1957 – എബ്രായക്കുട്ടി – കണ്ടത്തിൽ വറുഗീസുമാപ്പിള

1957-ൽ പ്രസിദ്ധീകരിച്ച, കണ്ടത്തിൽ വറുഗീസുമാപ്പിള എഴുതിയ എബ്രായക്കുട്ടി  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - എബ്രായക്കുട്ടി - കണ്ടത്തിൽ വറുഗീസുമാപ്പിള
1957 – എബ്രായക്കുട്ടി – കണ്ടത്തിൽ വറുഗീസുമാപ്പിള

ഈ നാടകത്തിൻ്റെ പ്രമേയം വേദപുസ്തകത്തിൻ്റെ പഴയനിയമം അടിസ്ഥാനമാക്കി രൂപകൽപ്പന ചൈയ്തിരിക്കുന്നു. ജോസഫിൻ്റെ ജീവിതം വിവരിക്കുന്ന ഉല്പത്തി 37 മുതൽ 45 വരെയുള്ള അധ്യായങ്ങൾ ഉൾക്കൊള്ളുന്നു. തൻ്റെ പിതാവായ യാക്കോബിൻ്റെ പ്രീതി നേടിയ ജോസഫ്, ഈജിപ്തിലെ അടിമത്തത്തിലേക്ക് അവനെ വിൽക്കുന്ന സഹോദരന്മാരിൽ നിന്ന് അസൂയ നേരിടുന്നു. ജയിൽവാസമുൾപ്പെടെയുള്ള പ്രയാസങ്ങൾക്കിടയിലും, ജോസഫ് അധികാരത്തിലെത്തുകയും ഒടുവിൽ കുടുംബവുമായി അനുരഞ്ജനം നടത്തുകയും, തൻ്റെ കുടുംബം തന്നെ വണങ്ങുമെന്ന തൻ്റെ ആദ്യകാല സ്വപ്നങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. നാടകത്തിൽ ചില പുതിയ സവിശേഷ കഥാസാഹിത്യവും വാചക വ്യത്യാസങ്ങളും ചേർത്താണ് രംഗത്തവതരിപ്പിച്ചിരിക്കുന്നതു്. മനോരമ പബ്ലിഷിംഗ് ഹൗസ്, കോട്ടയമാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിത്.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: എബ്രായക്കുട്ടി
  • രചന: കണ്ടത്തിൽ വറുഗീസുമാപ്പിള
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: Malayala Manorama Press, Kottayam
  • താളുകളുടെ എണ്ണം: 130
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1934 – The Zamorins College Magazine – Volume – VII – Issue 01

Through this post, we are releasing the digital scans of  The Zamorins College Magazine – Volume – VII – Issue 01  published in the year 1934.

 1934 - The Zamorins College Magazine - Volume - VII - Issue 01
1934 – The Zamorins College Magazine – Volume – VII – Issue 01

The 1934 edition of Zamorin’s college Magazine comprised both English and Malayalam Sections. The sections are edited by M.P. Sivadas Menon and T.V. Rayarappa Kurup. The Magazines featured a diverse collection of literary articles and essays, addressing a wide range of topics with social relevance.  Articles are contributed by various individuals, including faculty, alumni, and other members of the college community, reflecting the intellectual and cultural vibrancy of the institution.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: The Zamorins College Magazine – Volume – VII – Issue 01
  • Published Year: 1934
  • Number of pages: 66
  • Scan link: Link

1962 – കൃഷ്ണാർജ്ജുനസംവാദം

1962-ൽ പ്രസിദ്ധീകരിച്ച, കൃഷ്ണാർജ്ജുനസംവാദം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - കൃഷ്ണാർജ്ജുനസംവാദം
1962 – കൃഷ്ണാർജ്ജുനസംവാദം

കേരള സർവകലാശാല മലയാളം സീരീസ് 3, മലയാളം ക്ലാസിക്കൽ ടെക്സ്റ്റ് പരമ്പരയുടെ ഭാഗമായി കേരള സർവകലാശാല പുറത്തിറക്കിയ പതിപ്പാണിത്. കൃഷ്ണനും അർജുനനും തമ്മിലുള്ള സംഭാഷണത്തെ കേന്ദ്രീകരിച്ചുള്ള ഒരു സംവാദ ഗ്രന്ഥമാണ് “കൃഷ്ണാർജ്ജുന സംവാദം”, ഗീതാ പാരമ്പര്യവുമായി പ്രമേയപരമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ ദക്ഷിണേന്ത്യൻ സാഹിത്യത്തിലെ ഒരു സ്വതന്ത്ര സാഹിത്യ-ദാർശനിക കൃതിയായി കണക്കാക്കപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കൃഷ്ണാർജ്ജുനസംവാദം
  • എഡിറ്റർ: കെ. രാഘവൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – രുഗ്‌മിണീസ്വയംവരം – ഒറവങ്കര നീലകണ്ഠൻനമ്പൂതിരി

1958 – ൽ പ്രസിദ്ധീകരിച്ച, ഒറവങ്കര നീലകണ്ഠൻനമ്പൂതിരി എഴുതിയ രുഗ്‌മിണീസ്വയംവരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - രുഗ്‌മിണീസ്വയംവരം - ഒറവങ്കര നീലകണ്ഠൻനമ്പൂതിരി
1958 – രുഗ്‌മിണീസ്വയംവരം – ഒറവങ്കര നീലകണ്ഠൻനമ്പൂതിരി

ഒറവങ്കര നീലകണ്ഠൻനമ്പൂതിരി രചിച്ച വഞ്ചിപ്പാട്ട് കൃതിയാണ്  രുഗ്‌മിണീസ്വയംവരം. പുരാണപ്രസിദ്ധമായ രുഗ്‌മിണീസ്വയംവരം കഥ  തന്നെയാണ് ഈ കാവ്യത്തിൻ്റെയും ഇതിവൃത്തം. ദ്രാവിഡ വൃത്തങ്ങളിൽ കേരളീയത്വം കൂടുതൽ ഉള്ള വഞ്ചിപ്പാട്ടു വൃത്തത്തിലാണ് കാവ്യരചന നടത്തിയിരിക്കുന്നത്. കവിയുടെ ഭാഷാ സ്വാധീനവും നർമ്മബോധവും പ്രാസപ്രവാഹവും അലങ്കാര പ്രയോഗവും എല്ലാം കൃത്യമായ തോതിൽ ഒത്തിണങ്ങിയ രചനയാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രുഗ്‌മിണീസ്വയംവരം
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: ഭാരത വിലാസം പ്രസ്സ്, തൃശ്ശിവപേരൂർ
  • താളുകളുടെ എണ്ണം: 60
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – സഹകരണം മറുനാടുകളിൽ – ടി.കെ. കുഞ്ഞയ്യപ്പൻ

1964-ൽ പ്രസിദ്ധീകരിച്ച,ടി.കെ. കുഞ്ഞയ്യപ്പൻ എഴുതിയ സഹകരണം മറുനാടുകളിൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - സഹകരണം മറുനാടുകളിൽ - ടി.കെ. കുഞ്ഞയ്യപ്പൻ
1964 – സഹകരണം മറുനാടുകളിൽ – ടി.കെ. കുഞ്ഞയ്യപ്പൻ

നമ്മുടെ രാജ്യത്ത് സഹകരണം അനിവാര്യവും വളരുന്നതുമായ പ്രസ്ഥാനമാണെന്ന് പുസ്തകം വിശദീകരിക്കുന്നു. സഹകരണം സാമൂഹിക ജീവിതത്തിൻ്റെ അടിത്തറയായിരിക്കണമെന്ന് സർക്കാർ തീരുമാനിച്ചു.  ശ്രീ കുഞ്ഞയ്യപ്പൻ്റെ സുപ്രധാന കൃതിയായ “സഹകരണം മറുനാടുകളിൽ”, വിപുലമായ ഗവേഷണത്തിൽ നിന്നും വിവിധ രേഖകളുടെ പഠനത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഒന്നാണ്. സഹകരണ പ്രസ്ഥാനത്തിൻ്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാനും അത് മെച്ചപ്പെടുത്താനുള്ള വഴികൾ നിർദ്ദേശിക്കാനും ഈ പുസ്തകം സഹായിക്കുന്നു. 1904-ൽ സഹകരണ സംഘ നിയമത്തിന് കീഴിൽ ഇന്ത്യയിൽ സഹകരണ പ്രസ്ഥാനം ആരംഭിച്ചു.  തുടക്കത്തിൽ പണമിടപാടുകാരാൽ ചൂഷണം ചെയ്യപ്പെട്ട കർഷകരെ സഹായിക്കുന്നതിനായി പ്രധാനമായും പണമിടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അടുത്ത ഒന്നര നൂറ്റാണ്ടിൽ, പ്രസ്ഥാനം വ്യാപ്തിയിലും ഭൂമിശാസ്ത്രത്തിലും വ്യാപകമായി വികസിച്ചു, പക്ഷേ പ്രതീക്ഷിച്ച ഫലങ്ങൾ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെട്ടില്ല. ഈ ഭാഗിക പരാജയത്തിൻ്റെ കാരണങ്ങൾ വിശകലനം ചെയ്യുകയും പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യേണ്ടത് ആവശ്യമായി വന്നു. “ഇംഗ്ലണ്ട് മുതൽ സോവിയറ്റ് യൂണിയൻ വരെയുള്ള രാജ്യങ്ങളുടെയും മറ്റ് പതിനൊന്ന് രാജ്യങ്ങളുടെയും വിജയകരമായ സഹകരണ അനുഭവങ്ങളും ചരിത്രങ്ങളും പഠിക്കുന്നത് ഇന്ത്യയുടെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഉപാധിയാണെന്നു മനസിലാക്കിയാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. സഹകരണ മേഖലയ്ക്ക് വിലപ്പെട്ട സംഭാവനയായി പുസ്തകം കണക്കാക്കപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സഹകരണം മറുനാടുകളിൽ
  • രചന: ടി.കെ. കുഞ്ഞയ്യപ്പൻ
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി: Co-operative Printers,Trichur
  • താളുകളുടെ എണ്ണം:472
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 – പവിത്രേശ്വരം

1965-ൽ പ്രസിദ്ധീകരിച്ച, സി. ശങ്കരവാരിയർ എഴുതിയ പവിത്രേശ്വരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1965 – പവിത്രേശ്വരം

പഴയ തിരുവിതാംകൂറിലെ കൊട്ടാരക്കര താലൂക്കിൽപ്പെട്ട പവിത്രേശ്വരം ഗ്രാമത്തിലാണ് സി. ശങ്കരവാരിയർ ജനിച്ചത്. ആദ്യകാല സാഹിത്യശ്രമങ്ങൾ സഹോദരനായ സി. ഈശ്വരവാര്യരുമൊത്തായിരുന്നു. 1910 മുതൽ 1918 വരെയുള്ള അദ്ദേഹത്തിൻ്റെ രചനകൾ ഇങ്ങനെ രണ്ടു പേരും ചേർന്ന് എഴുതിയവയാണ്. സാഹിത്യനിരൂപണങ്ങളും കവിതകളും ആയിരുന്നു ഏറെയും. സതീർത്ഥ്യനും സുഹൃത്തുമായിരുന്ന പി.എസ്. നീലകണ്ഠപ്പിള്ളയുടെ പത്രാധിപത്യത്തിൽ ഇറങ്ങിയ വിദൂഷകൻ മാസികയിൽ ചെറുകഥകൾ പ്രസിദ്ധപ്പെടുത്തി. 1924-ൽ കൊല്ലത്തു നിന്നും പ്രസിദ്ധപ്പെടുത്തിയിരുന്ന ‘ശ്രീവാഴുംകോട്’ എന്ന വാരികയുടെ പത്രാധിപത്യം ഏറ്റെടുത്തു. ചെറുകഥകൾ, യാത്രാവിവരണങ്ങൾ, സാഹിത്യനിരൂപണങ്ങൾ എന്നിങ്ങനെ പലവകകൾ വാരികയിൽ എഴുതി. പിന്നീട് മലയാളത്തിലെ ആദ്യത്തെ ചെറുകഥാമാസികയായ ‘സരസകഥാമഞ്ജരി’യുടെ പത്രാധിപസ്ഥാനം ഏറ്റെടുക്കുകയും അതിൽ രചനകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. പലകാലങ്ങളിൽ പല മാസികകളിൽ പ്രസിദ്ധീകരിച്ച പതിനെട്ടു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: പവിത്രേശ്വരം
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി:  Mangalodayam Press, Thrissur
  • താളുകളുടെ എണ്ണം: 242
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1967 – ജനാധിപത്യവും സമുദായവും – ഏ.ആർ. വാഡിയ

1967-ൽ പ്രസിദ്ധീകരിച്ച, ഏ.ആർ. വാഡിയ എഴുതിയ ജനാധിപത്യവും സമുദായവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - ജനാധിപത്യവും സമുദായവും - ഏ.ആർ. വാഡിയ
1967 – ജനാധിപത്യവും സമുദായവും – ഏ.ആർ. വാഡിയ

1967-ൽ പുറത്തിറങ്ങിയ ഏ.ആർ. വാഡിയ എഴുതിയ “ജനാധിപതിയും സമുദായവും” എന്ന പുസ്തകം, ജനാധിപത്യത്തിൻ്റെ വ്യത്യസ്ത രൂപങ്ങളും പാശ്ചാത്യ റഷ്യൻ വീക്ഷണങ്ങളും ഉൾപ്പെടുന്ന പുതിയ സാമൂഹ്യ ക്രമങ്ങളെക്കുറിച്ചും സംഘർഷങ്ങളേക്കുറിച്ചും വിശദമായി പഠിക്കുന്നു.  ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രത്യേകതകളും സമൂഹഘടനകളുമായി ഉണ്ടായിട്ടുള്ള ബന്ധവും ഇതിൽ പ്രതിപാദിച്ചുണ്ട്. ജനാധിപത്യം എന്ന പ്രസംഗത്തിൽ വിവിധ ജനാധിപത്യഭരണങ്ങളുടെ രൂപങ്ങൾ ചർച്ച ചെയ്യുന്നു. പാശ്ചാത്യവും റഷ്യൻ വീക്ഷണവുമടക്കം വിവിധ സമീപനങ്ങൾ പരിഗണിച്ച് പുതിയ സാമൂഹ്യ വ്യവസ്ഥകളിൽ ജനാധിപത്യത്തിൻ്റെ സ്ഥാനം പരിശോധിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെയും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും ജനാധിപത്യത്തെ താരതമ്യ വിധേയമാക്കി പഠനങ്ങൾ നടത്തുന്നു. അംഗീകൃത രാഷ്ട്രീയ, സാമൂഹ്യ ആശയങ്ങളുടെ പ്രാധാന്യത്തെ മുൻനിർത്തി എഴുതപ്പെട്ട ഒരു പ്രാധാന കൃതിയാണിത്. മലയാളത്തിലേയ്ക്ക് വിവർത്തനം ചൈയ്തിരിക്കുന്നതു് എം. കുഴിതടത്തിലാണ്.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ജനാധിപത്യവും സമുദായവും
  • രചന: ഏ.ആർ. വാഡിയ
  • വിവർത്തനം: എം. കുഴിതടത്തിൽ
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി: Venus Press, Konni, Kerala
  • താളുകളുടെ എണ്ണം: 116
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959 – കമലാംബാൾ

1959-ൽ പ്രസിദ്ധീകരിച്ച, പി.ആർ. രാജമയ്യർ എഴുതിയ കമലാംബാൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1959 – കമലാംബാൾ

തമിഴിൽ പ്രസിദ്ധീകരിച്ച രണ്ടാമത്തെ നോവലാണ് കമലാംബാൾ. വിവേക ചിന്താമണി എന്ന തമിഴ് മാസികയിലാണ് പുസ്തകം ആദ്യമായി അച്ചടിച്ചു വന്നത്. ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള സാഹിത്യകൃതികളെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ദക്ഷിണഭാഷാമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഈ കൃതി പ്രസാധനം ചെയ്തിരിക്കുന്നത്. സാധാരണജനവിഭാഗത്തിൻ്റെ ജീവിതത്തിലെ ദിനം തോറുമുള്ള സംഭവങ്ങൾ ലളിതമായി, ചാതുര്യത്തോടെ പ്രതിപാദനം ചെയ്തതിനാൽ പുസ്തകം യുവസാഹിത്യകാരന്മാർക്ക് പ്രചോദനം നൽകുകയും തമിഴ് സാഹിത്യത്തിലെ നോവൽശാഖ വികസിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൻ്റെ തുടക്കത്തിൽ കാണുന്നു

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കമലാംബാൾ
  • രചന: പി.ആർ. രാജമയ്യർ
  • പ്രസിദ്ധീകരണ വർഷം: 1959
  • അച്ചടി: Gosri Scout Press, Cochin-2
  • താളുകളുടെ എണ്ണം: 256
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1959- നമ്മുടെ ശരീരം – ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്

1959-ൽ പ്രസിദ്ധീകരിച്ച,ബർത്താമോറിസ് പാർക്കർ , എം. എലിസബേത്ത് ഡൗണിങ്ങ് എന്നിവർ ചേർന്നെഴുതിയ നമ്മുടെ ശരീരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1959- നമ്മുടെ ശരീരം - ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്
1959- നമ്മുടെ ശരീരം – ബർത്താമോറിസ് പാർക്കർ & എം. എലിസബേത്ത് ഡൗണിങ്ങ്

മനുഷ്യശരീരം വിവിധ അവയവങ്ങളും കലകളും ചേർന്നുണ്ടായ അതിസങ്കീർണ്ണമായ യന്ത്രമാണ്.ശരീരത്തിലെ എല്ലാ വ്യൂഹങ്ങളും ചേർന്ന് ഒറ്റയടിയായി പ്രവർത്തിക്കുമ്പോൾ മാത്രമേ ആരോഗ്യ നിലനിൽക്കൂ. നമ്മുടെ ഹൃദയം, ശ്വാസകോശം, ആമാശയം, തലച്ചോറ്, കരൾ, വൃക്കകൾ പലവിധ കലകളാൽ രൂപപ്പെട്ട അവയവങ്ങളാണ്, ഉദാഹരണത്തിന് ആമാശയത്തിൽ പേശികല, നാഡികല, രക്തകല, ആവരണകല, സംയോജക കല ഇവ ചേർന്ന് ഘടനയും പ്രവർത്തനവും സൃഷ്ടിക്കുന്നു. ഈ വ്യൂഹങ്ങൾ ചേർന്ന് നമ്മുടെ ശരീരത്തെ അതിസങ്കീർണമായ ഒരു യന്ത്രമായി മാറ്റുന്നു. ഈ പുസ്തകത്തിൽ  ശരീരത്തെക്കുറിച്ചുള്ള പ്രധാന അറിവുകൾ വളരെ ലളിതമായി പ്രതിപാദിക്കുന്നു.ഇതു് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് പി.എ. മാത്യൂസ് ആണ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: നമ്മുടെ ശരീരം
  • രചന: ബർത്താമോറിസ് പാർക്കർ  & എം. എലിസബേത്ത് ഡൗണിങ്ങ്
  • വിവർത്തകൻ: പി. എ. മാത്യൂസ്
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 76
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1933 – മണിമഞ്ജുഷ

1933-ൽ പ്രസിദ്ധീകരിച്ച, ഉള്ളൂർ എസ്. പരമേശ്വരയ്യർ എഴുതിയ മണിമഞ്ജുഷ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1933 – മണിമഞ്ജുഷ

ഉള്ളൂർ എഴുതിയ പതിനഞ്ചു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ബ്രിട്ടീഷ് ഗവണ്മെൻ്റ് നൽകിയ ബഹുമതിയായ റാവു സാഹിബ് എന്നത് ചേർത്താണ് പുസ്തകത്തിൽ ഗ്രന്ഥകാരൻ്റെ പേര് നൽകിയിരിക്കുന്നത്

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മണിമഞ്ജുഷ
  • പ്രസിദ്ധീകരണ വർഷം: 1933
  • അച്ചടി: Bhashabhivardhini Press
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി