1957 – പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം

1957-ൽ പ്രസിദ്ധീകരിച്ച, പൗരസ്ത്യ സഭയുടെ മാർ തിമാഥിയൂസ് പ്രഥമൻ പാത്രിയാർക്കീസ് തിരുമേനിയുടെ വിശ്വാസവിശദീകരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം
1957 – പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം

മലങ്കര പൗരസ്ത്യ (സിറിയൻ) സഭയുടെ ചരിത്രത്തിലെ പ്രമുഖ ആത്മീയ–സഭാനേതാവായിരുന്ന മാർ തിമാഥിയൂസ് പാത്രിയാർക്കീസ് പ്രഥമൻ തിരുമേനിയും മുസ്ലീമുകളുടെ കാലിഫ് ആയ മാദി (Al-Mahdi)യും തമ്മിലുള്ള സംവാദത്തിൻ്റെ വിശദാംശങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: പൗരസ്ത്യ സഭയുടെ വിശ്വാസവിശദീകരണം
  • പ്രസിദ്ധീകരണ വർഷം: 1957
  • താളുകളുടെ എണ്ണം: 127
  • അച്ചടി: Mar Narsai Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും – സാധു സുന്ദര സിംഗ്

1980-ൽ പ്രസിദ്ധീകരിച്ച, സാധു സുന്ദര സിംഗ് എഴുതിയ ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1972 - ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും - സാധു സുന്ദര സിംഗ്
1972 – ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും – സാധു സുന്ദര സിംഗ്

ഇന്ത്യൻ ക്രൈസ്തവ മിസ്റ്റിക്-പ്രഭാഷകനായ സാധു സുന്ദര സിംഗ് ഉറുദുവിൽ എഴുതിയ ആത്മീയ ധ്യാനഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണ് ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും എന്ന ഈ കൃതി. ക്രിസ്തുവിന്റെ സാന്നിധ്യമുള്ള ജീവിതവും (Christ-with)യ ക്രിസ്തുവില്ലാത്ത മതജീവിതവും (Christ-without) തമ്മിലുള്ള അന്തർവ്യത്യാസമാണ് ഗ്രന്ഥത്തിന്റെ കേന്ദ്രവിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ക്രിസ്തുസഹിതരും ക്രിസ്തുരഹിതരും
  • രചന: Sadhu Sundar Singh
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 113
  • അച്ചടി: C.M.S. Press, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – അക്വിനാസ് – ശങ്കര – രാമാനുജ – മധ്വദർശനങ്ങളും – ജെ. കട്ടയ്ക്കൽ

1980-ൽ പ്രസിദ്ധീകരിച്ച, ജെ. കട്ടയ്ക്കൽ എഴുതിയ  അക്വിനാസ് – ശങ്കര – രാമാനുജ – മധ്വദർശനങ്ങളും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1980 - അക്വിനാസ് - ശങ്കര - രാമാനുജ - മധ്വദർശനങ്ങളും - ജെ. കട്ടയ്ക്കൽ
1980 – അക്വിനാസ് – ശങ്കര – രാമാനുജ – മധ്വദർശനങ്ങളും – ജെ. കട്ടയ്ക്കൽ

ക്രിസ്തീയ ദാർശനികനായ തോമസ് അക്വിനാസും ഭാരതീയ വേദാന്തത്തിലെ മൂന്നു മഹാദർശനങ്ങളായ അദ്വൈതം (ശങ്കര), വിശിഷ്ടാദ്വൈതം (രാമാനുജ), ദ്വൈതം (മധ്വ) തുടങ്ങിയ ദർശനങ്ങളും തമ്മിലുള്ള തത്ത്വചിന്താപരമായ താരതമ്യ പഠനമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പാശ്ചാത്യ തിയോളജിയും ഭാരതീയ ദർശനപരമ്പരയും തമ്മിൽ ആശയസാമീപ്യവും വ്യത്യാസവും ശാസ്ത്രീയമായി വിശദീകരിക്കുന്ന ഒരു അന്തർദർശന ഗ്രന്ഥം എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രാധാന്യം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: അക്വിനാസ് – ശങ്കര – രാമാനുജ – മധ്വദർശനങ്ങളും
  • രചന:  acob Kattackal
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 367
  • അച്ചടി: Regal Printers, Kottayam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1983 – Adoration Congregation Aluva

1983 ൽ ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരാധന സഭ  പ്രസിദ്ധീകരിച്ച  Adoration Congregation Aluva  Platinum Jubilee Souvnenir  എന്ന  സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1983 - Adoration Congregation Aluva
1983 – Adoration Congregation Aluva

ആലുവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരാധന സഭ 1983 ൽ അതിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഒരു സ്മരണിക പുറത്തിറക്കി. പ്രസ്തുത സ്മരണികയിൽ സഭ സ്ഥാപിതമായ വർഷം, പ്രഥമ ദൗത്യപ്രവർത്തനങ്ങൾ എന്നിവയെകുറിച്ചെല്ലാം വിശദീകരിക്കുന്നു.ആരാധന സന്ന്യസിനികളുടെ അർപ്പിത ജീവിതവും,കൂടാതെ അതിമനോഹരങ്ങളായ ചിത്രങ്ങളും ഈ മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്:  Adoration Congregation Aluva 
  • പ്രസിദ്ധീകരണ വർഷം: 1983
  • താളുകളുടെ എണ്ണം: 220
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1988 – പ്രഭാഷണവും പ്രബോധനവും – ആൻ്റണി ഇലവുംകുടി

1988-ൽ പ്രസിദ്ധീകരിച്ച, ആൻ്റണി ഇലവുംകുടി എഴുതിയ പ്രഭാഷണവും പ്രബോധനവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1988 - പ്രഭാഷണവും പ്രബോധനവും - ആൻ്റണി ഇലവുംകുടി
1988 – പ്രഭാഷണവും പ്രബോധനവും – ആൻ്റണി ഇലവുംകുടി

കത്തോലിക്ക മതസംഹിത, ആദ്ധ്യാത്മികത, ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ സാധാരണക്കാർക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട് കൃതിയാണിത്. മഹാ സംഭവങ്ങളെ കുറിച്ചും മഹാ സിദ്ധന്മാരെ കുറിച്ചും പരാമർശിക്കുന്ന ഈ പുസ്തകത്തിൻ്റെ ഉള്ളടക്കം സഭയെ കുറിച്ചുള്ള അടിസ്ഥാന താത്വിക സമർത്ഥനം ആണ്. നാമകരണം ചെയ്യപ്പെട്ട വിശുദ്ധന്മാരും മറ്റും മഹാ സിദ്ധന്മാരുടെ ഗണത്തിൽ പെടുന്നു. അവരുടെ സംക്ഷിപ്ത ജീവചരിത്രം, അവരെ സ്വാധീനിച്ച സംഭവങ്ങൾ, ആശയങ്ങൾ, അവർ ലോകത്തിനു മുൻപിൽ വെച്ച സന്ദേശങ്ങൾ എന്നിവ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: പ്രഭാഷണവും പ്രബോധനവും
  • രചന: Antony Ilevamkudy
  • താളുകളുടെ എണ്ണം: 137
  • അച്ചടി: St. Martin De Porres Press, Angamali
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1939 – ഭാരത മിഷ്യൻ

1939– ൽ പ്രസിദ്ധീകരിച്ച, അബ്രഹാം കൈപ്പൻപ്ലാക്കൽ എഴുതിയ ഭാരത മിഷ്യൻ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1939 - ഭാരത മിഷ്യൻ
1939 – ഭാരത മിഷ്യൻ

അന്ധകാരത്തിലും മരണത്തിൻ്റെ ഛായയിലും ജീവിക്കുന്ന ജനങ്ങൾക്ക് സുവിശേഷപ്രകാശവും ക്രിസ്തീയ സംസ്ക്കാരത്തിൻ്റെ പരിണിത ഫലങ്ങളും പഠിപ്പിച്ചു കൊടുക്കുന്നതിൽ  വിഷമങ്ങളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ടുള്ള തീക്ഷ്ണതയും ഔൽസുക്യവും തിരുസ്സഭാ ചരിത്രം പഠിച്ചിട്ടുള്ള  ഒരുവനും അഞ്ജാതമല്ല.

തിരുസ്സഭയുടെ അസ്തിത്വം തന്നെ ക്രിസ്തുവിൻ്റെ രാജ്യം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും അവിടുത്തെ  പരിത്രാണത്തിൽ എല്ലാ ജനങ്ങളേയും  ഭാഗഭാക്കുകൾ ആക്കുവാനുമത്രെ.മിശിഹായുടെ പ്രതിനിധി കർത്താവിൻ്റെ ആട്ടിൻപറ്റത്തിനു  പുറമെയുള്ളവരെ അതിലേക്കു നയിക്കുന്നതിനു് ഉത്തരവാദിത്വമുള്ളവനാണ്.അതിനായി അവർ ഏറ്റെടുത്തിരിക്കുന്ന അവരുടെ പ്രയത്നങ്ങളും പ്രവർത്തനങ്ങളും വളരെ ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ഭാരത മിഷ്യൻ
  • പ്രസിദ്ധീകരണ വർഷം: 1939
  • അച്ചടി:J.M. Press, Alwaye
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1967 – യുവജനശിക്ഷണം

1967 – ൽ പ്രസിദ്ധീകരിച്ച,   എഴുതിയ യുവജനശിക്ഷണം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1967 - യുവജനശിക്ഷണം
1967 – യുവജനശിക്ഷണം

ആധുനിക മനശ്ശാസ്ത്രത്തിൻ്റെ നിഗമനങ്ങളുടെ വെളിച്ചത്തിൽ യുവത്വത്തിൻ്റെ  പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യുവാനുള്ള തുടക്കമാണ് യുവജനശിക്ഷണം എന്ന ഈ പുസ്തകത്തിനു ആധാരം.യുവതലമുറയുടെ പ്രാധാന്യം, യുവത്വത്തിൻ്റെ പ്രത്യേകതകൾ, മനശ്ശാസ്ത്രവിഞ്ജാനം,മാനസ്സിക വളർച്ച, നൈസർഗ്ഗിക വാസനകൾ ഇവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: യുവജനശിക്ഷണം
  • പ്രസിദ്ധീകരണ വർഷം: 1967
  • അച്ചടി:J.M. Press, Alwaye
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1900 – വൈദിക ദർപ്പണം അഥവാ തിരുനാൾ വിവരണം

1900– ൽ പ്രസിദ്ധീകരിച്ച, ഗീവർഗ്ഗീസ് അച്ചൻ എഴുതിയ വൈദിക ദർപ്പണം അഥവാ തിരുനാൾ വിവരണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1900 - വൈദിക ദർപ്പണം അഥവാ തിരുനാൾ വിവരണം
1900 – വൈദിക ദർപ്പണം അഥവാ തിരുനാൾ വിവരണം

വൈദിക ദർപ്പണം മലങ്കര സുറിയാനി ക്രൈസ്തവ സഭയിലെ ദിവ്യ ശുശ്രൂഷകളും സാക്രാമെന്റുകളും ക്രമശുദ്ധിയായി വിശദീകരിക്കുന്ന ഒരു വൈദിക മാർഗ്ഗദർശികയാണ്.
ഈ ഗ്രന്ഥത്തിന്റെ പ്രധാന ലക്ഷ്യം കുർബാന, സ്നാനം, വിവാഹം, കുമ്പസാരം, അഭിഷേകം, ശവശുശ്രൂഷ തുടങ്ങിയ ദേവാലയ ചടങ്ങുകളുടെ തത്വം, പ്രതീകം, നിർവ്വഹണരീതി എന്നിവ വ്യക്തവും ലളിതവുമാക്കുന്ന കൃതിയാണ്. ഈ ഗ്രന്ഥം പുരോഹിതർക്ക് മാത്രമല്ല, സാധാരണ വിശ്വാസികൾക്കും സഭയുടെ ആചാരങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കുന്ന ലളിതമായ ഒരു വൈദിക കർമ്മനിർദ്ദേശ കൃതിയാണ്.  അതിനാൽ വൈദിക ദർപ്പണം പത്തൊൻപതാം ശതകത്തിന്റെ അവസാനം മലങ്കര സഭാ ലിറ്റർജി പഠനത്തെ സുസ്ഥിരവും ശാസ്ത്രീയവുമായ ഗ്രന്ഥരൂപത്തിൽ അവതരിപ്പിച്ച ഒരു ആദ്യകാല കൃതി എന്ന പ്രത്യേകത കൂടി ഈ പുസ്തകത്തിനുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: വൈദിക ദർപ്പണം അഥവാ തിരുനാൾ വിവരണം
  • രചന: Geevarghese Achan
  • പ്രസിദ്ധീകരണ വർഷം: 1900
  • താളുകളുടെ എണ്ണം: 213
  • അച്ചടി: St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1862 – ജ്ഞാനപ്രജാഗരകം

1960 ൽ പ്രസിദ്ധീകരിച്ച, ജ്ഞാനപ്രജാഗരകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1862 - ജ്ഞാനപ്രജാഗരകം
1862 – ജ്ഞാനപ്രജാഗരകം

മാന്നാനം സെയ്ന്റ് ജോസഫ്‌സ് പ്രസ്സിൽ 1862-ൽ പ്രസിദ്ധീകരിച്ച ഒരു നൈതിക–വിദ്യാഭ്യാസ ഗ്രന്ഥമാണ് ഈ കൃതി. CMI അച്ചടിമിഷൻ ആദ്യഘട്ടത്തിൽ പുറത്തിറക്കിയ ധാർമ്മിക–ബോധോദയപുസ്തകങ്ങളിൽ ഒന്നായി ഇത് ഗണിക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല കത്തോലിക്കാ അച്ചടിപ്രസാധന ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാപനമാണ് St. Joseph’s Press, Mannanam. ഇത് സെയ്ന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയും സഹപ്രവർത്തകരും ആരംഭിച്ച Carmelites of Mary Immaculate (CMI) സഭയുടെ ആദ്യത്തെ അച്ചടിമിഷനുകളിൽ ഒന്നാണ്. നൈതിക വിദ്യാഭാസം, ധാർമ്മികബോധം, പൊതുവിജ്ഞാനം, ക്രിസ്തീയ മൂല്യങ്ങൾ എന്നീ വിഷയങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പഠിപ്പിക്കാനായുള്ള കൃതികളുടെ ഭാഗമായിട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിനാലു ജാഗരകങ്ങളായി അച്ചടിച്ചിട്ടുള്ള കൃതിയിൽ ജ്ഞാനത്തിന്റെ സ്വഭാവം, നൈതിക പഠനങ്ങൾ, സമൂഹ–കുടുംബധർമ്മങ്ങൾ, മത–ആത്മീയ നിർദ്ദേശങ്ങൾ, വിദ്യാലയ–ശീലങ്ങൾ തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ജ്ഞാനപ്രജാഗരകം
  • പ്രസിദ്ധീകരണ വർഷം: 1862
  • അച്ചടി:St. Joseph’s Press, Mannanam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

1962 – ധർമ്മഗീതി

1962 ൽ പ്രസിദ്ധീകരിച്ച ധർമ്മഗീതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1962 - ധർമ്മഗീതി
1962 – ധർമ്മഗീതി

ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ഹൗസിൽ നിന്നും പുറത്തിറക്കിയ 133 വ്യത്യസ്തഗാനങ്ങളടങ്ങിയ ,സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുന്ന ദിവ്യസ്തുതികൾ ആണ് ഈ പുസ്തകത്തിന് ആധാരം.സകല വിശുദ്ധരോടുള്ള സ്തുതികളും ,ക്രിസ്തുമസ്സ് ഗാനങ്ങളും ഈ ചെറു പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണികളും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ധർമ്മഗീതി
  • പ്രസിദ്ധീകരണ വർഷം: 1962
  • അച്ചടി: K.C.M. Press, Ernakulam
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി