എം. കേശവൻ ഇളയത് രചിച്ച വീരപൂജ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

എം. കേശവൻ ഇളയത് രചിച്ച വീരപൂജ എന്ന ഗ്രന്ഥം സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് പ്രസിദ്ധീകരിച്ചത്. പുതിയ തലമുറയിൽ ദേശസ്നേഹവും ധീരതയും വളർത്താൻ ലക്ഷ്യമിടുന്ന ഈ കൃതിയിൽ, മാതൃഭൂമിക്കായി ജീവൻ തൃണവൽഗണിച്ച രജപുത്രരുടെ അചഞ്ചലമായ ത്യാഗവും ശൂര്യവും വിവരിക്കുന്നു. യുദ്ധത്തിൽ പരാജയം ഉറപ്പാകുമ്പോൾ ശത്രുക്കളുടെ കയ്യിൽപ്പെടാതെ രജപുത്ര വനിതകൾ അഗ്നിയിൽ ജീവത്യാഗം ചെയ്യുകയും, തുടർന്ന് പുരുഷന്മാർ ശത്രുനിരയിലേക്ക് ഇറങ്ങി പോരാടി വീരസ്വർഗ്ഗം പ്രാപിക്കുകയും ചെയ്തിരുന്നു. താർ മരുഭൂമിയും ആരവല്ലി പർവ്വതനിരകളും അടങ്ങുന്ന രാജസ്ഥാനിൽ, ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കൊണ്ട് വിദേശ ആക്രമണങ്ങളെ ദീർഘകാലം പ്രതിരോധിച്ച് സ്വാതന്ത്ര്യം നിലനിർത്തിയത് മീവാർ (ഉദയപൂർ) ആയിരുന്നു. മീവാറിൻ്റെ ചരിത്രപരമായ പ്രാധാന്യത്തെയും അതിശ്രേഷ്ഠമായ പാരമ്പര്യത്തെയും വിളിച്ചോതുന്ന ചരിത്രസ്മാരകങ്ങളായ ചിറ്റോർ കോട്ട, കീർത്തിസ്തംഭം, ജയസ്തംഭം എന്നിവയെക്കുറിച്ചും ഈ ഗ്രന്ഥത്തിൻ്റെ പ്രാരംഭ ഭാഗത്ത് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
-
- പേര്: ശ്രീ മഹാഭാരതം കിളിപ്പാട്ട്
- രചന: എം. കേശവൻ ഇളയത്
- അച്ചടി: ബി.വി. പ്രിൻ്റിങ് പ്രസ്സ്, തിരുവനന്തപുരം
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
