1992 – Centre for Teacher Education Kollam- Magazine

1992 ൽ, കൊല്ലം ജില്ലയിലുള്ള Centre for Teacher Education എന്ന വിദ്യാഭ്യാസസ്ഥാപനം പുറത്തിറക്കിയ കോളേജ് മാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1992 - Centre for Teacher Education Kollam- Magazine
1992 – Centre for Teacher Education Kollam- Magazine

കോളേജിലെ കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകൾ, പ്രമുഖരായ വ്യക്തികളുടെ ആശംസകൾ, ചിത്രങ്ങൾ എല്ലാം ഈ മാസികയിൽ കൊടുത്തിരിക്കുന്നു.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: Centre for Teacher Education Kollam- Magazine
  • പ്രസിദ്ധീകരണ വർഷം: 1992
  • താളുകളുടെ എണ്ണം: 92
  • അച്ചടി: Akshaya Printers, Pallimukku. Kollam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

2003 – സാഫല്യം – പ്രാക്കുളം ഗവ. എൽ പി സ്കൂൾ ശതാബ്ദി സ്മരണിക

2003 – ൽ, കൊല്ലം ജില്ലയിലെ പ്രാക്കുളം ഗവണ്മെൻ്റ് എൽ പി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1901-ൽ കോയിപ്പുറത്ത് മാതേവൻ മകൻ ചാന്ദാൻ കൃഷ്ണൻ തൻ്റെ മകളെ അക്ഷരം പഠിപ്പിക്കുവാനായി സ്വന്തം സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണ് പിൽക്കാലത്ത് പ്രാക്കുളം എൽ പി എസ് ആയി മാറിയത്. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിൽ ഒന്നാണിത്.

2002 ജനുവരി 15-നു അന്നത്തെ വൈദ്യുതിമന്ത്രി കടവൂർ ശിവദാസൻ ശതാബ്ദി ആഘോഷങ്ങൾ ഔപചാരികമായി ഉത്ഘാടനം ചെയ്യുകയുണ്ടായി. തുടർന്ന് ഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ, പ്രമുഖരായ വ്യക്തികളുടെ ആശംസകൾ, ശതാബ്ദി ആഘോഷത്തിൻ്റെ ചിത്രങ്ങൾ എല്ലാം ഈ സ്മരണികയിൽ കൊടുത്തിരിക്കുന്നു. 2003 ജനുവരി 24-നാണ് ശതാബ്ദി ആഘോഷങ്ങൾക്ക് തിരശീല വീണത്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : സാഫല്യം 
  • പ്രസിദ്ധീകരണ വർഷം: 2003
  • താളുകളുടെ എണ്ണം: 104
  • അച്ചടി: Karthika Offset, Kadavoor
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2009 – ആഫ്രിക്കൻ നാടോടിക്കഥകൾ

2009-ൽ പ്രസിദ്ധീകരിച്ച, ആഫ്രിക്കൻ നാടോടിക്കഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ആഫ്രിക്കയിൽ നിന്നുള്ള നാടോടിക്കഥകൾ കുട്ടികൾക്ക് വേണ്ടി എഴുതിയത് വി എം രാജമോഹൻ ആണ്. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തി രണ്ട് കഥകളാണ് ഈ പുസ്തകത്തിലുള്ളത്. കുട്ടികളുടെ ഭാവനക്ക് ചിറകു നൽകുന്ന കഥകളാണ് ഓരോന്നും. കഥകളൊടൊപ്പം മനോഹരമായ ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ആഫ്രിക്കൻ നാടോടിക്കഥകൾ
  • പ്രസിദ്ധീകരണ വർഷം: 2009
  • രചയിതാവ് : V.M. Rajamohan
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Akshara Offset, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1982,1983,1984 – മുഖം മാസിക

