1977 ൽ Diocese of Jagdalpur പ്രസിദ്ധീകരിച്ച Diocese of Jagdalpur – Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1977 – Diocese of Jagdalpur – Souvenir
ആശംസാ സന്ദേശങ്ങൾ, പത്രാധിപ കുറിപ്പ്, ആമുഖം, ജഗദാല്പൂർ രൂപതയുടെ തുടക്കവും, ചരിത്രവും സചിത്ര ലേഖനങ്ങളും, രൂപതയുടെ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങളും, ബസ്തറിലെ ആവാസവ്യവസ്ഥ, വിദ്യാഭ്യാസം, മനുഷ്യർ, വ്യവസായസംരംഭങ്ങൾ, പരസ്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് സ്മരണികയുടെ ഉള്ളടക്കം.
1971-ൽ പ്രസിദ്ധീകരിച്ച, ഗ്രിഗറി എഴുതിയ മിഷൻ സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1971 – മിഷൻ സ്മരണകൾ – ഗ്രിഗറി
ഫാദർ ഗ്രിഗറി സിറോ മലബാർ സഭയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ്. അദ്ദേഹത്തിൻ്റെ ജീവിതവും സേവനവും സഭയുടെ വളർച്ചക്കും സമൂഹത്തിൻ്റെ ക്ഷേമത്തിനും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1921 ൽ സ്ഥാപിതമായ പന്തളം കത്തോലിക്കാ മിഷനിൽ സേവനമനുഷ്ടിച്ച രചയിതാവിൻ്റെ 1925 വരെയുള്ള കാലഘട്ടത്തിലെ മിഷൻ പ്രവർത്തനങ്ങളെ സംബന്ധിച്ച സ്മരണകളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
1978 ൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിൻ്റെ മെത്രാഭിഷേക രജതജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച Episcopal Silver Jubilee – Joseph Cardinal Parecattil എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1978 – Episcopal Silver Jubilee – Joseph Cardinal Parecattil
എറണാകുളം അതിരൂപതയിലെ കത്തീഡ്രൽ ദേവാലയത്തിൻ്റെ വിവിധ ചിത്രങ്ങൾ, പാറേക്കാട്ടിൽ തിരുമേനിയുടെ സംക്ഷിപ്ത ജീവചരിത്രം, ജൂബിലി ആഘോഷങ്ങളുടെ വിശദവിവരങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
1978-ൽ പ്രസിദ്ധീകരിച്ച, വറുഗീസ് കാഞ്ഞിരത്തിങ്കൽ എഴുതിയ കേരളദീപം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1978 – കേരളദീപം – വറുഗീസ് കാഞ്ഞിരത്തിങ്കൽ
കേരളത്തിൽ ജനിച്ച ഒരു കത്തോലിക്കാ പുരോഹിതനും സാമൂഹ്യ പരിഷ്കർത്താവും ആധ്യാത്മിക നേതാവുമായ സെയിന്റ് കുര്യാക്കോസ് എലിയാസ് ചാവറയച്ചൻ്റെ ജീവചരിത്രമാണ് ഈ കൃതി. ചാവറ പിതാവിന്റെ ജീവിതം ആധ്യാത്മികതയും സാമൂഹിക സേവനവും സമന്വയിപ്പിച്ച ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സംഭാവനകൾ ഇന്ന് വരെ കേരളത്തിലെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ പ്രതിഫലിക്കുന്നു.
1988 ൽ ഫ്രാൻസിസ്കൻ ക്ലാര സഭയുടെ ദേവമാതാ പ്രോവിൻസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചു പുറത്തിറക്കിയ FCC Devamatha Province Centenary സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1988 – FCC Devamatha Province Centenary Souvenir
പ്രമുഖരുടെ ആശംസകൾ, ഫ്രാൻസിസ്കൻ ക്ലാര സഭയുടെ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രം, സ്മരണകൾ, ഈടുറ്റ ലേഖനങ്ങൾ, കവിതകൾ, സഭയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആദ്യകാല ചിത്രങ്ങൾ, ശതാബ്ദി ആഘോഷങ്ങളുടെ ചിത്രങ്ങൾ എന്നിവയാണ് സ്മരണികയിലെ ഉള്ളടക്കം.
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1947 ൽ Sacred Heart English School Champakulam പ്രസിദ്ധീകരിച്ച രജതജൂബിലി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1947 – Sacred Heart English School Champakulam – രജതജൂബിലി സ്മാരകം
സ്കൂളിൻ്റെ സ്ഥാപനം മുതലുള്ള പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള റിപ്പോർട്ട്, സ്കൂളിൻ്റെ സ്ഥാപനം മുതൽ അവിടെ സേവനമനുഷ്ടിച്ചിട്ടുള്ള മാനേജർമാർ, ഹെഡ് മാസ്റ്റർമാർ, അധ്യാപകർ, ബിരുദദാരികളായ പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ പേരുവിവരങ്ങൾ, രജതജൂബിലി ആഘോഷത്തിൻ്റെ വിശദവിവരങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.
1972 ൽ വിശുദ്ധ തോമാശ്ലീഹയുടെ പത്തൊൻപതാം ചരമശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1972 – സെൻ്റ് തോമസ് ചരമശതാബ്ദി സ്മാരകം
വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെ മുഴുവനും വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി പുതുജീവനിൽ പങ്കാളിത്തം എന്ന മുദ്രാവാക്യത്തോടെ അഖിലകേരളാടിസ്ഥാനത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ പല കർമ്മപദ്ധതികളും ഇടവക തലത്തിലും രൂപതാതലത്തിലും നടപ്പാക്കുന്നതിനു മാർഗ്ഗനിർദ്ദേശം നൽകുന്നു ഈ സ്മരണിക. മതമേലധ്യക്ഷന്മാർ, പ്രധാനമന്ത്രി, സംസ്ഥാന ഗവർണ്ണർ, മുഖ്യമന്ത്രി തുടങ്ങിയവരുടെ ആശംസകൾ, സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര, ഓർത്തഡോക്സ് സിറിയൻ, മാർതോമ്മ സിറിയൻ, സി.എസ്.ഐ തുടങ്ങിയ സഭകളുടെ ആർച്ച് ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും ഫോട്ടോകൾ, ലത്തീൻ ബൂളായുടെ മലയാള പരിഭാഷ, സംയുക്ത ഇടയലേഖനം, വൈദികരുടെ സഭയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ, കേരള സഭാ ചരിത്രത്തിലെ നാഴികക്കല്ലുകൾ, പരസ്യങ്ങൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ക്രിസ്തുമത പ്രചാരണത്തിനും സംരക്ഷണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട സഭയുടെ ഘടനയും പ്രകൃതിയും, മാർപാപ്പക്ക് സഭയിലുള്ള സ്ഥാനം, ഓരോ മനുഷ്യനും സഭയെ എങ്ങിനെ കരുതണം എന്നീ കാര്യങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. തിരുസഭയെയും അതിൻ്റെ അദ്ധ്യക്ഷനെയും ആദരിക്കേണ്ടതിനെപറ്റിയും, ചരിത്രപരമായ ചില എതിർവാദങ്ങൾക്കുള്ള മറുപടിയായ വിശദീകരണവും ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
Through this post we are releasing the scan of the silver jubilee souvenir, Praises To The God Of Jacobreleased in the year 1986.This is a pen-picture of Rev.Fr. P.J Jacob , Ex.Member of Legislative Assembly Karnataka & An Efficient Rural Development Worker and Founder of Commitments, Kalghatgi.
1986 – Praises to The God Of Jacob
This souvenir presented on the occasion of His Priestly Silver Jubilee, and a booklet is being brought out to highlight the rural developmental activities , particularly about the services of Fr. P.J Jacob. He was known as the Father of the poor. Lot of images also we can be seen in this souvneir related with his social activities.
Metadata and link to the digitized document are provided below. A facility to read the document online is provided in the item page. Click on the first image that you see on the item page to download the document.
1935 – ജൂൺ – ൽ , S H League, പ്രസിദ്ധീകരിച്ച കത്തോലിക്കാ കുടുംബം എന്ന ചെറുമാസികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1935 – 06 – ജൂൺ – കത്തോലിക്കാ കുടുംബം
1920 October 15 ന് St.Joseph Pontifical Seminary, Mamgalapuzha, Alwaye യുടെ കീഴിൽ പ്രവർത്തിക്കുന്ന S H League എന്ന സംഘടനയുടെ പ്രസാധകർ എല്ലാ മാസത്തിലും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ചെറുമാസികയാണു കത്തോലിക്കാ കുടുംബം. ഇതിനു നേതൃത്വം വഹിച്ചിരുന്നത് Fr.Zacharias ( OCD, Azealous Carmalite Missionary from Spain) ആണ്. ചുറ്റു മുള്ള ജനങ്ങൾക്കു മലയാളത്തിൽ നല്ല പ്രസിദ്ധീ കരണങ്ങൾ, ചെറുകഥകളിലൂടെയും വിശുദ്ധരുടെ ജീവിതങ്ങളിലൂടെയും മാസികയുടെ രൂപത്തിൽ എളുപ്പത്തിൽ ലഭ്യമക്കുന്നതിനു അവർ തുടങ്ങി വച്ച സംരംഭമാണു് ഈ മാസികയുടെ ഉൽഭവത്തിനു പിന്നിൽ.
താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)