1959 – മായക്കാരി

1959-ൽ പ്രസിദ്ധീകരിച്ച മായക്കാരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഫ്രഞ്ച് സാഹിത്യകാരിയായ അമാൻഡൈൻ ലൂസിലി അറോറി ഡൂഡിവൻ്റ് നിഡൂപിൻ്റെ തൂലികാ നാമമാണ് ജോർജ്ജ് സാൻഡ്. അവരുടെ La Petite Fadette എന്ന പുസ്തകത്തിൻ്റെ പരിഭാഷയാണ് ഇത്. യൂറോപ്യൻ റൊമാന്റിക് കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയയായ എഴുത്തുകാരിൽ ഒരാളായിരുന്നു സാൻഡ്

1840-കളിൽ പാരീസിൽ നിന്നും ഗ്രാമപ്രദേശമായ ചാറ്ററോക്സിൽ മടങ്ങിയെത്തിയപ്പോഴാണ് കൂട്ടുകാരായ La Mare au Diable, Francois le Champi എന്നിവർക്കൊപ്പം സാൻഡ് ഈ നോവലെഴുതുന്നത്. സാൻഡിൻ്റെ ഏറ്റവും ജനപ്രിയമായ രചനയായിരുന്നു ഈ നോവൽ. ടി. എൻ കൃഷ്ണപിള്ള ആണ് ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്

1915-ൽ നോവലിനെ അധികരിച്ച് Fanchon the Cricket എന്ന നിശബ്ദ ചലച്ചിത്രമുണ്ടായി

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: മായക്കാരി
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 262
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1953 – പുതിയ സോവിയറ്റ് ഭരണഘടന

1953-ൽ പ്രസിദ്ധീകരിച്ച, പുതിയ സോവിയറ്റ് ഭരണഘടന എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈപോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1936 നവംബർ 25-നു് സോവിയറ്റ് യൂണിയനിൽ നടന്ന എട്ടാമത്തെ അസാധാരണ കോൺഗ്രസ്സിൽ പുതിയ കരടുഭരണഘടനയെപ്പറ്റി സ്റ്റാലിൻ സമർപ്പിച്ച റിപ്പോർട്ട് ആണ് ഈ ലഘുലേഖയിലുള്ളത്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പുതിയ സോവിയറ്റ് ഭരണഘടന
  • പ്രസിദ്ധീകരണ വർഷം: 1953
  • താളുകളുടെ എണ്ണം: 48
  • അച്ചടി: Vijnjana Poshini Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1976 – അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം

1976-ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ കുമാരമേനോൻ എഴുതിയ അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പഴയ മദിരാശി സംസ്ഥാനത്തിൽപ്പെട്ട മലബാറിൽ പ്രവർത്തിച്ചു വന്നിരുന്ന അധ്യാപക സംഘടനയാണ് മലബാർ എയിഡഡ് എലിമെൻ്ററി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. യൂണിയൻ്റെ ചരിത്രം, ആദ്യകാല പ്രവർത്തനങ്ങൾ എന്നിവയൊക്കെയും സംഘടനയുടെ ദീർഘകാല നേതാവായിരുന്ന ഗ്രന്ഥകർത്താവ് വിശകലനം ചെയ്യുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  അദ്ധ്യാപകപ്രസ്ഥാനം ഉത്തരകേരളത്തിൽ – ഒരു ലഘുചരിത്രം
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 158
  • അച്ചടി: Saji Printers, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1918 – മലയാളഭാഷാചരിത്രം

1918-ൽ പ്രസിദ്ധീകരിച്ച, പി. ഗോവിന്ദപ്പിള്ള എഴുതിയ മലയാളഭാഷാചരിത്രം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

രണ്ടു വോള്യങ്ങളായി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ രണ്ടാം വോള്യം ആണ് ഈ പുസ്തകം. മലയാള ഭാഷയുടെ ഉദ്ഭവം, വളർച്ച, വ്യാകരണം, ഭാഷാശൈലികൾ എന്നിവയിലൂടെ മലയാളഭാഷയുടെ ചരിത്രപരമായ വളർച്ചയെ ആഴത്തിൽ പരിശോധിക്കുന്നു. കൂടാതെ, പ്രാചീന സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും സൂക്ഷ്മവിശകലന വിധേയമാക്കുന്നു

ഈ ഗ്രന്ഥം മലയാള ഭാഷയുടെ ചരിത്രത്തെ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഭാഷാശാസ്ത്രജ്ഞർക്കും എഴുത്തുകാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും അമൂല്യമായ റഫറൻസ് ആണ്. ഇതിൻ്റെ ഒന്നാം ഭാഗം ഡിജിറ്റൈസേഷനു ലഭിക്കുന്നതിനായി ഞങ്ങൾ ശ്രമിക്കുന്നുണ്ട്

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: മലയാളഭാഷാചരിത്രം – വോള്യം 2
  • രചയിതാവ്: P. Govinda Pillay
  • പ്രസിദ്ധീകരണ വർഷം: 1918
  • താളുകളുടെ എണ്ണം: 184
  • അച്ചടി: V. V Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1929 – Report of the Cochin Chamber of Commerce

Through this post, we are releasing the digital scan of Cochin Chamber of Commerce Report Published in 1929

This report offers a comprehensive overview of the economic landscape in the Cochin region during that period. Established in 1857, the Cochin Chamber of Commerce & Industry is the oldest chamber in Kerala and one of the oldest in India.

This document is digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Report of the Cochin Chamber of Commerce
  • Published Year: 1929
  • Printer:  Addison & Co. LTD, Madras
  • Scan link: Link

1930 – കൃഷ്ണലീല

1930-ൽ പ്രസിദ്ധീകരിച്ച,  കുഞ്ചൻ നമ്പ്യാർ എഴുതിയ കൃഷ്ണലീല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രാചീന കവിത്രയങ്ങളിൽ ഒരാളായ കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽ കഥയാണ് കൃഷ്ണലീല. ശ്രീകൃഷ്ണൻ്റെ ജീവിതകഥയെ കേന്ദ്രീകരിച്ചാണ് ഈ തുള്ളൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആ കൃതിയുടെ പ്രസാധനമാണ് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള നടത്തിയിട്ടുള്ളത്. നമ്പ്യാരുടെ സാഹിത്യ-ജീവചരിത്രത്തെക്കുറിച്ച് പുസ്തകത്തിൻ്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കൃഷ്ണലീല
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 58
  • അച്ചടി: V. V Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1937-1946 – Napier Museum Administration Report

Through this post, we are releasing the digital scans of Napier Museum Administration Report published in the years 1937-19461941 – Napier Museum Administration Report

The Napier Museum, situated in the city of Thiruvananthapuram in Kerala, India, is one of the most important museums in the country. It was established in 1856 and is named after the former Governor of Madras, Sir Charles Napier. It is one of the oldest museums in India and features a diverse collection of artifacts, including sculptures, carvings, textiles, coins, and other objects that were used in ancient India.

From 1937 to 1946, yearly reports were written to provide insights into curatorial practices, visitor engagement, acquisitions, financial management, and evolving institutional priorities. Spanning the late colonial period and wartime years, they also reflect broader sociopolitical influences on cultural institutions. For historians, researchers, and heritage enthusiasts, these documents are a valuable window into the past operations and evolution of one of South India’s oldest museums.

These documents are digitized as part of the Madras University Library digitization project.

Metadata and link to the digitized document

Metadata and link to the digitized document are provided below. A facility to read the document online is provided in the item page.

  • Name: Napier Museum Administration Report
  • Published Year: 1937
  • Scan link: Link
  • Published Year: 1938
  • Scan link: Link
  • Published Year: 1939
  • Scan link: Link
  • Published Year: 1940
  • Scan link: Link
  • Published Year: 1941
  • Scan link: Link
  • Published Year: 1942
  • Scan link: Link
  • Published Year: 1943
  • Scan link: Link
  • Published Year: 1944
  • Scan link: Link
  • Published Year: 1945
  • Scan link: Link
  • Published Year: 1946
  • Scan link: Link

1955 – ഭാഷാദീപിക

1955-ൽ പ്രസിദ്ധീകരിച്ച, ജി.ശങ്കരക്കുറുപ്പ് എഴുതിയ ഭാഷാദീപിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

വിദ്യാഭ്യാസ വകുപ്പിൻ്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചവയാണ് ഭാഷാദീപിക ഒന്നും രണ്ടും പുസ്തകങ്ങൾ. അതിൻ്റെ രണ്ടാം ഭാഗമാണ് ഈ പുസ്തകം. ഒന്നാം ഭാഗം പ്രൈമറി ക്ലാസ്സുകൾക്കു വേണ്ടിയും രണ്ടാം ഭാഗം ഹൈസ്കൂൾ വിഭാഗത്തിനും വേണ്ടി തയ്യാറാക്കിയതാണ്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ഭാഷാദീപിക
  • രചയിതാവ്: ജി ശങ്കരക്കുറുപ്പ്
  • പ്രസിദ്ധീകരണ വർഷം: 1955
  • താളുകളുടെ എണ്ണം: 252
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1931 – വസുമതി

1931-ൽ പ്രസിദ്ധീകരിച്ച, വി. വേലുപ്പിള്ള എഴുതിയ വസുമതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

തിരുവിതാംകൂറിലെ ആദ്യത്തെ ദിവാനായിരുന്ന രാജാ കേശവദാസൻ്റെ കാരാഗൃഹവാസവും അദ്ദേഹത്തിൻ്റെ ധർമ്മപത്നിയുടെ ധീരകൃത്യവുമാണ് ഈ കാവ്യത്തിൻ്റെ വിഷയം

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: വസുമതി
  • രചയിതാവ്: വി. വേലുപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 1931
  • താളുകളുടെ എണ്ണം: 28
  • അച്ചടി:  Kamalalaya Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1919 – നവരത്നമാലികാ

1919-ൽ പ്രസിദ്ധീകരിച്ച, ഏ.ഗോവിന്ദപ്പിള്ള എഴുതിയ നവരത്നമാലികാ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

എട്ട് ഇംഗ്ലീഷ് കവിതകളുടെ വിവർത്തനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: ശ്രീകൃഷ്ണഹൃദയം
  • രചയിതാവ്:  Krishnadhuli
  • പ്രസിദ്ധീകരണ വർഷം: 1972
  • താളുകളുടെ എണ്ണം: 46
  • അച്ചടി: Jawahar Printers, Chalai, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി