1973 ആഗസ്റ്റ് മാസത്തിൽ ഇറങ്ങിയ വിജ്ഞാന കൈരളി ആനുകാലികത്തിൽ (പുസ്തകം 5 ലക്കം 3)സി. കെ. മൂസ്സത് എഴുതിയ സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ലോകത്തിൻ്റെ പല ഭാഗങ്ങളിൽ നടന്ന സൂര്യഗ്രഹണ നിരീക്ഷണങ്ങളുടെ വിശദാംശങ്ങളും, അപഗ്രഥനവുമാണ് ലേഖന വിഷയം. 1974 മുതൽ അടുത്ത കാൽ നൂറ്റാണ്ടുകളിൽ വരാനിരിക്കുന്ന സൂര്യഗ്രഹണങ്ങളുടെ ദിവസങ്ങൾ, ഗ്രഹണം നീണ്ടുനിൽക്കുന്ന സമയം, ദൃശ്യമാകുന്ന ഭൂപ്രദേശങ്ങൾ എന്നീ വിവരങ്ങളും ലേഖനത്തിൽ ചേർത്തിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1982 ൽ തപസ്യ ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ സ്യാനന്ദൂരപുരത്തിൻ്റെ സാംസ്കാരിക പാരമ്പര്യം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
സാഹിത്യ സാംസ്കാരിക സംഘടനയായിരുന്ന തപസ്യയുടെ ആറാം വാർഷികം തിരുവനന്തപുരത്ത് വെച്ച് നടത്താൻ തീരുമാനിച്ചതിൻ്റെ കാരണം വിശദീകരിക്കുകയാണ് ലേഖകൻ. നീണ്ട കാലത്തെ സാഹിത്യ കലാ സാംസ്കാരിക പാരമ്പര്യമുള്ള ഈ നഗരത്തിൻ്റെ ആദ്യകാല സാഹിത്യകാർന്മാരെയും, കലാകാരന്മാരെയും സ്പർശിച്ചുകൊണ്ട് നഗരത്തിൻ്റെ കലാ സാംസ്കാരിക പാരമ്പര്യത്തെ കുറിച്ച് ലേഖനം ചർച്ച ചെയ്യുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
അന്തർധാര ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ വള്ളത്തോൾ കവിത ഒരു ചികഞ്ഞുനോട്ടം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കാവ്യലോകത്ത് ശബ്ദസുന്ദരൻ എന്നാണല്ലോ വള്ളത്തോൾ അറിയപ്പെടുന്നത്. വൈരുദ്ധ്യങ്ങളെ സമന്വയിപ്പിച്ച് സംഗീത ബോധത്തോടെയും തികഞ്ഞ പദവിന്യാസത്തോടെയും തൻ്റെ കവിതകളിൽ എങ്ങിനെയാണ് ശബ്ദസൗകുമാര്യം പ്രകടിപ്പിക്കുന്നതെന്ന് മഹാകവിയുടെ പ്രശസ്ത കവിതകളിൽ നിന്നുള്ള വരികൾ എടുത്തുകാട്ടി ലേഖകൻ വിശദീകരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1972ൽ ഇറങ്ങിയ ഒരു ആനുകാലികത്തിൻ്റെ സ്വാതന്ത്ര്യ ജൂബിലി സ്പെഷ്യൽ പതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ കേളപ്പൻ എന്ന പ്രതിഭാസം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അഖിലേന്ത്യാ തലത്തിൽ രാഷ്ട്രപിതാവിനുണ്ടായിരുന്ന സ്ഥാനമായിരുന്നു കേരളത്തിൽ കേളപ്പജിക്കുണ്ടായിരുന്നത് എന്നും, കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു കേളപ്പൻ എന്നും വിവിധ പ്രസിദ്ധീകരങ്ങളിൽ കേളപ്പജിയും മറ്റു പ്രമുഖരും എഴുതിയ ലേഖനങ്ങൾ ഉദ്ധരിച്ച് കൊണ്ട് ലേഖകൻ വിശദീകരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
ഗണിതശാസ്ത്ര വിഷയത്തിൽ കേരളത്തിൻ്റെ മഹത്തായ സംഭാവനകളെ പറ്റി സി.കെ. മൂസ്സത് 1980ൽ പ്രസിദ്ധീകരിച്ച പ്രാചീനഗണിതം മലയാളത്തിൽ എന്ന പ്രശസ്തപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.
നിരവധി പ്രാചീനഗണിതശാസ്ത്രഗ്രന്ഥങ്ങൾ പരിശോധിച്ചും മറ്റുമാണ് താൻ ഈ പുസ്തകം തയ്യാറാക്കിയത് എന്ന ഗ്രന്ഥകാരനായ സി.കെ. മൂസത് പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നു. വിജ്ഞാനകൈരളി മാസികയിൽ ഈ വിഷയം സംബന്ധിച്ച് ചില ലേഖനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട് എന്ന സൂചന ആമുഖത്തിൽ ഉണ്ട്. അതിനെ വികസിപ്പിച്ച് ഒരു PhD എടുക്കാം എന്ന മോഹം തനിക്ക് ഉണ്ടായെങ്കിലും ബാച്ചിലർ ബിരുദക്കാരനു PhDക്ക് രജിസ്റ്റർ ചെയ്യാൻ പറ്റില്ല എന്ന സർവകലാശാല നിബന്ധന മൂലം അത് നടന്നില്ല. എന്നാൽ തുടർന്ന് മദ്ധ്യകാല ഗണിതം മലയാളത്തിൽ എന്ന ഒരു പ്രബന്ധം താൻ ലോകമലയാള സമ്മേളനത്തിൽ അവതരിപ്പിച്ചു. അതൊക്കെയാണ് ഈ പുസ്തകത്തിൻ്റെ പിറവിക്ക് കാരണമായത് എന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നു.
ഈ പുസ്തകത്തിലൂടെ താൻ കേരളത്തിൻ്റെ പഴയകാലഗണിതശാസ്ത്രമഹത്വത്തെ പറ്റി മനഃപായസമുണ്ണുവാനല്ല മറിച്ച് ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേരളത്തിൻ്റെ ധൈഷണിക നിലവാരം ഉയർത്താൻ ചുണക്കുട്ടികൾ ഉണ്ടാകും എന്നാണ് തൻ്റെ പ്രതീക്ഷ എന്ന് അദ്ദേഹം പറയുന്നു. കൂടുതൽ കേരളീയ ഗണിതപ്രതിഭകൾ ഉണ്ടാകും എന്നാണ് എന്നാണ് തൻ്റെ പ്രത്യാശ എന്നും അവർക്ക് വേണ്ടിയാണ് ഈ ഗ്രന്ഥം എന്നും അദ്ദേഹം പറയുന്നു.
കണക്കതികാരം പോലെയുള്ള ചില പ്രാചീന കേരളഗണിതഗ്രന്ഥങ്ങളെ കുറിച്ചും കേരളീയർ ഉപയോഗിച്ചിരുന്ന സംഖ്യാവ്യവസ്ഥ, അക്ഷരസംഖ്യകൾ, ഭിന്നങ്ങൾ, ശബ്ദസംഖ്യകൾ, നെൽ കണക്ക്, പാക്കുകണക്ക്, പൊൻ കണക്ക്, ഭൂമിയുടെ കണക്ക്, പലിശക്കണക്ക്, മാസശമ്പളക്കണക്ക് തുടങ്ങി പലതരം കണക്കുകളെക്കുറിച്ചും എല്ലാം അദ്ദേഹം ഈ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1983 ൽ ഇറങ്ങിയ ഇൻ്റർ ഡിസിപ്ലിനറി സ്റ്റഡീസ് സ്വാതന്ത്ര്യദിനപതിപ്പിൽ സി. കെ. മൂസ്സത് എഴുതിയ സ്ഥലനാമ ഗവേഷണം കേരളത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
തിരുവനന്തപുരം സ്ഥലനാമസമിതിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ സി. കെ. മൂസ്സത് എഴുതിയ ഈ ലേഖനത്തിൽ ഒരു സ്ഥലത്തെ പേരുകൊണ്ട് എങ്ങിനെ അടയാളപ്പെടുത്തുന്നു എന്ന് രസകരമായി വിവരിക്കുന്നു. ഒരോ സ്ഥലപ്പേരും ചരിത്രപുരുഷന്മാർ, ഭൂപ്രകൃതി, ഉൽപ്പന്നങ്ങൾ, ജീവിതരീതി, മരങ്ങൾ, ജലാശയങ്ങൾ, ക്ഷേത്രങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങിനെയെന്ന് ലേഖകൻ ഉദാഹരണസഹിതം പ്രതിപാദിച്ചിരിക്കുന്നു.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി. കെ. മൂസ്സത് എഴുതിയ റഡാർ എന്നാൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. റേഡിയോ ഡിറ്റക്ഷൻ ആൻ്റ് റേഞ്ചിംഗ് എന്നതിൻ്റെ ചുരുക്കപ്പേരായ റഡാറിൻ്റെ പ്രവർത്തനങ്ങളെ പറ്റിയും അതിൻ്റെ സാങ്കേതികതയെ പറ്റിയുമാണ് ലേഖനം.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
1988 ജൂൺ മാസത്തിൽ ഇറങ്ങിയ പ്രഗതി ആനുകാലികത്തിൽ സി. കെ. മൂസ്സത് എഴുതിയ സ്ത്രീത്വത്തിൻ്റെ സിംഹനാദം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പ്രശസ്ത കവയിത്രി കടത്തനാട്ട് മാധവി അമ്മയെ ആദരിച്ചുകൊണ്ട് 1988 മേയ് 22 ന് തപസ്യ വടകരയിൽ സംഘടിപ്പിച്ച കവി പൂജയിൽ സി. കെ. മൂസ്സത് ചെയ്ത പ്രസംഗമാണ് ലേഖന വിഷയം. സ്ത്രീത്വത്തിനു വേണ്ടി നിലകൊണ്ട കവിയാണ് കടത്തനാട്ട് മാധവി അമ്മ. അവരുടെ കവിതകളിൽ നിന്നുള്ള വരികൾ സഹിതം സ്ത്രീപക്ഷത്തോടുള്ള കവിയുടെ ആഭിമുഖ്യം ലേഖനത്തിൽ വെളിപ്പെടുത്തുകയാണ് രചയിതാവ്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
സി. കെ മൂസ്സത് എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ എന്ന ശീർഷകത്തിൽ എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
പാലക്കാട് വിക്റ്റോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന പി. ശങ്കുണ്ണി അവർകളെ പറ്റി സി. കെ മൂസ്സത് ശ്രീനാരായണ യുഗപ്രഭാവം എന്ന പുസ്തകത്തിൽ എഴുതിയ ലേഖനത്തെയും, പി ശങ്കുണ്ണി 1908 ഒക്ടോബർ ലക്കം ഇന്ത്യൻ റിവ്വ്യു മാസികയിൽ എഴുതിയ ലേഖനത്തെയും ഉദ്ധരിച്ചുകൊണ്ട് എസ്. എസ്. എൽ. സി പരീക്ഷയിലെ അശാസ്ത്രീയതയെ കുറിച്ച് വിവരിക്കുകയാണ് ഈ ലേഖനത്തിൽ.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
പേര്: എസ്.എസ്.എൽ.സി വിജയത്തിൻ്റെ കഥയിലെ കഥയില്ലായ്മ
തൃശ്ശൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന വിശാലകേരളം ഓണപ്പതിപ്പിൽ സി. കെ. മൂസത് എഴുതിയ മലയാളം അച്ചടിയും മറുനാടൻ മിഷനറിമാരും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1555 ൽ കൊടുങ്ങല്ലൂരിനു സമീപമുള്ള അമ്പലക്കാട് എന്ന സ്ഥലത്ത് ജസ്യൂട്ട് പാതിരി സ്ഥാപിച്ച ആദ്യത്തെ അച്ചുകൂടം മുതൽ പിന്നീടുണ്ടായ അച്ചടി ശാലകളുടെയും അവിടങ്ങളിൽ അച്ചടിച്ച പുസ്തകങ്ങളുടെയും വിവരങ്ങളാണ് ലേഖനത്തിൻ്റെ വിഷയം. അച്ചടി രംഗത്ത് അർണോസ് പാതിരി, ജസ്യൂട് ജോൺ ഗോൺസാൽവസ്, വാൻ റീഡ്സ്., ക്ലമൻ്റ് പിയാനിയസ്, ബെയ്‌ലി തുടങ്ങിയ പാശ്ചാത്യ മിഷനറിമാരുടെ സംഭാവനകൾ, കുറിയർ പ്രസ്സ്, ഗുണ്ടർട്ട് പ്രസ്സ്, സി. എം. എസ്സ് പ്രസ്സ് തുടങ്ങിയ ആദ്യകാല അച്ചടിശാലകളുടെ വിവരങ്ങൾ എന്നിവ ലേഖനത്തിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.