1982, 1983,1984 വർഷങ്ങളിൽ പ്രസിദ്ധീകരിച്ച മുഖം മിനി മാസിക നാലു ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1982 – മുഖം മാസിക ഒക്ടോബർ 10
1982 ൽ കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച മിനി മാസികയാണ് മുഖം. സഹൃദയ വേദി എന്ന സംഘടനയുടെ പ്രസിദ്ധീകരണമായിരുന്നു. കയ്യെഴുത്തുമാസികയായി രണ്ടു വർഷം പ്രസിദ്ധീകരിച്ചതിനുശേഷമാണ് അച്ചടിരൂപത്തിൽ വന്നത്. വി.രവികുമാർ എഡിറ്ററായി മൂന്നു ലക്കങ്ങളും വി.എം.രാജമോഹൻ എഡിറ്ററായി രണ്ടു ലക്കങ്ങളും പുറത്തിറങ്ങി. 1984 ൽ പ്രസിദ്ധീകരണം നിലച്ചു. ചെറുകഥകൾ, കവിതകൾ എന്നിവയാണ് മാസികയിൽ കൂടുതലായും പ്രസിദ്ധീകരിച്ചിരുന്നത്
കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ മാസികയുടെ ലക്കങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്
നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
  • പേര്: മുഖം മാസിക – ഒക്ടോബർ 10
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മുഖം മാസിക – നവംബർ 11
  • പ്രസിദ്ധീകരണ വർഷം: 1982
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മുഖം മാസിക ജനുവരി 01
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 8
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി
  • പേര്: മുഖം മാസിക മെയ് 05
  • പ്രസിദ്ധീകരണ വർഷം: 1984
  • താളുകളുടെ എണ്ണം: 4
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1964 – അലക്സാൻഡർ

1964 – ൽ പ്രസിദ്ധീകരിച്ച പി. ദാമോദരൻപിള്ള രചിച്ച അലക്സാൻഡർ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ധീര യോദ്ധാവും പുരാതന മാസിഡോണിയയിലെ രാജാവുമായിരുന്ന അലക്സാൻഡർ ചക്രവർത്തിയുടെ ജീവചരിത്രമാണ് ഇത്. അദ്ദേഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് ധാരാളം കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. ലോകചരിത്രത്തിലെ ഏറ്റവും പ്രഗൽഭരായ സൈന്യാധിപന്മാരിൽ ഒരാളായി അലക്സാൻഡർ വാഴ്ത്തപ്പെടുന്നു

കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: അലക്സാൻഡർ
  • ഗ്രന്ഥകർത്താവ്:  പി. ദാമോദരൻപിള്ള
  • പ്രസിദ്ധീകരണ വർഷം: 1964
  • അച്ചടി:  Kerala Press, Thiruvananthapuram
  • താളുകളുടെ എണ്ണം: 278
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2016 – കടംകഥകൾ – വി.എം. രാജമോഹൻ

2016ൽ പ്രസിദ്ധീകരിച്ച വി.എം. രാജമോഹൻ രചിച്ച കടംകഥകൾ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

 2016 - കടംകഥകൾ - വി.എം. രാജമോഹൻ
2016 – കടംകഥകൾ – വി.എം. രാജമോഹൻ

ഉത്തരത്തെ ഒളിപ്പിച്ചു വെച്ചിട്ടുള്ള ചെറുവാക്യങ്ങളാണ് കടംകഥകൾ. കടംകഥകളെയും അതിൻ്റെ കൈവഴികളെയും പ്രതിപാദിക്കുന്ന വിനോദത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും വെളിച്ചത്തിലൂടെ കുട്ടികളെ വഴിനടത്തുന്ന പുസ്തകമാണിത്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : കടംകഥകൾ 
  • പ്രസിദ്ധീകരണ വർഷം: 2016
  • രചയിതാവ് : V.M. Rajamohan
  • താളുകളുടെ എണ്ണം: 44
  • അച്ചടി: Oracle Enterprises, Trissur
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2006 – പ്രൈമറി പാട്ടുകൾ

2006-ൽ പ്രസിദ്ധീകരിച്ച, വി എം രാജമോഹൻ രചിച്ച പ്രൈമറി പാട്ടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ലോവർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി രചിച്ചിട്ടുള്ളതാണ് ഈ പാട്ടുകൾ ഏറെയും. ലേബർ ഇന്ത്യ, യുറീക്ക, തത്തമ്മ, ബാലകവിത എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്നതാണ് ഈ രചനകൾ. പാട്ടുകളോടൊപ്പം മനോഹരമായ ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പ്രൈമറി പാട്ടുകൾ
  • രചയിതാവ് : വി എം രാജമോഹൻ
  • പ്രസിദ്ധീകരണ വർഷം: 2006
  • താളുകളുടെ എണ്ണം: 46
  • അച്ചടി: Midas Offset Printers, Kuthuparamba
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി