താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1972-ൽ ഹൊർമീസ് സി. പെരുമാലിൽ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ക്രിസ്തുമതവും ഭാരതവും എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1972 – ക്രിസ്തുമതവും ഭാരതവും
ഈ കൃതി, ഇന്ത്യയിലെ തത്വചിന്തയുടെയും മതങ്ങളുടെയും പശ്ചാത്തലത്തിൽ ക്രിസ്തുമതത്തിന്റെ സ്ഥാനം, സംഭാവന, സംവാദം എന്നിവ പരിശോധിക്കുന്നു. പുസ്തകത്തിൽ ലോകമതങ്ങളെ പറ്റി സാമാന്യമായും ക്രിസ്തുമതത്തെയും, മതവിഭാഗങ്ങളെയും, കേരളസഭയെയും പറ്റി പ്രത്യേകമായും പ്രതിപാദിച്ചിരിക്കുന്നു. നാലുഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ ആദ്യ ഭാഗത്തിൽ ക്രൈസ്തവമതത്തിൻ്റെ അടിസ്ഥാനവിശ്വാസങ്ങളെയും ആധാരങ്ങളെയും ഭരണരീതിയെയും പറ്റി പ്രതിപാദിക്കുന്നു. രണ്ടാം ഭാഗത്തിലെ വിഷയം പാശ്ചാത്യ പൗരസ്ത്യ ക്രൈസ്തവസഭകളെ പറ്റിയുള്ള സമഗ്രമായ പഠനമാണ്. മൂന്നാം ഭാഗം മാർത്തോമ്മാശ്ലീഹയുടെ പ്രേഷിതവൃത്തിയെയും അദ്ദേഹം സ്ഥാപിച്ച സഭയെയും അതിൻ്റെ ആരാധനാക്രമത്തെയും പറ്റിയാണ് പ്രതിപാദിക്കുന്നത്. നാലാം ഭാഗത്തിൽ ഭാരതസഭയെ, പ്രത്യേകിച്ചും കേരള സഭയെ പറ്റി അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകളും സ്ഥിതിവിവരക്കണക്കുകളുമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.അതതു വിഷയങ്ങളിൽ പ്രത്യേക പഠനം നടത്തിയിട്ടുള്ള പ്രഗൽഭരായ പണ്ഡിതന്മാരാണ് പുസ്തകത്തിലെ ഓരോ വിഷയങ്ങളും രചിച്ചിട്ടുള്ളത്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1996 ൽ POC Kochi പ്രസിദ്ധീകരിച്ച വിഷയാവതരണരേഖ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1996 – വിഷയാവതരണരേഖ
ജോൺ പോൾ രണ്ടാമൻ മാർപാപ്പ വിളിച്ചുകൂട്ടിയ ഏഷ്യക്കുവേണ്ടിയുള്ള മെത്രാന്മാരുടെ സവിശേഷ സിനഡ് സമ്മേളനത്തിൻ്റെ തയ്യാറെടുപ്പിൻ്റെ ഭാഗമായി ചർച്ച ചെയ്യേണ്ട പ്രമേയത്തിൻ്റെ കരടു രേഖയുടെ മലയാള പരിഭാഷയാണ് ഈ പുസ്തകം. വത്തിക്കാനിൽ നിന്ന് ജനറൽ സെക്രട്ടേറിയറ്റ് ആണ് ഈ പ്രമേയാവതരണരേഖ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിൻ്റെ അവസാന ഭാഗത്ത് ചേർത്തിട്ടുള്ള ചോദ്യങ്ങൾ വിചിന്തനത്തിനും പ്രത്യുത്തരത്തിനുമുള്ളതാണ്. ഏഷ്യയിലെ പ്രേഷിത പ്രവർത്തനം, സഭൈക്യപ്രവർത്തനങ്ങൾ, സാംസ്കാരികാനുരൂപണം, എന്നീ ജീവത്പ്രധാനങ്ങളായ വിഷയങ്ങളെ പറ്റി ഇത് പ്രതിപാദിക്കുന്നു. ഏഷ്യയിലെ പ്രേഷിതവൃത്തിയുടെ ഒരു ലഘുചിത്രവും, ഭാവിയെപറ്റിയുള്ള സൂചനകളും ഇതിൽ അടങ്ങിയിരിക്കുന്നു.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1968 ൽ പ്രസിദ്ധീകരിച്ച ജേക്കബ് വെള്ളിയാൻ എഴുതിയ കുർബാന ഒരു പഠനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1968 – കുർബാന ഒരു പഠനം – ജേക്കബ് വെള്ളിയാൻ
സെന്റ് തോമാശ്ലീഹായുടെ ഭൗതീകാനുഭവത്തിൽ നിന്നുള്ള ദിവ്യകുർബാനയുടെ ആത്മീയതയുടെയും, ലിറ്റർജിയുടെയും ആഴത്തിലുള്ള പഠനമാണ് ഈ കൃതി. സിറോ-മലബാർ കത്തോലിക്കാ സഭയുടെ ദിവ്യകുർബാനയെ ആധുനികദൃഷ്ടികോണത്തിൽ വിശകലനം ചെയ്യുന്ന ഒരു ഗ്രന്ഥം കൂടിയാണിത്. കുർബാനയുടെ ഘടനാപരമായ ഭാഗങ്ങൾ (ആരാധനപഥങ്ങൾ, ലിറ്റർജിക്കൽ ചലനങ്ങൾ, പ്രാർത്ഥനാക്രമങ്ങൾ) എന്നിവ വിശകലനം ചെയ്യുന്നു. വത്തിക്കാൻ രണ്ടാമത് സഭാനിയോഗങ്ങളുടെ പശ്ചാത്തലത്തിൽ, ലിറ്റർജിയയുടെ പുതുക്കലിനെയും, വിശ്വാസികളുടെ സജീവപങ്കാളിത്തത്തിനെയും ഗ്രന്ഥം പ്രോത്സാഹിപ്പിക്കുന്നു. ദിവ്യകുർബാനയെ തത്ത്വപരമായി ആഴത്തിൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കൃതി വളരെ അധികം പ്രയോജനപ്പെടും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1946 ൽ പ്രസിദ്ധീകരിച്ച ജോസഫ് തേക്കനാടി എഴുതിയ പോപ്പുരാജൻ പന്ത്രണ്ടാം പീയൂസ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1946 – പോപ്പുരാജൻ പന്ത്രണ്ടാം പീയൂസ് – ജോസഫ് തേക്കനാടി
ഒരു വിവരണാത്മക ജീവചരിത്ര ഗ്രന്ഥമാണ് ഈ പുസ്തകം. ഇതിൽ പാപ്പായായ പീയൂസ് XII (Pope Pius XII)-ന്റെ ആത്മീയത, ദാർശനികത, സഭാ സേവനം, രണ്ടാം ലോകമഹായുദ്ധകാലത്തെ നിലപാടുകൾ എന്നിവയുടെ വിശകലനമാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ കൃതി ഇന്ത്യൻ കത്തോലിക്കരിൽ, പ്രത്യേകിച്ച് സിറോ-മലബാർ സഭയിൽ, റോമാ പാപ്പായുടെ ഇടയന്മാരോടുള്ള അഭിമാനവും ആദരവുമുള്ള സമീപനം ശക്തിപ്പെടുത്തുന്നതിലേക്കുള്ള ഒരു ശ്രമമായും, ചരിത്രാവലോകനവുമായും വിലയിരുത്തപ്പെടുന്നു. സഭയെ ആഗോളതലത്തിൽ കാണാനുള്ള കാഴ്ചപ്പാട് മലയാളം വായനക്കാരിൽ വളർത്താൻ ഈ കൃതി സഹായിച്ചിട്ടുണ്ട്. പീയൂസ് പന്ത്രണ്ടാമൻ്റെ വിശുദ്ധ ജീവിതം, രണ്ടാം ലോകമഹായുദ്ധത്തിനിടെയുള്ള നിലപാടുകളും പ്രവർത്തനങ്ങളും,
നാസിസത്തിനെതിരായ മൗനത്തിൻ്റെ വിവാദം, കത്തോലിക്കാ സഭയുടെ ആന്തരിക ജീവിതത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ, അതിർത്തികളില്ലാത്ത മാനവ സേവ എന്നിവയാണ് പുസ്തകത്തിലെ പ്രധാന വിഷയങ്ങൾ.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1934-ൽ ഫാദർ ജേക്കബ് നടുവത്തുശ്ശേരിൽ രചിച്ച് ഇരിങ്ങാലക്കുട കിഴക്കേപള്ളീയിൽ നിന്നും പ്രസിദ്ധീകരിച്ച, യുക്തിയിൽ നിന്നു വിശ്വാസത്തിലേക്ക് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
യുക്തിയിൽ നിന്നു വിശ്വാസത്തിലേക്ക്
ഈ പുസ്തകത്തിൽ പ്രധാനമായും യുക്തിവാദത്തിൻ്റെയും വിശ്വാസത്തിൻ്റെയും അന്തർബന്ധം വിശദീകരിക്കുന്നു.ആ കാലത്ത് യുക്തിവാദ പ്രസ്ഥാനങ്ങളും നാസ്തിക ചിന്തകളും കേരളത്തിൽ ശക്തമായിരുന്നു. ഇതിന് മറുപടിയായി, ക്രിസ്തീയ വിശ്വാസത്തിൻ്റെ തത്വചിന്താപരമായ ശരിത്വം തെളിയിക്കുകയാണ് ഉദ്ദേശം.
ഈ പുസ്തകത്തിലെ മുഖ്യ ആശയങ്ങൾ മനുഷ്യൻ തൻ്റെ അറിവും ലൗകികശാസ്ത്രവുംകൊണ്ട് മാത്രം പരമസത്യത്തിൽ എത്താനാവില്ല.
യുക്തിയിലൂടെ ആരംഭിക്കുന്ന അന്വേഷണത്തിന് വിശ്വാസത്തിൽ മാത്രമേ പൂർത്തിയാകാൻ കഴിയൂ. മതം അന്ധവിശ്വാസമല്ല, മറിച്ച് യുക്തിയാൽ സമർത്ഥിക്കാവുന്ന സത്യം ആണ്.
ദൈവ വിശ്വാസത്തിൻ്റെ അടിസ്ഥാനങ്ങൾ , സർഗ്ഗസൃഷ്ടി, ആത്മാവിൻ്റെ അമൃതത്വം, നൈതിക മൂല്യങ്ങൾ എന്നിവയിൽ ദൈവസാന്നിധ്യം തെളിയിക്കുന്ന തരത്തിലുള്ള നിരൂപണം ഇതൊക്കെയാണു. 1930-കളിൽ കേരളത്തിൽ സഹോദരൻ അയ്യപ്പൻ, രാഷണലിസ്റ്റ് ചിന്താധാരകൾ തുടങ്ങിയവ ശക്തമായി നിലകൊണ്ടിരുന്നു.
സീറോ മലബാർ സഭയിലെ പണ്ഡിതന്മാരും പുരോഹിതന്മാരും ക്രിസ്തീയ വിശ്വാസത്തെ തത്വചിന്താപരമായി പ്രതിരോധിക്കുന്നതിനായി ഇത്തരത്തിലുള്ള പുസ്തകങ്ങൾ രചിച്ചു.ഈ പുസ്തകം ക്രിസ്തീയ അപോളജറ്റിക്സ് മേഖലയിൽ മലയാളത്തിൽ എഴുതിയ ആദ്യകാല കൃതികളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ക്രിസ്തീയ പ്രതിപാദനം ഇതിൽ ശ്രദ്ധേയമാണ്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1959-ൽ പ്രതിമാസഗ്രന്ഥക്ലബ്ബ് എറണാകുളം പ്രസിദ്ധീകരിച്ച, എന്താണ് ജനാധിപത്യം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്
1959 – എന്താണ് ജനാധിപത്യം – ഒന്നാം ഭാഗം
ജനാധിപത്യത്തിൻ്റെ മുഖം, ജനാധിപത്യത്തിൻ്റെ വേരുകൾ, തുടരുന്ന പാരമ്പര്യങ്ങൾ, ജനാധിപത്യം പ്രയോഗത്തിൽ, ജനാധിപത്യത്തിൻ്റെ ഭരണഘടന എന്നീ അധ്യായങ്ങളിലായി ജനാധിപത്യത്തിൻ്റെ സർവതോന്മുഖമായ സവിശേഷതകൾ ചിത്രങ്ങൾ സഹിതം ഈ കൃതിയിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
പുസ്തകത്തിൻ്റെ 23, 24 പേജുകൾ നഷ്ടപ്പെട്ടിട്ടുണ്ട്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
1981 ൽ പ്രസിദ്ധീകരിച്ച ജെ. മാഴ്സൽ എഴുതിയ സുഭാഷിതസുധാ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1981 – സുഭാഷിതസുധാ – ജെ. മാഴ്സൽ
പ്രസിദ്ധങ്ങളും, പ്രാക്തനങ്ങളുമായ സംസ്കൃത ഗ്രന്ഥങ്ങളിൽ നിന്നും ചികഞ്ഞെടുത്ത 500 ൽ പരം ശ്ലോകങ്ങളുടെ സമാഹാരമാണ് ഈ കൃതി. മനുഷ്യസമൂഹത്തെ സ്ഥായിയായി സ്പർശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിനയം, സദാചാരം, ധനതൃഷ്ണ, പരിത്യാഗം, കാമം, ക്രോധം, കൊപം തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഈശ്വരാസ്തിക്യം, ഈശ്വരചിന്ത, ഈശ്വരൈക്യം തുടങ്ങിയ ചിന്തകളെ സംബന്ധിച്ചുള്ള വിശിഷ്ടങ്ങളായ ശ്ലോകങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Through this post, we are releasing the digital scan of Christmas 73 – Dharmaram College Souvenir published in the year 1973
1973 – Christmas 73 – Dharmaram College Souvenir
This Souvenir is brought out the Holistic message of Christ’s Liberative Incarnation. The Contents of this Souvenir are greetings from the Prior General, Rector, a brief history of Dharmaram College, Dharmaram Social Service and other articles written by the students.
1971 ൽ പ്രസിദ്ധീകരിച്ച കമിൽ സി. എം. ഐ രചിച്ച ക്രിസ്തീയ വേദാന്ത അഥവാ ഇന്നത്തെ ക്രിസ്തു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1971 – ക്രിസ്തീയ വേദാന്ത അഥവാ ഇന്നത്തെ ക്രിസ്തു – കമിൽ – സി. എം. ഐ
വത്തിക്കാൻ സൂനഹദോസിൻ്റെ വെളിച്ചത്തിൽ ക്രിസ്തീയ ജീവിതത്തെ ഏറ്റവും ലളിത മനോഹരമായും ആകർഷണീയമായും ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു. യഥാർത്ഥ നവീകരണം പ്രാപിക്കേണ്ടത് എവിടെയാണ് എന്നതിനെ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിന് ഈ പുസ്തകം പര്യാപ്തമാണ്.
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.