1950 – സെപ്റ്റംബർ 4 – കൗമുദി ആഴ്ചപ്പതിപ്പ്

1950 സെപ്റ്റംബർ 4-ാം തീയതി തിങ്കളാഴ്ച (കൊല്ലവർഷം 1126 ചിങ്ങം 19) പുറത്തിറങ്ങിയ കൗമുദി ആഴ്ചപ്പതിപ്പിൻ്റെ പുസ്തകം 1 ലക്കം 25-ൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Kaumudi Weekly – 1950 Sept 04

സി കേശവൻ്റെയും സി വി കുഞ്ഞിരാമൻ്റെ മകളായ വാസന്തിയുടെയും മകനായ കെ ബാലകൃഷ്ണൻ 1950-ൽ സ്ഥാപിച്ചതാണ് കൗമുദി ആഴ്ചപ്പതിപ്പ്. കഥകൾ, കവിതകൾ, ലേഖനങ്ങൾ, ഒരാഴ്ചത്തെ പ്രധാന വാർത്തകൾ, സിനിമാ ലോകം പംക്തി, നോവൽ പംക്തി, കുട്ടികളുടെ പംക്തിയായ കൗമുദി ലീഗ് തുടങ്ങിയവയാണ് ഉള്ളടക്കം. അതിൽ ‘കൗമുദി കുറിപ്പുകൾ’ എന്ന പേരിൽ അദ്ദേഹം എഴുതി വന്ന എഡിറ്റോറിയൽ, ചങ്കൂറ്റത്തിൻ്റെയും വെട്ടിത്തുറന്ന് അഭിപ്രായം പറയുന്നതിൻ്റെയും മലയാള ആനുകാലിക രംഗത്തെ അപൂർവ്വ മാതൃകയായിരുന്നു. പത്രാധിപരോട് സംസാരിക്കുക എന്ന പംക്തിയിൽ ചെറു ചോദ്യങ്ങൾക്ക് ഹാസ്യത്തിൻ്റെയും നേരിയ പരിഹാസത്തിൻ്റെയും മേമ്പൊടി ചേർത്തുള്ള ഉത്തരങ്ങളും ഇതേ ശൈലിയിലാണ്. പിൽക്കാലത്തെ എം കൃഷ്ണൻ നായരുടെ സാഹിത്യ വാരഫല കോളത്തിലെ അവസാന ഭാഗത്തുള്ള ചെറു കമൻ്റുകൾ ഇതിനെ അനുകരിച്ചാണെന്ന് മനസ്സിലാക്കാം. ‘കിറുക്കുകൾ’ എന്ന പേരിൽ കെ. കാർത്തികേയൻ കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പംക്തിയും കുറിക്കു കൊള്ളുന്നതായിരുന്നു.

അധികാരം കൊട്ടാരത്തില്‍ നിന്ന് കുടിലിലേക്ക് എന്ന പേരിലുള്ള ലേഖനത്തിന് സർ സി പിയുടെ ആജ്ഞ പ്രകാരം കൗമുദി പ്രസിദ്ധീകരണം നിർത്തേണ്ടി വന്നു. ഇതിനോടകം കൗമുദി ബാലകൃഷ്ണൻ എന്ന് അറിയപ്പെട്ട കെ ബാലകൃഷ്ണൻ അതിനു ശേഷം കേരള കൗമുദി ലേഖകനായി. പിൽക്കാലത്ത് ആർ എസ് പി നേതാവും എം എൽ ഏയും ആയി. മലയാള നാട്, മലയാള രാജ്യം, കേരള ശബ്ദം തുടങ്ങി പിൽക്കാലത്ത് വന്ന വാരികകൾ പലതും കൗമുദിയുടെ ശൈലി പിന്തുടർന്ന് വന്നവയാണ്.

കൊല്ലം പെരിനാട്, സി.കെ.പി. വിലാസം ഗ്രന്ഥശാലയിലെ പുരാശേഖരം ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ  ആനുകാലികം ഡിജിറ്റൈസ് ചെയ്ത് പങ്കു വയ്ക്കുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമിക വിവരത്തിനു ഈ പോസ്റ്റ് കാണുക.

അതിനു പുറമെ നമ്മുടെ പഴയകാല ആനുകാലികങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായി കൂടിയാണ് ഈ മാസികകൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡിജിറ്റൈസ് ചെയ്ത ആഴ്ചപ്പതിപ്പിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കൗമുദി ആഴ്ചപ്പതിപ്പ് – പുസ്തകം 1 ലക്കം 25
  • പ്രസിദ്ധീകരണ വർഷം: 1950
  • പ്രസിദ്ധീകരണ തീയതി: 1950 സെപ്റ്റംബർ 04 (കൊല്ലവർഷം 1126 ചിങ്ങം 19)
  • താളുകളുടെ എണ്ണം: 32
  • അച്ചടി:  Indira Printing Works, Pettah, Thiruvananthapuram 
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ – മേരി ജോൺ തോട്ടം

മലയാള കവയിത്രി ആയി അറിയപ്പെട്ട മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ഞ) രചിച്ച ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Cherupushpathinte Balyakala Smaranakal

കത്തോലിക്കാ സഭയിലെ ചെറുപുഷ്പം എന്ന് അറിയപ്പെടുന്ന ലിസ്യൂസിലെ സെൻ്റ് തെരേസിൻ്റെ ബാല്യകാലം ആസ്പദമാക്കി രചിച്ച ലഘു കാവ്യമാണ് ഈ പുസ്തകം. മേരി ജോൺ തോട്ടത്തിൻ്റെ സഹോദരൻ ജോൺ പീറ്റർ തോട്ടം തിരുവനന്തപുരത്ത് നടത്തിവന്ന കലാവിലാസിനി പബ്ലിഷിംഗ് ഹൗസ് ആണ് പ്രസാധകർ. പ്രസിദ്ധീകരണ വർഷം ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ചെറുപുഷ്പത്തിൻ്റെ ബാല്യകാല സ്മരണകൾ
  • രചന: മേരി ജോൺ തോട്ടം
  • പ്രസിദ്ധീകരണ വർഷം: n. a.
  • താളുകളുടെ എണ്ണം: 32
  • അച്ചടി: City Press, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1949 – ഇന്ത്യൻ മിഷണറി – ഫിലിപ്പ് കുടക്കച്ചിറ

1949 ൽ ഫിലിപ്പ് കുടക്കച്ചിറ എഴുതിയ ഇന്ത്യൻ മിഷണറി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Indian Missionary

കേരളത്തിൽ നിന്നും കത്തോലിക്കാ സഭയുടെ മിഷണറിയായി ഭാരതത്തിൽ സേവനമനുഷ്ഠിക്കുന്നത് സംബന്ധിച്ച് ഫിലിപ്പ് കുടുക്കച്ചിറ വിവിധ മാസികകളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. വിശാഖപട്ടണം രൂപതയുടെ പീറ്റർ റോസിലോൺ മെത്രാൻ്റെ ജീവ ചരിത്ര സംഗ്രഹം ഒരു അധ്യായമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഇന്ത്യൻ മിഷണറി
  • രചന: ഫിലിപ്പ് കുടക്കച്ചിറ
  • പ്രസിദ്ധീകരണ വർഷം: 1949
  • താളുകളുടെ എണ്ണം: 564
  • അച്ചടി: JayaBharath Press Ltd, Alwaye
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

2009 – ചാൾസ് ഡാർവിൻ – ജീവിതവും കാലവും – പി ഗോവിന്ദപ്പിള്ള

2009-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ ചാൾസ് ഡാർവിൻ – ജീവിതവും കാലവും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Charles Darwin – Jeevithavum Kalavum

ജീവജാലങ്ങളുടെ ഉല്പത്തി, പരിണാമം എന്നിവ സംബന്ധിച്ച കണ്ടുപിടിത്തം വഴി ശാസ്ത്രത്തിൻ്റെ ഗതി മാറ്റിയ ചാൾസ് ഡാർവിൻ്റെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന സചിത്ര പുസ്തകമാണിത്. ഈ വിഷയവുമായി ബന്ധപ്പെട്ട് മറ്റ് പല ശാസ്ത്രജ്ഞരെയും എഴുത്തുകാരെയും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ, മാർക്സിയൻ ചിന്തകനായ ഗ്രന്ഥകർത്താവ്, ഡാർവിൻ്റെ സിദ്ധാന്തം മാർക്സിനെ സ്വാധീനിച്ചതെങ്ങനെ എന്നും, ഡാർവിനും ഡാർവിനിസത്തിനും ക്രിസ്തുമതവുമായുണ്ടായ സംഘർഷവും മാർക്സിയൻ കാഴ്ചപ്പാടിൽ വിലയിരുത്തുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2009 – ചാൾസ് ഡാർവിൻ – ജീവിതവും കാലവും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2009
  • അച്ചടി: Anaswara, Kochi
  • താളുകളുടെ എണ്ണം: 246
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1986 – വേദാധികാര നിരൂപണം – ചട്ടമ്പി സ്വാമികൾ

1986-ൽ അച്ചടിച്ച, ചട്ടമ്പി സ്വാമികൾ രചിച്ച വേദാധികാര നിരൂപണം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Vedadhikara Niroopanam

വേദം പഠിക്കുന്നത് സംബന്ധിച്ച് ചട്ടമ്പി സ്വാമിയുടെ വിമർശന പാഠങ്ങൾ ശിഷ്യന്മാർ ശേഖരിച്ച് 1921-ൽ അച്ചടിച്ച പുസ്തകത്തിൻ്റെ പുതിയ പതിപ്പാണിത്. വേദവും വേദാന്തവും ശൂദ്രർ തുടങ്ങിയ ജാതികൾക്ക് നിഷേധിക്കുന്നതിനെ വിമർശിച്ചതിനാൽ ശ്രദ്ധേയമായ ഒന്നാണ് ഈ കൃതി. വേദസ്വരൂപം, വേദപ്രാമാണ്യം, അധികാര നിരൂപണം, പ്രമാണാന്തര വിചാരം, യുക്തിവിചാരം എന്നീ അധ്യായങ്ങളാണ് പുസ്തകത്തിൽ ഉള്ളത്.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വേദാധികാര നിരൂപണം
  • രചയിതാവ്: Chattampi Swamikal
  • പ്രസിദ്ധീകരണ വർഷം: 1986
  • അച്ചടി: R.K. Press, Ettumanoor
  • താളുകളുടെ എണ്ണം: 96
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

2010 – സ്വദേശാഭിമാനി പ്രതിഭാവിലാസം – പി ഗോവിന്ദപ്പിള്ള

2010-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ  സ്വദേശാഭിമാനി പ്രതിഭാവിലാസം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Svadesabhimani Prathibhavilasam

രാജ്യസ്നേഹിയും സാമുഹ്യ പരിഷ്കർത്താവുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവിതവും സംഭാവനകളും വിശകലനം ചെയ്യുന്ന കൃതിയാണിത്. അദ്ദേഹത്തിൻ്റെ പത്രപ്രവർത്തനം, ഭാഷാ പരിഷ്കരണ ശ്രമങ്ങൾ, പുസ്തക രചന, പാഠപുസ്തകങ്ങൾ, സ്വദേശാഭിമാനി പ്രസ്ഥാനം തുടങ്ങിയവ പഠനത്തിന് വിധേയമാക്കുന്ന ജീവചരിത്രമാണ് ഈ പുസ്തകം.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2010 – സ്വദേശാഭിമാനി പ്രതിഭാവിലാസം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2010
  • അച്ചടി: Progressive, Kochi
  • താളുകളുടെ എണ്ണം: 144
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1965 ജനുവരി 07 – 31 – തൊഴിലാളി ദിനപ്പത്രം

1965 ജനുവരി 7 മുതൽ 31 വരെയുള്ള തീയതികളിലെ തൊഴിലാളി ദിനപത്രത്തിൻ്റെ 24 ദിവസത്തെ സ്കാനുകളാണ് ഈ പോസ്റ്റിലൂടെ ഒരുമിച്ച് പങ്കു വയ്ക്കുന്നത്. (ജനുവരി 26-ലെ റിപബ്ലിക് ദിന അവധി പ്രമാണിച്ച് 1965 ജനുവരി 27-ന് തൊഴിലാളി ദിനപത്രം പുറത്തിറങ്ങിയില്ല.)

Thozhilali newspaper – 1965 Jan 07 to 31

ഫാദർ വടക്കൻ സ്ഥാപിച്ച മലനാട് കർഷക യൂണിയൻ്റെ മുഖപത്രമായി തൃശൂരിൽ നിന്നും ആഴ്ചപ്പതിപ്പായി പ്രസിദ്ധീകരിച്ചു. പിന്നീട് ബി. വെല്ലിംഗ്ടണുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപീകരിച്ച ശേഷം, ഏകദേശം 1953 മുതൽ തൊഴിലാളി ദിനപ്പത്രമായി പുറത്തിറക്കിയതായി കാണുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ മെറ്റാഡാറ്റയും ഓരോ ദിവസത്തെയും പത്രം ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: തൊഴിലാളി (ദിനപ്പത്രം)
  • എഡിറ്റർ: B. Wellington
  • പ്രസിദ്ധീകരണ വർഷം: 1965
  • അച്ചടി: Thozhilali Press, Thrissur
  • സ്കാനുകൾ ലഭ്യമായ താൾ: January 08 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 09 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 10 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 11 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 12 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 13 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 14 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 15 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 16 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 17 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 18 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 19 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 20 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 21 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 22 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 23 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 24 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 25 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 26 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 28 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 29 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 30 കണ്ണി
  • സ്കാനുകൾ ലഭ്യമായ താൾ: January 31 കണ്ണി

2011 – കെ ദാമോദരൻ – പോരും പൊരുളും – പി ഗോവിന്ദപ്പിള്ള

2011-ൽ അച്ചടിച്ച പി ഗോവിന്ദപ്പിള്ളയുടെ  കെ ദാമോദരൻ – പോരും പൊരുളും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

K Damodaran – Porum Porulum

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ ദാമോദരൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം. സി പി എം ചിന്തകനായ ഗ്രന്ഥകർത്താവ് സി പി ഐ നേതാവായ കെ ദാമോദരനെ വിമർശനപരമായി ഈ പുസ്തകത്തിൽ സമീപിക്കുന്നു. അനുബന്ധമായി ഏതാനും ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: 2011 – കെ ദാമോദരൻ – പോരും പൊരുളും
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
  • പ്രസിദ്ധീകരണ വർഷം: 2011
  • അച്ചടി: M. P. Paul Smaraka Offset Printing Press, Kottayam
  • താളുകളുടെ എണ്ണം: 262
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1995 – പോരൂക്കര തോമ്മാമല്പാൻ 150-ാം ചരമ വാർഷികം സ്മരണിക

1995 ൽ പുറത്തിറക്കിയ പോരൂക്കര തോമ്മാമല്പാൻ 150-ാം ചരമ വാർഷികം സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

Porookkara Thomma Malpan

സീറോ മലബാർ സഭയുടെ സന്യാസ സഭ ആയ കർമ്മലീത്താ സഭ അഥവാ സി എം ഐ-യ്ക്ക് അടിസ്ഥാനമിട്ട പോരൂക്കരയച്ചൻ്റെ ജീവിതം, പ്രവർത്തനങ്ങൾ, അദ്ദേഹവുമായി ബന്ധപ്പെട്ട ദേവാലയങ്ങൾ, പ്രാദേശിക സ്ഥലങ്ങൾ, മറ്റ് വ്യക്തികൾ തുടങ്ങിയവ വിവരിക്കുകയും സ്മരിക്കുകയുമാണ് ഈ ചരമ വാർഷിക സ്മരണികയിൽ ചെയ്യുന്നത്. കൂടാതെ ചിത്രങ്ങളും കവിതകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ചരമ വാർഷികാഘോഷത്തിൻ്റെ വിശദ വിവരങ്ങൾ അവസാന ഭാഗത്ത് ചേർത്തിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

താഴെ, പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: പോരൂക്കര തോമ്മാമല്പാൻ 150-ാം ചരമ വാർഷികം സ്മരണിക
  • പ്രസിദ്ധീകരണ വർഷം: 1995
  • താളുകളുടെ എണ്ണം: 74
  • അച്ചടി: Vani Printers, Aleppey
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

1938 – ഭദ്രകാളീ വിജയം ആട്ടക്കഥ – പന്നിശ്ശേരിൽ നാണുപിള്ള

1938-ൽ അച്ചടിച്ച ഭദ്രകാളീ വിജയം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Bhadrakali Vijayam Attakadha

തോറ്റം പാട്ടിനെ അധികരിച്ച് പന്നിശ്ശേരിൽ നാണുപ്പിള്ള രചിച്ചതാണ് ഈ ആട്ടക്കഥ. നിഴൽക്കുത്ത് എന്ന കഥകളി പ്രബന്ധത്തിൻ്റെ കൂടി രചയിതാവാണ് ഗ്രന്ഥകാരൻ.

പി ഗോവിന്ദപ്പിള്ള ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: ഭദ്രകാളീ വിജയം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1938
  • അച്ചടി: Suvarnaratna Prabha Press, Kayamkulam
  • താളുകളുടെ എണ്ണം: 50
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി