1927– ൽ പ്രസിദ്ധീകരിച്ച, ഏ. കൃഷ്ണപ്പിഷാരോടി രചിച്ച താരക – നടന്ന കഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏ. കൃഷ്ണപ്പിഷാരോടി കുട്ടികൾക്കായി രചിച്ച ചരിത്രാഖ്യായികയാണ് താരക. തിരുവഞ്ചിക്കുളത്തെ വലിയ കുളത്തിൽ നീന്തുന്നതിനിടയിൽ ആപത്തിൽപ്പെട്ട ഗുണവർമ്മ രാജകുമാരൻ്റെ ജീവൻ സമയോചിതമായി കയർ എറിഞ്ഞുകൊടുത്ത് രക്ഷപ്പെടുത്തുന്ന താരക എന്ന പത്തുവയസ്സുകാരി ബാലികയുടെ കഥയാണ് ഇതിൽ പറയുന്നത്. ത്യാഗം, കൃതജ്ഞത, കഠിനാധ്വാനം, വിശ്വസ്തത തുടങ്ങിയ മൂല്യങ്ങൾ കുട്ടികളിൽ വളർത്താൻ ഉതകുന്ന രീതിയിലാണ് കഥാകൃത്ത് ഈ ചരിത്രകഥ അവതരിപ്പിച്ചിരിക്കുന്നത്.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: താരക – നടന്ന കഥ
- രചന: ഏ. കൃഷ്ണപ്പിഷാരോടി
- പ്രസിദ്ധീകരണ വർഷം: 1921
- അച്ചടി: വിദ്യാഭിവർദ്ധിനി പ്രസ്സ്, കൊല്ലം
- താളുകളുടെ എണ്ണം: 64
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
