1953 ൽ പി. എം. ഗംഗാധരൻ നായർ എഡിറ്റ് ചെയ്തു മദ്രാസ് സർക്കാർ പ്രസിദ്ധീകരിച്ച വിദ്യാമാധവീയം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മദ്രാസ്സ് ഗവണ്മെൻ്റ് ഓറിയൻ്റൽ സീരീസിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ഭാഗമായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള കയ്യെഴുത്തുപ്രതികൾ പ്രസിദ്ധീകരിക്കുന്നതിൻ്റെ ഭാഗമാണ് മലയാളഭാഷയിലുള്ള ഈ കൃതി. ജ്യോതിശാസ്ത്രത്തിൽ മുഖ്യമായ ഒരു വിഭാഗമായ മുഹൂർത്തശാസ്ത്രമാണ് ഉള്ളടക്കം. വിദ്യാമാധവാചാര്യനാൽ രചിക്കപ്പെട്ട മൂലകൃതിയുടെ സരളമായ ഭാഷാ വ്യഖ്യാന സഹിതമുള്ള ഗ്രന്ഥമാണ് ഇത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1953 ൽ പ്രസിദ്ധീകരിച്ച നവജീവിക ജൂബിലി വിശേഷാൽ പ്രതി യുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തൃശൂർ രൂപതയുടെ ബിഷപ്പായിരുന്ന ജോർജ്ജ് ആലപ്പാട്ടിൻ്റെ പൗരോഹിത്യപദപ്രാപ്തിയുടെ രജതജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച നവജീവിക ആനുകാലികത്തിൻ്റെ ( പുസ്തകം 20 ലക്കം 3, 4, 5) വിശേഷാൽ സ്മരണികയാണ് ഈ പുസ്തകം. ആദ്ധ്യാത്മിക പ്രമുഖരുടെ ആശംസകൾ, ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, ദേവാലയങ്ങളുടെയും ചടങ്ങുകളുടെയും ചിത്രങ്ങൾ എന്നിവയാണ് ഉള്ളടക്കം.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1883 ൽ പ്രസിദ്ധീകരിച്ച, ക. ദി. മൂ. സ മഞ്ഞുമ്മെൽ ആശ്രമവാസികളിൽ ഒരുവനാൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ട റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ചരിത്രങ്ങൾ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
റോസാ പുണ്യവാളത്തിയുടെയും ലിദ്വീനാ പുണ്യവാളത്തിയുടെയും ജീവചരിത്ര സംക്ഷേപങ്ങളാണ് കൃതിയുടെ ഉള്ളടക്കം
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1953 ൽ പ്രസിദ്ധീകരിച്ച Placid Podipara രചിച്ച The Dhariyaikal Christians of Tiruvancode എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തിരുവാങ്കോട് എന്ന് യൂറോപ്യന്മാർ വിളിച്ചിരുന്ന പഴയ തിരുവിതാംകൂറിലെ ഒരു ക്രിസ്ത്യൻ സമുദായമാണ് ദാരിയാക്കൽ ക്രിസ്ത്യാനികൾ. ഹിന്ദു ആചാരങ്ങൾ അനുഷ്ടിക്കുന്ന അവരുടെ ചരിത്രം, സംസ്കാരം, ഉദ്ഭവം എന്നീ വിഷയങ്ങലിലുള്ള പല അഭിപ്രായങ്ങളും കണ്ടെത്തലുകളുമാണ് ലഘുലേഖയിലെ പ്രതിപാദ്യ വിഷയം
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1992 ൽ പ്രസിദ്ധീകരിച്ച ബർണാർദ് തോമ്മാ രചിച്ച മാർതോമ്മാ ക്രിസ്ത്യാനികൾ – രണ്ടാം പുസ്തകം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇന്ത്യയിലെ സുറിയാനി സമുദായത്തിൻ്റെ ഉത്ഭവവും ചരിത്രവും ശാസ്ത്രീയമായും വസ്തുനിഷ്ഠമായും പ്രസിദ്ധപ്പെടുത്തിയ കൃതിയാണിത്. നൂറു വർഷം മുമ്പ്, രണ്ടു വാല്യങ്ങളിലായി ബർണാർദച്ചൻ എഴുതിയ “മാർത്തോമാ ക്രിസ്ത്യാനികൾ” മലയാളക്കരയിൽ അദ്ദേഹത്തെ ചിരസ്മരണീയനാക്കി.. ആയിരത്തിലധികം പേജുകളൂള്ള ഈ ഗ്രന്ഥം അക്കാലത്ത് മലയാളത്തിൽ അച്ചടിച്ച ഏറ്റം വലിയ പുസ്തകമായിട്ടാണ് അറിയപ്പെട്ടിരുന്നത്. കത്തോലിക്കാ സുറിയാനി വിഭാഗത്തിൻ്റെ സഭാചരിത്രത്തെക്കുറിച്ച് പല തെറ്റിദ്ധാരണകളും അന്നുണ്ടായിരുന്നു. വിദേശമിഷനറിമാരുടെയും അകത്തോലിക്കാവിഭാഗങ്ങളുടെയും ചരിത്രാഖ്യാനങ്ങൾക്കാണ് അന്ന് മുൻതൂക്കമുണ്ടായിരുന്നത്. തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെയും ഉദയംപേരൂർ സൂനഹദോസിനുമുമ്പുള്ള കാലഘട്ടത്തിലെ നസ്രാണികളുടെ സത്യവിശ്വാസത്തെയും നിരാകരിക്കുന്നതായിരുന്നു അന്നത്തെ ചരിത്രഗ്രന്ഥങ്ങളെല്ലാം തന്നെ. സീറോ മലബാർ സഭയുടെ ശ്ലൈഹികാടിത്തറയും വിശ്വാസശുദ്ധിയും പ്രതിരോധിക്കേണ്ടത് സഭാമക്കളുടെ അസ്തിത്വപ്രശ്നമായിമാറി. പ്രാമാണിക രേഖകളുടെ പിൻബലത്തിൽ ശാസ്ത്രീയമായും നിഷ്പക്ഷമായും ന്യായവാദങ്ങൾ അവതരിപ്പിച്ച് ചരിത്രരചനയുടെ ഉത്തരവാദിത്വം പേറാൻ കെല്പുള്ള വ്യക്തി ബർണാർദച്ചൻ മാത്രമാണന്ന് അന്നത്തെ സഭാനേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ, എറണാകുളം – ചങ്ങനാശേരി വികാരിയാത്തുകളിലെ മെത്രാന്മാരുടെ നിർദ്ദേശവും നിധീരിക്കൽ മാണികത്തനാരുടെ നിർബന്ധവുംമൂലമായിരുന്നു ഈ ഗ്രന്ഥരചന ഏറ്റെടുക്കാൻ ബർണാർദച്ചൻ സന്നദ്ധനായത്.
19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഉദയംചെയ്ത കേരള നവോത്ഥാനതരംഗത്തിന് തനതായ സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു സാധിച്ചു. 1887 ൽ ആരംഭിച്ച ദീപിക ദിനപ്പത്രത്തിൻ്റെ ആദ്യകാല എഡിറ്റർമാരിൽ ഒരാളായിരുന്നു അദ്ദേഹം. മാന്നാനം – മുത്തോലി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് – മലയാളം മീഡിയം സ്കൂളുകളുടെ സ്ഥാപനത്തിലും വളർച്ചയിലും ഈ സന്ന്യാസവര്യൻ നെടുനായകത്വം വഹിച്ചു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
1938ൽ പ്രസിദ്ധീകരിച്ച എലിസബത്ത് ഉതുപ്പ് രചിച്ച പനങ്കുഴക്കൽ വല്യച്ചൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
മലങ്കര സുറിയാനി സഭയിലെ വന്ദ്യപുരോഹിതനായിരുന്ന പനങ്കുഴക്കൽ വല്യച്ചൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം കുറവിലങ്ങാട് വർഷം തോറും നടത്തിവരാറുള്ള ശ്രാദ്ധം പ്രശസ്തമാണ്. പാദുവായിലെ മറിയം, ആൻ്റണീറ്റോ, വിശുദ്ധ മോണിക്ക തുടങ്ങിയ വിശിഷ്ട ഗ്രന്ഥങ്ങളുടെ രചയിതാവാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.