1971 – ഇലഞ്ഞിപ്പൂ – മേരി ജോൺ തോട്ടം – സപ്തതി ഉപഹാരം

ശ്രദ്ധേയയായ മലയാള കവയിത്രി മേരി ജോൺ തോട്ടത്തിൻ്റെ (സിസ്റ്റർ മേരി ബനീഞ്ഞ) സപ്തതിയാഘോഷ വേളയിൽ സപ്തതി ആഘോഷക്കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ ഇലഞ്ഞിപ്പൂ എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സപ്തതി ആഘോഷത്തിൻ്റെ റിപ്പോർട്ട്, പ്രസംഗങ്ങൾ, കവയിത്രിയെയും, അവരുടെ കവിതകളെയും കുറിച്ചള്ള പ്രമുഖ സാഹിത്യകാരന്മാരുടെ ലേഖനങ്ങൾ, പൊതുസമ്മേളന ചിത്രങ്ങൾ എന്നിവയാണ് സ്മരണികയിലെവിഷയങ്ങൾ.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1971 - ഇലഞ്ഞിപ്പൂ - മേരി - ജോൺ - തോട്ടം - സപ്തതി ഉപഹാരം
1971 – ഇലഞ്ഞിപ്പൂ – മേരി – ജോൺ – തോട്ടം – സപ്തതി ഉപഹാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: 1971 – ഇലഞ്ഞിപ്പൂ – മേരി – ജോൺ – തോട്ടം – സപ്തതി ഉപഹാരം
  • പ്രസിദ്ധീകരണ വർഷം: 1971
  • അച്ചടി: India Press, Kottayam
  • താളുകളുടെ എണ്ണം: 156
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ശാസ്ത്രം ഗോളാന്തരങ്ങളിലേക്ക് – സി – കെ – മൂസ്സത്

ലോകചരിത്രത്തിലെ നൂതനാദ്ധ്യായമായ അമേരിക്കയുടെ ചാന്ദ്രദൗത്യത്തെ കുറിച്ചും, സ്പേസ് ക്രാഫ്റ്റിൻ്റെ പ്രവർത്തനത്തിലെ സാങ്കേതികതയെ കുറിച്ചും സി. കെ. മൂസ്സത് കേരള യൂണിവേഴ്സിറ്റി യൂത്ത് ആനുകാലികത്തിൽ എഴുതിയ ശാസ്ത്രം ഗോളാന്തരങ്ങളിലേക്ക് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ശാസ്ത്രം ഗോളാന്തരങ്ങളിലേക്ക് - സി - കെ - മൂസ്സത്
ശാസ്ത്രം ഗോളാന്തരങ്ങളിലേക്ക് – സി – കെ – മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ശാസ്ത്രം ഗോളാന്തരങ്ങളിലേക്ക് 
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 06
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1966 – ഇതാ, ഒരു കവി – ഇടശ്ശേരി ഷഷ്ടിപൂർത്തി ഉപഹാരം

1966ൽ ഇടശ്ശേരി ഗോവിന്ദൻ നായരുടെ ഷഷ്ടിപൂർത്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇടശ്ശേരി ഷഷ്ടിപൂർത്ത്യുപഹാര കമ്മിറ്റി തയ്യാറാക്കിയ ഇതാ ഒരു കവി എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഇടശ്ശേരിയുടെ കവിതയേയും, വ്യക്തിത്വത്തേയും വിലയിരുത്തിക്കൊണ്ട് പ്രമുഖ സാഹിത്യകാരന്മാർ എഴുതിയ ലേഖനങ്ങളും, പഠനങ്ങളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

ഇതാ ഒരു കവി - ഇടശ്ശേരി ഷഷ്ടിപൂർത്തി ഉപഹാരം
ഇതാ ഒരു കവി – ഇടശ്ശേരി ഷഷ്ടിപൂർത്തി ഉപഹാരം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ഇതാ ഒരു കവി – ഇടശ്ശേരി ഷഷ്ടിപൂർത്തി ഉപഹാരം
  • പ്രസിദ്ധീകരണ വർഷം: 1966
  • അച്ചടി: Current Printers, Trichur
  • താളുകളുടെ എണ്ണം: 228
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ബൈബിൾ തർജ്ജമകൾ മലയാളത്തിൽ – സ്കറിയാ സക്കറിയ

സ്കറിയ സക്കറിയ തയ്യാറാക്കിയ ബൈബിൾ തർജ്ജമകൾ മലയാളത്തിൽ എന്ന പ്രബന്ധത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മലയാള ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട ബൈബിൾ മുതൽ പിന്നീടുണ്ടായിട്ടുള്ള തർജ്ജമകളുടെ വിവരങ്ങൾ ആണ് പ്രബന്ധവിഷയം. ആദ്യകാല തർജ്ജമകളിലെ ഭാഷ പൊതുസമൂഹത്തിനു വഴങ്ങുന്നതായിരുന്നില്ലെന്നും ബെഞ്ചമിൽ ബെയ്‌ലി, ഹെർമൻ ഗുണ്ടർട്, മാണി കത്തനാർ, സി. കെ. മറ്റം തുടങ്ങിയവരുടെ തർജ്ജമകൾ എങ്ങിനെ ഈ പരിമിതികൾ മറികടക്കുന്നുവെന്നും പ്രബന്ധത്തിൽ ലേഖകൻ വിശദീകരിക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ബൈബിൾ-തർജ്ജമകൾ-മലയാളത്തിൽ-സ്കറിയ-സക്കറിയ
ബൈബിൾ-തർജ്ജമകൾ-മലയാളത്തിൽ-സ്കറിയ-സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ബൈബിൾ-തർജ്ജമകൾ-മലയാളത്തിൽ
    • രചന: സ്കറിയാ സക്കറിയ 
    • താളുകളുടെ എണ്ണം: 08
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1980 – തിലോദകം – സി.കെ. മൂസ്സത്

1980 ൽ പ്രസിദ്ധീകരിച്ച ഗ്രാമദീപം ആനുകാലികത്തിൽ,  ഖാദി ബോർഡ് വൈസ് ചെയർമാനും, ബഹുമുഖപ്രതിഭയുമായിരുന്ന വി.പി.കുഞ്ഞിരാമക്കുറുപ്പിൻ്റെ നിര്യാണത്തെ തുടർന്ന് സി. കെ. മൂസ്സത്  എഴുതിയ തിലോദകം എന്ന അനുസ്മരണക്കുറിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1980 - തിലോദകം - സി.കെ. മൂസ്സത്
1980 – തിലോദകം – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: തിലോദകം
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1980
  • താളുകളുടെ എണ്ണം: 01
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1992 – ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും – സ്കറിയാ സക്കറിയ

1992 സെപ്തംബർ – ഒക്ടോബർ മാസത്തെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം ദ്വൈമാസികയിൽ  ( പുസ്തകം 17 ലക്കം 05) സ്കറിയ സക്കറിയ എഴുതിയ ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഹെർമൻ ഗുണ്ടർട്ട് കേരളത്തിനും, മലയാളഭാഷക്കും നൽകിയ സർഗ്ഗാത്മക സംഭാവനകളെ വിലയിരുത്തുകയാണ് ഈ ലേഖനത്തിൽ. കേരളത്തിൻ്റെ ചരിത്രം, ഭൂമിശാസ്ത്രം എന്നിവയെകുറിച്ച് ഗുണ്ടർട്ട് രചിച്ച ഗ്രന്ഥങ്ങൾ അവയുടെ ഉള്ളടക്കവും, സമീപന സമ്പ്രദായവും കൊണ്ട് ഇന്നും പ്രസക്തി നഷ്ടപ്പെടാതെ നില നിൽക്കുന്നുവെന്ന് ലേഖനത്തിൽ സ്കറിയ സക്കറിയ വ്യക്തമാക്കുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1992 - ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും മലയാളത്തിലും - സ്കറിയാ സക്കറിയ
1992 – ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും മലയാളത്തിലും – സ്കറിയാ സക്കറിയ

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

    • പേര്: ഡോ. ഹെർമൻ ഗുണ്ടർട്ട് കേരളത്തിലും ജർമ്മനിയിലും
    • രചന: സ്കറിയാ സക്കറിയ 
    • പ്രസിദ്ധീകരണ വർഷം: 1992
    • പ്രസാധകർ: Kerala Sahithya Akademi
    • താളുകളുടെ എണ്ണം: 06
    • അച്ചടി: Mangalodayam Press, Thrissur
    • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ആശാൻ സാഹിതിയിലെ ആത്മീയധാരകൾ – സി.കെ. മൂസ്സത്

സി. കെ. മൂസ്സതിൻ്റെ ആശാൻ സാഹിതിയിലെ ആത്മീയധാരകൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. കുമാരനാശാൻ കൃതികളിലെ ആത്മീയധാരകളിലേക്കുള്ള സഞ്ചാരമാണ് ലേഖനത്തിൻ്റെ ഉള്ളടക്കം. സൗന്ദര്യലഹരി, രാജയോഗം, ബുദ്ധചരിതം, പ്രഭാതനക്ഷത്രം തുടങ്ങിയ ആശാൻ കവിതകളിലെ വരികൾ ഉദ്ധരിച്ചുകൊണ്ട് ആശാൻ്റെ ആത്മീയ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ഇരുവശങ്ങളായിരുന്നു സാമൂഹ്യസേവനവും, കവിസപര്യയും എന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

ആശാൻ സാഹിതിയിലെ ആത്മീയധാരകൾ - സി.കെ. മൂസ്സത്
ആശാൻ സാഹിതിയിലെ ആത്മീയധാരകൾ – സി.കെ. മൂസ്സത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: ആശാൻ സാഹിതിയിലെ ആത്മീയധാരകൾ
  • രചന:  സി.കെ. മൂസ്സത്
  • താളുകളുടെ എണ്ണം: 06
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1960 – The Magazine – The Christ College, Irinjalakuda

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ 1960 ൽ പുറത്തിറക്കിയ സ്മരണികയായ Christ College Magazine ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. 1959- 60 വർഷങ്ങളിൽ കോളേജിൻ്റെ അക്കാദമികവും, അല്ലാത്തതുമായ വിവിധ മേഖലകളിൽ ഉണ്ടായിട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകളൂം, കലാകായിക രംഗത്തെ നേട്ടങ്ങളുടെ ചിത്രങ്ങളും, വിദ്യാർത്ഥികളുടെ ഇംഗ്ലീഷിലും, മലയാളത്തിലും ഹിന്ദിയിലും ഉള്ള സാഹിത്യ സൃഷ്ടികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 - The Magazine - The Christ College, Irinjalakuda
1960 – The Magazine – The Christ College, Irinjalakuda

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Christ College Magazine, Irinjalakuda
  • പ്രസിദ്ധീകരണ വർഷം: 1960
  • പ്രസാധകർ: Stanley Paul
  • അച്ചടി: The St. George’s Press, Irinjalakuda
  • താളുകളുടെ എണ്ണം: 174
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – രണ്ടു കുരുക്ഷേത്രങ്ങൾ – സി.കെ. മൂസ്സത്

1975 ജൂലായ് മാസത്തിൽ ഇറങ്ങിയ ഗ്രന്ഥ ലോകം മാസികയിൽ സി.കെ.മൂസ്സത് എഴുതിയ രണ്ടു കുരുക്ഷേത്രങ്ങൾ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്ന ജോൺ ബന്യൻ രചിച്ച Holy War എന്ന കൃതി മലയാളഗദ്യസാഹിത്യത്തിൻ്റെ ആദിപിതാക്കന്മാരിൽ ഒരാളായ ആർച്ച് ഡിക്കൻ കോശി തിരുപ്പോരാട്ടം എന്ന പേരിൽ പരിഭാഷപ്പെടുത്തി. ശ്രീകൃഷ്ണമിശ്രൻ എന്ന പണ്ഡിതൻ്റെ സംസ്കൃത നാടകമായ പ്രബോധചന്ദ്രോദയം എന്ന കൃതി മഹാകവി കുമാരനാശാൻ അതേ പേരിൽ തന്നെ  പരിഭാഷപ്പെടുത്തി.
ഈ രണ്ട് മലയാള പരിഭാഷാ പുസ്തകങ്ങളുടെ അനുസ്മരണമാണ് ലേഖനത്തിൻ്റെ ഉള്ളടക്കം.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1975 - രണ്ടു കുരുക്ഷേത്രങ്ങൾ - സി.കെ. മൂസ്സത്
1975 – രണ്ടു കുരുക്ഷേത്രങ്ങൾ – സി.കെ. മൂസ്സത്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: രണ്ടു കുരുക്ഷേത്രങ്ങൾ 
  • രചന:  സി.കെ. മൂസ്സത്
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 04
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1954 – മലയാളി പ്രതിപക്ഷപത്രം – പുസ്തകം 2 ലക്കം 2

സി. ബലരാമൻ മൂസ്സതിൻ്റെ പത്രാധിപത്യത്തിൽ 1954ൽ പ്രസിദ്ധീകരിച്ച മലയാളി പ്രതിപക്ഷപത്രം (പുസ്തകം 2 ലക്കം 2) എന്ന ആനുകാലികത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്ര അദ്ധ്യാപകനും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രഥമ അസിസ്റ്റൻ്റ് ഡയറക്ടറുമായിരുന്ന പ്രൊഫസർ സി.കെ. മൂസ്സതിൻ്റെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

1954 - മലയാളി പ്രതിപക്ഷപത്രം - പുസ്തകം 2 ലക്കം 2
1954 – മലയാളി പ്രതിപക്ഷപത്രം – പുസ്തകം 2 ലക്കം 2

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മലയാളി പ്രതിപക്ഷപത്രം (പുസ്തകം 2 ലക്കം 2)
  • പ്രസിദ്ധീകരണ വർഷം: 1954
  • പ്രസാധകർ: സി. കൃഷ്ണൻ മൂസ്സത് 
  • അച്ചടി: Malayalee Press, Palghat
  • താളുകളുടെ എണ്ണം: 36
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി