1962 ൽ പ്രസിദ്ധീകരിച്ച ധർമ്മഗീതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1962 – ധർമ്മഗീതി
ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ഹൗസിൽ നിന്നും പുറത്തിറക്കിയ 133 വ്യത്യസ്തഗാനങ്ങളടങ്ങിയ ,സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുന്ന ദിവ്യസ്തുതികൾ ആണ് ഈ പുസ്തകത്തിന് ആധാരം.സകല വിശുദ്ധരോടുള്ള സ്തുതികളും ,ക്രിസ്തുമസ്സ് ഗാനങ്ങളും ഈ ചെറു പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെലകുസുമം മാസികയുടെ 1923 മുതൽ 1925 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 31 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1923 – 1925 – കർമ്മെലകുസുമം മാസികയുടെ 31 ലക്കങ്ങൾ
മതജീവിതത്തിൽ ധ്യാനാത്മകതയും ആത്മീയവികസനവും പ്രോത്സാഹിപ്പിക്കാൻ പ്രസിദ്ധീകരിക്കപ്പെട്ട ഒരു മാസികാ പ്രസിദ്ധീകരണം ആണ് കൎമ്മെല കുസുമം മാസിക. പ്രത്യേകിച്ച് കാർമ്മലൈറ്റ് സഭയുടെ ആത്മീയ പാരമ്പര്യവും വിശുദ്ധന്മാരുടെ മാതൃകകളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.
1956- 59 മുതൽ പ്രസിദ്ധീകരിച്ച കാർമ്മെൽ മാസികയുടെ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956- 59 – കാർമ്മെൽ മാസികയുടെ 12 ലക്കങ്ങൾ
മലബാർ പ്രോവിൻസിലെ നിഷ്പാദുക കർമ്മലീത്താ ഒന്നാം സഭാ സന്ന്യാസികളുടെ മേൽനോട്ടത്തിൽ ജനുവരി ഏപ്രിൽ ജൂലൈ ഒക്റ്റോബർ മാസങ്ങളുടെ മദ്ധ്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ഒരു ത്രൈമാസികം ആണ് ഇത്.അഗാധമായ ആത്യാത്മിക ജീവിതം പ്രചരിപ്പിക്കുക പ്രേഷിത പ്രവർത്തനങ്ങൾ പുലർത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിച്ച മാസികയാണ് കാർമ്മെൽ.
1981 – ൽ പ്രസിദ്ധീകരിച്ച, കമിൽ രചിച്ച മരിയ ഭക്തിയും വത്തിക്കാൻസൂനഹദോസും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1981- മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും
കേരള കത്തോലിക്കരെ സംബന്ധിച്ചിടത്തോളം ദൈവ മാതൃഭക്തി പതിമൂന്നാം ലെയൊ മാർപ്പാപ്പയുടെ വാക്കുകളിൽ” അത് അവരുടെ പ്രത്യേക ഭക്തിയാണ്. ക്രിസ്തുശിക്ഷ്യനായ മാർത്തോമ്മാശ്ലീഹായാൽ സ്ഥാപിതമായ കേരളക്രൈസ്തവ സഭക്ക് പൈതൃകമായി ലഭിച്ചിട്ടുള്ള ഒന്നാണ് ദൈവ മാതൃഭക്തി. ആ ദൈവ മാതൃഭക്തിക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിൽ അതിനു കാരണം ചുരുക്കം ചിലരുടെ ചിന്താകുഴപ്പം ഒന്നു മാത്രമാണ്.അതു ദൂരികരിക്കുവാൻ, മാറ്റി മറിക്കുവാൻ പോരുന്ന ഒന്നാണ് മരിയ ഭക്തിയും വത്തിക്കാൻ സൂനഹദോസും എന്ന ഈ ചെറു പുസ്തകം.
Through this post we are releasing the scan of Inter Sem – Bangalore – Silver Jubilee Souvenir published in the year 1992.
1992 – Inter Sem – Bangalore – Silver Jubilee Souvenir
This Souvenir is issued to commemorate the Silver Jubilee year of Bangalroe Inter Seminary Association, formed with an object of fostering friendship and fellowship among the Seminaries who are its members. The contents of the Souvenir are messages from Rectors of different institutes under the Seminaries, Silver Jubilee Celebration details, photos of Cultural and other programs in connection with the Jubilee Celebrations and literary articles.
1964 -ൽ പ്രസിദ്ധീകരിച്ച മേരിവിജയം മാസികയുടെ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1964 – മേരിവിജയം മാസികയുടെ 12 ലക്കങ്ങൾ
1950ൽ Catholic Marian Publication ആരംഭിച്ച മേരിവിജയം മാസിക കേരളത്തിലെ കത്തോലിക്കാ സമൂഹത്തിൽ വളരെയധികം പ്രചാരമുള്ള ഭക്തിപരവും മരിയോലജിക്കൽ (Mariological) ആയ ഒരു മാസികയാണ്. പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി സമ്പുഷ്ടമാക്കുക, വിശ്വാസപരമായ പഠനം ജനങ്ങളിലേക്ക് ലളിതമായി എത്തിക്കുക, സഭയുടെ ഔദ്യോഗിക ഉപദേശങ്ങൾ, ലിറ്റർജിക്കൽ ആശയങ്ങൾ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിച്ച ആനുകാലിക പ്രസിദ്ധീകരണമാണിത്.
1962 മുതൽ 1964 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ച കതിരൊളി മാസികയുടെ 8 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1962 -1964 കതിരൊളി മാസികയുടെ 8 ലക്കങ്ങൾ
1950- സാംസ്കാരിക കൂട്ടായ്മകൾ
ശക്തമായി വളർന്ന കാലഘട്ടമാണ്.ഗ്രാമീണ പഠന–സാംസ്കാരിക ബോധവത്കരണത്തിന് പ്രവർത്തിച്ചിരുന്ന കൂട്ടായ്മ,
വിദ്യാർത്ഥി കൂട്ടായ്മകളും അധ്യാപകരും ചേർന്ന സംഘടന,
പ്രാദേശിക സാഹിത്യ–പഠനപ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയ വേദി.ഇതിൻ്റെ ഭാഗമായി അധ്യയന മണ്ഡലം രൂപപ്പെടുത്തിയ ഒരു പ്രധാന വേദിയായിരുന്നു കതിരൊളി, പ്രത്യേകിച്ച് 1962-ൽ പുറത്തിറങ്ങിയ പതിപ്പുകൾ.ദൈവശാസ്ത്ര വീക്ഷ്ണങ്ങൾ ഉൾകൊണ്ട ഈ ത്രൈ മാസികയിൽ Religious and Socio religious subjects ഉൾപ്പെടുത്തിയിട്ടുണ്ട്.
സീറോ-മലബാർ സഭയിലെ സന്ന്യാസസമൂഹമായ CMI സഭയുടെ ഒരു പ്രസിദ്ധീകരണം ആയ കൎമ്മെലകുസുമം മാസികയുടെ 1917 മുതൽ 1922 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ച 62 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
1917 – 1922 – കർമ്മെലകുസുമം മാസികയുടെ 62 ലക്കങ്ങൾ
മതജീവിതത്തിൽ ധ്യാനാത്മകതയും ആത്മീയവികസനവും പ്രോത്സാഹിപ്പിക്കാൻ പ്രസിദ്ധീകരിക്കപ്പെട്ട ഒരു മാസികാ പ്രസിദ്ധീകരണം ആണ് കൎമ്മെല കുസുമം മാസിക. പ്രത്യേകിച്ച് കാർമ്മലൈറ്റ് സഭയുടെ ആത്മീയ പാരമ്പര്യവും വിശുദ്ധന്മാരുടെ മാതൃകകളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. സഭയുടെ പ്രാദേശിക വാർത്തകൾ, സുവിശേഷ വിവരണങ്ങൾ, ലോകവാർത്തകൾ തുടങ്ങിയവയാണ് ഓരോ ലക്കത്തിൻ്റെയും ഉള്ളടക്കം.
1963 മുതൽ 1965 വരെയുള്ള വർഷങ്ങളിൽ പ്രസിദ്ധീകരിച്ച ക്രൈസ്തവ കാഹളം മാസികയുടെ 18 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1963 – 1965 – ക്രൈസ്തവകാഹളം മാസികയുടെ 18 ലക്കങ്ങൾ
തിരുവനന്തപുരത്തിൻ്റെ മേജർ ആർക്കി എപ്പിസ്കോപ്പൽ രൂപതയിൽ നിന്നും പ്രതിമാസം പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് ക്രൈസ്തവ കാഹളം. സഭാസംബന്ധിയായ ലേഖനങ്ങളും, പത്രാധിപക്കുറിപ്പ്, ചോദ്യോത്തര പംക്തി, ലോകവാർത്തകൾ, അതിരൂപതാവാർത്തകൾ എന്നിവയാണ് മാസികയുടെ ഉള്ളടക്കം.
1952-ൽ പ്രസിദ്ധീകരിച്ച, ഏ.ആർ.പി. ഭാഷാനിഘണ്ടു – പരിഷ്ക്കരിച്ച മൂന്നാം പതിപ്പ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1952 – ഏ.ആർ.പി. ഭാഷാനിഘണ്ടു – പരിഷ്ക്കരിച്ച മൂന്നാം പതിപ്പ്
1939-ൽ ഒന്നാംപതിപ്പ് അണിയിച്ചൊരുക്കി പുറത്തിറക്കിയത് പരേതനായ ശ്രീ. പുലിക്കോട്ടിൽ യൌസേഫ് റമ്പാനും സഹോദരൻ പരേതനായ ശ്രീ പുലിക്കോട്ടിൽ ഉട്ടൂപ്പും കൂടിയായിരുന്നു. എന്നാൽ രണ്ടാംപതിപ്പ് അധികം മാറ്റങ്ങൾ വരുത്താതെ രണ്ടാം ലോകമഹായുദ്ധകാലത്തിനു ശേഷം 1948-ൽ ആണ് പുറത്തിറക്കിയത്. ഏ.ആർ.പി. ഭാഷാനിഘണ്ടുവിൻ്റെ പരിഷ്ക്കരിച്ച മൂന്നാം പതിപ്പാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പതിപ്പിൽ ഭാഷാശാസ്ത്രപരമായ കാര്യങ്ങൾക്ക് മുൻഗണന നൽകുന്നു, പ്രത്യേകിച്ച് ഭാഷയുടെ ഉപയോഗത്തെ പരിപാലിക്കുന്ന തരത്തിൽ നിർമ്മിച്ചതാണ്. ഭാഷാശാസ്ത്രത്തിലെ വ്യാകരണ കാര്യങ്ങളും വ്യത്യസ്ത പ്രകാരങ്ങളും വിശദമായി വിശദീകരിക്കുന്നതിനൊപ്പം ഉപയോഗിക്കുന്നവർക്ക് അവ മനസിലാക്കുവാൻ സൂക്ഷ്മമായ ഉദാഹരണങ്ങളും നൽകിയിട്ടുണ്ട്. ഭാഷയുടെ ഉപയോഗത്തിലും ആകൃതികളിലും വന്ന മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു, വ്യാകരണത്തിലെ പൂർണതയും ആഴവും ഉറപ്പാക്കാനുള്ള ശ്രമങ്ങളും ഈപതിപ്പിൽ കാണാനാകും. മൂന്നാംപതിപ്പ് പുറത്തിറക്കിയ ഗ്രന്ഥകാരൻ്റെ പേരുവിവരങ്ങൾ ലഭ്യമല്ല.