1952 ൽ അഞ്ചാം ഫാറത്തിൽ പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള പദ്യപാഠാവലി – അഞ്ചാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
![1952 - കേരള പദ്യപാഠാവലി - അഞ്ചാം ഫാറത്തിലേക്ക്](https://gpura.org/blog/wp-content/uploads/2025/02/1952-kerala-padya-padavali-form-5.png)
മുൻ കാലങ്ങളിൽ പാഠപുസ്തകങ്ങളിൽ പദ്യങ്ങൾ മാത്രമടങ്ങിയവയും, ഗദ്യങ്ങൾ മാത്രമുള്ളതുമായ പ്രത്യേക പുസ്തകങ്ങളായിരുന്നു പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നത്. അപ്രകാരമുള്ള പദ്യങ്ങൾ മാത്രമടങ്ങിയ ഒരു പാഠപുസ്തകമാണ് ഇത്. വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, നാലപ്പാട്ട് നാരായണമേനോൻ, വെണ്ണിക്കുളം, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻ നായർ, പി. ഭാസ്കരൻ, ബാലാമണിയമ്മ തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: കേരള പദ്യപാഠാവലി – അഞ്ചാം ഫാറത്തിലേക്ക്
- പ്രസിദ്ധീകരണ വർഷം: 1952
- താളുകളുടെ എണ്ണം: 76
- അച്ചടി: Press Ramsas Thiruvananthapuram
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി