1958ൽ പ്രസിദ്ധീകരിച്ച രബീന്ദ്രനാഥ് ടാഗോർ രചിച്ച My Early Life എന്ന ആത്മകഥയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആധുനിക ഇന്ത്യയുടെ നവോത്ഥാനനായകരില്‍ പ്രമുനായ രബീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയാണ് ഇത്. ടാഗോറിന്റെ ബാല്യത്തിന്റേയും യൗവനത്തിന്റേയും ഓർമ്മകള്‍ ബംഗാള്‍ നവോത്ഥാനത്തിന്റേയും ബ്രിട്ടീഷ്സാമ്രാജ്യകാലത്തിന്റേയും ചരിത്രം കൂടിയാണ് . ഓര്‍മയുടെ അറകളില്‍ നിന്ന് മിനുക്കിയെടുത്ത് അദ്ദേഹം പങ്കുവെക്കുന്ന കൊച്ചുകഥകളിലൂടെ മതം , സൗന്ദര്യം , രാഷ്ട്രീയം, സാമൂഹികം തുടങ്ങിയ വിഷയങ്ങളിലുള്ള ടാഗോറിന്റെ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടതെങ്ങെനെയെന്ന് വ്യക്തമാക്കുന്നു.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാനിൽ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം
- പേര്: My Early Life
- രചന: Rabindranath Tagore
- പ്രസിദ്ധീകരണ വർഷം: 1958
- താളുകളുടെ എണ്ണം: 148
- അച്ചടി: I.S.S.D Press, Madras
- സ്കാനുകൾ ലഭ്യമായ താൾ: കണ്ണി