1969- ഒരു സാധകൻ്റെ സഞ്ചാരം – അജ്ഞാത കർതൃകം

1969 – ൽ സ്വാമി സിദ്ധിനാഥാനന്ദ വിവർത്തനം ചൈയ്തു  പ്രസിദ്ധീകരിച്ച ഒരു സാധകൻ്റെ സഞ്ചാരം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1969- ഒരു സാധകൻ്റെ സഞ്ചാരം - അജ്ഞാത കർതൃകം
1969- ഒരു സാധകൻ്റെ സഞ്ചാരം – അജ്ഞാത കർതൃകം

ഒരു റഷ്യൻ തീർത്ഥാടകൻ്റെ ആത്മീയ സഞ്ചാരത്തെയും അനുഭവങ്ങളെയും അവതരിപ്പിക്കുന്ന സഞ്ചാരകഥയാണ് ഒരു സാധകൻ്റെ സഞ്ചാരം . പ്രാർത്ഥനയിലൂടെ ആത്മീയ വളർച്ചയെകൂടി ഇതിൽ വിവരിക്കുന്നു. പുസ്തകത്തിൽ കഥകളിൽകൂടിയും, ആദ്ധ്യാത്മിക പിതാവുമായുള്ള സംവാദങ്ങളുടെ രൂപത്തിലും ആത്മീയ ഉപദേശങ്ങൾ ഉൾക്കൊള്ളുന്നു. 1861 നും 1853 നും ഇടയിലുള്ള റഷ്യൻ പ്രദേശങ്ങളിൽ സഞ്ചരിച്ചു നടത്തിയ യാത്രകളാണ് ഇതിൽ പ്രതിപാദിക്കുന്നത്. ലളിതമായ പ്രതിപാദനരീതിയും സുവ്യക്തമായ വണ്ണനകളും പുസ്തകത്തിൻ്റെ പ്രത്യേകതകളാണ്.
സഞ്ചാരകഥയുടെ സംസ്കാരിക-ആദ്ധ്യാത്മിക പശ്ചാത്തലം ക്രിസ്ത്യൻ മതവുമായി ബന്ധപ്പെട്ടിരിക്കെ, അത് ഹിന്ദു സന്ന്യാസി മലയാളത്തിലേക്ക് അനിവാര്യമാകുന്ന വിധത്തിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഭക്തിയുടെ ആഴവും പ്രാർത്ഥനയുടെ പ്രാധാന്യവും, ജീവിതത്തിലെ പ്രയാസങ്ങൾ നേരിടുന്ന രീതികളും മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഒരു സാധകൻ്റെ സഞ്ചാരം 
  • രചന: അജ്ഞാത കർതൃകം
  • വിവർത്തനം:സ്വാമി സിദ്ധിനാഥാനന്ദ
  • പ്രസിദ്ധീകരണ വർഷം: 1969
  • അച്ചടി: പ്രബുദ്ധകേരളം പ്രസ്സ്, പുറനാട്ടുകര, തൃശ്ശിവപേരൂർ.
  • താളുകളുടെ എണ്ണം: 194
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – ഗ്രാമസൗഭാഗ്യം – ഓമല്ലൂർ കെ.വി. നാണു

1960 – ൽ പ്രസിദ്ധീകരിച്ച, ഓമല്ലൂർ കെ.വി. നാണു എഴുതിയ ഗ്രാമസൗഭാഗ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1960 - ഗ്രാമസൗഭാഗ്യം - ഓമല്ലൂർ കെ.വി. നാണു
1960 – ഗ്രാമസൗഭാഗ്യം – ഓമല്ലൂർ കെ.വി. നാണു

ഗവണ്മെൻ്റിൻ്റെ സാമൂഹ്യ വികസന പ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമാണിത്.  സാമൂഹ്യ വികസന പ്രസ്ഥാനത്തെക്കുറിച്ച് സമഗ്രമായ ഒരു പഠനം നടത്താൻ ഗ്രന്ഥകത്താവ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിച്ചിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:ഗ്രാമസൗഭാഗ്യം
  • പ്രസിദ്ധീകരണ വർഷം: 1960
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 268
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – ബാലനഗരം

1953 – ൽ എറണാകുളം പ്രതിമാസ ഗ്രന്ഥക്ലബ്ബ്    പ്രസിദ്ധീകരിച്ച, സി.പി. ദാസ് പരിഭാഷപ്പെടുത്തിയ ബാലനഗരം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1953 - ബാലനഗരം
1953 – ബാലനഗരം

ഈ കൃതിയിൽ കുട്ടികളിലൂടെ ഒരു മികച്ച സമൂഹത്തിന്റെ മാതൃക അവതരിപ്പിക്കുന്നു — വൃദ്ധരുടേയും സമൂഹത്തിലെ അനീതിയുടെയും സ്വാർത്ഥതയുടെയും വിഘാതങ്ങളിൽ നിന്ന് വേറിട്ടൊരു ലോകം. അതുകൊണ്ട് തന്നെ ഇത് ഒരു യൂട്ടോപ്യൻ (utopian) ഗ്രന്ഥമായി കണക്കാക്കപ്പെടുന്നു. ഇത് കുട്ടികളോട് മാത്രം ബന്ധപ്പെട്ട കൃതി അല്ല, മറിച്ച് ഒരു സാമൂഹിക സന്ദേശം കൈമാറുന്ന സാഹിത്യകൃതിയാണ് — വിദ്യാഭ്യാസദർശനം, ജനാധിപത്യബോധം, മനുഷ്യസ്നേഹം എന്നിവയിലൂടെ പുതിയ തലമുറയെ സ്വാധീനിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബാലനഗരം
  • പ്രസിദ്ധീകരണ വർഷം: 1953
  • അച്ചടി: Little Flower Press, Thevara
  • താളുകളുടെ എണ്ണം: 222
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ശ്രീബുദ്ധവൈരാഗ്യം – മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള

1957 – ൽ പ്രസിദ്ധീകരിച്ച, മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള എഴുതിയ ശ്രീബുദ്ധവൈരാഗ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ശ്രീബുദ്ധവൈരാഗ്യം - മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള
1957 – ശ്രീബുദ്ധവൈരാഗ്യം – മരുത്തോർവട്ടം സി.എൻ. കൃഷ്ണപ്പിള്ള

ശ്രീബുദ്ധൻ്റെ ജീവചരിത്രം ആട്ടക്കഥാ രൂപത്തിൽ അവതരിപ്പിക്കുകയാണ് ഈ കൃതിയിൽ. ശാന്തരസത്തിനാണ് ഇതിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശ്രീബുദ്ധവൈരാഗ്യം
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: പ്രകാശകൌമുദി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 58
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – മുല്ലമൊട്ടുകൾ – കെ.ബി. ദേവസേന

1955 – ൽ പ്രസിദ്ധീകരിച്ച, കെ.ബി. ദേവസേന എഴുതിയ മുല്ലമൊട്ടുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1955 - മുല്ലമൊട്ടുകൾ - കെ.ബി. ദേവസേന
1955 – മുല്ലമൊട്ടുകൾ – കെ.ബി. ദേവസേന

കെ.ബി. ദേവസേന രചിച്ച ചെറുകഥകളുടെ സമാഹാരമാണ് മുല്ലമൊട്ടുകൾ. ഇതിൽ ഉൾപ്പെടുന്ന കഥകൾ എല്ലാം പലപ്പോഴായി കയ്യെഴുത്തു മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മുല്ലമൊട്ടുകൾ
  • പ്രസിദ്ധീകരണ വർഷം: 1955
  • അച്ചടി: പഞ്ചാംഗം പ്രസ്സ്, കുന്നംകുളം
  • താളുകളുടെ എണ്ണം: 154
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1958 – ത്രിപുരാസ്തോത്ര വിംശതി – കയ്ക്കുളങ്ങര രാമവാരിയർ

1958 – ൽ പ്രസിദ്ധീകരിച്ച, കയ്ക്കുളങ്ങര രാമവാരിയർ  എഴുതിയ ത്രിപുരാസ്തോത്ര വിംശതി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1958 - ത്രിപുരാസ്തോത്ര വിംശതി - കയ്ക്കുളങ്ങര രാമവാരിയർ
1958 – ത്രിപുരാസ്തോത്ര വിംശതി – കയ്ക്കുളങ്ങര രാമവാരിയർ

ത്രിപുരസുന്ദരി ദേവിയുടെ സ്തുതിഗീതങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ കൃതിക്ക് മികച്ച രീതിയിലുള്ള വിഖ്യാനം നല്കിയിരിക്കുന്നത് കയ്ക്കുളങ്ങര രാമവാരിയർ ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:  ത്രിപുരാസ്തോത്ര വിംശതി
  • പ്രസിദ്ധീകരണ വർഷം: 1958
  • അച്ചടി: വി.വി. പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – മേഘസന്ദേശവിവർത്തനങ്ങൾ

1956-ൽ പ്രസിദ്ധീകരിച്ച, ചങ്ങരങ്കുമരത്ത് ശങ്കരൻ എഴുതിയ മേഘസന്ദേശവിവർത്തനങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1956 – മേഘസന്ദേശവിവർത്തനങ്ങൾ

ജി.ശങ്കരക്കുറുപ്പ്, എ.ആർ രാജരാജവർമ്മ, കുമാരനാശാൻ, കുണ്ടൂർ നാരായണമേനോൻ, പി.ജി രാമയ്യർ എന്നിവരുടെ മേഘസന്ദേശവിവർത്തനങ്ങളെക്കുറിച്ചുള്ള നിരൂപണമാണ് ഈ പുസ്തകം. ഗ്രന്ഥകാരൻ തന്നെ എഴുതിയ മഹാകവി വള്ളത്തോളും അഭിജ്ഞാനശാകുന്തളവും എന്ന പുസ്തകത്തെക്കുറിച്ചുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മേഘസന്ദേശവിവർത്തനങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: Jupiter Printers, Trichur
  • താളുകളുടെ എണ്ണം: 88
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – രാധാറാണി – എം.ആർ. വേലുപ്പിള്ള ശാസ്ത്രി

1947 – ൽ പ്രസിദ്ധീകരിച്ച, എം.ആർ. വേലുപ്പിള്ള ശാസ്ത്രി എഴുതിയ രാധാറാണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1947 - രാധാറാണി - എം.ആർ. വേലുപ്പിള്ള ശാസ്ത്രി
1947 – രാധാറാണി – എം.ആർ. വേലുപ്പിള്ള ശാസ്ത്രി

രാധാറാണി, മീനാംബിക, ഭാനുമതി എന്നിങ്ങനെ മൂന്നു കഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് ഇത്. ബംഗാളി സാഹിത്യകാരനായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയിലെ കഥാപാത്രമാണ് രാധാറാണി.  പാശ്ചാത്യ കഥയുടെ സ്വാധീനത്തിൽ തയ്യാറാക്കിയതാണ് മീനാംബിക. ചരിത്ര പ്രസിദ്ധമായ ഒരു സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ രചിച്ച കഥയാണ് ഭാനുമതി.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാധാറാണി
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: വിദ്യാവിലാസം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 128
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1951 – സമരപ്രഖ്യാപനം – കെ.എസ്.കെ. കഴിമ്പ്രം

1951 ൽ പ്രസിദ്ധീകരിച്ച, കെ.എസ്.കെ. കഴിമ്പ്രം രചിച്ച സമരപ്രഖ്യാപനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1951 - സമരപ്രഖ്യാപനം - കെ.എസ്.കെ. കഴിമ്പ്രം
1951 – സമരപ്രഖ്യാപനം – കെ.എസ്.കെ. കഴിമ്പ്രം

ഒരു സിംഗപ്പൂർ പ്രവാസിയുടെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന 8 ചെറുകഥകളുടെ സമാഹാരം. വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ച കഥകളിൽ നിന്നും തെരഞ്ഞെടുത്തത്. ഈ കഥാസമാഹാരം സിംഗപ്പൂരിലും ഇൻഡ്യയിലും ലഭ്യമായിരുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്:സമരപ്രഖ്യാപനം – കെ.എസ്.കെ. കഴിമ്പ്രം
  • പ്രസിദ്ധീകരണ വർഷം: 1951
  • അച്ചടി: സ്കോളർ പ്രസ്സ്, എറണാകുളം
  • താളുകളുടെ എണ്ണം: 120
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952 – മാറുന്ന കാലങ്ങൾ – കെ. ഭാസ്കരമേനോൻ

1952 – ൽ പ്രസിദ്ധീകരിച്ച, കെ. ഭാസ്കരമേനോൻ എഴുതിയ മാറുന്ന കാലങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1952 - മാറുന്ന കാലങ്ങൾ - കെ. ഭാസ്കരമേനോൻ
1952 – മാറുന്ന കാലങ്ങൾ – കെ. ഭാസ്കരമേനോൻ

കെ. ഭാസ്കരമേനോൻ രചിച്ച ഒൻപതു ചെറുകഥകൾ ഉൾപ്പെടുന്ന കഥാസമാഹാരമാണ് മാറുന്ന കാലങ്ങൾ. സാധാരണ ജനങ്ങളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ചകളാണ് ഈ ചെറുകഥകളിൽ ഉൾക്കൊള്ളുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മാറുന്ന കാലങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1952
  • അച്ചടി: മാതൃഭൂമി പ്രസ്സ്, കോഴിക്കോട്
  • താളുകളുടെ എണ്ണം: 98
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി