2014 – മാർക്സിസം ചരിത്രം വിജ്ഞാനം

2014-ൽ പ്രസിദ്ധീകരിച്ച പി ഗോവിന്ദപ്പിള്ളയുടെ മാർക്സിസം ചരിത്രം വിജ്ഞാനം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

വിദ്യാർത്ഥിയായിരുന്ന കാലത്ത് പി ഗോവിന്ദപ്പിള്ള എഴുതിയ ലേഖനമുൾപ്പടെയുള്ള അപ്രകാശിത രചനകളുടെ സമാഹാരമാണ്, മാർക്സിസം, ചരിത്രം, വിജ്ഞാനം. മൂന്നു ഭാഗങ്ങളിലായി 29 ലേഖനങ്ങളും അനുബന്ധത്തിൽ, വിദ്യാർത്ഥിയായിരുന്ന കാലത്ത് കൈയെഴുത്തു മാസികയിൽ അദ്ദേഹമെഴുതിയ ഒരു കുറിപ്പുമാണ് ഇതിലുള്ളത്. മാർക്സിസം എന്ന ആദ്യഭാഗത്ത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ചരിത്ര പശ്ചാത്തലവും ഇരുപതാം നൂറ്റാണ്ടിലെ കമ്മ്യൂണിസവും മാർക്സ്- ഹെഗൽ എന്നിവരുടെ ആശയലോകത്തിന്റെ താരതമ്യവും ചെഗുവേരയുടെ മാർക്സിസ്റ്റു സങ്കല്പവും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മാർക്സിസത്തിൻ്റെ ഭാവിയും ഗ്രന്ഥകർത്താവ് വിശകലനവിധേയമാക്കുന്നു.

ബ്ലാക് പാന്തർ പ്രസ്ഥാനത്തിന്റെയും മെയ് ദിനാഘോഷത്തിന്റെയും ഒക്ടോബർ വിപ്ലവത്തിന്റെയും ഇന്ത്യാചരിത്രരചനയുടെയും മറ്റും ചരിത്രപശ്ചാത്തലം പരിശോധിക്കുന്ന ലേഖനങ്ങളാണ് ചരിത്രമെന്ന ഭാഗത്തുള്ളത്. തെലുങ്കാനയുടെ സമരചരിത്രത്തെയും വേലുത്തമ്പിദളവയെന്ന ചരിത്രവ്യക്തിത്വത്തെ രൂപപ്പെടുത്തിയ കാലത്തെയും കുറിച്ചുള്ള പി ജിയുടെ നിരീക്ഷണങ്ങൾ ഈ ഭാഗത്തെ പ്രത്യേകതയാണ്. ദെരിദ, അസിമോവ്, ഡാർവിൻ, ജോസഫ് നീഡാം, ഇളംകുളം കുഞ്ഞൻ പിള്ള എന്നിവരുടെ വൈജ്ഞാനിക സംഭാവനകളെ മാർക്സിസ്റ്റു പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുകയാണ് വിജ്ഞാനം എന്ന ഭാഗത്ത്.

പി ഗോവിന്ദപ്പിള്ളയുടെ ധൈഷണികമായ വികാസത്തിന്റെ വിവിധഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നവയാണ് ലേഖനങ്ങളെല്ലാം എന്ന പ്രാധാന്യം ഈ സമാഹാരത്തിനുണ്ട്. ചിന്ത പബ്ലിഷേഴ്സാണ് പ്രസാധകർ.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മാർക്സിസം ചരിത്രം വിജ്ഞാനം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2014
  • അച്ചടി: Akshara Offset, Thiruvananthapuram
  • താളുകളുടെ എണ്ണം: 236
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1971 – ബദർപട

1971-ൽ പ്രസിദ്ധീകരിച്ച, മോയിൻകുട്ടിവൈദ്യർ രചിച്ച ബദർപട എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാപ്പിളപ്പാട്ട് ലോകത്തെ ആചാര്യനാണ് മോയീൻകുട്ടി വൈദ്യർ (1852-1892). ബദർ യുദ്ധ ചരിത്രത്തെക്കുറിച്ചുള്ള ഈ കാവ്യം അറബി മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ഓരോ ഇശലിൻ്റെയും മുൻപും പിൻപുമായി കാവ്യ പ്രതിപാദ്യ വിഷയം ലഘുവായി വിവരിച്ചിരിക്കുന്നു. പദങ്ങളുടെ അർത്ഥവും പ്രത്യേകം നൽകിയിട്ടുണ്ട്

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ബദർപട
  • രചയിതാവ് : മോയിൻകുട്ടിവൈദ്യർ
  • പ്രസിദ്ധീകരണ വർഷം: 1971
  • താളുകളുടെ എണ്ണം: 208
  • അച്ചടി:  ബയാനിയ്യാ പ്രസ്സ്, പരപ്പനങ്ങാടി
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2006 – പ്രൈമറി പാട്ടുകൾ

2006-ൽ പ്രസിദ്ധീകരിച്ച, വി എം രാജമോഹൻ രചിച്ച പ്രൈമറി പാട്ടുകൾ എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ലോവർ പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി രചിച്ചിട്ടുള്ളതാണ് ഈ പാട്ടുകൾ ഏറെയും. ലേബർ ഇന്ത്യ, യുറീക്ക, തത്തമ്മ, ബാലകവിത എന്നീ പ്രസിദ്ധീകരണങ്ങളിൽ വന്നതാണ് ഈ രചനകൾ. പാട്ടുകളോടൊപ്പം മനോഹരമായ ചിത്രങ്ങളും വരച്ചു ചേർത്തിട്ടുണ്ട്. കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : പ്രൈമറി പാട്ടുകൾ
  • രചയിതാവ് : വി എം രാജമോഹൻ
  • പ്രസിദ്ധീകരണ വർഷം: 2006
  • താളുകളുടെ എണ്ണം: 46
  • അച്ചടി: Midas Offset Printers, Kuthuparamba
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1973 – കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നാം ഭാഗം

1973 – ൽ പ്രസിദ്ധീകരിച്ച  എൻ ഇ ബാലറാം രചിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നാം ഭാഗം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇരുപത്തി ഏഴ് അധ്യായങ്ങളിലായി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ച് വിശദമായി പ്രതിപാദിക്കുകയാണ് ഈ പുസ്തകത്തിൽ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്:  കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒന്നാം ഭാഗം
  • പ്രസിദ്ധീകരണ വർഷം:1973
  • താളുകളുടെ എണ്ണം:172
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – Kalabhavan Decennial

1979-ൽ പ്രസിദ്ധീകരിച്ച കലാഭവൻ ദശാബ്ദി പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

കലാകാരന്മാരും കലാസ്നേഹികളൂം ഉൾപ്പെട്ട ഒരു പ്രസ്ഥാനമായി ഫാദർ ആബേലിൻ്റെ നേതൃത്വത്തിൽ 1969-ലാണ് കലാഭവൻ രൂപം കൊള്ളുന്നത്. ആദ്യ കാലങ്ങളിൽ സംഗീതത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. കേരളത്തിലും പുറത്തും അനേകം ഗാനമേളകൾ സംഘടിപ്പിക്കപ്പെട്ടു. നാടകരംഗത്ത് സജീവമാകുന്നതിനായി 1973-ൽ ഒരു തിയറ്റർ സ്കൂൾ സ്ഥാപിച്ചു. കലാഭവനിലൂടെ വളർന്നുവന്ന ഒട്ടനവധി കലാകാരന്മാർ പിന്നീട് സിനിമാ-നാടക വേദികളിൽ തിളങ്ങിയത് ചരിത്രമാണ്

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: Kalabhavan Decennial
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 52
  • അച്ചടി:
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

1989 – ലെനിൻ്റെ ഒസ്യത്ത്

1989 – ൽ പ്രസിദ്ധീകരിച്ച ലെനിൻ്റെ ഒസ്യത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ലെനിൻ്റെ അവസാന കൃതികളെക്കുറിച്ച് പത്രപ്രവർത്തകനായ ലിയനിദ് കുറിൻ ചരിത്രകാരനായ വ്ലാദിമീർ നൗമോവുമായി സംഭാഷണത്തിലേർപ്പെടുന്നതാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ലെനിൻ്റെ ഒസ്യത്ത്
  • രചയിതാവ് : Kurin,  Vladimir Naumov
  • പ്രസിദ്ധീകരണ വർഷം:1989
  • താളുകളുടെ എണ്ണം: 91
  • അച്ചടി: Janatha Press, Madras
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1975 – ഭൗതികവാദത്തെക്കുറിച്ച്

1975-ൽ പ്രസിദ്ധീകരിച്ച, സെബസ്റ്റ്യാനൊ ടിമ്പനാരൊ രചിച്ച ഭൗതികവാദത്തെക്കുറിച്ച് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഇറ്റാലിയൻ സാഹിത്യ നിരൂപകനും ഭാഷാശാസ്ത്രജ്ഞനും മാർക്സിസ്റ്റ് ചിന്തകനും യുക്തിവാദിയും ആയിരുന്നു സെബസ്റ്റ്യാനൊ ടിമ്പനാരൊ. മാർക്സിയൻ രീതിശാസ്ത്രക്കാരും മറ്റും ആവശ്യപ്പെട്ടിരുന്ന വർഗസഹകരണത്തിൻ്റെയും സമരസപ്പെടലിൻ്റെയും സമ്പ്രദായത്തിൽ നിന്ന് തികച്ചും വിഭിന്നമായി എല്ലാതരം ആശയവാദ മാർക്സിയൻ വിശകലനങ്ങളെയും തുറന്നുകാട്ടിക്കൊണ്ട് മാർക്സിയൻ ഭൗതികവാദത്തെ അതിൻ്റെ തനതായ അടിത്തറയിൽ ഉറപ്പിക്കാൻ അദ്ദേഹം ശ്രമം നടത്തി. ഭൗതികവാദത്തെക്കുറിച്ച് എന്ന തലക്കെട്ടിൽ ടിമ്പനാരൊ എഴുതിയ ഏതാനും ലേഖനങ്ങളുടെ സമാഹാരം ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് എടുത്ത രണ്ട് ലേഖനങ്ങളും അതിൻ്റെ അവതാരികയും അനുബന്ധവുമാണ് ഈ പുസ്തകം

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : ഭൗതികവാദത്തെക്കുറിച്ച്
  • രചയിതാവ് : Sebastiano Timpanaro
  • പ്രസിദ്ധീകരണ വർഷം: 1975
  • താളുകളുടെ എണ്ണം: 114
  • അച്ചടി: Sangeetha Printers, Panoor 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1985 – സിപിഐ(എം) – സിപിഐ ഭിന്നത

1985-ൽ പ്രസിദ്ധീകരിച്ച, ഹർകിഷൻ സിങ് സൂർജിത് രചിച്ച സിപിഐ(എം) – സിപിഐ ഭിന്നത  എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

ഏഴ് ലേഖനങ്ങളാണ് ഇതിലുള്ളത്. മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരെന്ന് പുസ്തകത്തിൽ കാണുന്നില്ല. സി പി ഐ (എം) – സി പി ഐ പിളർപ്പിനു ശേഷം രണ്ട് പ്രസ്ഥാനങ്ങൾക്കും ബഹുജനങ്ങൾക്കിടയിലുണ്ടായ സ്വാധീനവും രണ്ട് പാർട്ടികളും മുന്നോട്ട് വെച്ച നയപരിപാടികളും വിശകലനം ചെയ്യുന്നു. രാഷ്ട്രീയവും അടവുനയങ്ങളും വ്യത്യസ്തമെങ്കിലും രണ്ട് പാർട്ടികളും സഹകരിച്ച് മുന്നോട്ട് പോവേണ്ടുന്നതിൻ്റെ ആവശ്യകതയും ലേഖകൻ എടുത്തു പറയുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : സിപിഐ(എം) – സിപിഐ ഭിന്നത
  • രചയിതാവ് : Harkishan Singh Surjeet
  • പ്രസിദ്ധീകരണ വർഷം: 1985
  • താളുകളുടെ എണ്ണം: 178
  • അച്ചടി:  Prathibha Printers and Social Scientist Press, Trivandrum
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1974 – എന്താണ് മാർക്സിസം

1974-ൽ പ്രസിദ്ധീകരിച്ച, എൻ ഇ ബാലറാം രചിച്ച എന്താണ് മാർക്സിസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

മാർക്സിസം എന്ത്, പ്രത്യയശാസ്ത്രമെന്ന രീതിയിൽ അതിൻ്റെ പ്രാധാന്യം എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യുന്നു ആദ്യ അധ്യായത്തിൽ. പത്ത് അധ്യായങ്ങൾ അടങ്ങുന്ന ഉള്ളടക്കത്തിൽ വൈരുദ്ധ്യവാദം, മുതലാളിത്തം, ശാസ്ത്രീയ സോഷ്യലിസം എന്നിവയെല്ലാം തന്നെ വിശദമാക്കുന്നു

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു

  • പേര് : എന്താണ് മാർക്സിസം
  • രചയിതാവ് : എൻ ഇ ബാലറാം
  • പ്രസിദ്ധീകരണ വർഷം: 1974
  • താളുകളുടെ എണ്ണം: 86
  • അച്ചടി: Merit Printers, Vazhuthacaud, Tvm-14
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1979 – നക്സലൈറ്റ് പ്രസ്ഥാനം ഇന്ന്

1979-ൽ പ്രസിദ്ധീകരിച്ച, ബിപ്ലബ് ദാസ് ഗുപ്ത രചിച്ച നക്സലൈറ്റ് പ്രസ്ഥാനം ഇന്ന് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. വിവർത്തനം ചെയ്തിരിക്കുന്നത് കെ കെ കൃഷ്ണകുമാർ ആണ്

1967-ൽ കനു സന്യാലിൻ്റെയും ചാരു മജൂംദാറിൻ്റെയും ജംഗൽ സന്താളിൻ്റേയും നേതൃത്വത്തിൽ അന്നത്തെ സി. പി. ഐ. (എം)-ൻ്റെ ഒരു ഭാഗം പ്രവർത്തകർ ഔദ്യോഗിക നേതൃത്വത്തിനെതിരേ, പശ്ചിമ ബംഗാളിലെ നക്സൽബാരി എന്ന ഗ്രാമത്തിൽ, സംഘടിപ്പിച്ച വിപ്ലവ പ്രക്ഷോഭമാണ് നക്സൽ പ്രസ്ഥാനങ്ങളുടെ തുടക്കം. 1970-കളോടെ പ്രസ്ഥാനം നിർണായകമായ ഘട്ടത്തിലായി, പല ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടു. എങ്കിലും, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കകത്ത് ശ്രദ്ധേയമായ പ്രവണതയായി നക്സൽ പ്രസ്ഥാനം തുടരുന്നതിനെക്കുറിച്ച്  വിശദമായി പ്രതിപാദിക്കുന്നു, പുസ്തകത്തിൽ

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര് : നക്സലൈറ്റ് പ്രസ്ഥാനം
  • രചയിതാവ് : ബിപ്ലബ് ദാസ് ഗുപ്ത
  • പ്രസിദ്ധീകരണ വർഷം: 1979
  • താളുകളുടെ എണ്ണം: 76
  • അച്ചടി:  
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി