1939– ൽ പ്രസിദ്ധീകരിച്ച, അബ്രഹാം കൈപ്പൻപ്ലാക്കൽ എഴുതിയ ഭാരത മിഷ്യൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1939 – ഭാരത മിഷ്യൻ
അന്ധകാരത്തിലും മരണത്തിൻ്റെ ഛായയിലും ജീവിക്കുന്ന ജനങ്ങൾക്ക് സുവിശേഷപ്രകാശവും ക്രിസ്തീയ സംസ്ക്കാരത്തിൻ്റെ പരിണിത ഫലങ്ങളും പഠിപ്പിച്ചു കൊടുക്കുന്നതിൽ വിഷമങ്ങളേയും പ്രതിസന്ധികളേയും അവഗണിച്ചുകൊണ്ടുള്ള തീക്ഷ്ണതയും ഔൽസുക്യവും തിരുസ്സഭാ ചരിത്രം പഠിച്ചിട്ടുള്ള ഒരുവനും അഞ്ജാതമല്ല.
തിരുസ്സഭയുടെ അസ്തിത്വം തന്നെ ക്രിസ്തുവിൻ്റെ രാജ്യം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിനും അവിടുത്തെ പരിത്രാണത്തിൽ എല്ലാ ജനങ്ങളേയും ഭാഗഭാക്കുകൾ ആക്കുവാനുമത്രെ.മിശിഹായുടെ പ്രതിനിധി കർത്താവിൻ്റെ ആട്ടിൻപറ്റത്തിനു പുറമെയുള്ളവരെ അതിലേക്കു നയിക്കുന്നതിനു് ഉത്തരവാദിത്വമുള്ളവനാണ്.അതിനായി അവർ ഏറ്റെടുത്തിരിക്കുന്ന അവരുടെ പ്രയത്നങ്ങളും പ്രവർത്തനങ്ങളും വളരെ ലളിതമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
1967 – ൽ പ്രസിദ്ധീകരിച്ച, ജെ. തച്ചിൽ എഴുതിയ യുവജനശിക്ഷണം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1967 – യുവജനശിക്ഷണം
ആധുനിക മനശ്ശാസ്ത്രത്തിൻ്റെ നിഗമനങ്ങളുടെ വെളിച്ചത്തിൽ യുവത്വത്തിൻ്റെ പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്യുവാനുള്ള തുടക്കമാണ് യുവജനശിക്ഷണം എന്ന ഈ പുസ്തകത്തിനു ആധാരം.യുവതലമുറയുടെ പ്രാധാന്യം, യുവത്വത്തിൻ്റെ പ്രത്യേകതകൾ, മനശ്ശാസ്ത്രവിഞ്ജാനം,മാനസ്സിക വളർച്ച, നൈസർഗ്ഗിക വാസനകൾ ഇവയെക്കുറിച്ചെല്ലാം ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
Through this post, we are releasing the digital scan of Indian Central ArecanutCommittee Annual Report , Published in the year 1951.
Indian Central Arecanut Committee Annual Report
This is the second Annual Report of the Indian Central Arecanut Committee covering the period from 1st April 1950 to the 31 March 1951. This Commitee was constituted by the government of India in the ministry of Agriculture.
The Annual Report of the Indian Central Arecanut Committee ( ICAC ) details reserch on Arecanut cultivation, focusing on improving yields and quality through studies on pollen viability and introducing exotic varieties for comparative studies all aimed at boosting India’s arecanut Industry under the ICAR.
1969 ൽ State Institute of Education പ്രസിദ്ധീകരിച്ച ജീവശാസ്ത്രത്തിലെകഥാനായകന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1969 – ജീവശാസ്ത്രത്തിലെ കഥാനായകന്മാർ
ജീവശാസ്ത്രത്തെ ആധുനികതയിലേക്ക് ഉയർത്തിക്കൊണ്ടു വന്ന മഹാരഥന്മാരായ പത്തു ശാസ്ത്രഞ്ജന്മാരുടെ ജീവിതകഥയാണ് ഇതിലെ ഉള്ളടക്കം.അവരുടെ വ്യക്തി ജീവിതത്തോടൊപ്പം ശാസ്ത്രരംഗത്ത് അവർ നൽകിയിടുള്ള മഹദ് സംഭാവനകളുടെ ചരിത്ര പശ്ചാത്തലവും ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.
ജീവചരിത്രങ്ങളിലൂടെ സയൻസിൻ്റെ ആവീർഭാവവും വളർച്ചയിൽ ഉണ്ടായിട്ടുള്ള ഗതിവിഗതികളും മനസ്സിലാക്കുന്നത് ശാസ്ത്രഞ്ജാനത്തെ വിപുലപ്പെടുത്താനും വിദ്യാർഥികളേയും അദ്ധ്യാപകരേയും സഹായിക്കുന്നു.മലയാള ശാസ്ത്ര സാഹിത്യത്തിൽ അത്തരം കൃതികൾക്കുള്ള ദൗർലഭ്യം പരിഹരിക്കാൻ ഈ ലഘുഗ്രന്ഥം പര്യാപ്തമാകും.
1947 ൽ ഒന്നാം ഫാറത്തിൽ വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന ശ്രീ ചിത്രാ മലയാളം പാഠാവലി – ഒന്നാം ഫാറത്തിലേക്ക് എന്നപാഠ പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പുസ്തകത്തിലൂടെ പങ്കു വക്കുന്നത്.
1947- ശ്രീ ചിത്രാ മലയാളം പാഠാവലി – ഒന്നാം ഫാറത്തിലേക്ക്
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1949-ൽ പ്രസിദ്ധീകരിച്ച കൊച്ചി തിരുവിതാംകൂർ സെക്കൻ്ററി സ്കൂളുകളിൽ നാലാം ഫാറത്തിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന സാമാന്യശാസ്ത്രം നാലാം ഫാറത്തിലേക്ക് എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഇതിലൂടെ പങ്കു വക്കുന്നത്.
1949 – സാമാന്യശാസ്ത്രം നാലാം ഫാറത്തിലേക്ക്
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1952ൽ തിരുവിതാംകൂർ – കൊച്ചി സർക്കാർ പ്രസിദ്ധീകരിച്ച SelectionsEnglish Prose and Verse Std-10 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
1952 – Selections English Prose and Verse Std-10
നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.
1962 ൽ പ്രസിദ്ധീകരിച്ച ധർമ്മഗീതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1962 – ധർമ്മഗീതി
ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ഹൗസിൽ നിന്നും പുറത്തിറക്കിയ 133 വ്യത്യസ്തഗാനങ്ങളടങ്ങിയ ,സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുന്ന ദിവ്യസ്തുതികൾ ആണ് ഈ പുസ്തകത്തിന് ആധാരം.സകല വിശുദ്ധരോടുള്ള സ്തുതികളും ,ക്രിസ്തുമസ്സ് ഗാനങ്ങളും ഈ ചെറു പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
1956- 59 മുതൽ പ്രസിദ്ധീകരിച്ച കാർമ്മെൽ മാസികയുടെ 12 ലക്കങ്ങളുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
1956- 59 – കാർമ്മെൽ മാസികയുടെ 12 ലക്കങ്ങൾ
മലബാർ പ്രോവിൻസിലെ നിഷ്പാദുക കർമ്മലീത്താ ഒന്നാം സഭാ സന്ന്യാസികളുടെ മേൽനോട്ടത്തിൽ ജനുവരി ഏപ്രിൽ ജൂലൈ ഒക്റ്റോബർ മാസങ്ങളുടെ മദ്ധ്യത്തിൽ പ്രസിദ്ധപ്പെടുത്തുന്ന ഒരു ത്രൈമാസികം ആണ് ഇത്.അഗാധമായ ആത്യാത്മിക ജീവിതം പ്രചരിപ്പിക്കുക പ്രേഷിത പ്രവർത്തനങ്ങൾ പുലർത്തുക എന്നീ ലക്ഷ്യങ്ങളോടെ പ്രസിദ്ധീകരിച്ച മാസികയാണ് കാർമ്മെൽ.