1962 – ൽ പ്രസിദ്ധീകരിച്ച, ചട്ടമ്പിസ്വാമികൾ രചിച്ച പ്രാചീനമലയാളം – ഒന്നാംഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചട്ടമ്പിസ്വാമികൾ രചിച്ച ചരിത്ര ഗവേഷണ കൃതിയാണ് പ്രാചീനമലയാളം ഒന്നാം ഭാഗം. പരശുരാമൻ സമുദ്രത്തിൽ നിന്നും വീണ്ടെടുത്ത മലയാളഭൂമി ബ്രാഹ്മണർക്ക് ദാനം നൽകിയെന്നും, അതിനാൽ അവർക്ക് ഇവിടെ ജന്മാവകാശവും കുലശ്രേഷ്ഠതയുമുണ്ടെന്നുമുള്ള പരമ്പരാഗത വാദങ്ങളെ യുക്തിഭദ്രമായി ഖണ്ഡിക്കുകയാണ് സ്വാമികൾ ഈ കൃതിയിലൂടെ ചെയ്യുന്നത്. സഹ്യാദ്രിഖണ്ഡം, കേരളമാഹാത്മ്യം, കേരളോല്പത്തി തുടങ്ങിയ ബ്രാഹ്മണപരമായ പ്രമാണഗ്രന്ഥങ്ങളിലെ പരസ്പരവിരുദ്ധമായ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവയുടെ അവിശ്വാസ്യത അദ്ദേഹം വ്യക്തമാക്കുന്നു. തപസ്സും ജ്ഞാനവും കൊണ്ട് പാപമുക്തനായ പരശുരാമന് വീരഹത്യാപാപപരിഹാരാർത്ഥം ഭൂമി ദാനം ചെയ്യേണ്ട ആവശ്യമില്ലെന്നും, ബ്രാഹ്മണരെ വിദേശത്തുനിന്നും കൊണ്ടുവന്നിട്ടില്ലെന്നും തെളിയിക്കുന്നതിനൊപ്പം, മലയാളഭൂമിയുടെ യഥാർത്ഥ ഉടമസ്ഥാവകാശവും ശ്രേഷ്ഠതയും ആദിമ നിവാസികളായ നായന്മാർക്കാണെന്നും ഈ കൃതി സ്ഥാപിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: പ്രാചീനമലയാളം – ഒന്നാംഭാഗം
- രചന: ചട്ടമ്പിസ്വാമികൾ
- പ്രസിദ്ധീകരണ വർഷം: 1962
- അച്ചടി: ഇൻഡ്യാ പ്രസ്സ് , കോട്ടയം
- താളുകളുടെ എണ്ണം: 184
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
