1925 – ൽ പ്രസിദ്ധീകരിച്ച സാന്ധില്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകപ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റായ ബൽസാക്കിന്റെ പ്രശസ്തമായ കൃതി ‘യൂജീനി ഗ്രാൻഡെ’ മലയാളത്തിലേക്ക് ‘സാന്ധില്യ’ എന്ന പേരിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് എ. ബാലകൃഷ്ണപിള്ള. ചരിത്രസംബന്ധിയായ ആഖ്യായികകൾ മലയാളത്തിൽ വ്യാപകമായിട്ടുണ്ടെങ്കിലും സാമൂഹിക നോവലുകൾ വളരെ അപൂർവ്വമാണ്. പാശ്ചാത്യ പശ്ചാത്തലമുള്ള ഒരു ഫ്രഞ്ച് ബാലികയെ അതേപടി അവതരിപ്പിക്കുന്നതിന് പകരം, അവൾക്ക് ‘സാന്ധില്യ’ എന്ന വൈദികനാമം നൽകി മലയാളഭാഷയും കേരളീയതയുടെ ആചാരവിശേഷങ്ങളും പഠിപ്പിച്ച്, കേരളീയ വേഷം ചാർത്തി തദ്ദേശീയ പശ്ചാത്തലത്തിലാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വെളുത്ത തൊലിയുള്ളവർക്കും കറുത്ത തൊലിയുള്ളവർക്കും തമ്മിൽ സ്വഭാവ വ്യത്യാസമില്ലെന്ന ബോധ്യവും, പുതിയ മാറ്റങ്ങളെ സ്വീകരിക്കാൻ മടിക്കുന്ന സമൂഹം ഈ കൃതിയെ സ്വീകരിക്കും എന്ന പ്രതീക്ഷയും മുഖവുരയിൽ പങ്കുവെക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: സാന്ധില്യ
- പ്രസിദ്ധീകരണ വർഷം: 1921
- അച്ചടി: ശ്രീരാമവിലാസം പ്രസ്സ്, വലിയകട, കൊല്ലം
- താളുകളുടെ എണ്ണം: 120
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
