1976 – പുരാണേതിഹാസങ്ങൾ ഒരു പഠനം – എൻ. വാസുദേവൻ നമ്പ്യാതിരി

1976 ൽ പ്രസിദ്ധീകരിച്ച, എൻ. വാസുദേവൻ നമ്പ്യാതിരി എഴുതിയ പുരാണേതിഹാസങ്ങൾ – ഒരു പഠനം എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1976 - പുരാണേതിഹാസങ്ങൾ ഒരു പഠനം - എൻ. വാസുദേവൻ നമ്പ്യാതിരി
1976 – പുരാണേതിഹാസങ്ങൾ ഒരു പഠനം – എൻ. വാസുദേവൻ നമ്പ്യാതിരി

സാഹിത്യചരിത്രഗ്രന്ഥാവലി സീരീസിൽ പ്രസിദ്ധപ്പെടുത്തിയ പാഠപുസ്തകമാണ് ഈ കൃതി. ഭാരതീയരുടെ പ്രാചീന സംസ്കാരത്തിൻ്റെ വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നത് വേദേതിഹാസ പുരാണങ്ങളിലാണ്. ജീവിതചര്യ, സാമൂഹ്യവ്യവസ്ഥ, സംസ്കാരം, സദാചാരം, വ്യാവഹാരികനീതി എന്നീ കാര്യങ്ങളിലെല്ലാം പുരാണങ്ങൾ നിഷ്ക്കർഷിച്ചിരുന്നു. പതിനെട്ട് മഹാപുരാണങ്ങളും, അത്രയും തന്നെ ഉപ പുരാണങ്ങളുമുള്ള ബൃഹത്തായ സാഹിത്യപ്രസ്ഥാനമാണ് പുരാണം. ഉൽകൃഷ്ടമായ കാവ്യങ്ങൾ എന്ന നിലയിൽ പുരാണങ്ങളെ അപേക്ഷിച്ച് ഇതിഹാസങ്ങൾ ജനഹൃദയങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. രണ്ട് ഇതിഹാസങ്ങളായ രാമായണത്തെയും മഹാഭാരതത്തെയും കുറിച്ച് പുസ്തകത്തിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം

  • പേര്: പുരാണേതിഹാസങ്ങൾ ഒരു പഠനം
  • രചന: N. Vasudevan Nambyathiri
  • പ്രസിദ്ധീകരണ വർഷം: 1976
  • താളുകളുടെ എണ്ണം: 74
  • അച്ചടി: D.R. Press, Trivandrum
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *