1961 – ൽ പ്രസിദ്ധീകരിച്ച, കേ.എ. പോൾ രചിച്ച ടാഗോറിൻ്റെ കൊച്ചു രത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രശസ്തമായ വിവിധ കൃതികളിൽ നിന്നും തിരഞ്ഞെടുത്ത 52 ചെറുഭാഗങ്ങളുടെ (കവിതകൾ, കഥകൾ, ചിന്തകൾ) മലയാള പരിഭാഷയാണ് ഈ സമാഹാരം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് ഇതിലെ പാഠങ്ങൾ ഒരുക്കിയിരിക്കുന്നത്. ടാഗോർ സാഹിത്യത്തിലെ ക്ലിഷ്ടതയും മിസ്റ്റിസിസവും മാറ്റി നിർത്തി, അദ്ദേഹത്തിൻ്റെ രചനകളെ സാധാരണക്കാരിലേക്കും കുട്ടികളിലേക്കും ലളിതമായി എത്തിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം. കുട്ടികളുടെ മനഃശാസ്ത്രവും മാതൃസ്നേഹവും പ്രകൃതിഭംഗിയുമെല്ലാം ലളിതമായ ശൈലിയിൽ ഇതിൽ പ്രതിപാദിക്കുന്നു.
കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: ടാഗോറിൻ്റെ കൊച്ചു രത്നങ്ങൾ
- രചന: കേ.എ. പോൾ
- പ്രസിദ്ധീകരണ വർഷം: 1961
- അച്ചടി: സാഹിത്യനിലയം പ്രസ്സ് , കലൂർ, എറണാകുളം
- താളുകളുടെ എണ്ണം: 158
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
