1952 – വനസ്മരണകൾ

1952-ൽ പ്രസിദ്ധീകരിച്ച, എൻ. പരമേശ്വരൻ എഴുതിയ വനസ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അഞ്ചാം ഫാറത്തിലേക്കുള്ള (ഇന്നത്തെ ഒൻപതാം ക്ലാസ്) കുട്ടികൾക്ക് വേണ്ടി പ്രസിദ്ധീകരിച്ച പുസ്തകമാണ് ഇത്. കൗമുദിയിലും നവജീവനിലും കെ. സി എന്ന പേരിൽ ലേഖനപരമ്പരയായി പ്രസിദ്ധീകരിച്ചതാണ് ഈ രചനകൾ. വനവും വന്യജീവിതവുമായി ബന്ധപ്പെട്ട എട്ട് ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വനസ്മരണകൾ
  • രചയിതാവ്: എൻ. പരമേശ്വരൻ
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം:86
  • അച്ചടി: Government of Travancore – Cochin
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1952- ശ്രീ രവീന്ദ്രനാഥ ടാഗൂർ

1952-ൽ തിരുവിതാംകൂർ പ്രദേശത്തെ സ്കൂളുകളിൽ മൂന്നാം ഫാറത്തിലെ (ഇന്നത്തെ ഏഴാം ക്ലാസ്സിനു സമാനം) ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച ശ്രീ രവീന്ദ്രനാഥ ടാഗൂർ   എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1952- ശ്രീ രവീന്ദ്രനാഥ ടാഗൂർ

പ്രശസ്ത ബംഗാളി കവിയും, നോവലിസ്റ്റുമായ ശ്രീ രവീന്ദ്രനാഥ ടാഗൂറിൻ്റെ ജീവിതവും സംഭാവനകളും പരിചയപ്പെടുത്തുന്ന ഒരു പാഠപുസ്തകമാണ് ഇത്.  മൂന്നാം ഫാറം വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഈ പുസ്തകം ടാഗോറിൻ്റെ സൃഷ്ടികൾ, ചിന്തകൾ, ജീവിത സംഭവങ്ങൾ എന്നിവയെ കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനം നൽകുന്നു. 1952 -1953 കാലഘട്ടത്തിൽ ടാഗോറിൻ്റെ സംഭാവനകളെ പരിചയപ്പെടുത്തുന്നതിൽ പുസ്തകം പ്രധാന പങ്കുവഹിച്ചു.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ശ്രീ രവീന്ദ്രനാഥ ടാഗൂർ 
  • രചയിതാവ്:
  • പ്രസിദ്ധീകരണ വർഷം: 1952
  • താളുകളുടെ എണ്ണം:80
  • അച്ചടി: Government of Travancore – Cochin1952-1953
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ചിന്താദർശനം

സാഹിത്യരസികൻ മുള്ളുകാട്ടിൽ കെ.ഗംഗാധരനാശാൻ എഴുതി, 1938-ൽ പ്രസിദ്ധീകരിച്ച ചിന്താദർശനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

നാലു വരികൾ ചേർന്ന കാവ്യരൂപമാണിത്. എല്ലാ വരികളുടെയും സാരാർത്ഥം താഴെ വിശദീകരിച്ചു നൽകിയിട്ടുണ്ട്

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ചിന്താദർശനം
  • പ്രസിദ്ധീകരണ വർഷം: 1938
  • താളുകളുടെ എണ്ണം: 26
  • അച്ചടി: Suvarnaprakashini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1955 – കിസാൻ പാഠപുസ്തകം

1955- ൽ സി . അച്ചുതമേനോൻ രചിച്ച കിസാൻ പാഠപുസ്തകം  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1955 – കിസാൻ പാഠപുസ്തകം- സി . അച്ചുതമേനോൻ 

ഒരു പ്രഭാഷണ പരമ്പരയായ ഗ്രന്ഥമാണ് കിസാൻ പാഠപുസ്തകം . മാർക്സിസം, സോഷ്യലിസം, കിസാൻ പ്രസ്ഥാനങ്ങൾ, ഭൂസമൂഹത്തിലെ ആധിപത്യ ബന്ധങ്ങൾഎന്നിവയെ ആഴത്തിൽ വിശകലനം ചെയ്യുന്നു. ഈ പുസ്തകം പ്രധാനമായും കർഷകരുടെയും തൊഴിലാളികളുടെയും ബോധവത്ക്കരണം ലക്ഷ്യം വെച്ചു എഴുതിയിട്ടുള്ളതാണ്. കർഷക പ്രസ്ഥാനം അതിൻ്റെ ആവിശ്യകത, ഭൂസമൂഹ വ്യവസ്ഥയുടെയും മുതാളിത്തത്തിൻ്റെയും സ്വഭാവം, മാർക്സിസ്റ്റ് ദർശനവും കിസാൻ പ്രസ്ഥാനവും, ഇന്ത്യയിലെ കിസാൻ പ്രസ്ഥാനങ്ങളും അവയുടെ രാഷ്ട്രീയ പ്രാധാന്യവും തുടങ്ങിയ വിഷയങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കിസാൻ പാഠപുസ്തകം
  • രചയിതാവ്: സി . അച്ചുതമേനോൻ 
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 182
  • അച്ചടി: വിഞ്ജാനപോഷിണി പ്രസ്സ്, കൊല്ലം 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – വിജ്ഞാനമഞ്ജരി

1932- ൽ പ്രസിദ്ധീകരിച്ച, കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച വിജ്ഞാനമഞ്ജരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

വിജ്ഞാനമഞ്ജരി

മലയാള ഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു കേരള കാളിദാസൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ. സംസ്കൃത ഭാഷ പഠിക്കുകയാണ് വിദ്യാഭ്യാസം എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്ന നാട്ടിൽ, അങ്ങനെയല്ല വേണ്ടത് എന്ന് അദ്ദേഹം തൻ്റെ പുസ്തകത്തിൽ പറയുന്നു. സമഗ്രവിദ്യാഭ്യാസം ആണ് വേണ്ടത്. ബാലപരിചരണം എന്ന ലേഖനത്തിൽ കുട്ടികളെ മാതാപിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിശദീകരിക്കുന്നു. വിദ്യാഭ്യാസം നേടുക വഴി സ്ത്രീകൾ വളരെയധികം ആദരിക്കപ്പെടുമെന്നും അതിനാൽ അവർക്ക് വിദ്യാഭ്യാസം നൽകേണ്ടത് അവശ്യമാണെന്നും തുടർന്നുള്ള ലേഖനത്തിൽ പറയുന്നു. ആവിയന്ത്രത്തെക്കുറിച്ചുള്ളതാണ് അടുത്ത ലേഖനം.   ആരോഗ്യത്തെയും ആരോഗ്യ രക്ഷയെയും കുറിച്ചാണ് അടുത്തത്. ഇംഗ്ലണ്ടിലെ ആൽഫ്രഡ് രാജാവിനെക്കുറിച്ചുള്ള ഒരു ചെറിയ നാടകം, രണ്ടു യാചകന്മാരായ ചെറുക്കന്മാരുടെ കഥ എന്നിവയും ഈ പുസ്തകത്തിൽ ഉണ്ട്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിജ്ഞാനമഞ്ജരി
  • രചയിതാവ്: കേരളവർമ്മ വലിയകോയിത്തമ്പുരാൻ
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 96
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1932 – ഉപന്യാസമാല – ഒന്നാം ഭാഗം

1932 ൽ പ്രസിദ്ധീകരിച്ച,  ഉപന്യാസമാല – ഒന്നാം ഭാഗം എന്ന പാഠപുസ്തകത്തിന്റെ  സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.\

 1932 - ഉപന്യാസമാല - ഒന്നാം ഭാഗം

1932 – ഉപന്യാസമാല – ഒന്നാം ഭാഗം

പുത്തേഴത്തു രാമൻ മേനോൻ, അമ്പാടി ഇക്കാവമ്മ, തുടങ്ങി പതിനൊന്നോളം പേർ എഴുതിയ ഉപന്യാസങ്ങൾ അടങ്ങുന്നതാണ് ഈ പുസ്തകം.കെ.ജി. പരമേശ്വരൻ പിള്ള ആണ് ഇത് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഉപന്യാസമാല – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1932
  • താളുകളുടെ എണ്ണം: 148
  • അച്ചടി: Sriramavilasam Press, Quilon
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966- അടിസ്ഥാന വിദ്യാഭ്യാസം

1966- ൽ എം.കെ ഗാന്ധി രചിച്ച ബേസിക് എഡ്യൂക്കേഷൻ എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയായ അടിസ്ഥാന വിദ്യാഭ്യാസം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എസ് .വി കൃഷ്ണ വാരിയർ ആണ്

1966- അടിസ്ഥാന വിദ്യാഭ്യാസം-എം.കെ ഗാന്ധി 

നിലവിലുള്ള വിദ്യാഭ്യാസ രീതിയെ അപഗ്രഥനം ചെയ്‌തും, ദോഷവശങ്ങൾ ചൂണ്ടിക്കാണിച്ചും, ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ചും ദേശീയവും സമഗ്രവുമായ വിദ്യാഭ്യാസപദ്ധതി ആസൂത്രണം ചെയ്യുകയാണ് ഗാന്ധിജി ഈ പുസ്തകത്തിലൂടെ. വിദ്യാഭ്യാസപ്രവർത്തകരും ,പൊതുജനങ്ങളും വായിച്ചിരിക്കേണ്ട ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് .

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: അടിസ്ഥാന വിദ്യാഭ്യാസം
  • രചയിതാവ്: എം.കെ ഗാന്ധി
  • മലയാള പരിഭാഷ: എസ് .വി കൃഷ്ണവാരിയർ
  • പ്രസിദ്ധീകരണ വർഷം: 1966
  • താളുകളുടെ എണ്ണം: 180
  • അച്ചടി: ഇന്ത്യ പ്രസ് ,കോട്ടയം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – വിജ്ഞാനരഞ്ജനി – പി.കെ. നാരായണപിള്ള

1947 ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള രചിച്ച വിജ്ഞാനരഞ്ജനി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

 1947 - വിജ്ഞാനരഞ്ജനി - പി.കെ. നാരായണപിള്ള
1947 – വിജ്ഞാനരഞ്ജനി – പി.കെ. നാരായണപിള്ള

സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള രചിച്ച പതിനഞ്ചു ലേഖനങ്ങളുടെ സമാഹാരം ആണ് ഈ പുസ്തകം. വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ ഈ പുസ്തകത്തിൽ കാണാം.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വിജ്ഞാനരഞ്ജനി 
  • രചയിതാവ്: P.K. Narayanapilla
  • പ്രസിദ്ധീകരണ വർഷം: 1947
  • താളുകളുടെ എണ്ണം: 168
  • അച്ചടി: S.R. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – ഹേമ

1929-ൽ പ്രസിദ്ധീകരിച്ച സി പി പരമേശ്വരൻ പിള്ള രചിച്ച ഹേമ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പത്തു വരികൾ ചേർന്ന കാവ്യരൂപമായാണ് ഹേമ രചിച്ചിട്ടുള്ളത്. ഹേമ, ശങ്കരൻ, രാമൻ എന്നീ മൂന്നു പേരുടെ ജീവിതമാണ് കവി പറയുന്നത്. ബാല്യകാല കൂട്ടുകാരായിരുന്നു മൂന്നുപേരും. വർഷങ്ങൾ കഴിയവെ രണ്ട് പേർക്കുള്ളിലും ഹേമയോടുള്ള അനുരാഗം വളർന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ ജീവിതത്തിൽ നിന്ന് കരകയറുവാനും ഹേമയെ വിവാഹം കഴിക്കുവാനുമായി കഷ്ടപ്പെട്ട് കുറച്ച് പണവും വഞ്ചിയും ഒരു കൊച്ചുകൂരയും ശങ്കരൻ സ്വന്തമാക്കുന്നു. തൻ്റെ ഇഷ്ടം മനസിലൊളിപ്പിച്ച രാമന് ശങ്കരൻ ഹേമയെ വിവാഹം ചെയ്യുന്നത് ദുഃഖത്തോടെ കാണേണ്ടി വന്നു. തുടർന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന സംഭവഗതികളാണ് ഈ കവിതയിൽ ഉള്ളത്.

കവിയെക്കുറിച്ചുള്ള മറ്റു വിവരങ്ങൾ, എഴുതിയിട്ടുള്ള കൃതികൾ എന്നിവയെക്കുറിച്ചൊന്നും പൊതു ഇടത്തിൽ ലഭ്യമല്ല

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഹേമ
  • രചയിതാവ്:  സി പി പരമേശ്വരൻ പിള്ള
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 66
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – മൈക്രോബു കണ്ടെത്തിയ മഹാൻ – പി. ശ്രീധരൻപിള്ള

1960 ൽ പ്രസിദ്ധീകരിച്ച പി. ശ്രീധരൻപിള്ള രചിച്ച മൈക്രോബു കണ്ടെത്തിയ മഹാൻ എന്ന ലഘുലേഖയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

1960 - മൈക്രോബു കണ്ടെത്തിയ മഹാൻ - പി. ശ്രീധരൻപിള്ള
1960 – മൈക്രോബു കണ്ടെത്തിയ മഹാൻ – പി. ശ്രീധരൻപിള്ള

സൂക്ഷ്മാണുക്കളുമായി ബന്ധപ്പെട്ടു നടത്തിയ ഗവേഷണങ്ങളിലൂടെ ആധുനിക ജീവശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനും വൻ പ്രഭാവം ചെലുത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞനും, രസതന്ത്രജ്ഞനും, ജീവശാസ്ത്രജ്ഞനുമായിരുന്ന ലൂയി പാസ്ചറുടെ ജീവചരിത്രമാണ് ഈ കൃതി.

കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി നൽകിയിട്ടുള്ളത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മൈക്രോബു കണ്ടെത്തിയ മഹാൻ
  • രചയിതാവ്:  P. Sreedharan Pilla
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 152
  • അച്ചടി: S.R. Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി