1992-ൽ പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ എന്നിവർ ചേർന്ന് രചിച്ച വിപ്ലവങ്ങളുടെ ചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
റഷ്യയിലെ ഒക്ടോബർ വിപ്ലവം, ചൈനീസ് വിപ്ലവം, വിയറ്റ്നാം വിപ്ലവം, ക്യൂബൻ വിപ്ലവം, കൊറിയൻ വിപ്ലവം എന്നിവയെ മാർക്സിയൻ സിദ്ധാന്തത്തിൽ ഊന്നിക്കൊണ്ട് വിവരിക്കുകയും പുരോഗതിക്ക് ആവശ്യമെന്ന് വാദിക്കുകയും ചെയ്യുന്ന പുസ്തകം.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 1992 – വിപ്ലവങ്ങളുടെ ചരിത്രം
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള, സി. ഭാസ്കരൻ
- പ്രസിദ്ധീകരണ വർഷം: 1992
- അച്ചടി: Seetharam Press, Thiruvananthapuram
- താളുകളുടെ എണ്ണം: 110
- സ്കാൻ ലഭ്യമായ ഇടം: കണ്ണി