സർവകലാശാലാനിലവാരത്തിലുള്ള ഗ്രന്ഥങ്ങൾ കേന്ദ്രസർക്കാരിൻ്റെ ധനസഹായത്തോടെ മലയാളത്തിൽ നിർമ്മിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതികളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഭൗതികശാസ്ത്രത്തിൽ ഉപയോഗിക്കുന്ന വിവിധ ശാസ്ത്രസംജ്ഞകൾക്കുള്ള മലയാളപദങ്ങൾ ആണ് ഇതിൻ്റെ ഉള്ളടക്കം. International Union of Pure and Applied Physics (IUPAP) യുടെ ശുപാർശചെയ്ത മാത്രകളും പ്രതീകങ്ങളും ആണ് ഈ പുസ്തകത്തിൽ മലയാളപരിഭാഷയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. മിക്ക സംജ്ഞകൾക്കും പരക്കെ നടപ്പിലുള്ള സ്വദേശി പദങ്ങൾ തന്നെയാണ് ഈ പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നും ഒട്ടും ഒഴിച്ചുകൂടാൻ വയ്യാത്തിടത്ത് ഇംഗ്ലീഷ് പദങ്ങൾ അതേ പടി ഉപയോഗിച്ചിരിക്കുന്നു എന്നും പുസ്തകത്തിൻ്റെ ആമുഖത്തിൽ പറയുന്നു. സി.കെ. മൂസത്, എം.കെ. രുദ്രവാരിയർ, സി.ജി. കർത്താ എന്നീ മൂന്നു പേർ ചേർന്നാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: ഭൗതികത്തിലെ പ്രതീകങ്ങളും മാത്രകളും നാമപദ്ധതികളും
- രചന: സി.കെ. മൂസത്, എം.കെ. രുദ്രവാരിയർ, സി.ജി. കർത്താ
- പ്രസിദ്ധീകരണ വർഷം: 1971
- താളുകളുടെ എണ്ണം: 64
- അച്ചടി: Vinjanamudranam Press, Thiruvananthapuram
- സ്കാൻ ലഭ്യമായ ഇടം: കണ്ണി