1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ

1957ൽ  പ്രസിദ്ധീകരിച്ച ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1957 - ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ
1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ

പൗരാണിക ചരിത്രവും, ഇസ്ലാം ലോകത്തിനു നൽകിയ വൈജ്ഞാനിക സംഭാവനകളെ കുറിച്ചുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ആലപ്പുഴ തോട്ടുമുഖത്തുള്ള  ഇസ്ലാമിക് സ്റ്റഡി സെൻ്ററിൻ്റെ പ്രസിദ്ധീകരണ വിഭാഗം വിവിധ ഗ്രന്ഥങ്ങൾ അവലംബാക്കി ആറോളം പേർ ചേർന്നാണ് ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: 1957 – ഇസ്ലാം ലോകത്തിനു നൽകിയ സംഭാവനകൾ
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 113
  • അച്ചടി: New Printing House, Perumbavoor
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1960 – സാമൂഹ്യപാഠങ്ങൾ – പുസ്തകം 2

1960ൽ കേരള സർക്കാർ പ്രസിദ്ധീകരിച്ച സാമൂഹ്യപാഠങ്ങൾ – പുസ്തകം 2 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1960 - സാമൂഹ്യപാഠങ്ങൾ - പുസ്തകം 2
1960 – സാമൂഹ്യപാഠങ്ങൾ – പുസ്തകം 2

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യപാഠങ്ങൾ പുസ്തകം 2
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 181
  • അച്ചടി: Indira Printing Works
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1977 – കുട്ടിക്കൃഷ്ണമാരാർ – മേലാറ്റൂർ രാധാകൃഷ്ണൻ

1977 – ൽ പ്രസിദ്ധീകരിച്ച, മേലാറ്റൂർ രാധാകൃഷ്ണൻ തയ്യാറാക്കിയ കുട്ടിക്കൃഷ്ണമാരാർ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1977 - കുട്ടിക്കൃഷ്ണമാരാർ - മേലാറ്റൂർ രാധാകൃഷ്ണൻ

1977 – കുട്ടിക്കൃഷ്ണമാരാർ – മേലാറ്റൂർ രാധാകൃഷ്ണൻ

മലയാളത്തിലെ പ്രശസ്ത സാഹിത്യവിമർശകനും ഭാഷാശാസ്ത്രജ്ഞനുമായ കുട്ടിക്കൃഷ്ണമാരാരുടെ ജീവിതവും സാഹിത്യസൃഷ്ടികളും, വിമർശനശൈലികളും ഉൾപ്പെടുത്തിയ ഈ കൃതി കേരള സംസ്ഥാന വിദ്യാഭ്യാസ ഇൻസ്ററിററ്റ്യൂട്ടിൻ്റെ ആഭിമുഖ്യത്തിൽ ശ്രീ. മേലാറ്റൂർ രാധാകൃഷ്ണൻ തയ്യാറാക്കിയതാണ്. പുസ്തകം കുട്ടിക്കൃഷ്ണമാരാറിൻ്റെ ബാല്യകാലം, ജീവചരിത്രം, മലയാള സാഹിത്യ പൈതൃകത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ, സാഹിത്യ നിരൂപണ ശൈലികൾ, ചെണ്ട, താളവാദ്യം പോലുള്ള കലാരൂപങ്ങളെക്കുറിച്ചുള്ള പ്രതിബിംബങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. ഇത് മലയാളത്തിലെ പ്രധാന സാഹിത്യകാരന്മാരെയും സാഹിത്യ നിരൂപണ രീതികളും സമ്പന്നമാക്കിയ അദ്ദേഹത്തിൻ്റെ സംഭാവനകൾ വിശദീകരിക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കുട്ടിക്കൃഷ്ണമാരാർ
  • രചയിതാവ്: മേലാറ്റൂർ രാധാകൃഷ്ണൻ
  • അച്ചടി: Subash Printing Works, Playam-Trivandrum
  • പ്രസിദ്ധീകരണ വർഷം: 1977
  • താളുകളുടെ എണ്ണം:61
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1978 – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ

1978-ൽ പ്രസിദ്ധീകരിച്ച, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1978 – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ

മലയാള പദ്യസാഹിത്യകാരന്മാർ എന്ന സീരീസിൽ സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകമാണ് ഇത്. കേരള വ്യാസൻ എന്ന പേരിൽ അറിയപ്പെട്ട കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ ജീവിതത്തെക്കുറിച്ചും സാഹിത്യപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ കൃതികളുടെ പട്ടിക പുസ്തകത്തിൻ്റെ അവസാനം കൊടുത്തിട്ടുണ്ട്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1978
  • താളുകളുടെ എണ്ണം: 80
  • അച്ചടി: Press Ramses, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1958 – ഒരാഴ്ച ഗാന്ധിയുടെ കൂടെ

1958-ൽ പ്രസിദ്ധീകരിച്ച, ലൂയി ഫിഷർ എഴുതി എ. മാധവൻ വിവർത്തനം ചെയ്ത ഒരാഴ്ച ഗാന്ധിയുടെ കൂടെ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1958 – ഒരാഴ്ച ഗാന്ധിയുടെ കൂടെ

അമേരിക്കയിൽ നിന്നുള്ള പത്രപ്രവർത്തകനായ ലൂയി ഫിഷർ 1942 ജൂണിൽ ഗാന്ധിജിയുമൊത്ത് ഒരാഴ്ചക്കാലം കഴിയാൻ ഇടയായപ്പോൾ എഴുതിയ കുറിപ്പുകൾ ആണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിയുമൊത്തു നടത്തിയ സംഭാഷണങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെക്കുറിച്ചും ഉള്ള ഗ്രന്ഥകാരൻ്റെ നിരീക്ഷണങ്ങളും ഇതിലുൾപ്പെടുന്നു. ഗാന്ധിജിയെക്കുറിച്ചുള്ള ഗ്രന്ഥകാരൻ്റെ അഭിപ്രായങ്ങൾ ആണ് അവസാനത്തെ അധ്യായത്തിലുള്ളത്

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഒരാഴ്ച ഗാന്ധിയുടെ കൂടെ
  • പ്രസിദ്ധീകരണ വർഷം: 1958
  • താളുകളുടെ എണ്ണം: 184
  • അച്ചടി: Geetha Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1964 – ടെൻസിങ്ങ്-ടി.പി.സി. കിടാവ്

1964-ൽ പ്രസിദ്ധീകരിച്ച,ടി.പി.സി. കിടാവ് എഴുതിയ ടെൻസിങ്ങ് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1964 - ടെൻസിങ്ങ്-ടി.പി.സി. കിടാവ്
1964 – ടെൻസിങ്ങ്-ടി.പി.സി. കിടാവ്

ഇംഗ്ളീഷിൽ പർവ്വതാരോഹണം വിവരിക്കുന്ന പല ഗ്രന്ഥങ്ങളിൽ നിന്നുള്ള സാരാംശങ്ങൾ സമാഹരിച്ച ചെറുഗ്രന്ഥമാണ് ഇതു്. ഈ പുസ്തകം എവറസ്റ്റ് പർവതാരോഹണത്തിലെ ടെൻസിങ്ങ് നോർഗേയുടെ ജീവിത ചരിത്രം മലയാള ഭാഷയിൽ സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു. എവറസ്റ്റിൽ ആദ്യമായി എത്തിയ രണ്ടുജനങ്ങളിൽ ഒരാൾ ഭാരതീയനായിട്ടുള്ളത് എല്ലാ ഭാരതീയർക്കും അഭിമാനകരമാണ്. എവറസ്റ്റാരോഹണം ഇന്ത്യയുടെ വിജയമാണ്, മനുഷ്യ മഹത്വം ഉറപ്പിച്ച് മുന്നോട്ട് പോകാനുള്ള പ്രചോദനവുമാണ്. പർവ്വതാരോഹണത്തിന് ഇന്ത്യക്കുള്ള താൽപ്പര്യം ഉയർത്താനായി തയ്യാറാക്കിയ ഈ ഗ്രന്ഥം, മനുഷ്യ ജീവിതത്തിലെ ഉറച്ച സങ്കടങ്ങളുടെയും അതിജീവനത്തിൻ്റെയും നേർകാഴ്ചയാണ്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ടെൻസിങ്ങ്
  • രചന: ടി.പി.സി. കിടാവ്
  • പ്രസിദ്ധീകരണ വർഷം: 1964
  • താളുകളുടെ എണ്ണം: 145
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1962 – സിന്ധു അവളുടെ കഥ പറയുന്നു

1962-ൽ പ്രസിദ്ധീകരിച്ച, കെ.പി. അലക്സ് ബേസിൽ എഴുതിയ സിന്ധു അവളുടെ കഥ പറയുന്നു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1962 – സിന്ധു അവളുടെ കഥ പറയുന്നു

പ്രാചീന സംസ്കാരങ്ങളുടെ ചരിത്രം അതിനോടു ബന്ധപ്പെട്ട നദികളെക്കൊണ്ട് ആത്മകഥാരൂപത്തിൽ പറയുക എന്ന ഉദ്ദേശത്തോടെ അലക്സ് ബേസിൽ എഴുതിയ പുസ്തകങ്ങളിൽ ആദ്യത്തെതാണ് സിന്ധു അവളുടെ കഥ പറയുന്നു. ഹിമാലയത്തിൽ നിന്നുത്ഭവിക്കുന്ന സിന്ധുനദി, അതിൻ്റെ ചരിത്രവും സഞ്ചാരവഴികളിലൂടെ ഉയിർകൊണ്ട സാംസ്കാരഭൂമികകളുടെയും കഥ രസകരമായി പറയുകയാണ് ഈ പുസ്തകത്തിലൂടെ.

ഇന്ത്യാ ഗവണ്മെൻ്റ് ദേശീയ തലത്തിൽ നടത്തിയ ബാലസാഹിത്യമത്സരത്തിൽ സമ്മാനാർഹമായതാണ് ഈ രചന

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സിന്ധു അവളുടെ കഥ പറയുന്നു
  • പ്രസിദ്ധീകരണ വർഷം: 1962
  • താളുകളുടെ എണ്ണം: 76
  • അച്ചടി:  Sahithya Nilayam Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1963 – സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII

1963 ൽ പ്രസിദ്ധീകരിച്ച സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1963 - സാമൂഹ്യ പാഠങ്ങൾ - സ്റ്റാൻഡേർഡ് VIII
1963 – സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: സാമൂഹ്യ പാഠങ്ങൾ – സ്റ്റാൻഡേർഡ് VIII
  • പ്രസിദ്ധീകരണ വർഷം: 1963
  • താളുകളുടെ എണ്ണം: 181
  • അച്ചടി: Sree Narayana Press and Publications Pvt Ltd, Quilon
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

നവീന കേരള പാഠാവലി – നാലാം പാഠം

വി.വി. പ്രസിദ്ധീകരണശാല, എറണാകുളം പ്രസിദ്ധീകരിച്ച നവീന കേരള പാഠാവലി – നാലാം പാഠം എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

നവീന കേരള പാഠാവലി - നാലാം പാഠം
നവീന കേരള പാഠാവലി – നാലാം പാഠം

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: നവീന കേരള പാഠാവലി – നാലാം പാഠം
  • താളുകളുടെ എണ്ണം:  111
  • അച്ചടി: Vidya Vilasam Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1951 – അഭിനവ ഹൈ സ്കൂൾ ഭൂമിശാസ്ത്രം – പാർട്ട് 01 ഫോറം 04

1951 ൽ നാലാം ഫാറത്തിൽ പഠിച്ചവർ ഭൂമിശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ച  അഭിനവ ഹൈ സ്കൂൾ ഭൂമിശാസ്ത്രം – പാർട്ട് 01 ഫോറം 04  എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

 1951 - അഭിനവ ഹൈ സ്കൂൾ ഭൂമിശാസ്ത്രം - പാർട്ട് 01 ഫോറം 04
1951 – അഭിനവ ഹൈ സ്കൂൾ ഭൂമിശാസ്ത്രം – പാർട്ട് 01 ഫോറം 04

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അഭിനവ ഹൈ സ്കൂൾ ഭൂമിശാസ്ത്രം – പാർട്ട് 01 ഫോറം 04
  • രചന: K.M. Joseph
  • പ്രസിദ്ധീകരണ വർഷം: 1951
  • താളുകളുടെ എണ്ണം: 195
  • അച്ചടി: St. Joseph’s Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി