1957 – രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ – കെ.റ്റി. ചാക്കുണ്ണി

1957 – ൽ പ്രസിദ്ധീകരിച്ച, കെ.റ്റി. ചാക്കുണ്ണി എഴുതിയ രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ - കെ.റ്റി. ചാക്കുണ്ണി
1957 – രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ – കെ.റ്റി. ചാക്കുണ്ണി

പലപ്പോഴായി ശേഖരിക്കപ്പെട്ട രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ഗ്രന്ഥകാരൻ ശേഖരിച്ച പഴഞ്ചൊല്ലുകൾ പൂർണ്ണമായും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അപ്രധാനവും സഭ്യേതരം ആയവയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: 1957 – രണ്ടായിരത്തൊന്നു പഴഞ്ചൊല്ലുകൾ – കെ.റ്റി. ചാക്കുണ്ണി
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: റ്റി.എ.എം. പ്രസ്സ്, തിരുവല്ല
  • താളുകളുടെ എണ്ണം: 80
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ഇന്നത്തെ ലോകത്തിൽ രസതന്ത്രം – ജോർജ്ജ് പോർട്ടർ

1966 – ൽ പ്രസിദ്ധീകരിച്ച, ജോർജ്ജ് പോർട്ടർ എഴുതിയ ഇന്നത്തെ ലോകത്തിൽ രസതന്ത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1966 - ഇന്നത്തെ ലോകത്തിൽ രസതന്ത്രം - ജോർജ്ജ് പോർട്ടർ
1966 – ഇന്നത്തെ ലോകത്തിൽ രസതന്ത്രം – ജോർജ്ജ് പോർട്ടർ

ദൈനംദിന ജീവിതത്തിൽ രസതന്ത്രത്തിൻ്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥമാണിത്. മൂലകങ്ങളുടെ പ്രാധാന്യവും അവയെക്കുറിച്ചുള്ള വിശദമായ പഠനവും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രസതന്ത്ര പഠനത്തിലെ പുതിയ രീതികളും ഇവിടെ പരിചയപ്പെടുത്തുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഇന്നത്തെ ലോകത്തിൽ രസതന്ത്രം
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: തൃശൂർ ഡിസ്ട്രിക്റ്റ് കോ – ഓപ്പറേറ്റീവ് പ്രിൻ്റേഴ്സ്, തൃശൂർ
  • താളുകളുടെ എണ്ണം: 182
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1920 – ഭാഷാരഘുവംശം – കുണ്ടൂർ നാരായണമേനോൻ

1920 – ൽ പ്രസിദ്ധീകരിച്ച, കുണ്ടൂർ നാരായണമേനോൻ എഴുതിയ ഭാഷാരഘുവംശം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1920 - ഭാഷാരഘുവംശം - കുണ്ടൂർ നാരായണമേനോൻ
1920 – ഭാഷാരഘുവംശം – കുണ്ടൂർ നാരായണമേനോൻ

സംസ്കൃതകവി കാളിദാസൻ രചിച്ച രഘുവംശം മഹാകാവ്യത്തിന് മലയാളത്തിൽ രചിക്കപ്പെട്ട വിവർത്തനമാണ് ഭാഷാരഘുവംശം. കാവ്യഭംഗി കൊണ്ടും വൃത്താലങ്കാര പ്രാസപ്രയോഗങ്ങൾ കൊണ്ടും ഒരു സ്വതന്ത്രകാവ്യത്തിന് തുല്യമായി ഈ കൃതി നിലനിൽക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാരഘുവംശം
  • പ്രസിദ്ധീകരണ വർഷം: 1920
  • അച്ചടി: കമലാലയ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 232
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1925 – ഭാഷാദർപ്പണം – ഒന്നാം ഭാഗം – ആറ്റൂർ കൃഷ്ണപിഷാരടി

1925 – ൽ പ്രസിദ്ധീകരിച്ച, ആറ്റൂർ കൃഷ്ണപിഷാരടി എഴുതിയ ഭാഷാദർപ്പണം – ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1925 - ഭാഷാദർപ്പണം - ഒന്നാം ഭാഗം - ആറ്റൂർ കൃഷ്ണപിഷാരടി
1925 – ഭാഷാദർപ്പണം – ഒന്നാം ഭാഗം – ആറ്റൂർ കൃഷ്ണപിഷാരടി

ആദ്യകാല കാവ്യ വിമർശന ഗ്രന്ഥമായ ഭാഷാദർപ്പണത്തിൻ്റെ ഒന്നാം ഭാഗമാണ് ഇത്. പ്രധാന കാവ്യങ്ങളിലെ വൃത്താലങ്കാരങ്ങളുടെയും ഭാഷാ പ്രയോഗത്തിൻ്റെയും സമഗ്രമായ വിശകലനം ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഭാഷാദർപ്പണം – ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം: 1925
  • അച്ചടി: ശ്രീധര പവർ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 140
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1928 – രാമായണം – ഭാഷാചമ്പൂപ്രബന്ധം – വിച്ഛിന്നാഭിഷേകം – പുനം നമ്പൂതിരി

1928 – ൽ പ്രസിദ്ധീകരിച്ച പുനം നമ്പൂതിരി രചിച്ചു എന്ന് കരുതപ്പെടുന്ന രാമായണം ഭാഷാചമ്പൂപ്രബന്ധം വിച്ഛിന്നാഭിഷേകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു  വെക്കുന്നത്.

 1928 - രാമായണം - ഭാഷാചമ്പൂപ്രബന്ധം - വിച്ഛിന്നാഭിഷേകം - പുനം നമ്പൂതിരി
1928 – രാമായണം – ഭാഷാചമ്പൂപ്രബന്ധം – വിച്ഛിന്നാഭിഷേകം – പുനം നമ്പൂതിരി

സംസ്കൃത സാഹിത്യ പ്രസ്ഥാനങ്ങളിൽ പലതും ഭാഷാ സാഹിത്യകാരന്മാർ അനുകരിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചമ്പൂ പ്രസ്ഥാനം. രാമായണ കഥയെ ആസ്പദമാക്കി പുനം നമ്പൂതിരി രചിച്ച ചമ്പൂകാവ്യമാണ് രാമായണം ഭാഷാചമ്പൂപ്രബന്ധം. രാമായണ കഥയിലെ അത്യുജ്ജ്വലമായ ഒരു കഥാസന്ദര്‍ഭമാണ് വിച്ഛിന്നാഭിഷേകം. ശ്രീരാമന് സിംഹാസനം നിഷേദിക്കപ്പെടുന്നതും അനന്തര സംഭവങ്ങളുമാണ് വിച്ഛിന്നാഭിഷേകത്തിൽ കഥാവസ്തു ആകുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

    • പേര്: രാമായണം ഭാഷാചമ്പൂപ്രബന്ധം വിച്ഛിന്നാഭിഷേകം
    • പ്രസിദ്ധീകരണ വർഷം: 1928
    • അച്ചടി: മംഗളോദയം പവർ പ്രസ്സ്, തൃശൂർ 
    • താളുകളുടെ എണ്ണം: 148
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1956 – നരകത്തിൽനിന്ന് – സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള

1956 – ൽ പ്രസിദ്ധീകരിച്ച, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള എഴുതിയ നരകത്തിൽനിന്ന് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1956 - നരകത്തിൽനിന്ന് - കെ. രാമകൃഷ്ണപിള്ള
1956 – നരകത്തിൽനിന്ന് – കെ. രാമകൃഷ്ണപിള്ള

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള രചിച്ച നോവലാണ് നരകത്തിൽനിന്ന്. അസാധാരണമായ ഒരു കല്പിത കഥയാണ് ഇത്. തുടർച്ചയായ കഥാബന്ധമോ പരിചിതമായ ശൈലിയോ പിന്തുടരാത്ത ഈ നോവൽ തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവമാണ് സമ്മാനിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: നരകത്തിൽനിന്ന്
  • പ്രസിദ്ധീകരണ വർഷം: 1956
  • അച്ചടി: ഇൻഡ്യ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 190
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – പ്രസംഗമാലിക

1931 – ൽ ആർ.റ്റി. പിള്ള പ്രസിദ്ധീകരിച്ച, പ്രസംഗമാലിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1931 - പ്രസംഗമാലിക
1931 – പ്രസംഗമാലിക

ആർ.റ്റി. പിള്ള പ്രസിദ്ധീകരിച്ച ലേഖന സമാഹാരമാണിത്. വിവിധ വിഷയങ്ങളെക്കുറിച്ച് പണ്ഡിതന്മാർ രചിച്ച പതിമൂന്നു ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: പ്രസംഗമാലിക
  • പ്രസിദ്ധീകരണ വർഷം: 1931
  • അച്ചടി: വി.വി. പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1970 – ശാസ്ത്രത്തിൻ്റെ കുളമ്പടികൾ – കവിയൂർ ശ്രീധരൻനായർ

1970 – ൽ പ്രസിദ്ധീകരിച്ച, കവിയൂർ ശ്രീധരൻനായർ എഴുതിയ ശാസ്ത്രത്തിൻ്റെ കുളമ്പടികൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1970 - ശാസ്ത്രത്തിൻ്റെ കുളമ്പടികൾ - കവിയൂർ ശ്രീധരൻനായർ
1970 – ശാസ്ത്രത്തിൻ്റെ കുളമ്പടികൾ – കവിയൂർ ശ്രീധരൻനായർ

ആധുനിക യുഗത്തിലെ ശാസ്ത്രത്തിൻ്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ട് കവിയൂർ ശ്രീധരൻനായർ രചിച്ച ഗ്രന്ഥമാണിത്. ജീവിതത്തിലെ വ്യത്യസ്ത മേഖലകളിൽ സയൻസ് എത്രത്തോളം പ്രധാനമാണെന്ന് ഈ പുസ്തകം വിശദമാക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ശാസ്ത്രത്തിൻ്റെ കുളമ്പടികൾ
  • പ്രസിദ്ധീകരണ വർഷം: 1970
  • അച്ചടി: മുന്നണി പ്രസ്സ്, ആലപ്പുഴ
  • താളുകളുടെ എണ്ണം: 62
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1972 – അർഥവിജ്ഞാനം – വേദബന്ധു

1972 – ൽ പ്രസിദ്ധീകരിച്ച, വേദബന്ധു എഴുതിയ അർഥവിജ്ഞാനം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1972 - അർഥവിജ്ഞാനം - വേദബന്ധു
1972 – അർഥവിജ്ഞാനം – വേദബന്ധു

കേന്ദ്രഗവണ്മെൻ്റിൻ്റെ സഹായത്തോടെ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഗ്രന്ഥമാണിത്. ഭാഷാശാസ്ത്രവിദ്യാർഥികളെയും ബിരുദാനന്തരതലത്തിലുള്ള ഭാഷാവിദ്യാർഥികളെയും ഉദ്ദേശിച്ചു രചിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥം ഭാഷാശാസ്ത്രത്തിൽ താല്പര്യമുള്ള സാധാരണ വായനക്കാർക്കും പ്രയോജനകരമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: അർഥവിജ്ഞാനം
  • പ്രസിദ്ധീകരണ വർഷം: 1972
  • അച്ചടി: വിജ്ഞാന മുദ്രണം പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 86
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

കാർത്തിക – കെ.എൻ. കേശവൻ

കെ.എൻ. കേശവൻ എഴുതിയ കാർത്തിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാർത്തിക - കെ.എൻ. കേശവൻ
കാർത്തിക – കെ.എൻ. കേശവൻ

കെ.എൻ. കേശവൻ രചിച്ച ചെറുകഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. ആനുകാലികങ്ങളിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച ഏഴ് ചെറുകഥകളാണ് ഇതിൽ ഉള്ളത്. പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട വർഷം ലഭ്യമല്ല.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കാർത്തിക
  • രചന: കെ.എൻ. കേശവൻ
  • അച്ചടി: നാഷണൽ പ്രസ്സ്, കോട്ടയം
  • താളുകളുടെ എണ്ണം: 110
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി