1936 – വർത്തമാനപ്പുസ്തകം – ഒന്നാം ഭാഗം

1936ൽ പ്രസിദ്ധീകരിച്ച ഗോവർണ്ണദോരച്ചൻ എഴുതിയ  വർത്തമാനപ്പുസ്തകം – ഒന്നാം ഭാഗം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഒരു പുരോഹിതനുമാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ (ജനനം: 1736 സെപ്തംബർ 10; മരണം: 1799 മാർച്ച് 20). 1787 മുതൽ 1799 വരെ ഗോവർണ്ണദോർ സ്ഥാനത്ത് കൊടുങ്ങല്ലൂർ രൂപതയെ ഭരിച്ച തോമ്മാക്കത്തനാർ, പാറേമ്മാക്കൽ ഗോവർണ്ണദോർ എന്ന പേരിലും അറിയപ്പെടുന്നു.

മലയാളത്തിലെ ഒന്നാമത്തെ യാത്രാവിവരണരചനയായിട്ടാണ് വർത്തമാനപ്പുസ്തകം അറിയപ്പെടുന്നത്. തോമ്മാക്കത്തനാർ മറ്റൊരു സുറിയാനി കത്തോലിക്കാ പുരോഹിതനായിരുന്ന കരിയാറ്റിൽ മല്പാനോടൊപ്പം 1778-നും 1786-നും ഇടയ്ക്കു നടത്തിയ യൂറോപ്പു പര്യടനത്തെ അധികരിച്ചാണ് ഇതെഴുതിയിരിക്കുന്നത്. തന്നാട്ടുക്രിസ്ത്യാനികളുടെ യോഗക്ഷേമത്തിന് തടസ്സമായി നിന്ന കുഴപ്പങ്ങളുടെ പോംവഴിയെന്നോണം പോർത്തുഗലിലെ അധികാരികളേയും മാർപ്പാപ്പയേയും കാണ്മാൻ പുറപ്പെട്ട ഈ പട്ടക്കാർക്ക് നേരിടേണ്ടി വന്ന പ്രതിബന്ധങ്ങളുടെ വിവരണവും, ആഫ്രിക്ക, തെക്കേ അമേരിക്ക, യൂറോപ്പ് എന്നീ വൻകരകളിലെ പല കരകളുടെ കൗതുകകരവും സജീവവുമായ വർണ്ണനകളും അടങ്ങിയതാണ് ഈ കൃതി. മലയാളത്തിലെന്നല്ല, ഭാരതീയഭാഷകളിൽതന്നെ ആദ്യമായി  ഉണ്ടായ സഞ്ചാരവിവരണം ഇതായിരിക്കാമെന്ന് പറയപ്പെടുന്നു.

ഗ്രന്ഥകർത്താവിന്റെ സഹയാത്രികനായിരുന്ന കരിയാറ്റിൽ മല്പാൻ, പോർത്തുഗലിലെ ലിസ്‌ബണിൽ വച്ച് കൊടുങ്ങല്ലൂർ രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടെങ്കിലും മടക്കയാത്രയിൽ ഗോവയിൽ വച്ച് ദുരൂഹമായ സാഹചര്യങ്ങളിൽ മരണമടഞ്ഞു.

പ്ലാസിഡ് അച്ചൻ 1971 ൽ ഈ പുസ്തകം റോമിൽ നിന്നും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1977ൽ ജനതാ ബുക്ക് സ്റ്റാൾ മലയാളം പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. 1986 ൽ ഡി. സി. ബുക്ക്സ് മാത്യു ഉലകം തറയുടെ നേതൃത്വത്തിൽ ഭാഷ പരിഷ്കരിച്ച് പ്രസിദ്ധം ചെയ്തു. ഗോവർണർദോരച്ചൻ്റെ ഭാഷക്ക് വ്യത്യാസം വരുത്താതെ തന്നെ ആവശ്യമുള്ള വിശദീകരണങ്ങൾ സഹിതം 1989 ൽ ഓറിയൻ്റൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റ്ഡീസ് ഇന്ത്യ പബ്ലിക്കേഷൻസ് , കോട്ടയം ഈ പുസ്തകത്തിൻ്റെ ഒന്നും രണ്ടും ഭാഗങ്ങൾ “വർത്തമാനപ്പുസ്തകം ഒന്നും രണ്ടും ഭാഗങ്ങളും ഭൂലോക ശാസ്ത്രവും” എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 1936 - വർത്തമാനപ്പുസ്തകം -ഒന്നം ഭാഗം
1936 – വർത്തമാനപ്പുസ്തകം -ഒന്നം ഭാഗം

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: വർത്തമാനപ്പുസ്തകം – ഒന്നാം ഭാഗം
  • രചന:  Governadorachan (Paremmakkal Thoma Kathanar)
  • പ്രസിദ്ധീകരണ വർഷം: 1936
  • താളുകളുടെ എണ്ണം: 590
  • പ്രസാധകർ: Plathottathil Luka Mathai, Athirampuzha
  • അച്ചടി: St. Mary’s Press, Athirampuzha
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *