1917 – ലൂക്കൊസ് എഴുതിയ സുവിശേഷം

1917 ൽ പ്രസിദ്ധീകരിച്ച ലൂക്കൊസ് എഴുതിയ സുവിശേഷം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1917 - ലൂക്കോസ് എഴുതിയ സുവിശേഷം
1917 – ലൂക്കൊസ് എഴുതിയ സുവിശേഷം

വിശുദ്ധ ലൂക്കൊസ് സുവിശേഷകൻ ഇരുപത്തിനാലു അധ്യായങ്ങളിലായി എഴുതിയിട്ടുള്ള തിരുവചനങ്ങൾ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സെഖര്യാവ`  എന്ന പുരോഹിതനു` ഭാര്യ എലീശബേത്തിലൂടെ ജനിക്കുന്ന മകനായ യോഹന്നാനേക്കുറിചുള്ള അറിയിപ്പു്, യേശുവിൻ്റെ ജനനത്തേക്കുറിച്ചുള്ള അറിയിപ്പു്, ബാലനായ യേശു ദേവാലയത്തിൽ ജ്ഞാനികളുമായി തർക്കത്തിൽ ഏർപ്പെട്ടതു, യേശുവിൻ്റെ വംശാവലി, രോഗികളെ സുഖപ്പെടുത്തുന്നതു`, സുവിശേഷ ഭാഗ്യങ്ങളേക്കുറിച്ചുള്ള വിവരങ്ങൾ, ഉപമകൾ, എന്നിവയെക്കുറിച്ചെല്ലാം ഈ ചെറുപുസ്തകത്തിൽ പറയുന്നു.

യേശുവിൻ്റെ പീഢാസഹനവും മരണവും, പുനരുത്ഥാനവും, സ്വർഗ്ഗാരോഹണവും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ലൂക്കൊസ് എഴുതിയ സുവിശേഷം 
  • പ്രസിദ്ധീകരണ വർഷം:1917
  • താളുകളുടെ എണ്ണം: 52
  • അച്ചടി: CMS Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – കോൺഗ്രസ്സ് ഗവണ്മേൻ്റിൻ്റെ നികുതി നയം – സി. ഉണ്ണിരാജ

1957 ൽ പ്രസിദ്ധീകരിച്ച സി. ഉണ്ണിരാജ രചിച്ച കോൺഗ്രസ്സ് ഗവണ്മേൻ്റിൻ്റെ നികുതി നയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957 - കോൺഗ്രസ്സ് ഗവണ്മേൻ്റിൻ്റെ നികുതി നയം - സി. ഉണ്ണിരാജ
1957 – കോൺഗ്രസ്സ് ഗവണ്മേൻ്റിൻ്റെ നികുതി നയം – സി. ഉണ്ണിരാജ

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കേന്ദ്ര സംസ്ഥാന കോൺഗ്രസ്സ് ഗവണ്മെൻ്റുകളുടെ നികുതി നയത്തെ വിമർശിച്ചുകൊണ്ട് എഴുതിയിട്ടുള്ള പുസ്തകമാണിത്. ബ്രിട്ടീഷ് വാഴ്ചകാലത്ത് ഉണ്ടാക്കിയ നികുതി സമ്പ്രദായം പണക്കാരെ നികുതികളിൽ നിന്നും പരമാവധി ഒഴിവാക്കുകയും സാധാരണക്കാരുടെ മേൽ അധികമധികം നികുതി ഭാരം കയറ്റി വെക്കുന്നതുമായിരുന്നു. കോൺഗ്രസ്സ് ഗവണ്മെൻ്റ് അധികാരത്തിൽ വന്ന ശേഷം അതിൽ കാര്യമായ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ലെന്ന് 1951ൽ രൂപീകൃതമായ നികുതിയന്വേഷണ കമ്മീഷന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഗ്രന്ഥകർത്താവ് സമർത്ഥിക്കുന്നു. ഓരോ വർഷത്തെയും ബഡ്ജറ്റ്, പ്രത്യക്ഷ നികുതികൾ, പരോക്ഷ നികുതികൾ എന്നിവയെ പഠനത്തിനു വിധേയമാക്കി അതെല്ലാം സാധാരണക്കാരനെ എങ്ങിനെ പ്രതികൂലെമായി ബാധിക്കുന്നു എന്ന് വിശദീകരിക്കുന്നു. ആരുടെ കയ്യിൽ നിന്ന് എങ്ങിനെ ഏതു തരത്തിലുള്ള നികുതികൾ പിരിക്കണമെന്ന ഭരണാധികാരികളുടെ മനോഭാവത്തിൽ വരേണ്ട മാറ്റത്തെ പറ്റിയും പരാമർശിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കോൺഗ്രസ്സ് ഗവണ്മേൻ്റിൻ്റെ നികുതി നയം
  • രചയിതാവ് : C. Unniraja
  • പ്രസിദ്ധീകരണ വർഷം:1957
  • താളുകളുടെ എണ്ണം: 26
  • അച്ചടി: Parishanmudralayam, Ernakulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1997 – സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ്

1997- ൽ കേരള സർക്കാർ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ് എന്ന ലഘുപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1997 - സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ്
1997 – സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ്

1996 ൽ കേരളത്തിൽ അധികാരമേറ്റ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാറിനു് സാംസ്കാരികരംഗത്ത് കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങളും, പ്രവർത്തന പുരോഗതിയുമാണ് ഈ ലഘുപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: സാംസ്കാരിക മേഖലയിൽ പുത്തൻ ഉണർവ്
  • പ്രസിദ്ധീകരണ വർഷം:1996
  • പ്രസാധകർ: Public Relations Department, Government of Kerala
  • അച്ചടി: Government Press, Mannanthala
  • താളുകളുടെ എണ്ണം: 52
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ഇതു പൊളിറ്റിക്സാണ് – പി. ജെ. ആൻ്റണി

1957- ൽ പ്രസിദ്ധീകരിച്ച പി. ജെ. ആൻ്റണി രചിച്ച ഇതു പൊളിറ്റിക്സാണ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1957 - ഇതു പൊളിറ്റിക്സാണ് - പി. ജെ. ആൻ്റണി
1957 – ഇതു പൊളിറ്റിക്സാണ് – പി. ജെ. ആൻ്റണി

മലയാളചലച്ചിത്ര – നാടക രംഗത്തെ ഒരു അതുല്യ നടൻ ആയിരുന്നു പി.ജെ. ആന്റണി. 1973ൽ രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന്‌ അർഹമായ നിർമ്മാല്യം എന്ന ചിത്രത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിച്ച് ഭരത് അവാർഡുനേടിയ പി. ജെ. ആന്റണി അഭിനയ രംഗത്ത് തന്റേതായ സവിശേഷ വ്യക്തിത്വം പുലർത്തിയിരുന്ന ഒരു മഹാ പ്രതിഭയായിരുന്നു. അദ്ദേഹത്തിൻ്റെ നാലു രംഗങ്ങളുള്ള ഒരു ഏകാംഗ നാടകമാണ്  ഈ കൃതി.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇതു പൊളിറ്റിക്സാണ് 
  • രചയിതാവ്: P.J. Antony
  • പ്രസിദ്ധീകരണ വർഷം:1957
  • അച്ചടി: Narmada Press, Ernakulam
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957- നാല് കോടി തൊഴിലില്ലാത്തവരോട് എന്ത് പറയുന്നു

1957- ൽ പ്രസിദ്ധീകരിച്ച എൻ ഇ ബാലറാം രചിച്ച നാല് കോടി തൊഴിലില്ലാത്തവരോട് എന്ത് പറയുന്നു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

നമ്മുടെ രാജ്യം നേരിടുന്ന മഹാവ്യാധി ആണ് തൊഴിലില്ലായ്മ. രണ്ട് നൂറ്റാണ്ട് കാലത്തോളം നിലനിന്ന വിദേശഭരണം അവസാനിച്ച് പത്തു വർഷം കഴിഞ്ഞിട്ടും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇവിടത്തെ ഭരണകർത്താക്കൾക്ക് കഴിഞ്ഞില്ല. വാഗ്ദാനങ്ങൾ ഏറെ നൽകി അധികാരത്തിൽ കയറിയ കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിക്കുന്നു ലേഖകൻ. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ, അവരുടെ വിദ്യാഭ്യാസയോഗ്യതകൾ ഉൾപ്പടെയുള്ള കണക്കുകൾ നിരത്തി വെച്ച് ആണ്, നാല് കോടി ജനങ്ങൾ എന്ത് ചെയ്യണമെന്നും അവരോട് ഭരണകർത്താക്കൾക്ക് മറുപടി ഉണ്ടോ എന്നും ലേഖകൻ ചോദിക്കുന്നത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: നാല് കോടി തൊഴിലില്ലാത്തവരോട് എന്ത് പറയുന്നു
  • രചയിതാവ്: എൻ ഇ ബാലറാം
  • പ്രസിദ്ധീകരണ വർഷം:1957
  • അച്ചടി:വിജ്ഞാനപോഷിണി പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം:18
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956-കമ്മ്യുണിസം എന്ത്, എന്തിന്, എങ്ങനെ

1956 ൽ പ്രസിദ്ധീകരിച്ച കെ.ദാമോദരൻ രചിച്ച കമ്മ്യുണിസം എന്ത്, എന്തിന്, എങ്ങനെ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്യുന്ന പ്രവണത ഇല്ലാതാക്കി എല്ലാവർക്കും മികച്ച ജീവിതസാഹചര്യം ഒരുക്കുന്ന സാമൂഹിക അവസ്ഥയെ ആണ് കമ്മ്യുണിസം എന്ന് പറയുന്നത്. കമ്മ്യൂണിസത്തിൻ്റെ അനുബന്ധമായി വരുന്ന സോഷ്യലിസം,മാർക്സിസം എന്നിവയെക്കുറിച്ചും ജനാധിപത്യസമൂഹത്തിൽ അവ നടപ്പിലാക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ചും ഇതിൽ വിവരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കമ്മ്യുണിസം എന്ത്, എന്തിന്, എങ്ങനെ
  • രചയിതാവ്: കെ.ദാമോദരൻ
  • പ്രസിദ്ധീകരണ വർഷം:1956
  • അച്ചടി:പ്രഭാത് ബുക്ക് ഹൗസ്, കൊല്ലം
  • താളുകളുടെ എണ്ണം:22
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി

1956- ൽ കെ ദാമോദരൻ എഴുതി പ്രസിദ്ധീകരിച്ച പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

രാജ്യസഭയിൽ നെഹ്രു മാർക്സിസത്തെയും കമ്മ്യുണിസത്തെയും കുറിച്ച് നടത്തിയ പരാമർശങ്ങൾക്കു മറുപടി ആണ് കെ ദാമോദരൻ ഇതിൽ നൽകുന്നത്. 1945-ൽ ഇന്ത്യയെ കണ്ടെത്തൽ എന്ന തൻ്റെ ഗ്രന്ഥത്തിൽ മാർക്സിസത്തിൻ്റെ സിദ്ധാന്തങ്ങളും ദർശനങ്ങളും നൽകിയ പുതിയ വെളിച്ചത്തെക്കുറിച്ച് നെഹ്രു ആവേശപൂർവ്വം എഴുതിയിട്ടുള്ളതാണ്. എന്നാൽ പ്രധാനമന്ത്രി ആയ നെഹ്രുവിൻ്റെ മാർക്സിസത്തോടുള്ള വീക്ഷണങ്ങൾ കോൺഗ്രസ് പാർട്ടിയുടെ താല്പര്യങ്ങൾക്കനുസരിച്ച്` മാറിയിരിക്കുന്നു എന്നദ്ദേഹം എഴുതുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പ്രധാനമന്ത്രി നെഹ്രുവിന്ന് പണ്ഡിറ്റ് നെഹ്രുവിൻ്റെ മറുപടി
  • രചയിതാവ്:
  • പ്രസിദ്ധീകരണ വർഷം:1956
  • അച്ചടി: സിൽവർ ജൂബിലി പ്രസ്സ്, കണ്ണൂർ
  • താളുകളുടെ എണ്ണം: 16
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – മെയ് ദിനത്തിൻ്റെ ചരിത്രം

1955 ൽ പ്രസിദ്ധീകരിച്ച   എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1955 - മെയ് ദിനത്തിൻ്റെ ചരിത്രം
1955 – മെയ് ദിനത്തിൻ്റെ ചരിത്രം

മുതലാളിത്ത അടിമത്തത്തിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ അമേരിക്കൻ യൂണിയനിലെ എല്ലാ സ്റ്റോറുകളിലും തൊഴിൽ സമയം എട്ട് മണിക്കൂറായിരിക്കുമെന്ന് ഒരു നിയമം പാസ്സാക്കുവാൻ വേണ്ടി 1866 ൽ നാഷണൽ ലേബർ യൂണിയൻ്റെ സമാപന കൺവെൻഷനിൽ വെച്ച് ഒരു പ്രമേയം പാസ്സാക്കി. ഇതിനു വേണ്ടി ഒരു നാഷണൽ ലേബർ യൂണിയൻ രൂപീകരിക്കുകയും അതിൻ്റെ നേതാവായി വില്ല്യം സിൽവീസിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
ആ പ്രസ്ഥാനത്തെ കുറിച്ചും അതിലുപരി തൊഴിലാളി വർഗ്ഗത്തിൻ്റെ സമരമനോഭാവത്തിൻ്റെ സൂചനയായി നടന്ന പണിമുടക്കങ്ങളെ കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നു.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  മെയ് ദിനത്തിൻ്റെ ചരിത്രം
  • രചയിതാവ്: Alexander Trachten Berg
  • പ്രസിദ്ധീകരണ വർഷം:1955
  • അച്ചടി: Narmadha Press, Ernakulam
  • താളുകളുടെ എണ്ണം:44
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010 – കേരള നവോത്ഥാനം – മൂന്നാം സഞ്ചിക – യുഗസന്തതികൾ യുഗശില്പികൾ – പി. ഗോവിന്ദപ്പിള്ള

2010-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം – മൂന്നാം സഞ്ചിക – യുഗസന്തതികൾ യുഗശില്പികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kerala Navodhanam – Moonnam Sanchika – Yugasanthathikal Yugasilpikal

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ മൂന്നാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ചാവറ അച്ചൻ, ബാരിസ്റ്റർ ജി പി പിള്ള, കുറുമ്പൻ ദൈവത്താൻ, സി കേശവൻ, വേലുക്കുട്ടി അരയൻ തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കളെ പറ്റിയുള്ള ലേഖകൻ്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന അധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിൽ, അവസാന അധ്യായത്തിൽ മാർക്സിസ്റ്റ് നേതാവായ ഏ കെ ജിയെയും ചേർത്തിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള നവോത്ഥാനം – മൂന്നാം സഞ്ചിക – യുഗസന്തതികൾ യുഗശില്പികൾ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2010
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 292
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2014 – കേരള നവോത്ഥാനം – രണ്ടാം സഞ്ചിക – മതാചാര്യർ മതനിഷേധികൾ – പി. ഗോവിന്ദപ്പിള്ള

2014-ൽ പി ഗോവിന്ദപ്പിള്ള രചിച്ച കേരള നവോത്ഥാനം – രണ്ടാം സഞ്ചിക – മതാചാര്യർ മതനിഷേധികൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kerala Navodhanam – Mathacharyar Mathanishedhikal

നവോത്ഥാനം എന്ന പേരിൽ കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ട് മുതൽ നടന്നതായി പരികല്പിക്കപ്പെടുന്ന പ്രസ്ഥാനത്തെ മാർക്സിയൻ വീക്ഷണത്തിൽ ലേഖകൻ അവതരിപ്പിക്കുന്ന പുസ്തകസഞ്ചികകളിലെ രണ്ടാമത്തേതാണ് ഇത്. കൂടുതൽ വിവരത്തിന് ഈ പോസ്റ്റ് കാണുക. ശ്രീനാരായണ ഗുരു, വക്കം മൗലവി തുടങ്ങിയ പരിഷ്കർത്താക്കളെ ആചാര്യപർവം എന്ന വിഭാഗത്തിലും, സി വി കുഞ്ഞുരാമൻ, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരെ യുക്തിവാദപർവം എന്ന വിഭാഗത്തിലുമായി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കേരള നവോത്ഥാനം – രണ്ടാം സഞ്ചിക – മതാചാര്യർ മതനിഷേധികൾ
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2014
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 212
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി