1960 – മഹാകവി ചേറ്റുവായി പരീക്കുട്ടി

1960 ൽ പ്രസിദ്ധീകരിച്ച സി. കെ. അബ്ദുൾ ഖാദർ രചിച്ച മഹാകവി ചേറ്റുവായി പരീക്കുട്ടി എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

പ്രസിദ്ധമായ പല മാപ്പിളപ്പാട്ടുകളുടെയും കർത്താവ്, കവി, ഗായകൻ, ചിന്തകൻ, പ്രഭാഷകൻ, പണ്ഡിതൻ എന്നീ നിലകളിൽ പ്രശസ്തനായ മഹാകവി ചേറ്റുവായി പരീക്കുട്ടിയുടെ ജീവിതത്തെ കുറിച്ചും, അദ്ദേഹത്തിൻ്റെ സാഹിത്യ സപര്യയെ കുറിച്ചുമാണ് ഈ പുസ്തകം. മാപ്പിളപ്പാട്ടുകളുടെ ചരിത്രപരവും ശില്പപരവുമായ വശങ്ങളെ കുറിച്ചും, പ്രശസ്തരായ മാപ്പിളപ്പാട്ട് രചയിതാക്കളെ കുറിച്ചും അവരുടെ കൃതികളെ കുറിച്ചുമെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. മാപ്പിള സാഹിത്യത്തെ പറ്റി മലയാളത്തിലെ ആദ്യത്തെ വിമർശനഗ്രന്ഥമെന്ന നിലയിലും ഈ ഗ്രന്ഥത്തിന് വളരെ പ്രാധാന്യമുണ്ട്.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 1960 - മഹാകവി ചേറ്റുവായി  പരീക്കുട്ടി
1960 – മഹാകവി ചേറ്റുവായി പരീക്കുട്ടി

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: മഹാകവി ചേറ്റുവായി പരീക്കുട്ടി
  • രചന: C. K. Abdul Khader
  • പ്രസിദ്ധീകരണ വർഷം: 1960
  • താളുകളുടെ എണ്ണം: 204
  • അച്ചടി: The Md. A. Memorial Press, Kozhikode
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *