടു ദേവതകൾ – മുതുകുളം പാർവ്വതി അമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രണ്ടു ദേവതകൾ
  • പ്രസിദ്ധീകരണ വർഷം: 1965
  • രചന:  മുതുകുളം പാർവ്വതി അമ്മ
  • അച്ചടി: V. V. Press, Quilon
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – എ. ബാലകൃഷ്ണപിള്ള

1960ൽ പ്രസിദ്ധീകരിച്ച എ ബാലകൃഷ്ണപിള്ള എഴുതിയ കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുറ്റിപ്പുഴ കൃഷ്ണപിള്ള, ചങ്ങമ്പുഴ കൃഷ്ണപിള്ള, കെ. ദാമോദരൻ, വൈക്കം മുഹമ്മദ് ബഷീർ, എസ്. കെ. പൊറ്റെക്കാട്ട്, കാരൂർ നീലകണ്ഠപിള്ള തുടങ്ങിയ മലയാള ഭാഷയിലെ പതിനാറ് തലമുതിർന്ന സാഹിത്യകാരന്മാരുടെ കഥ, കവിത, ലേഖനം എന്നിവയുടെ സമഗ്രമായ അവലോകനങ്ങളുടെ സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 - കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ - എ ബാലകൃഷ്ണപിള്ള
1960 – കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ – എ ബാലകൃഷ്ണപിള്ള

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കുറേക്കൂടി സാങ്കേതിക ഗ്രന്ഥനിരൂപണങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1960
  • രചന:  എ. ബാലകൃഷ്ണപിള്ള
  • അച്ചടി: Kairali Press, Ernakulam
  • താളുകളുടെ എണ്ണം: 136
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1989 – ഭാവനാപരമായ ശാസ്ത്രകഥകൾ – കോന്നിയൂർ ആർ നരേന്ദ്രനാഥ്

1989 ആഗസ്റ്റ് – സെപ്തംബർ മാസത്തെ ഭാഷാപോഷിണി ആനുകാലികത്തിൽ (പുസ്തകം 13 ലക്കം 02) പ്രസിദ്ധീകരിച്ച കോന്നിയൂർ ആർ നരേന്ദ്രനാഥ് എഴുതിയ ഭാവനാപരമായ ശാസ്ത്രകഥകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജീവിതത്തിൽ ശാസ്ത്രത്തിനു പ്രാധാന്യമുണ്ടെന്നും, ജീവിത മനോഭാവങ്ങളെ ഏറെക്കുറെ സ്വാധീനിക്കുന്നതിന് അതിനു സാധിക്കുമെന്നും കണ്ടുതുടങ്ങിയതിൽ പിന്നീടാണ് ഭാവനാപരമായ ശാസ്ത്രകഥകൾ ഉദ്ഭവിച്ചിട്ടുള്ളത്. ഈ കഥാസാഹിത്യ ശാഖയുടെ വികാസപരിണാമങ്ങൾ സമഗ്രമായി അപഗ്രഥനം ചെയ്യുന്ന ലേഖനമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1989 - ഭാവനാപരമായ ശാസ്ത്രകഥകൾ - കോന്നിയൂർ ആർ നരേന്ദ്രനാഥ്
1989 – ഭാവനാപരമായ ശാസ്ത്രകഥകൾ – കോന്നിയൂർ ആർ നരേന്ദ്രനാഥ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഭാവനാപരമായ ശാസ്ത്രകഥകൾ 
  • പ്രസിദ്ധീകരണ വർഷം: 1989
  • രചന:  കോന്നിയൂർ ആർ നരേന്ദ്രനാഥ്
  • അച്ചടി: Malayala Manorama Press, Kottayam
  • താളുകളുടെ എണ്ണം: 5
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും – പ്ലാസിഡ് പൊടിപ്പാറ

1949 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊടിപ്പാറ രചിച്ച മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടേ പങ്കു വെക്കുന്നത്.

പാലയൂരിനെ കേന്ദ്രമാക്കിക്കൊണ്ട് തോമാശ്ലീഹയുടെ പ്രേഷിതപ്രവർത്തനങ്ങളെ സാധൂകരിക്കുന്ന ചരിത്ര സ്മാരക വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന കൃതിയാണ് ഇത്. പാലയൂർ പള്ളിയും, മാർതോമ്മാ നസ്രാണികളുടെ (സുറിയാനി ക്രിസ്ത്യാനികൾ) ചരിത്രവും കൃതിയിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. റമ്പാൻ പാട്ടു പോലെയുള്ള ചില പാട്ടുകളിൽ സുന്ദരമായൊരു സ്ലീബാ മാർതോമ്മാ പാലയൂരിൽ സ്ഥാപിച്ചതായി പറയുന്നതിനാൽ പാലയൂർ പള്ളിയുടെ ആരംഭം അതായിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949 - മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും - പ്ലാസിഡ് പൊടിപ്പാറ
1949 – മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും – പ്ലാസിഡ്  പൊടിപ്പാറ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മാർ തോമാശ്ലീഹായും പാലയൂർ പള്ളിയും
  • പ്രസിദ്ധീകരണ വർഷം: 1949
  • രചന:  പ്ലാസിഡ് പൊടിപ്പാറ
  • അച്ചടി: Neethiman Press, Choondal
  • താളുകളുടെ എണ്ണം: 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – ഇരവിക്കുട്ടിപ്പിള്ളപ്പോര് – കെ. കൊച്ചുകൃഷ്ണൻ നാടാർ

1962ൽ പ്രസിദ്ധീകരിച്ച, കെ. കൊച്ചുകൃഷ്ണൻ നാടാർ രചിച്ച ഇരവിക്കുട്ടിപ്പിള്ളപ്പോര് എന്ന വില്ലടിപ്പാട്ട് പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദക്ഷിണ തിരുവിതാംകൂറിലെ പ്രാചീന സാഹിത്യ കൃതികളെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രാജ്യത്തിൻ്റെ പലഭാഗങ്ങളിൽ നിന്നും താളിയോല ഗ്രന്ഥങ്ങൾ ശേഖരിച്ച് രചിക്കപ്പെട്ടതാണ് ഈ പുസ്തകമെന്ന് ലേഖകൻ സൂചിപ്പിക്കുന്നു. സാഹിത്യപരമായും ചരിത്രപരമായും വളരെ മേന്മ അവകാശപ്പെടാവുന്നതാണ് ഈ കൃതിയെന്ന് ചരിത്രപരമായ വസ്തുതകളെ കുറിച്ചും, ഇരവിക്കുട്ടിപ്പിള്ളയെ കുറിച്ചും എഴുതിയിട്ടുള്ള സുദീർഘമായ അവതാരികയിൽ ശൂരനാട്ട് കുഞ്ഞൻപിള്ള സമർത്ഥിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1962 - ഇരവിക്കുട്ടിപ്പിള്ളപ്പോര് - കെ. കൊച്ചുകൃഷ്ണൻ നാടാർ
1962 – ഇരവിക്കുട്ടിപ്പിള്ളപ്പോര് – കെ. കൊച്ചുകൃഷ്ണൻ നാടാർ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഇരവിക്കുട്ടിപ്പിള്ളപ്പോര് 
  • പ്രസിദ്ധീകരണ വർഷം: 1962
  • രചന:  കെ. കൊച്ചുകൃഷ്ണൻ നാടാർ
  • അച്ചടി: S.B. Press, Trivandrum
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – മനോരമ – എ.ഡി.ഹരിശർമ്മ

1933ൽ പ്രസിദ്ധീകരിച്ച എ. ഡി. ഹരിശർമ്മ രചിച്ച മനോരമ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷ,വ്യാകരണം, വാക്യം, പൂർണ്ണവിരാമം, ആഖ്യ, ആഖ്യാതം, നാമം, കൃതി, വിശേഷണം, വാചകരചന, കഥയെഴുത്ത് എന്നീ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. പ്രിപ്പറേറ്ററി ക്ലാസ്സിലേക്കുള്ള പാഠപുസ്തകം ആണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

 1933 - മനോരമ - എ.ഡി.ഹരിശർമ്മ
1933 – മനോരമ – എ.ഡി.ഹരിശർമ്മ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മനോരമ
  • പ്രസിദ്ധീകരണ വർഷം: 1933
  • രചന:  എ.ഡി.ഹരിശർമ്മ
  • അച്ചടി: Vidyavilasam Press, Trivandrum
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1936 – സഞ്ജയൻ മാസികയുടെ അഞ്ചു ലക്കങ്ങൾ

1936ൽ പ്രസിദ്ധീകരിച്ച സഞ്ജയൻ മാസികയുടെ അഞ്ച് ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) പിന്നീട് സഞ്ജയന്‍ എന്ന നിത്യഹരിത തൂലികാനാമത്തില്‍ സാഹിത്യത്തില്‍ പ്രഭചൊരിഞ്ഞു നിന്നത്.  അദ്ദേഹം 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.

വിജയകുമാർ പൊറ്റയിലിൻ്റെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്.

1936 – സഞ്ജയൻ മാസികയുടെ അഞ്ചു ലക്കങ്ങൾ
1936 – സഞ്ജയൻ മാസികയുടെ അഞ്ചു ലക്കങ്ങൾ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ 5 പുസ്തകത്തിൻ്റെയും മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

രേഖ 1

  • പേര് : സഞ്ജയൻ – മേയ്– പുസ്തകം 01 ലക്കം 02
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Norman Printing Beuro, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 2

  • പേര്:  സഞ്ജയൻ – ജൂൺ – പുസ്തകം 01 ലക്കം 03
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Norman Printing Beuro, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 3

  • പേര്: 1936 – സഞ്ജയൻ – ആഗസ്റ്റ് – പുസ്തകം 01 ലക്കം 05
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Norman Printing Beuro, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 4

  • പേര്: സഞ്ജയൻ – സെപ്റ്റംബർ – പുസ്തകം 01 ലക്കം 06
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Norman Printing Beuro, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

രേഖ 5

  • പേര്: സഞ്ജയൻ – ഡിസംബർ – പുസ്തകം 01 ലക്കം 09
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 36
  • അച്ചടി: Norman Printing Beuro, Calicut
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി