1942 – ചരിത്രകഥകൾ – പി ഇ ഡേവിഡ്

1942-ൽ (കൊല്ലവർഷം 1117) കൊച്ചി രാജ്യത്തെ നാലാം ക്ലാസ്സിലെ ഉപയോഗത്തിനായി പ്രസിദ്ധീകരിച്ച പി ഇ ഡേവിഡിൻ്റെ ‘ചരിത്രകഥകൾ’ എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1942 - ചരിത്രകഥകൾ - പി ഇ ഡേവിഡ്
1942 – ചരിത്രകഥകൾ – പി ഇ ഡേവിഡ്

ഇന്ത്യയിലെ പ്രമുഖ ചരിത്ര വ്യക്തിത്വങ്ങളെയും കൊച്ചിയിലെ വിവിധ രാജാക്കന്മാർ, ദിവാന്മാർ എന്നിവരെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ലഘു ആഖ്യാനങ്ങൾ ഉൾപ്പെട്ട പാഠപുസ്തകമാണിത്.

സിദ്ധാർഥൻ, അശോകൻ, വിക്രമാദിത്യൻ, കാളിദാസൻ, കരികാല ചോളൻ, ശിവാജി, അക്ബർ, ടിപ്പു സുൽത്താൻ തുടങ്ങിയ മഹാന്മാർ, കൊച്ചിയിൽ ലന്തക്കാരുടെ (ഡച്ചുകാർ) വരവ്, ബ്രിട്ടീഷുകാരുടെ വരവ് എന്നീ സംഭവങ്ങൾ, കേണൽ മെക്കാളെ, കേണൽ മൺറോ തുടങ്ങിയ റസിഡൻ്റുമാർ, ചില കൊച്ചി രാജാക്കന്മാർ, ദിവാന്മാർ എന്നിവരെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന അധ്യായങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെട്ടിരിക്കുന്നു.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

  • പേര്: ചരിത്രകഥകൾ
  • രചന: പി ഇ ഡേവിഡ്
  • താളുകളുടെ എണ്ണം: 68
  • അച്ചടി: Kshemodayam (Welfare) Press, Trichur
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി