1938 – വ്യാകരണപ്രവേശിക – പി.കെ. നാരായണപിള്ള

1938 – ൽ പ്രസിദ്ധീകരിച്ച, പി.കെ. നാരായണപിള്ള രചിച്ച വ്യാകരണപ്രവേശിക എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1938 - വ്യാകരണപ്രവേശിക - പി.കെ. നാരായണപിള്ള
1938 – വ്യാകരണപ്രവേശിക – പി.കെ. നാരായണപിള്ള

പി.കെ. നാരായണപിള്ള രചിച്ച വ്യാകരണപ്രവേശിക എന്ന ഈ ഗ്രന്ഥം, മലയാളഭാഷയുടെ ഉത്ഭവം, അക്ഷരങ്ങളുടെ വർഗ്ഗീകരണം, ഉച്ചാരണസ്ഥാനങ്ങൾ, ശബ്ദവിഭാഗങ്ങൾ എന്നിവയെക്കുറിച്ചുള്ള മുഖ്യ തത്വങ്ങൾ ലളിതമായി വിശദീകരിക്കുന്ന ഒരു പ്രമാണഗ്രന്ഥമാണ്. ഉപരിപഠനത്തിന് ആവശ്യമില്ലാത്ത അതിസങ്കീർണ്ണമായ ഭാഗങ്ങൾ ഒഴിവാക്കി, മലയാളഭാഷയുടെ വ്യാകരണ തത്വങ്ങൾ ലളിതമായി മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യം. പ്രശസ്തനായ പ്രൊഫസർ തമ്പുരാൻ്റെ വ്യാകരണ പദ്ധതിയെ അടിസ്ഥാനമാക്കിയാണ് ഇതിലെ പ്രതിപാദനരീതി തയ്യാറാക്കിയിരിക്കുന്നത്. മലയാളഭാഷയുടെ ഉത്ഭവം, ലിപികൾ, ശബ്ദവിഭാഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് നൽകുന്നതിലൂടെ ഭാഷാ പഠനത്തിന് ഈ ഗ്രന്ഥം ഏറെ സഹായകരമാകുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വ്യാകരണപ്രവേശിക
  • രചന: പി.കെ. നാരായണപിള്ള
  • പ്രസിദ്ധീകരണ വർഷം: 1938
  • അച്ചടി:  ശ്രീരാമവിലാസം പ്രസ്സ്, കൊല്ലം
  • താളുകളുടെ എണ്ണം: 152
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *