1929 – വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർ ഷേയിക്കു് ആയാസ്ഖാൻ – സി. കുഞ്ഞിരാമമേനോൻ

1929 – ൽ പ്രസിദ്ധീകരിച്ച, സി. കുഞ്ഞിരാമമേനോൻ രചിച്ച വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർ ഷേയിക്കു് ആയാസ്ഖാൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1929 - വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർ ഷേയിക്കു് ആയാസ്ഖാൻ - സി. കുഞ്ഞിരാമമേനോൻ
1929 – വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർ ഷേയിക്കു് ആയാസ്ഖാൻ – സി. കുഞ്ഞിരാമമേനോൻ

പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന സി. കുഞ്ഞിരാമമേനോൻ രചിച്ച നോവലാണ് വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർ ഷേയിക്കു് ആയാസ്ഖാൻ. മൈസൂർ ഭരണാധികാരിയായിരുന്ന ഹൈദരാലിയുടെ സൈന്യാധിപന്മാരിലും ഭരണാധികാരികളിലും പ്രമുഖനായിരുന്ന ആയാസ്ഖാൻ അഥവാ വെള്ളുവക്കമ്മാരൻ എന്ന വ്യക്തിയുടെ ചരിത്ര പശ്ചാത്തലവും ജീവിതവുമാണ് ഈ ഗ്രന്ഥത്തിൻ്റെ പ്രധാന വിഷയം. പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിലെ ഹൈദരാലിയുടെയും ടിപ്പു സുൽത്താൻ്റെയും അധിനിവേശ കാലഘട്ടത്തെയും ഭരണപരിഷ്കാരങ്ങളെയും കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഗ്രന്ഥഭാഷയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ജീവചരിത്രവും ചരിത്ര വസ്തുതകളും ആഖ്യായിക രീതിയേക്കാൾ ഉപരിയായി ചരിത്രരേഖകളുടെ സ്വഭാവത്തിൽ അവതരിപ്പിക്കുന്ന ശൈലിയാണ് ഗ്രന്ഥകർത്താവ് സ്വീകരിച്ചിരിക്കുന്നത്. വിദേശീയരും പ്രാദേശികരുമായ കഥാപാത്രങ്ങളെയും സങ്കീർണ്ണമായ രാഷ്ട്രീയ പശ്ചാത്തലത്തെയും സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായ വാക്യങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: വെള്ളുവക്കമ്മാരൻ അല്ലെങ്കിൽ സർദാർ ഷേയിക്കു് ആയാസ്ഖാൻ 
  • രചന: സി. കുഞ്ഞിരാമമേനോൻ
  • പ്രസിദ്ധീകരണ വർഷം: 1929
  • താളുകളുടെ എണ്ണം: 240
  • അച്ചടി:മംഗളോദയം പ്രസ്സ്, തൃശ്ശിവപേരൂർ
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *