1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

1950 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം – അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - ഗീതഗോവിന്ദകാവ്യം - അഷ്ടപദി - ജയദേവൻ
1950 – ഗീതഗോവിന്ദകാവ്യം – അഷ്ടപദി – ജയദേവൻ

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് ലീല എന്ന ഭാഷാവ്യാഖ്യാനം തയ്യാറാക്കിയത് ടി. പി. പരമേശ്വരൻ നമ്പീശനാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗീതഗോവിന്ദകാവ്യം – അഷ്ടപദി
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: എ.ആർ.പി. പ്രസ്സ്, കുന്നംകുളം
  • താളുകളുടെ എണ്ണം: 231
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – ഹൃദ്യോപന്യാസങ്ങൾ

1950 – ൽ പ്രസിദ്ധീകരിച്ച, ഹൃദ്യോപന്യാസങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1950 - ഹൃദ്യോപന്യാസങ്ങൾ
1950 – ഹൃദ്യോപന്യാസങ്ങൾ

വ്യത്യസ്ത വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖന സമാഹാരമാണ് ഹൃദ്യോപന്യാസങ്ങൾ. വിവിധ വിഷയങ്ങളെ കുറിച്ചുള്ള പതിമൂന്ന് ഉപന്യാസങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രകൃതിയും മനുഷ്യനും പുരാണങ്ങളും എല്ലാം ഈ ഉപന്യാസങ്ങളിൽ കടന്നു വരുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഹൃദ്യോപന്യാസങ്ങൾ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: എസ്സ്.ആർ. പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 149
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

1950 – ൽ പ്രസിദ്ധീകരിച്ച, രാമതീർത്ഥൻ രചിച്ച രാമതീർത്ഥപ്രതിധ്വനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1950 - രാമതീർത്ഥപ്രതിധ്വനികൾ - രാമതീർത്ഥൻ
1950 – രാമതീർത്ഥപ്രതിധ്വനികൾ – രാമതീർത്ഥൻ

സ്വാമി രാമതീർത്ഥന്‍റെ സംപൂർണ്ണ കൃതികൾ ഉൾപ്പെടുന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷയാണ് ഇത്. അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ലേഖനങ്ങളും പ്രസംഗങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ആധ്യാത്മികമായ ചിന്തകളും തത്വചിന്താപരമായ ആശയങ്ങളും ഈ ലേഖനങ്ങളിൽ കാണാൻ സാധിക്കും. അദ്ദേഹം എഴുതിയ ഏതാനും കവിതകളും ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: രാമതീർത്ഥപ്രതിധ്വനികൾ
  • പ്രസിദ്ധീകരണ വർഷം: 1950
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 251
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ

1946 – ൽ പ്രസിദ്ധീകരിച്ച, മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1946 - മത്തായിയുടെ സുവിശേഷം - വ്യാഖ്യാനം - ഒന്നും രണ്ടും ഭാഗങ്ങൾ
1946 – മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ

ക്രിസ്തീയ ബൈബിളിലെ പുതിയ നിയമത്തിൻ്റെ ഭാഗമായ നാല് കാനോനിക സുവിശേഷങ്ങളിൽ ഒന്നാണ് മത്തായി എഴുതിയ സുവിശേഷം. പുതിയ നിയമത്തിലെ ഒന്നാമത്തെ പുസ്തകം ആണിത്. നസ്രത്തിലെ യേശുവിൻ്റെ ജീവിതം, ദൗത്യം, മരണം, ഉയർത്തെഴുന്നേൽപ്പ് എന്നിവയുടെ പുതിയ നിയമ വീക്ഷണത്തിൽ നിന്നുള്ള ആഖ്യാനമാണ് ഇതിൻ്റെ ഉള്ളടക്കം. മൂന്ന് സമാന്തര സുവിശേഷങ്ങളിൽ ഒന്നാണിത്. യേശുവിൻ്റെ വംശാവലി വിവരണത്തിൽ തുടങ്ങുന്ന ഇതിലെ ആഖ്യാനം ഉയർത്തെഴുന്നേൽപ്പിനുശേഷം ശിഷ്യന്മാർക്ക് അദ്ദേഹം നൽകുന്ന സുവിശേഷപ്രഘോഷണ നിയുക്തിയിൽ സമാപിക്കുന്നു. ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഒരു യഹൂദ ക്രിസ്ത്യാനി എഴുതിയതാണ് ഈ കൃതി എന്ന് പണ്ഡിതന്മാർ വിശ്വസിക്കുന്നു. ഏറ്റവും ലളിതമായ ഭാഷയിൽ ഈ വ്യാഖ്യാനം തയ്യാറാക്കിയിരിക്കുന്നത് കെ. ജോർജ് ആണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മത്തായിയുടെ സുവിശേഷം – വ്യാഖ്യാനം – ഒന്നും രണ്ടും ഭാഗങ്ങൾ 
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: പോപ്പുലർ പ്രസ്സ്, തിരുവനന്തപുരം
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1946 – ഗ്രാമോദ്ധാരണം – ജോസഫ് തളിയത്ത്

1946 – ൽ പ്രസിദ്ധീകരിച്ച, ജോസഫ് തളിയത്ത് രചിച്ച ഗ്രാമോദ്ധാരണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1946 - ഗ്രാമോദ്ധാരണം - ജോസഫ് തളിയത്ത്
1946 – ഗ്രാമോദ്ധാരണം – ജോസഫ് തളിയത്ത്

റിട്ടയേർഡ് ചീഫ് ജസ്റ്റിസ് ജോസഫ് തളിയത്ത് ഗ്രാമോദ്ധാരണം എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സമ്മർ സ്കൂൾ പ്രസംഗങ്ങളാണ് ഈ ചെറിയ ഗ്രന്ഥത്തിൽ ഉള്ളത്. കുസുമങ്ങൾ എന്ന പുസ്തക പരമ്പരയിൽ പെടുന്നതാണ് ഈ പുസ്തകം. ഗ്രാമോദ്ധാരണവുമായി ബന്ധപ്പെട്ട വളരെ പ്രായോഗികമായ ആശയങ്ങളാണ് ഈ പ്രസംഗങ്ങളിൽ തെളിഞ്ഞു വരുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗ്രാമോദ്ധാരണം
  • പ്രസിദ്ധീകരണ വർഷം: 1946
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 117
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1947 – ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി – ജയദേവൻ

1947 – ൽ പ്രസിദ്ധീകരിച്ച, ജയദേവൻ രചിച്ച ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1947 - ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി - ജയദേവൻ
1947 – ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി – ജയദേവൻ

സംസ്കൃത കവിയായ ജയദേവൻ രചിച്ച കൃതിയാണ് ഗീതഗോവിന്ദം. അഷ്ടപദി എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. ഗീതഗോവിന്ദത്തിലെ ഇതിവൃത്തം ഭാഗവതം ദശമ സ്കന്ദത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസക്രീഡാ വർണ്ണനയെ ആശ്രയിച്ചുള്ളതാണ്. പ്രധാന കഥാപാത്രങ്ങൾ കൃഷ്ണനും രാധയും രാധയുടെ സഖിയും മാത്രമാണ്. സന്ദർഭശുദ്ധി എന്ന കാവ്യഗുണമാണ് ഗീതഗോവിന്ദത്തിൻ്റെ പ്രത്യേകത. കാവ്യത്തിൻ്റെ ഏത് ഭാഗത്തിലും മാധുര്യം പ്രസാദം എന്നീ രണ്ടു ഗുണങ്ങൾ പ്രകടമാണ്. സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ലളിതമായ ഭാഷയിൽ ഈ കൃതിയ്ക്ക് രാധാകൃഷ്ണവിലാസം എന്ന വ്യാഖ്യാനം തയ്യാറാക്കിയത് വി.വി. ശർമ്മയാണ്. രാമപുരത്തു വാര്യരുടെ ഭാഷാഷ്ടപദിയും ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ഗീതഗോവിന്ദകാവ്യം അഥവാ അഷ്ടപദി
  • പ്രസിദ്ധീകരണ വർഷം: 1947
  • അച്ചടി: മോഡേൺ പ്രസ്സ്, തിരുവനന്തപുരം
  • താളുകളുടെ എണ്ണം: 353
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1948 – മതപരിവർത്തന രസവാദം – എൻ. കുമാരൻ ആശാൻ

1948 – ൽ പ്രസിദ്ധീകരിച്ച, എൻ. കുമാരൻ ആശാൻ രചിച്ച മതപരിവർത്തന രസവാദം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1948 - മതപരിവർത്തന രസവാദം - എൻ. കുമാരൻ ആശാൻ
1948 – മതപരിവർത്തന രസവാദം – എൻ. കുമാരൻ ആശാൻ

മിതവാദി പത്രത്തിൽ വന്ന മുഖപ്രസംഗത്തിന് മഹാകവി കുമാരനാശാൻ നൽകിയ മറുപടിയാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്. കൊല്ലത്ത് വച്ചു നടന്ന എസ്.എൻ.ഡി.പി. യോഗത്തിൽ ബുദ്ധമത പ്രസ്ഥാനത്തെക്കുറിച്ച് കുമാരനാശാൻ നടത്തിയ പരാമർശങ്ങളെ എതിർത്തുകൊണ്ട് മിതവാദി പത്രം രംഗത്ത് വരികയും മുഖപ്രസംഗങ്ങൾ കൊണ്ട് അഭിപ്രായ ഭിന്നത രേഖപ്പെടുത്തുകയും ചെയ്തു. അതിനുള്ള മറുപടി കുമാരനാശാൻ പത്രത്തിന് അയച്ചുകൊടുത്തത് പ്രസിദ്ധീകരിക്കാതെ അവർ തിരിച്ചയക്കുകയും ചെയ്തു. അതൊരു പുസ്തകരൂപത്തിൽ അച്ചടിക്കണമെന്ന് കുമാരനാശാൻ കരുതിയിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഈ ലേഖനം പുസ്തകരൂപത്തിൽ അച്ചടിക്കപ്പെട്ടത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: മതപരിവർത്തന രസവാദം
  • പ്രസിദ്ധീകരണ വർഷം: 1948
  • അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 43
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1957 – ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും

1957 – ൽ പ്രസിദ്ധീകരിച്ച, മേപ്രത്ത് എം. ജോസഫ് വിവർത്തനം ചെയ്ത ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1957 - ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും
1957 – ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും

പ്രസിദ്ധ മിഷനറി വൈദികനായ റോബർട്ടോ ഡി നോബിലി തമിഴ് ഭാഷയിൽ എഴുതിയ ഒരു വിശിഷ്ട കൃതിയുടെ വിവർത്തനമാണ് ഈ ഗ്രന്ഥം. ചങ്ങനാശ്ശേരി രൂപത മെത്രാൻ മാർ മാത്യു കാവുകാട്ടിൻ്റെ മെത്രാപ്പോലീത്ത സ്ഥാനലബ്ധി സ്മാരകമായി പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥമാണിത്. വിശുദ്ധ യോഹന്നാൻ്റെ വെളിപാടിൽ പരാമർശിച്ചിരിക്കുന്ന അന്തിക്രിസ്തുവിനെ കുറിച്ചുള്ള പഠനമാണ് ഈ പുസ്തകത്തിൻ്റെ പ്രധാന വിഷയം. ലോകാവസാനത്തെയും പൊതുവിധിയെയും കുറിക്കുന്ന പരാമർശങ്ങളുടെ അപഗ്രഥനവും ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ദിവ്യ ന്യായാധിപൻ അഥവാ ലോകാവസാനവും അന്തിക്രിസ്തുവും
  • പ്രസിദ്ധീകരണ വർഷം: 1957
  • അച്ചടി: സെൻ്റ് ജോസഫ്സ് പ്രസ്സ്, മാന്നാനം
  • താളുകളുടെ എണ്ണം: 133
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1866 – ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാർഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി

1866 – ൽ പ്രസിദ്ധീകരിച്ച, യൌസേപ്പു ബുത്ലർ രചിച്ച ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാർഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1866 - ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാർഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി
1866 – ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാർഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി

പാശ്ചാത്യ ചിന്തകനും ദൈവശാസ്ത്രജ്ഞനുമായ ഫാദർ ജോസഫ് ബട്ലർ  രചന നിർവഹിച്ച തത്വചിന്താപരമായ കൃതിയുടെ മലയാളം പരിഭാഷയാണ് ഇത്. ഈ പുസ്തകത്തിൽ വിശ്വാസവും യുക്തിചിന്തയും തമ്മിലുള്ള സംഘർഷങ്ങളെ അടയാളപ്പെടുത്തുന്നു. ചിന്താധാരകൾ പലവിധത്തിൽ ഉണ്ട്. വേദമാർഗം പ്രപഞ്ചത്തിൻ്റെ സൃഷ്ടാവിൽ നിന്ന് ഉത്ഭവിച്ചിരിക്കുന്നതാണ് എന്ന് വിശ്വസിക്കുന്നവർ പ്രപഞ്ചത്തിലുള്ള എല്ലാത്തരം പ്രയാസങ്ങളും ആ മാർഗത്തിലും ഉണ്ടാകും എന്ന് കരുതുന്നു. എന്നാൽ ഇതേ വാദത്തിൻ്റെ മറുപക്ഷവും നിലനിൽക്കുന്നു.

പ്രപഞ്ച മാർഗത്തിൽ കാണുന്ന പ്രയാസങ്ങൾ കാരണം വേദവാക്യം ദൈവവാക്യം അല്ല എന്നും പ്രപഞ്ചം ഈശ്വരൻ സൃഷ്ടിച്ചതല്ല എന്നും മറുപക്ഷം വാദിക്കുന്നു. എന്നാൽ വേദവാക്യം വെളിപ്പെടുത്തുന്ന മാർഗവും പ്രപഞ്ചരീതിയെ കുറിച്ചുള്ള ബുദ്ധിയും പരിജ്ഞാനവും തമ്മിൽ യുക്തമായ ചേർച്ച ഉണ്ടായാൽ പ്രപഞ്ചസൃഷ്ടിക്ക് പിന്നിൽ ഒരു ശക്തിയുണ്ട് എന്ന് ഉറപ്പിക്കാൻ സാധിക്കും. ഇങ്ങനെ തികച്ചും വ്യത്യസ്തമായ ആശയങ്ങളിൽ അധിഷ്ഠിതമായ ഒരു താരതമ്യ പഠനമാണ് ഈ പുസ്തകത്തിൽ വിഷയമാകുന്നത്. മാത്തൻ ഗീവർറുഗീസ് പാദ്രിയാണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദമാർഗ്ഗത്തിന്നു പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി
  • പ്രസിദ്ധീകരണ വർഷം: 1866
  • അച്ചടി: ചർച്ച് മിഷൻ പ്രസ്സ് , കോട്ടയം
  • താളുകളുടെ എണ്ണം: 131
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ – ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി.

1938 – ൽ പ്രസിദ്ധീകരിച്ച, ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി. രചിച്ച കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1938 - കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ - ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി.
1938 – കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ – ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി.

ഇന്ത്യൻ ഹയറാർക്കി സുവർണ്ണ ജൂബിലി സുവനീറായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥമാണ് ഇത്. ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി. രചിച്ച ഈ ഗ്രന്ഥത്തിൽ കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികളുടെ ചരിത്രമാണ് വിവരിക്കുന്നത്. ​മലബാറിലെ തദ്ദേശീയ ക്രിസ്ത്യൻ സഭകളുടെ ചരിത്രത്തിലെ ഒരു പ്രധാന വിടവ് നികത്തുന്നതാണ് ലത്തീൻ ക്രിസ്ത്യാനികളെക്കുറിച്ചുള്ള ബ്രദർ ലിയോപോൾഡിൻ്റെ ഈ ഗ്രന്ഥം.

അഭിപ്രായ ഭിന്നതകളും സാമൂഹികമായ അന്തരങ്ങളും സമുദായ തർക്കങ്ങളും കാരണം മലബാറിലെ പുരാതന ക്രിസ്ത്യൻ സഭയുടെ തുടർച്ചയെയും ചരിത്രപരമായ പ്രാധാന്യത്തെയും ശരിയായി വിലയിരുത്തുന്നതിന് ദീർഘകാലമായി തടസ്സം നേരിട്ടിരുന്നു. അപ്രകാരമുള്ള പരിമിതികൾക്ക് ഒരു പരിഹാരമാണ് ഈ പുസ്തകം. ക്രിസ്ത്വബ്ധം പതിമൂന്നും പതിനാലും ശതകങ്ങളിൽ കേരളത്തിൽ ലത്തീൻ പള്ളികളും ലത്തീൻ രൂപതയും ഉണ്ടായിരുന്നതായി രേഖകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. എങ്കിലും പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആഗമനത്തോടുകൂടിയാണ് ലത്തീൻ റീത്തിന് ഇവിടെ പ്രതിഷ്ഠയും പ്രചാരവും ലഭിക്കുന്നത്.

പോർച്ചുഗീസുകാരുടെ വരവിന് മുൻപുള്ള ക്രിസ്ത്യാനികളുടെ സ്ഥിതിയും പോർച്ചുഗീസുകാരുമായി ഐക്യം സ്ഥാപിച്ചതിനു ശേഷമുള്ള സാഹചര്യങ്ങളും വിശദമായി ഈ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. പൂർവ്വ ക്രൈസ്തവർ ലത്തീൻ രീതി സ്വീകരിച്ചിരുന്നു എന്നതിൻ്റെ തെളിവുകൾ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കപ്പെടുന്നു. വാണിജ്യ ബന്ധങ്ങളും ആചാരങ്ങളും നടപടികളും എല്ലാം ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. അതോടൊപ്പം ലത്തീൻ റീത്തിൻ്റെ അപചയത്തിനുള്ള കാരണങ്ങളും ചരിത്രകാരന്മാരുടെ തെറ്റിദ്ധാരണകളും വ്യാഖ്യാനങ്ങളും അബദ്ധപ്രസ്താവനകളും ഉൾപ്പെടെ വിശദമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ
  • പ്രസിദ്ധീകരണ വർഷം: 1938
  • അച്ചടി: ചെറുപുഷ്പമുദ്രാലയം, മഞ്ഞുമ്മെൽ
  • താളുകളുടെ എണ്ണം: 447
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി